Living
ജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..

ജീവിതത്തിൽ വിജയം ആഗ്രഹിക്കാത്തവർ ആരാണ്? കാരണം ആരും സാധാരണ ഒരു ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും നേട്ടങ്ങൾ വേണമെന്ന് ആരും ആഗ്രഹിക്കും. എപ്പോഴെങ്കിലും ജീവിത വിജയം കൈവരിച്ച ആളുകളെ കാണുമ്പോൾ അത്ഭുതപ്പെടുകയും അവരെപ്പോലെയാകാൻ ആഗ്രഹിക്കുകയും ചെയ്തിട്ടുണ്ടോ? ഉണ്ടെന്നു തന്നെയാകും മറുപടി. നിങ്ങൾക്കും അതിനു കഴിയും! വിജയകരമായ ജീവിതം നയിക്കാൻ ചില രഹസ്യങ്ങളുണ്ട്.. ചില ചെറിയ വലിയ രഹസ്യങ്ങൾ..
മറ്റൊന്നുമല്ല, നിങ്ങളുടെ ശീലങ്ങളാണ് നിങ്ങളെ വിജയിപ്പിക്കുന്നത്. ഉയർന്ന നിലവാരമുള്ള ശീലങ്ങൾ ഉള്ളവരാണ് വിജയികളായ ആളുകൾ. അവർ അച്ചടക്കമുള്ളവരാണ്. എന്നാൽ അതൊന്നും ഒറ്റ ദിനം കൊണ്ട് സംഭവിക്കുന്നതുമല്ല. ഇത് ജിമ്മിൽ പോകുന്നതുപോലെയാണ്. നിങ്ങൾ ഒരിക്കൽ പോയാൽ ഫലങ്ങൾ കാണില്ല. സ്ഥിരമായി പോകണം. അതിനുള്ള ചില വഴികൾ, അതായത് സ്ഥിരമായി ശീലിച്ചാൽ വിജയിക്കാൻ സാധിക്കുന്ന ചില ശീലങ്ങൾ പങ്കുവയ്ക്കാം.
ഉണരുമ്പോൾ തന്നെ കിടക്കവിരികൾ മടക്കി ഒതുക്കി വയ്ക്കണം. ചിലർക്കത് ശീലം തന്നെയാണ്. മറ്റു ചിലർ ചിന്തിക്കും അതിന്റെ ആവശ്യമെന്താണെന്ന്. നിങ്ങളുടെ കിടക്ക വളരെ പ്രധാനമായിരിക്കാനുള്ള കാരണം അത് നിങ്ങളുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തുന്നു എന്നതാണ്. മടക്കി വയ്ക്കുമ്പോൾ നിങ്ങളുടെ ശരീരവും മനസും ഉന്മേഷത്തിലാകുന്നു. ചെറിയ ചലനങ്ങൾക്ക് പോലും ശരീരത്തിൽ വലിയ സ്വാധീനമുണ്ട്. ചുരുണ്ടുകൂടി കിടക്ക നിങ്ങളുടെ ഒരു ദിനം തന്നെ അങ്ങനെ ആക്കി തരും.
നേരത്തെ ഉണരുക. നല്ല കുറച്ച് ശീലങ്ങൾക്കായി ഈ അധിക സമയം മാറ്റിവയ്ക്കാം. എഴുതുക, ധ്യാനിക്കുക, പാട്ടുകൾ കേൾക്കുക, കാപ്പി കുടിച്ച് വിശ്രമിക്കുക,അങ്ങനെ എന്തുമാകാം. നേരത്തെ എഴുന്നേൽക്കുക എന്നതിനർത്ഥം നിങ്ങൾക്ക് തിരക്കിട്ട് ഒന്നും ചെയ്യേണ്ട കാര്യമുണ്ടാകുന്നില്ല എന്നതാണ്.
കൂടുതൽ വെള്ളം കുടിക്കുക. നിങ്ങളുടെ ശരീരത്തിന്റെ എല്ലാ ഭാഗത്തിനും ധാരാളം വെള്ളം കുടിക്കുന്നത് പ്രധാനമാണ്, മാത്രമല്ല നിങ്ങളുടെ മനസ്സിനെ കൂർമ്മതയോടെ ഉണർത്താൻ വെള്ളം ആവശ്യമാണ്. വെള്ളം ചുളിവുകളെ തടയുന്നു, മുഖക്കുരു മായ്ക്കുന്നു , ചെറിയ സുഷിരങ്ങൾ അടയ്ക്കുന്നു, നിങ്ങളുടെ നിറം വർധിപ്പിക്കുന്നു , ചർമ്മത്തെ സൂക്ഷിക്കുന്നു അങ്ങനെ സൗന്ദര്യപരമായി ഒട്ടേറെ ആനുകൂല്യങ്ങൾ വെള്ളം കുടിക്കുന്നതിലൂടെ ലഭിക്കും.
10 മിനിറ്റ് നടത്തം പോലും നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും ഗുണപരമായി ബാധിക്കുന്നു. അതുകൊണ്ട് വ്യായാമങ്ങൾക്കും മറ്റും വലിയ പ്രാധാന്യം നൽകുക. ഒരു പോസിറ്റീവ് ചിന്താഗതി നിലനിർത്തുക. നിരാശയും പരാതിയും നിറഞ്ഞ ഒരാളുടെ ചുറ്റും ജീവിക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല.
നെഗറ്റീവ് ആയിരിക്കുന്നതും ഒരു വൈറസ് പോലെയാണ്. ഇത് പകർച്ചവ്യാധിയാണ്, മാത്രമല്ല ഇത് നിങ്ങളുടെ ചുറ്റുമുള്ളവരെ ബാധിക്കുകയും ചെയ്യും.
വായിക്കുക. നമ്മുടെ മനസ്സിനെ ഉണർത്താനുള്ള ഏറ്റവും മികച്ച മാർഗമാണ് വായന. ജീവിത വിജയം നേടിയവരുടെ ഒരു പ്രധാന ശീലമാണിത്.ലോകത്തിലെ ഏറ്റവും സമ്പന്നനായ ബിൽ ഗേറ്റ്സ് പ്രതിവർഷം 50 പുസ്തകങ്ങൾ വായിക്കുന്നുവെന്ന് റിപ്പോർട്ടുണ്ട്.
ഏകാന്തത ആസ്വദിക്കാൻ പഠിക്കണം. സ്വന്തം കമ്പനി എന്ജോയ് ചെയ്യുക. സ്വയം പ്രതിഫലിപ്പിക്കാൻ ഇത് ഒരുപാട് സഹായിക്കും. മാത്രമല്ല, നിങ്ങളുടെ കംഫർട്ട് സോണിന് പുറത്ത് നിങ്ങൾ ഒരിക്കലും ചുവടുവെക്കുന്നില്ലെങ്കിൽ, നിങ്ങൾ ഇപ്പോൾ എവിടെയാണോ അവിടെ തന്നെ തുടരും. അതുകൊണ്ട് സ്വയം വെല്ലുവിളികൾ ഏറ്റെടുക്കാൻ ശ്രമിക്കണം.
അതുപോലെ നിങ്ങളുടെ സമയത്തിനു മൂല്യം നൽകുക, ശരിയായ സമയത്തിനായി കാത്തിരിക്കുന്നത് അവസാനിപ്പിക്കുക, ക്ഷമിക്കാൻ ശീലിക്കുക, നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾക്കായി പ്രവർത്തിക്കുക,
ഒരു ദിനചര്യ സ്വയം സൃഷ്ടിക്കുക, പരാജയത്തിൽ നിന്ന് പഠിക്കുക, ഭയം അകറ്റി നിർത്തുക തുടങ്ങി ശീലിക്കേണ്ട ഒട്ടനവധി നല്ല ശീലങ്ങളുണ്ട്. സമയമെടുക്കും ഒരു വ്യക്തിത്വം ഇത്തരത്തിൽ രൂപപ്പെടുത്താൻ. പക്ഷെ ഇത് നിങ്ങളെ വിജയികളാക്കും , ഉറപ്പ്.
Living
ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

ഒരുപാട് കാത്തിരുന്നാണ് ഒരു ജോലി ലഭിക്കുക. ആഗ്രഹിച്ച, സ്വപ്നം കണ്ട ജോലിക്കായി നിങ്ങൾ ഒരുപാട് പ്രയത്നങ്ങൾ നടത്തുകയും അതിനു വേണ്ടി വളയുകയും ചെയ്തിട്ടുണ്ടാകാം.. എന്നാൽ എത്ര വലിയ പൊസിഷനിൽ ഉള്ള ജോലി ആയാലും, ഈ ചോദ്യങ്ങൾ മാനേജ്‌മെന്റിനോട് ആരാഞ്ഞ് തൃപ്തികരമായ മറുപടി ലഭിച്ചാൽ മാത്രമേ ജോലിയിൽ പ്രവേശിക്കാവു.
ജോലി സമയത്തെ കുറിച്ച് വ്യക്തമായി ചോദിക്കുക. എപ്പോഴാണ് എത്തേണ്ടത്, എത്ര മണിവരെയാണ് എന്നുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കണം.
ജോലിയുടെ സ്വഭാവമനുസരിച്ച് ഇമെയിൽ സന്ദേശങ്ങൾ സ്ഥിരമായി നോക്കികൊണ്ടിരിക്കണോ?, നിർദേശങ്ങൾ ഏതു മാർഗമാണ് ലഭിക്കുക തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുക. നിങ്ങൾ സ്ഥിരമായി മെയിലുകൾ പരിശോധിക്കാത്ത വ്യക്തി ആണെങ്കിൽ ഇത്തരം ചോദ്യങ്ങൾ വലിയ ഗുണം ചെയ്യും.
ഓഫ്, ലീവ്, സിക്ക് ലീവ് തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ കൃത്യമായി ചോദിച്ചറിയണം. കാരണം ജോലിയിൽ പ്രവേശിച്ചതിന് ശേഷം ഏതെങ്കിലും തരത്തിൽ തെറ്റായി പ്രവർത്തിച്ചിട്ട് ഞാൻ അങ്ങനെയാണ് കരുതിയത്, മുൻപ് ജോലി ചെയ്തിടത്ത് ഇങ്ങനെ ആയിരുന്നു എന്ന് പറയുന്നതിൽ അർത്ഥമില്ല.
പൊതുവെ ഇപ്പോൾ മിക്ക ഓഫീസ് ജോലികൾക്കും വർക്ക് അറ്റ് ഹോം സംവിധാനമുണ്ട്. അതുകൊണ്ട് അസുഖമല്ലാതെ മറ്റെന്തെങ്കിലും സാഹചര്യത്തിൽ വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ അവസരമുണ്ടോ എന്നും അതിന്റെ നിയമങ്ങൾ എങ്ങനെയാണെന്നും അന്വേഷിക്കണം.
ഷിഫ്റ്റ് സംബ്രദായമുണ്ടോ, സൗകര്യപ്രദമായ സമയങ്ങൾ തിരഞ്ഞെടുക്കുക്കാൻ അവസരമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുവാൻ മറക്കരുത്.
ജോലിയുടെ സ്വഭാവം എന്താണെന്നു ചോദിച്ചറിയുക. നിങ്ങൾക്ക് മറ്റെന്തെങ്കിലും അധിക ജോലികൾ ഉണ്ടോ എന്നുള്ളത് ചോദിച്ചറിയുക.
ആരാണ് പെർഫോമൻസ് വിലയിരുത്തുക, അതിന്റെ മാനദണ്ഡങ്ങൾ എന്താണ് എന്നൊക്കെ കൃത്യമായി ചോദിക്കുക.
പുറത്ത് പോയി ചെയ്യേണ്ട ജോലി ആണെങ്കിൽ എങ്ങനെയാണു ആളുകളോട് സംസാരിക്കേണ്ട രീതി, എന്തൊക്കെയാണ് സൂചിപ്പിക്കേണ്ടത് എന്നുള്ള കാര്യങ്ങളും വ്യക്തമായി ചോദിച്ചറിയണം.
ജോലിയെ കൂടുതൽ സഹായിക്കുന്നതിനായി നിർദേശങ്ങൾ മേലധികാരികളോട് ആരായണം. അതുപോലെ മാനേജുമെന്റ് ടീമിനെക്കുറിച്ചും കമ്പനിയെക്കുറിച്ചും കൃത്യമായ അവബോധം അവരോട് തന്നെ ചോദിച്ച് മനസിലാക്കുക.
Living
പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ് വിവാഹ ജീവിതം. അതുകൊണ്ടു തന്നെ ഭർത്താവയ്ക്കാനുള്ള ആളെ തിരഞ്ഞെടുക്കുമ്പോൾ ഒരുപാട് ശ്രദ്ധിക്കണം. കാരണം ചില വ്യക്തികൾ ദാമ്പത്യജീവിതത്തിനു തീരെ അനുയോജ്യരല്ല. ഭർത്താവിനെ, അല്ലെങ്കിൽ കാമുകനെ തിരഞ്ഞെടുക്കുമ്പോൾ തീർച്ചയായും ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ ഉണ്ട്.
വിവാഹത്തെ കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന പുരുഷന്മാരെ വിവാഹം കഴിക്കരുത്. അവർക്ക് എങ്ങനെയെയങ്കിലും ഒരു വിവാഹം കഴിക്കണം എന്ന ചിന്തയെ ഉള്ളു. അല്ലാതെ പ്രണയമോ അടുപ്പമോ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
അധിക്ഷേപങ്ങളും മാത്രം ഉള്ള പുരുഷന്മാരെയും തിരഞ്ഞെടുക്കരുത്. അവർക്ക് ഒരു അടിമയെ ആണ് ആവശ്യം. ഭാര്യ, പങ്കാളി അങ്ങനെ ഒരാളെയല്ല. വാക്കു കൊണ്ടും ശാരീരികമായും ഇയാൾ ദ്രോഹിക്കും.
ദാമ്പത്യത്തിനു വലിയ പ്രാധാന്യം നൽകാതെ ജോലിയിൽ മുഴുകുന്ന പുരുഷന്മാരെ ഒഴിവാക്കണം. അവർക്ക് പങ്കാളിക്കായി ചിലവഴിക്കാൻ സമയം കാണില്ല.
പോസെസ്സിവ് ആകുന്നത് നല്ലതാണ്, പക്ഷെ അമിതമായാൽ അതും ദോഷം തന്നെയാണ്. വ്യക്തിപരമായി ഒരു സ്വാതന്ത്ര്യവും ഇവർ തരില്ല. നിങ്ങള്‍ കൂടുതലായി ഒരാളോട് സംസാരിച്ചാല്‍, ബന്ധുക്കളോടോ വീട്ടുകാരോടോ പോലും അമിതമായി ഇടപെട്ടാൽ, സോഷ്യല്‍ മീഡിയയില്‍ ചിലവിട്ടാല്‍,ഇവർ എതിർക്കും.
നിങ്ങൾ സ്വതന്ത്രമായ കുടുംബ ജീവിതം ആഗ്രഹിക്കുന്നെങ്കിൽ ബന്ധുവിനെ കല്യാണം കഴിക്കരുത്. കാരണം നിങ്ങളുടെ എല്ലാ കാര്യങ്ങളും ഇരു കുടുംബങ്ങളുടെയും ഇടപെടൽ ഉണ്ടാകും.
-
Living5 years ago
മുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women5 years ago
പഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health5 years ago
ആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Women5 years ago
ശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech5 years ago
ഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food5 years ago
സവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living5 years ago
വെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
-
Health5 years ago
ശൈശവം മുതൽ കൗമാരം വരെയുള്ള കുട്ടികളുടെ പ്രധാന പേടികളും ചിന്തകളും