Women
കൗമാരക്കാരിയുടെ മനസ് വായിക്കാൻ അമ്മമാർക്ക് സാധിക്കാറുണ്ടോ? ടീനേജ് പെൺകുട്ടികളുടെ 10 പ്രശ്നങ്ങളും പരിഹാരവും

ടീനേജ് ഒരു വിഷമഘട്ടം തന്നെയാണ്. ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം ആയതിനാൽ പ്രതിസന്ധികളും സ്വാഭാവികമാണ്. ശാരീരികവും മാനസികവുമായ മാറ്റങ്ങൾ ഈ പ്രായത്തിൽ ഉണ്ടാകുന്നു.അത് പക്ഷേ വിവേകപൂർവം കൈകാര്യം ചെയ്യാൻ അവർക്കോ അമ്മമാർക്കോ സാധിക്കാറില്ല. പൊതുവായി കൗമാരക്കാരിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇതൊക്കെയാണ്. രൂപമാറ്റം, പ്രണയം, ആർത്തവം, സൗഹൃദം, പരിഹാസം തുടങ്ങിയവ..
ശാരീരികമായ മാറ്റങ്ങൾ ആർത്തവത്തോട് അനുബന്ധിച്ച് പെൺകുട്ടികൾക്ക് ഉണ്ടാകും. എന്നാൽ തുടർച്ചയായി നടക്കുന്ന ഈ മാറ്റങ്ങളോട് അവർക്ക് പൊരുത്തപ്പെടാൻ സാധിക്കില്ല. വണ്ണം വെച്ച് പോയാലും കവിളിൽ മുഖക്കുരു നിറഞ്ഞാലും അവർ ആകെ വിഷമത്തിലാകും.കാരണം പരസ്യങ്ങളും മറ്റു മാധ്യമങ്ങളുമൊക്കെ ഫിഗർ നിലനിർത്തുന്നതിനെ കുറിച്ചും മുഖകാന്തിയെ കുറിച്ചുമുള്ള കാര്യങ്ങളാണ് അവരിലേക്ക് പകരുന്നത്. സ്വാഭാവികമായും സ്വന്തം രൂപത്തിൽ ആശങ്കയുണ്ടാകും.
ഈ സമയം അമ്മയാണ് ഇതിന് ഒരു വഴികാട്ടി ആകേണ്ടത്. മകൾക്ക് ഇത്തരം ചിന്തകളുണ്ടോ എന്ന് അമ്മ നിരീക്ഷിക്കണം. ലുക്കിലല്ല കാര്യമെന്നും ഇത് സ്വാഭാവികമാണെന്നും പറഞ്ഞു കൊടുക്കണം.മാത്രമല്ല അവർ ആരോഗ്യകരമായ ഭക്ഷണമാണോ കഴിക്കുന്നത് എന്ന് കൃത്യമായി ഉറപ്പു വരുത്തണം.
അടുത്തത് വിദ്യാഭ്യാസമാണ്. പഠനത്തിൽ വലിയ മത്സരങ്ങൾ ഉണ്ടാകുന്ന സമയം. മാർക്ക് നേടണം, അല്ലെങ്കിൽ ആളുകൾ എന്ത് കരുതും എന്നുള്ള ചിന്തയും. പ്രതീക്ഷിച്ചതുപോലെ മാർക്ക് ലഭിക്കാതിരിക്കുമ്പോഴും അക്കാദമിക് ആയി തിളങ്ങാൻ സാധിക്കാതെ വരുമ്പോഴും അനുഭവിക്കുന്ന സമ്മർദ്ദം.
ഈ സമയം മാതാപിതാക്കൾ അവർക്ക് നൽകേണ്ട നിർദേശം നല്ല മാർക്ക് വാങ്ങുന്നത് നല്ല കാര്യമാണെന്നും എന്നാൽ അതിനു സാധിച്ചില്ലെങ്കിൽ ആ പേരിൽ ആരും അവരെ വിലയിരുത്തില്ലെന്നും ബോധ്യപ്പെടുത്താൻ ശ്രമിക്കണം. തിളങ്ങാൻ മറ്റൊരു അവസരം വരും. മാത്രമല്ല എക്സ്ട്രാ കരിക്കുലർ പ്രവർത്തനങ്ങളിലേക്ക് അവരെ തിരിച്ചുവിടാൻ പ്രത്യേകം ശ്രദ്ധിക്കുക.പഠനത്തിൽ പിന്നോട്ടാണെങ്കിൽ ഇത്തരം കാര്യങ്ങളിലൂടെ ഏകാഗ്രത നേടിയെടുക്കാൻ സാധിക്കും.
പ്രണയം ഒരു നിർണായക പ്രശ്നം തന്നെയാണ്. ഈ സമയത്ത് ലൈംഗീക ഹോർമോണുകൾ കൂടുതലായി ഉല്പാദിപ്പിക്കപ്പെടും. അതിനാൽ തന്നെ എതിർലിംഗത്തോട് അടുപ്പം ഉണ്ടാകും.ഇന്ന് സിനിമയും സീരിയലുകളും കാണിച്ചു തരുന്ന ചില തെറ്റായ കാര്യങ്ങളുണ്ട്. വളരെ ആരോഗ്യപരമായ ബന്ധങ്ങൾ സൃഷ്ടിക്കുന്ന കൗമാരക്കാരുമുണ്ട്. മകൾക്ക് ഒരു പ്രണയമുണ്ടായാൽ അതിനെ എതിർത്തു വഷളാക്കരുത്. അവർക്ക് ഈ സമയം പഠിക്കേണ്ടതിന്റെയും ഭാവി തിരഞ്ഞെടുക്കുന്നതിന്റെ പ്രാധാന്യവും പറഞ്ഞു കൊടുക്കാം. മറ്റു രീതികളിലേക്ക് ഇത്തരം ബന്ധങ്ങൾ പോകാൻ സാധ്യതയുള്ളതിനാൽ അങ്ങനെയൊരു ബോധവത്കരണവും മകൾക്ക് നൽകണം.
പരിഹാസങ്ങൾ അഭിമുഖീകരിക്കാനുള്ള വൈമുഖ്യമാണ് അടുത്തത്. പല രീതിയിൽ പരിഹസിക്കപ്പെടാം. ആ സമയം അത് മാനസികമായി തളർത്തുമെന്നു മാത്രമല്ല ചിലപ്പോൾ ആരോടും പറയാതെ ഉള്ളിലൊതുക്കുകയും ചെയ്യും. പരിഹസിക്കപെടുന്നത് സ്വാഭാവികമാണെന്ന് പറഞ്ഞു കൊടുക്കുക. മകൾ അങ്ങനെ തുറന്ന് പറഞ്ഞില്ലെങ്കിൽ പോലും അവരുടെ മാനസിക പ്രശ്നങ്ങൾ കണ്ടറിയേണ്ടത് അമ്മമാരാണ്. ചെറുപ്പത്തിൽ തനിക്ക് നേരിടേണ്ടി വന്ന പരിഹാസങ്ങൾ അവരോട് പങ്കുവയ്ക്കാം. കാരണം അത് സ്വാഭാവികമായ ഒന്നാണ് എന്ന് മക്കളെ ബോധിപ്പിക്കാൻ വേണ്ടി.
കൗമാരകാലത്ത് എല്ലാ ബന്ധങ്ങളും വളരെ പ്രശ്നങ്ങൾ നിറഞ്ഞതാണ്. ഈ സമയം സൗഹൃദങ്ങളും പ്രതിസന്ധിയിലാകും. രണ്ട് അഭിപ്രായങ്ങളുമായി ഏറ്റുമുട്ടലുകൾ ഉണ്ടാകും. മകൾക്ക് സോഷ്യൽ സ്കിൽസ് ഉണ്ടോ എന്ന് അമ്മ നിരീക്ഷിക്കേണ്ടതാണ്. സൗഹൃദങ്ങളിൽ വഴക്ക് സാധാരണമാണെന്നും രണ്ടാളുടെയും ചിന്താരീതികൾ രണ്ടാണെന്നും പറഞ്ഞു കൊടുക്കണം.സുഹൃത്തിന്റെ ശരി നിങ്ങൾക്ക് തെറ്റായി തോന്നിയെങ്കിൽ അതും സ്വാഭാവികമാണ്. പക്ഷേ വഴക്കുകൾ വൈരാഗ്യത്തിലേക്ക് വഴിമാറരുത്. മകൾക്ക് നല്ല സൗഹൃദങ്ങൾ ആണോ എന്ന് ഉറപ്പുവരുത്തണം.എന്തെങ്കിലും കാര്യങ്ങൾ തെറ്റായി പറഞ്ഞു പോയാൽ മാപ്പ് ചോദിക്കാൻ മടിക്കരുതെന്നും പഠിപ്പിക്കുക.
ആത്മാഭിമാനം നഷ്ടമാകുന്ന ചില കാര്യങ്ങൾ ഉണ്ട്. സ്വയം മറ്റുള്ളവരുമായി താരതമ്യം ചെയ്യുക, സ്വന്തം രൂപത്തിലും കഴിവിലും സംശയം തോന്നുക മുതലായവ. അത് തീർച്ചയായും ആത്മാഭിമാനത്തെ മുറിവേല്പിക്കും.ഓരോരുത്തരും അവരവരുടേതായ രീതിയിൽ വ്യത്യസ്തരാണെന്നു മകൾക്ക് പറഞ്ഞു കൊടുക്കുക. താരങ്ങളെയോ മോഡലാക്കി അനുകരിക്കാൻ ശ്രമിക്കുന്നത് ഒഴിവാക്കുക.
സമപ്രായക്കാരിൽ നിന്നുള്ള സമ്മർദ്ദം ഒരുപരിധി വരെ കുട്ടികളെ സ്വാധീനിക്കാറുണ്ട്. കാരണം അവർ കൂടുതൽ ഇടപഴകുന്നത് സുഹൃത്തുക്കൾക്കൊപ്പമാണ്. അവരുടെ രീതികളിലേക്ക് എത്തിപ്പെടാനും ഇഷ്ടമല്ലെങ്കിൽ കൂടി പുതിയ ശീലങ്ങളിൽ അകപ്പെടാനും സാധ്യതയുണ്ട്. അതിനാൽ കുട്ടി അങ്ങനെയൊരു പ്രവണത പ്രകടിപ്പിച്ചാൽ തീർച്ചയായും നിങ്ങൾ പറഞ്ഞു കൊടുക്കേണ്ടതാണ് ഓരോരുത്തർക്കും അവരവരുടേതായ വ്യക്തിത്വും ശീലങ്ങളുമുണ്ടെന്ന്. അവനവന്റെ രീതികൾ, ഇഷ്ടങ്ങൾ, ശീലങ്ങൾ, ഫാഷൻ കാഴ്ചപ്പാട് എല്ലാം ചേർന്നാണ് ആ വ്യക്തിത്വം രൂപപ്പെടുന്നത്. അതുകൊണ്ട് സൗഹൃദങ്ങളെ ആരോഗ്യപരമായി അതിക്രുവും ചെയ്യുക,സ്വന്തം വ്യക്തിത്വം രൂപീകരിക്കുക.
ലഹരി വസ്തുക്കളുടെ ഉപയുഗത്തിലേക്ക് വഴിതിരിയാനും ഈ പ്രായത്തിലാണ് ഏറ്റവും കൂടുതൽ സാധ്യത. അത് മേൽപ്പറഞ്ഞ സമപ്രായക്കാരുടെ സമ്മർദത്തിലൂടെയും തെറ്റായ സൗഹൃദങ്ങളിലൂടെയുമാണ്. അതുകൊണ്ട് ലഹരിയുടെ ദോഷ ഫലങ്ങൾ നേരത്തെ തന്നെ വ്യക്തമാക്കി കൊടുക്കുക. താത്കാലിക സുഖം മാത്രമേ അത്തരം പദാർത്ഥമാണ് നൽകൂ എന്നും ശരീരത്തിനും മനസിനും വളരെ മോശമായി ബാധിക്കുമെന്നും പറഞ്ഞു കൊടുക്കണം.
ആർത്തവമാണ് അടുത്തത്. വലിയൊരു ശാരീരിക മാറ്റമാണ് ആർത്തവത്തിലൂടെ പെൺകുട്ടികൾക്ക് സംഭവിക്കുന്നത് . ഒരുപാട് സംശയങ്ങൾ അവർക്കുണ്ടാകും. കാരണം ഒരു സ്ത്രീ എന്ന രീതിയിൽ ശരീരം തയ്യാറെടുക്കുന്നതിനെ ഉൾക്കൊള്ളാൻ ആ സമയം അവർക്ക് കഴിയില്ല. അതുകൊണ്ടു തന്നെ വളരെ വ്യക്തമായി മകൾക്ക് ആർത്തവത്തിന്റെ എല്ലാ വശങ്ങളും വ്യക്തമാക്കുക. ഭാവിയിൽ സംഭവിക്കുന്ന കാര്യങ്ങളും പറയുക. മകളുടെ സംശയങ്ങൾക്ക് കാതോർക്കുക.
ആർത്തവത്തോട് ബന്ധപ്പെട്ട് മൂഡ് സ്വിങ്സ് ഉണ്ടാകാം. സ്വാഭാവികമാണ്. പക്ഷെ അത് കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കിൽ കടുത്ത മാനസിക സമ്മർദ്ദത്തിലേക്കും ഡിപ്രെഷനിലേക്കും അവർ പോകും. അതുകൊണ്ട് ഈ പ്രായത്തിലുള്ള കുട്ടികളുടെ പ്രശ്നങ്ങൾ കൃത്യമായി കേൾക്കാനും അവരുടെ മാനസിക ശാരീരിക മാറ്റങ്ങൾ അറിയാനും അമ്മമാർ ഇപ്പോഴും ശ്രമിക്കണം. ‘അമ്മ എന്നതിലുപരി ഒരു കൂട്ടുകാരിയെ ആണ് അവർക്ക് ആവശ്യം.
Travel
സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

എത്ര കഷ്ടപ്പെട്ടാലും സൗന്ദര്യം എങ്ങനെയും നേടിയെടുക്കാൻ ശ്രമിക്കുന്നവരാണ് സ്ത്രീകൾ.. മറ്റുള്ളവർ കാണാൻ ചേലുള്ള പെണ്ണ് എന്ന് പറയുന്നതും കാത്ത് അതിനായി ശ്രമിക്കുന്നവരാന് ഏറെയും.. അങ്ങനെയല്ലെങ്കിൽ പോലും ഉള്ള സൗന്ദര്യം പോകണേ എന്നാരും പ്രാർത്ഥിക്കാറുമില്ല..എന്നാൽ അങ്ങനെയൊരു നാടുണ്ട്.. സ്ത്രീ സൗന്ദര്യം വെച്ചുപൊറുപ്പിക്കാത്ത നാട്..ദൂരെയെങ്ങുമല്ല, നമ്മുടെ ഇന്ത്യയിൽ തന്നെ അരുണാചൽ പ്രാദേശിലാണ് ഈ ചിന്താഗതിയുള്ളവർ.
അരുണാചൽ പ്രദേശിലെ സിറോ താഴ്വരയിലുള്ള സ്ത്രീകൾ അന്യപുരുഷന്മാർ നോക്കാതിരിക്കാൻ മൂക്കിൽ വലിയ മൂക്കുത്തികൾ അണിയാറുണ്ട്. ഇതിലൂടെ അവർ സ്വന്തം സൗന്ദര്യം കുറയ്ക്കുകയാണ് ചെയ്യുന്നത്. അപതാനി എന്ന ഗോത്രവർഗക്കാരായ ഇവർ മറ്റുള്ള ഗോത്രങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. ഒരുപാട് കാര്യങ്ങളിൽ..
അരുണാചൽ പ്രദേശിലെ തന്നെ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീകൾ ഉള്ള സ്ഥലമാണിത്. ഇവിടെ നിന്നും പണ്ടൊക്കെ പെൺകുട്ടികളെ പുരുഷന്മാർ തട്ടിക്കൊണ്ട് പോകുമായിരുന്നു.. അങ്ങനെയുള്ള സാഹചര്യം ഒഴിവാക്കാൻ ഇവർ വലിയ മൂക്കുത്തി അണിഞ്ഞ് വിരൂപികളാകാൻ ശ്രമിച്ചു. മുൻപൊക്കെ ചെറിയ പെൺകുട്ടികൾ വരെ ഈ രീതിയിൽ മൂക്കുത്തി അണിയുമായിരുന്നു.. ഇപ്പോൾ പ്രായമായ സ്ത്രീകളിലെ ഈ കാഴ്ച ഉള്ളു. മൂക്ക് പത്രമല്ല, വളരെ അരോചകമായ രീതിയിൽ മുഖത്ത് പച്ച കുത്തുകയും ചെയ്യും.
Food
മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

മുലപ്പാൽ പോലെ ആരോഗ്യദായകമാണ് തേങ്ങാപ്പാലെന്നും കുട്ടികൾക്ക് ഇത് ഉത്തമമാണെന്നും പുതിയ കണ്ടെത്തൽ. കരിക്കിൻ വെള്ളം, തേങ്ങാപ്പാൽ, വെളിച്ചെണ്ണ എന്നിവ ആരോഗ്യത്തിന് ഉത്തമമാണെന്ന് നേരത്തെ തന്നെ പഠനങ്ങൾ സാക്ഷ്യപ്പെടുത്തിയിരുന്നു. മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞുങ്ങൾക്ക് നൽകാൻ ഏറ്റവും ഉത്തമമായ പാനീയം തേങ്ങാപ്പാലാണെന്ന് പുതിയൊരു കണ്ടെത്തൽ കൂടി നടത്തിയിരിക്കുകയാണ് ശാസ്ത്രലോകം.. പശുവിൻ പാലിനെക്കാളും മികച്ചതാണ് തേങ്ങാപ്പാലെന്ന് യു എസ് പോഷകാഹാര വിദഗ്ധൻ ഡോ: ആക്സിന്റെ പഠങ്ങൾ പറയുന്നതായി നാളികേര വികസന ബോർഡ് പറയുന്നു. പശുവിൻപാലിലെ ലാക്ടോസ് കുട്ടികൾക്ക് ദഹിക്കാൻ പ്രയാസമായിരിക്കും, എന്നാൽ തേങ്ങാപ്പാലിൽ ഈ പ്രശ്നമില്ലെന്നും പഠനം പറയുന്നു.
ശ്രീലങ്ക, മലേഷ്യ, തായ്‌ലൻഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ കുട്ടികൾക്ക് മുലപ്പാൽ ലഭിക്കാത്ത അവസരങ്ങളിൽ തേങ്ങാപ്പാലാണ് പകരം നൽകുന്നതെന്ന് സിഡിബി ചെയർമാൻ ടി കെ ജോസ് പറഞ്ഞു. തേങ്ങാപ്പാലിന് ലോക നിലവാരത്തിൽ പ്രചാരം നൽകാനുള്ള തയാറെടുപ്പുകളിലാണ് നാളികേര വികസന ബോർഡ്. ഇതിനായി കരിക്കിൻ ജ്യൂസും തേങ്ങാപ്പാലും വൻ തോതിൽ ഉൽപ്പാദിപ്പിക്കാനാണ് ബോർഡിന്റെ തീരുമാനം.
-
Living5 years ago
മുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women5 years ago
പഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health5 years ago
ആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Women5 years ago
ശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Living5 years ago
ജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Tech5 years ago
ഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food5 years ago
സവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living5 years ago
വെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ