Connect with us

Men

പുരുഷന്മാരെ കൂടുതൽ സ്മാർട്ട് ആക്കുന്ന സ്റ്റൈലൻ ഹെയർകട്ടുകൾ..

Published

on

വിചാരിക്കുന്നതിലും വലിയ പങ്കാണ് പുരുഷന്മാരുടെ ഹെയർസ്റ്റൈലുകൾക്കുള്ളത്. ഹെയർസ്റ്റൈൽ  നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച് ധാരാളം സൂചനകൾ നൽകും., അതുകൊണ്ട്  തിരഞ്ഞെടുക്കുന്നതിന് മുമ്പ് ശ്രദ്ധാപൂർവ്വം ചിന്തിക്കുക..കൂർത്ത  ഹെയർകട്ടുകളും ക്വിഫ് സ്റ്റൈലും ഇപ്പോൾ ട്രെൻഡാണ്. വ്യത്യസ്ത ഡിസൈനുകളുള്ള അണ്ടർ‌കട്ടുകളും ആളുകൾക്ക് പ്രിയപ്പെട്ടതാണ്.

നിങ്ങളുടെ മുടിയുടെ ഘടനയും മുഖത്തിന്റെ ആകൃതിയും വെച്ച് , ഏത് ഹെയർസ്റ്റൈലാണ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമെന്ന് തിരഞ്ഞെടുക്കാൻ ശ്രമിക്കണം. ഇപ്പോൾ ട്രെന്ഡായിരിക്കുന്ന ചില ഹെയർസ്റ്റൈലുകൾ പരിചയപ്പെടാം.

പഴയ അണ്ടർ‌കട്ട് പോലെ, ക്വിഫ് ഹെയർകട്ട് എന്നത് വർഷങ്ങളായി പുരുഷന്മാരുടെ ഇഷ്ടപെട്ട ഒന്നാണ്. മുടി മുകളിലേക്ക് ആക്കി കൂടുതൽ കട്ടിയുള്ളതുപോലെ ഒരു പ്രതീതി സൃഷ്ടിക്കുന്നു.

സൈഡ് പാർട്ട് മെൻ ഹെയർസ്റ്റൈലുകൾ ഇപ്പോൾ ഏറ്റവും സ്വീകാര്യതയുള്ള സ്റ്റൈൽ ആണ്. നിങ്ങളുടെ തലമുടിയിൽ ജെൽ ഉപയോഗിച്ചതിന് ശേഷം  ചീപ്പ് ഉപയോഗിച്ച് വശത്തേക്ക്ചീ കുക.. വോളിയം നിലനിർത്താൻ, ഒരു ബ്ലോ ഡ്രയർ ഉപയോഗിച്ച് കട്ടി കൂടുതൽ നിലനിർത്താം.

Volumetric Brushed Back Look-ൽ ഇരുവശങ്ങളിലേയും മുടി പൂർണമായും നീക്കം ചെയ്യും. മറ്റു സ്റ്റൈലുകൾ പോലെ നടുക്ക് മാത്രം മുടി കട്ടിയിൽ നീളത്തിൽ നിലനിർത്തും. ഇത് വളരെ കട്ടയും ഒഴുക്കുമുള്ള മുടിയുള്ള പുരുഷൻമാർക്കാണ് അനുയോജ്യം. ഒരു കോളേജ് ലുക്കാണ് ഈ ഹെയർ കട്ടിനുള്ളത്.

വശങ്ങൾ ഒതുക്കി നടുവിലുള്ള മുടി നീളത്തോടെ നിലനിർത്തുകയാണ് ഇപ്പോൾ പുരുഷന്മാരുടെ രീതി. ഹെയർ ഡ്രയർ ഉപയോഗിച്ച് മുടി മുകളിലേക്ക് ഉയർത്തി സ്റ്റൈൽ ചെയ്യണം., ഇത് കട്ടികുറഞ്ഞ മുടിയിഴകളും സാധിക്കുന്ന ഒന്നാണ്.പക്ഷെ കട്ടികൂടിയ മുടിക്കാണ്  കൂടുതൽ അനുയോജ്യം. 

Health

നേരത്തെ കിടന്നുറങ്ങുന്നവരാണോ നിങ്ങൾ? പുരുഷന്മാർ അറിഞ്ഞിരിക്കണം

Published

on

നേരത്തെ കിടന്നുറങ്ങുന്നവരാണോ നിങ്ങൾ? പുരുഷന്മാർ അറിഞ്ഞിരിക്കണം

നേരത്തെ കിടന്നുറങ്ങുന്ന സ്വഭാവമാണോ നിങ്ങളുടേത്. ഉണ്ടെങ്കില്‍ ഇതൊന്ന് അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും. പുരുഷന്‍ന്മാര്‍ നേരത്തെ കിടന്നുറങ്ങുന്നത് ജീവനെടുക്കാന്‍ കഴിയുന്ന ഹൃദ്‌രോഗത്തിന്റെ സൂചനകളാണ് നല്‍കുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ജപ്പാനിലെ ഹിരോഷിമ അറ്റോമിക് ബേംബ് കാഷ്വാലിറ്റി കൗണ്‍സിലിലെ ഗവേഷകരാണ് ഇത് ഹൃദ്രോഗത്തിന്റെ സൂചന കൂടിയാണെന്ന മുന്നറിയിപ്പ് നല്‍കിയത്. പ്രായപൂര്‍ത്തിയായ 2400 പേരിലാണ് പഠനം നടത്തിയത്.

ആരോഗ്യമുള്ളവരെ അപേക്ഷിച്ച് ശരാശരി 18 മിനിറ്റ് മുമ്പെങ്കിലും ഇവര്‍ ബെഡില്‍ എത്തുന്നുവെന്നാണ് കണ്ടെത്തല്‍. ഉയര്‍ന്ന രക്തസമ്മര്‍ദം ഹൃദയാഘാതത്തിനുള്ള മുഖ്യകാരണങ്ങളിലൊന്നാണ്.

Continue Reading

Men

ആ നോട്ടം ശരിയാണോ തെറ്റാണോ? പുരുഷ നോട്ടങ്ങളുടെ മനഃശാസ്ത്രം അറിയാം..

Published

on

നോട്ടം കണ്ടാൽ അറിയാം അവന്റെ കള്ളലക്ഷണം എന്ന് കേട്ടിട്ടില്ലേ? അതൊരു സത്യമാണ്. കണ്ണുകളുടെ ചലനവും നോട്ടവും ഒരാളുടെ സ്വഭാവം വ്യക്തമാക്കും. പുരുഷന്മാരുടെ ചില നോട്ടങ്ങൾ അറിഞ്ഞിരുന്നാൽ സ്ത്രീകൾക്ക് പല പ്രശ്നങ്ങളെയും ഒഴിവാക്കാൻ സാധിക്കും.

സ്ത്രീ സൗന്ദര്യമാണ് പുരുഷനെ നോക്കാൻ പ്രേരിപ്പിക്കുന്നതെന്നു പറയാം..എങ്കിലും നോട്ടത്തിനും നല്ലതും ചീത്തയുമുണ്ട്. നോട്ട‌മേൽക്കുന്നയാൾക്ക് അസ്വസ്ഥതയുളവാക്കുന്ന അത്രയും നേരം സ്ത്രീകളെ നോ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ക്കുക, മാറിടം പോലുള്ള ശരീരഭാഗങ്ങളിലേക്ക് നോക്കുക, അസഭ്യ കമന്റുകളോടു കൂടിയ നോട്ടങ്ങൾ ഇവയൊക്കെ എല്ലാ സ്ത്രീയെയും സഹികെടുത്താറുണ്ട്.

സംസാരിക്കുമ്പോൾ കണ്ണിലെ കൃഷ്ണമണികൾ വികസിച്ചാൽ അയാൾക്ക് നിങ്ങളോട് താല്പര്യമുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. നേരെ നോക്കാതെ സംസാരിച്ചാൽ അയാൾക്ക് കള്ളത്തരമുണ്ടെന്നാണ് അർത്ഥം. ഇടത്തെ കോണിലേക്ക് കണ്ണ് പായിച്ച് സംസാരിച്ചാൽ അയാൾ ഓർമകളിൽ നിന്നാണ് സംസാരിക്കുക. വലത്തേക്കാണ് നോട്ടമെങ്കിൽ അയാൾ മെനയുകയാണ്.

സംസാരത്തിനിടെ ഒരാൾ താഴേക്കും മുകളിലേക്കും മാറി മാറി നോക്കിയാൽ അയാൾക്ക് സംസാരം ബോറടിച്ചു എന്നാണ് അർത്ഥം. മറ്റൊന്ന് കണ്ണിൽ കണ്ണിൽ നോക്കുന്നതാണ്. രണ്ടുപേർക്കും ഒരുപോലെ താല്പര്യമുള്ളപ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇങ്ങനെ നോക്കുന്നത് കമിതാക്കളുടെ ബന്ധം ദൃഢമാക്കും.

Continue Reading
Living5 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food5 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health5 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food5 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health5 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel5 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech5 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food5 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living5 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech5 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending