Tech
ഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..

സമൂഹ മാധ്യമങ്ങളിൽ ഏറ്റവും പ്രചാരമുള്ള ഒന്നാണ് ഇൻസ്റ്റാഗ്രാം. മറ്റു മാധ്യമങ്ങളെ അപേക്ഷിച്ച് ചിത്രത്തിലൂടെയും ഹാഷ്ടാഗുകളിലൂടെയും ചെറിയ ക്യാപ്ഷനുകളിലൂടെയുമാണ് ഇൻസ്റ്റാഗ്രാം സംസാരിക്കുന്നത്. പുതിയതായി ആരെങ്കിലും പരിചയപ്പെടുമ്പോൾ മിക്കവാറും ആളുകളും ചോദിക്കുന്ന കാര്യമാണ് ഇൻസ്റ്റയിൽ ഉണ്ടോ, ഏതാണ് ഇൻസ്റ്റാഗ്രാം ഐ ഡി എന്നൊക്കെ.. ഇൻസ്റ്റയിലുണ്ട്, എന്ന് വെറുതെ മറുപടി നൽകാതെ, നിങ്ങളുടെ പ്രൊഫൈൽ പരിചയപ്പെടുത്തി കണ്ണുതള്ളിക്കാനാണ് ശ്രമിക്കേണ്ടത്. അതിനു ആകർഷണീയമായ ചിത്രങ്ങൾ മാത്രം പോരാ. മനോഹരമായ ക്യാപ്ഷനുകളും ആവശ്യമാണ്. എങ്ങനെ ആണ് നിങ്ങൾ ഒരു ക്യാപ്ഷൻ സൃഷിടിക്കുന്നത്? ഇനി മുതൽ ഈ ട്രിക്കുകൾ പരീക്ഷിക്കൂ..
മനോഹരമായ ചിത്രങ്ങൾക്ക് ലൈക്ക് ലഭിച്ചേക്കാം., പക്ഷേ ആളുകൾ അഭിപ്രായമിടുകയും നിങ്ങളുടെ പോസ്റ്റുകൾ സേവ് ചെയ്യുകയും അവരുടെ സുഹൃത്തുക്കളെ ടാഗുചെയ്യുകയും ഷെയർ ചെയ്യുമ്പോഴുമൊക്കെയാണ് യഥാർത്ഥത്തിൽ എൻഗേജ്‌മെന്റ് അല്ലെങ്കിൽ ഇടപെടൽ വർധിക്കുന്നത്.
അതിനാൽ, അടിക്കുറിപ്പുകൾ എഴുതുന്നതിനുള്ള 5 ടിപ്പുകൾ പരിചയപ്പെടാം..
*നിങ്ങൾ ഒരു സുഹൃത്തിനോട് സംസാരിക്കുന്നതുപോലെ എഴുതുക.ഇത് വളരെ ലളിതവും ഒട്ടും ആലങ്കാരികവുമായിരിക്കരുത്.
*സത്യസന്ധതയോടെ വളരെ തുറന്ന മനസോടെ സംസാരിക്കുന്നതായി കാണുന്നവർക്ക് തോന്നണം. ഇപ്പോൾ നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ സ്വഭാവം എന്തുമാകട്ടെ, അതൊരു ബിസിനസ്സ് അക്കൗണ്ട് ആണെങ്കിൽ കൂടിയും ലളിതമായി ഒരു സാധാരണക്കാരന്റെ ഭാഷയിൽ സംവദിക്കുക.
*ചിത്രത്തിനെക്കുറിച്ച് വിവരിക്കരുത്. പകരം അതിന്റെ പിന്നിലെ കഥ പങ്കിടുക. ചിത്രത്തിന് മുമ്പോ ശേഷമോ എന്താണ് സംഭവിച്ചതെന്ന് വായനക്കാരനെ അറിയിക്കുക. അനുഭവത്തിന്റെ യാഥാർത്ഥ്യം ആളുകളെ സ്വാധീനിക്കും.
*ക്യാപ്ഷനിലൂടെ ഇടപഴകൽ വർധിപ്പിക്കാൻ ശ്രമിക്കുക. നിങ്ങളുടെ പോസ്റ്റിലേക്ക് ആളുകളെ ക്ഷണിക്കണം. നിങ്ങളുടെ വാക്കുകൾ അംഗീകരിക്കുന്നെങ്കിൽ ഡബിൾ ടാപ്പ് ചെയ്യുക, സുഹൃത്തിനെ ടാഗ് ചെയ്യുക , അഭിപ്രായം പറയുക തുടങ്ങി അവസരണങ്ങൾ നൽകുക. മാത്രമല്ല, ആളുകളുടെ അഭിപ്രായത്തിനു മറുപടി നൽകാനും മറക്കരുത്.
*ഓരോ പോസ്റ്റിന്റെയും പിന്നിലെ നിങ്ങളുടെ ഉദ്ദേശ്യം വ്യക്തമാക്കുക. ആളുകളെ എന്റെർറ്റൈൻ ചെയ്യാനാണോ, പുതിയതെന്തെങ്കിലും പഠിപ്പിക്കുകയാണോ, എന്തെങ്കിലും പ്രശ്നമാണോ അതൊക്കെ വ്യക്തമാക്കുക. അപ്പോൾ കൂടുതൽ ആളുകൾ പോസ്റ്റിൽ ഇടപെടും.
എന്തായാലും നിങ്ങൾ ഉദ്ദേശിക്കുന്നതുപോലെ അത്ര എളുപ്പമല്ല ഇൻസ്റ്റാഗ്രാം. നിങ്ങൾ ഗുണനിലവാരമുള്ള ഉള്ളടക്കം പോസ്റ്റുചെയ്യാൻ താൽപ്പര്യപ്പെടുന്നെങ്കിൽ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതാണ് നല്ലത്. ഇപ്പോൾ നിങ്ങൾ ഒരു ക്യാപ്ഷൻ മാത്രം എഴുതാതെ മനസ്സിൽ വരുന്ന ഐഡിയ എല്ലാം എഴുതി സൂക്ഷിക്കുക. ഏതെങ്കില് പോസ്റ്റുകളിൽ അത് കൃത്യമായി മാച്ച് ചെയ്യുന്നുണ്ടാകും.
നിങ്ങൾക്ക് പോസ്റ്റ് ചെയ്യാൻ ഒരുപാട് ചിത്രങ്ങൾ ഇതിനോടകം ഉണ്ടായിരിക്കും. ഒരു രസകരമായ ജോലിയായി തന്നെ കണ്ടാൽ ചിത്രങ്ങളും ക്യാപ്ഷനുകളും തിരഞ്ഞെടുക്കുന്നതും രസകരമാകും.
Tech
ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

സമൂഹ മാധ്യമങ്ങളിൽ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാൻ പറ്റുന്നയിടമാണ് ഇൻസ്റ്റാഗ്രാം. ചിത്രങ്ങളിലൂടെയും ക്യാപ്‌ഷനുകളിലൂടെയും നിങ്ങൾക്ക് താരങ്ങളാകാം.. എന്നാൽ വളരെ വേഗം ഫലം ലഭിക്കണമെങ്കിൽ സ്റ്റൈലൻ ചിത്രങ്ങളോ, ഗംഭീര ക്യാപ്ഷനോ പോരാ.. അതിനാണ് ഹാഷ്ടാഗ്.. ഇൻസ്റ്റാഗ്രാമിൽ ഹാഷ്ടാഗുകളാണ് സംസാരിക്കുന്നത്. അത് എങ്ങനെയെന്ന് നോക്കാം.
ഹാഷ്‌ടാഗുകളുടെ പ്രാധാന്യം നിങ്ങൾ ഒരിക്കലും കുറച്ചു കാണരുത്, കാരണം നിങ്ങളുടെ ഫോളോവേഴ്സ് വളരുമ്പോൾ അതിനു പിന്നിൽ വലിയ പങ്കുവഹിക്കുന്നത് ഹാഷ്ടാഗുകളാണ്. ഇൻസ്റാഗ്രാമിനെകുറിച്ച് അറിയാത്ത ഒരാൾ ചിത്രങ്ങൾ ഇടുമ്പോൾ ഹാഷ്ടാഗുകൾ ചേർക്കാറില്ല.. അതുകൊണ്ട് തന്നെ ഒരാളും അങ്ങനെ ഒരു പോസ്റ്റ് ഉണ്ടെന്നു പോലും അറിയാൻ സാധ്യത വിരളമാണ്. നിങ്ങൾക്ക് ഫോളോവേഴ്സ് ഇല്ലെങ്കിൽ ഉറപ്പിച്ചോളു, ഹാഷ്ടാഗ് നൽകുന്നതിൽ നിങ്ങൾ പരാജയമാണെന്ന്.
ഇൻസ്റ്റാഗ്രാം ഹാഷ്‌ടാഗുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം വളരെ ജനപ്രിയമായവ, അല്ലെങ്കിൽ ഒരുപാടധികം ആളുകൾ ഉപയോഗിച്ചവ തിരഞ്ഞെടുക്കരുത് എന്നതാണ്. ഇതിനുള്ള കാരണം, ഒരു ഹാഷ്‌ടാഗ് വളരെ ജനപ്രിയമാണെങ്കിൽ, നിങ്ങളുടെ പോസ്റ്റ് വലിയൊരു വിഭാഗത്തിഅറിയാൻ നിടയിലേക്കാണ് ചെന്നുപെടുന്നത്.
ഒരു ഹാഷ്‌ടാഗ് എത്രത്തോളം ജനപ്രിയമാണെന്ന് അറിയാൻ നിങ്ങൾക്ക് ഇൻസ്റ്റാഗ്രാം ഹാഷ്‌ടാഗ് സെർച്ച് ബാർ ഉപയോഗിച്ച് ആ ടാഗ് ഉപയോഗിക്കുന്ന പോസ്റ്റുകളുടെ എണ്ണം അറിയാൻ കഴിയും. അങ്ങനെ തിരഞ്ഞതിനു ശേഷം അത്ര ജനപ്രിയമല്ലാത്ത, അധികം ഉപയോഗിക്കാത്ത ഒന്ന് തിരഞ്ഞെടുക്കണം. ഇത് നിങ്ങളുടെ പോസ്റ്റ് എന്താണോ അർത്ഥമാക്കുന്നത്, അല്ലെങ്കിൽ നിങ്ങൾ ഇങ്ങനെയുള്ള പ്രേക്ഷകരെയാണോ ഉദ്ദേശിക്കുന്നത് അതിലേക്ക് ഏതാണ് സഹായിക്കും.
ഓരോ പോസ്റ്റിനും 30 ഹാഷ്‌ടാഗുകൾ തിരഞ്ഞെടുക്കാൻ ഇൻസ്റ്റാഗ്രാമിൽ അവസരമുണ്ട്. എന്നാൽ അത്രയും ഹാഷ്ടാഗുകൾ നൽകണം എന്നില്ല. അതുപോലെ ചിലർ ക്യാപ്ഷന് ഒപ്പം ഹാഷ്ടാഗ് നൽകും. ചിലർ കമന്റ് ബോക്സിലാണ് നൽകുന്നത്. എന്നാൽ അതത്ര എഫക്റ്റീവ് അല്ല എന്നുവേണം പറയാൻ. അതിനു പകരം നിങ്ങൾ താഴെ പറയുന്നേ രീതിയിൽ ഒന്ന് ശ്രമിച്ചു നോക്കൂ.
അടുത്തതായി ശ്രദ്ധിക്കേണ്ട കാര്യം സ്ഥിരമായി പോസ്റ്റുചെയ്യുക എന്നതാണ്. അതായത്, ദിവസത്തിൽ ഒന്നോ രണ്ടോ തവണ പോസ്റ്റുചെയ്യണം, ഒരേ സമയം തന്നെ. നിങ്ങളുടെ ഫോളോവേഴ്സ് ഏത് സമയത്താണ് ഏറ്റവും സജീവമായിരിക്കുന്നതെന്ന് മനസിലാക്കാൻ ശ്രമിക്കുക. ആ സമയത്ത് പോസ്റ്റുകൾ നല്കിയാൽ കൂടുതൽ എൻഗേജ്മെന്റ്റ് വർദ്ധിപ്പിക്കാം. കൂടാതെ നിങ്ങൾ പോസ്റ്റുകൾ പങ്കുവെച്ചതിനു ശേഷം ഒരു പതിനഞ്ചു മിനിറ്റെങ്കിലും കമന്റ് ബോക്സിൽ ഉണ്ടാകണം. അതായത് ആരെങ്കിലും കമന്റ് ചെയ്യുമ്പോൾ ഉടൻ തന്നെ മറുപടി കൊടുക്കുക, കമന്റുകൾക്ക് ലൈക്ക് നൽകുക തുടങ്ങിയവ. അപ്പോൾ വൈകാതെ ഹാഷ്ടാഗുകളുമായി ഇൻസ്റ്റഗ്രാം പരീക്ഷണങ്ങൾ ആരംഭിച്ചോളു..
Tech
കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിങ്ങളുടെ കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ, നെറ്റ് ഉപയോഗവും മറ്റു ക്രിയാത്മക പ്രവർത്തനങ്ങളും തമ്മിൽ ആരോഗ്യകരമായ ഒരു തുലനം സ്ഥാപിക്കേണ്ടത് അത്യാവിശ്യമാണ്. ഇന്ന് നമുക്ക് ചുറ്റുമുള്ള നല്ലൊരു ശതമാനം ഓൺ ലൈൻ ഉപഭോക്താക്കളേയും ഗ്രസിച്ചിരിക്കുന്ന മാരകമായ ഒരു പ്രശ്നമാണിത്. WHO റിപ്പോർട്ട് അനുസരിച്ച് മറ്റേതൊരു അഡിക്ഷനേയും പോലെ തന്നെ മാരകമായ ഒന്നാണ് ഇന്റർനെറ്റ് ലോകത്ത് സ്വകാര്യതയുടെ അന്വേഷണവും. അതിനായി ഫലപ്രദമായ ഏതാനും നിവാരണ മാർഗ്ഗങ്ങൾ.
1. കുട്ടികളുടെ നിർദ്ദേശങ്ങൾകൂടി മാനിച്ചുകൊണ്ടുള്ള ഒരു നെറ്റ് ഉപയോഗ നിയമാവലി വീട്ടിൽ പ്രാവർത്തികമാക്കുക.
2. നെറ്റ് കണക്ഷൻ ഉള്ള കമ്പ്യൂട്ടറുകൾ കുട്ടികളുടെ മുറിയിൽ നിന്നും മാറ്റി പൊതുവായ മുറിയിൽ സൂക്ഷിക്കുക.
3. മറ്റെല്ലാ കാര്യങ്ങളും ചർച്ച ചെയ്യുന്നതുപോലെ തന്നെ ഓൺ ലൈൻ ഫ്രണ്ട്സിനെക്കുറിച്ചും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.
4. ഓൺലൈൻ സുഹൃത്തിനെ നേരിൽ കാണാനുള്ള കുട്ടി കളുടെ താൽപര്യം ആദ്യം നിങ്ങളെ തന്നെ അറിയിക്കാൻ ആവശ്യപ്പെടുക.
5. ഇ-മെയിൽ, ചാറ്റ് റൂം, ഇന്റർനെറ്റ് മെസ്സേജിംഗ്, രജിസ്ട്രേഷൻ ഫോമുകൾ പൂരിപ്പിക്കൽ, ഓൺലൈൻ മത്സരങ്ങളിൽ പങ്കെടു ക്കൽ തുടങ്ങിയ അവസരങ്ങളിൽ തങ്ങളുടെ അനുവാദം കൂടാതെ വ്യക്തിവിവരങ്ങൾ കൈമാറരുതെന്ന് കുട്ടികളെ പഠിപ്പിക്കുക.
6.കുട്ടികൾക്ക് മാനസികമായി അസ്വസ്ഥത ഉളവാക്കുന്നതോ ഭീക്ഷണിയേകുന്നതോ ആയ സന്ദേശങ്ങൾ വന്നാലുടൻ തന്നെ തങ്ങളെ അറിയിക്കാൻ പ്രോത്സാഹിപ്പിക്കുക. ശാന്തരായിരിക്കുക, ക്ഷുഭിതരായിരുന്നാൽ ഏതെങ്കിലും അടിയന്തിര സഹായം ആവശ്യമായി വന്നാൽ കുട്ടികൾ നിങ്ങളെ സമീപി
ക്കാൻ ഭയക്കും.
7. ഓൺലൈൻ പോണോഗ്രഫിയെക്കുറിച്ച് കുട്ടികൾക്ക് മൂന്നാര്റി യിപ്പ് നൽകുകയും ലൈംഗീകത, ആരോഗ്യം എന്നിവയെക്കു റിച്ച് ആധികാരിക വിവരങ്ങൾ ലഭ്യമാകുന്ന സൈറ്റുകൾ അവരെ പരിചയപ്പെടുത്തുകയും ചെയ്യുക.
8. അപരിചിതരോട് അതിരുവിട്ട ബന്ധങ്ങൾ കുട്ടികൾ സൂക്ഷി ക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ അവരുടെ ഇ-മെയിൽ, സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ, ഇൻസ്റ്റന്റ് മെസ്സേജുകൾ, എന്നിവയിൽ ഒരു ശ്രദ്ധ വയ്ക്കണം.
9. സന്മാർഗിയതയെക്കുറിച്ച് അവരുമായി ചർച്ച ചെയ്യുക. അപ വാദം പരത്താനോ മറ്റൊരാളുടെ സ്വകാര്യതകൾക്ക് ഭീക്ഷണിയാകാനോ നെറ്റ് ഉപാധിയാക്കരുതെന്ന് കർശനമായി താക്കീതു നൽകുക
-
Living5 years ago
മുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women5 years ago
പഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health5 years ago
ആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Women5 years ago
ശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Living5 years ago
ജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Food5 years ago
സവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living5 years ago
വെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
-
Health5 years ago
ശൈശവം മുതൽ കൗമാരം വരെയുള്ള കുട്ടികളുടെ പ്രധാന പേടികളും ചിന്തകളും