Connect with us

Health

നിങ്ങളൊരു മനോരോഗിയാണോ? ഭ്രാന്ത് മാത്രമല്ല മനോരോഗം..

Published

on

മാനസിക വികാരങ്ങളെ അടക്കി നിർത്തരുത്. അത് പ്രകടിപ്പിക്കാനുള്ളതാണ്. മറ്റുള്ളവരെ ദോഷമായി ബാധിക്കാതെ നമ്മുടെ ആശ്വാസത്തിനായി മാത്രം വികാരപ്രകടനങ്ങൾ നടത്തുന്നത് ആരോഗ്യകരമായ ഒരു കാര്യമാണ്. എന്നാൽ നിയന്ത്രണം വിടുന്ന ഒരു അവസ്ഥ വന്നാലോ? മറ്റുള്ളവരെ ഉപദ്രവിക്കുക, നിയന്ത്രിക്കാൻ സാധിക്കാതെ വരുക തുടങ്ങിയ കാര്യങ്ങൾ നിസാരമായ ഒരു വികാര പ്രകടനമല്ല. ഇത് മനോരോഗ ലക്ഷണമാണ്. 

നമ്മുടെ വികാരങ്ങളും ചിന്തയുമൊക്കെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ പ്രത്യേക ഭാഗങ്ങളിൽ സംഭവിക്കുന്ന മാറ്റമാണ് മനോവിഭ്രാന്തിക്ക് കാരണമാകുന്നത്. അത് ശാരീരിക അവസ്ഥകളെ പോലെത്തന്നെ ചികിൽസിച്ച് ഭേദമാക്കേണ്ടതാണ്. എന്നാൽ മനോരോഗം എന്നാൽ ഭ്രാന്ത് എന്നതാണ് പലരുടെയും വിചാരം. ചങ്ങലയ്ക്കിടുന്ന അവസ്ഥയോ അലഞ്ഞു നടക്കുന്ന അവസ്ഥയോ മാത്രമല്ല മനോരോഗം. ഒരുപാട് തരത്തിൽ മനസിനെ ബാധിക്കുന്ന കാര്യങ്ങൾ മനോരോഗത്തിന്റെ വിഭാഗങ്ങളാണ്. ഇവ നിയന്ത്രിക്കാനാകാതെ വരുമ്പോളാണ് മേൽപ്പറഞ്ഞ രീതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്.

വൈകാരികാവസ്ഥയിലുള്ള കാര്യമായ തകരാറാണ് വിഷാദ രോഗത്തിലേക്കോ (Depression), ഉന്മാദാവസ്ഥയിലേക്കോ (Mania) ഉത്ക്കണ്ഠാരോഗത്തിലേക്കോ (Anxiety Disorder) നയിക്കുന്നത്. ചിന്താരീതിയിലുള്ള തകരാറാണ് OCD, Delutional disorder എന്നിങ്ങനെയുള്ള രോഗങ്ങളിലേക്ക് എത്തിക്കും. 

‘രണ്ട് തരം കാരണങ്ങള്‍’ കൊണ്ടാണ് ഒരാൾക്ക് മനോരോഗം വരുന്നത്. ഒന്ന് ജീവശാസ്ത്രപരമായ കാരണങ്ങളാണ്. അതായത്‌ ജനിതക ഘടനയുടെ പ്രത്യേകത. കുടുംബത്തിൽ ഒരുപാട് പേർക്ക് മാനസിക രോഗം വന്നിട്ടുണ്ടെങ്കിൽ അടുത്ത തലമുറകളിലേക്കും അത് കടക്കാൻ സാധ്യതയുണ്ട്. ചില കുടുംബങ്ങളെ കാണാറില്ലേ, നമ്മൾ തന്നെ അത്ഭുതപ്പെടും എന്താണിങ്ങനെ എല്ലാവർക്കും അസുഖം എന്ന്..

ഇതിൽ ജനിതക കാരണമില്ലാതെ പ്രസവവും ഗർഭവുമായുമൊക്കെ ബന്ധപ്പെട്ടും മനോരോഗ സാധ്യത നിലനിൽക്കുന്നു. ഗർഭകാലത്ത് അമ്മയ്ക്കുണ്ടാകുന്ന അസുഖങ്ങൾ, പ്രസവസമയത്തെ തകരാറുകള്‍ മൂലം കുട്ടിയുടെ തലച്ചോറിന് തകരാറുവന്നാലും, അത്തരം കുട്ടികള്‍ക്കു ഭാവിയില്‍ മനോരോഗസാധ്യത കൂടുതലാകാം. ജനിച്ച ശേഷം തലച്ചോറിനുണ്ടാകുന്ന ക്ഷതങ്ങളും ഭാവിയിൽ മനോരോഗത്തിന് സാധ്യത കൽപ്പിക്കുന്നു. 

രണ്ടാമത്തെ കാരണം മാനസിക സമ്മർദ്ദമാണ്. ഓരോ പ്രായത്തിലും ഓരോതരം കാരണങ്ങള്‍മൂലം ഒരു വ്യക്തിക്ക് മാനസികസമ്മര്‍ദ്ദമുണ്ടാകാം. ഒരു പ്രായത്തിലും വ്യത്യാസപ്പെട്ടിരിക്കും. പഠന ഭാരവും പ്രണയ നൈരാശ്യവും ജീവിതത്തിലെ തോൽവിയും, വാർധക്യത്തിൽ മരണ ഭീതിയുമെല്ലാം മാനസിക സമ്മർദ്ദത്തിന് കാരണമാകുകയും അത് മനോരോഗത്തിലേക്ക് നയിക്കുകയും ചെയ്യും. 

Food

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Published

on

ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..

പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.

Continue Reading

Health

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Published

on

ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്‍കിയാല്‍ ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.

ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.

അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.

സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.

Continue Reading
Living5 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food5 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health5 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food5 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health5 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel5 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech5 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food5 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living5 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech5 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending