Food
ശരീരത്തിലെ ഇരുമ്പിന്റെ അംശം കുറവാണോ? ശരീരം തരുന്ന ചില സിഗ്‌നലുകൾ അറിയാം..

ശരീരത്തിൽ എല്ലാ ധാതുക്കളുടെയും അളവ് ആവശ്യത്തിന് അനുസരിച്ച് ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ പലവിധ ആരോഗ്യ പ്രശ്നങ്ങളായിരിക്കും അനുഭവിക്കേണ്ടി വരുക. സ്ത്രീകളെ സംബന്ധിച്ച് ഇരുമ്പിന്റെ അംശം ശരീരത്തിൽ കുറയുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുക. പലർക്കും അതിന്റെ പരിണിത ഫലനങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുമില്ല.
ഇരുമ്പ് ഉത്പാദനം ശരീരത്തിൽ കുറയുമ്പോഴാണ് ഈ പ്രശനം ഉണ്ടാകുന്നത്. ഇരുമ്പിൻറെ കുറവ് വിളർച്ചയ്ക്ക് കാരണമാകുന്നു . ഈ അവസ്ഥ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ പരിമിതപ്പെടുത്തുകയും അവയവങ്ങളിലേക്ക് ഓക്സിജൻ വിതരണം കുറയ്ക്കുകയും ചെയ്യുന്നു.വിളർച്ചയുടെ പ്രധാന കാരണങ്ങളിലൊന്നാണ് ഇരുമ്പിന്റെ അംശം കുറയുന്നത്.
ഒരു സ്ത്രീയുടെ ശരീരത്തിലെ ആവശ്യമായ ഇരുമ്പിന്റെ അളവ് 3.5 ഗ്രാം ആണ്. ആ ഇരുമ്പിന്റെ ഭൂരിഭാഗവും (ഏകദേശം 70%) ഹീമോഗ്ലോബിനിലാണ് വഹിക്കുന്നത്, ബാക്കിയുള്ളവ പേശികളിലെ പ്രോട്ടീനുകളിൽ ഉൾപ്പെടുന്നു.
നിങ്ങളുടെ ശരീരത്തിലെ ഈ നിർണായക മൂലകത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനുള്ള ഒരു മാർഗമാണ് ഇരുമ്പ് അടങ്ങിയ ധാരാളം ഭക്ഷണങ്ങൾ കഴിക്കുന്നത്.
സ്ത്രീകളിൽ ഇരുമ്പിന്റെ കുറവു സംഭവിക്കുന്നതിന്റെ കാരണങ്ങൾ ഇതാണ്;
പാരമ്പര്യം,പ്രായം,പതിവായി ചായയോ കാപ്പിയോ കുടിക്കുന്നു, ധാരാളം ചുവന്ന മാംസം കഴിക്കുന്നു,ശുദ്ധ വെജിറ്റേറിയൻ ഡയറ്റ്,അവയവങ്ങളുടെ പരിക്കുകൾ, രോഗങ്ങൾ അല്ലെങ്കിൽ അണുബാധകൾ,ഗർഭം, അണുബാധകൾ അല്ലെങ്കിൽ അൾസർ,കടുത്ത ആർത്തവ രക്തസ്രാവം..
ഇരുമ്പിന്റെ അഭാവത്തിന്റെ മുന്നറിയിപ്പ് അടയാളങ്ങൾ നിങ്ങൾ നേരത്തെ തിരിച്ചറിഞ്ഞാൽ, ഈ അവസ്ഥ കൈകാര്യം ചെയ്യുന്നതിന് വേഗത്തിൽ നിങ്ങൾക്ക് ചികിത്സ ആരംഭിക്കാം. പൊതുവായി ചില ലക്ഷണങ്ങൾ തിരിച്ചറിയാൻ സാധിക്കും.
ആർത്തവ രക്തസ്രാവത്തിലെ മാറ്റങ്ങൾ, കടുത്ത ക്ഷീണം, ദഹന പ്രശ്നങ്ങൾ, ചർമ്മത്തിന്റെ വിളർച്ച, കുറഞ്ഞ ശരീര താപനില,ചതവുകൾ,തലവേദന,ഓക്കാനം,ശ്വാസം മുട്ടൽ. എത്രയും വേഗം ഈ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സക്കാവുന്നതാണ്.
Food
പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..
പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
Food
തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

ശരീരഭാരം കുറയ്ക്കാൻ കഷ്ടപ്പാടാണെന്നു പറയേണ്ട കാര്യമില്ല. എന്നാൽ പഴവര്ഗങ്ങള്ക്ക് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കാൻ സാധിക്കും.. അതിലേറ്റവും മികച്ച ഓപ്ഷൻ പപ്പായ ആണ്. പപ്പായയില്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ശരീര ഭാരം കുറയ്ക്കാന്‍ പറ്റിയ മികച്ച ഒരു പഴവര്‍ഗമാണെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നത്.
പാപെയ്ന്‍ എന്ന എന്‍സൈം പഴുത്ത പപ്പായയേക്കാള്‍ പച്ച പപ്പായയില്‍ ആണ് കൂടുതലായി ഉള്ളത്. അതുകൊണ്ട് തന്നെ പച്ച പപ്പായ ജ്യൂസ് ആക്കി കുടിച്ചാൽ വളരെ ഗുണമുണ്ടാകും, പ്രത്യേകിച്ച് ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക്..
നാരുകൾ അടങ്ങിയ ഭക്ഷണമായതുകൊണ്ട് കലോറിയും കുറവാണ്. അതുകൊണ്ട് ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കും. അതുപോലെ ദഹനത്തെയും സഹായിക്കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ അകറ്റാനും പപ്പായ നല്ലതാണ്.
-
Living5 years ago
മുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women5 years ago
പഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health5 years ago
ആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Women5 years ago
ശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Living5 years ago
ജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Tech5 years ago
ഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food5 years ago
സവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living5 years ago
വെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ