Living
‘എന്തൊരു നാശം പിടിച്ച ജീവിതം!’ എന്ന് ഇനി പരാതിപ്പെടേണ്ട, മാറ്റിയെടുക്കൂ ഈ ശീലങ്ങൾ..

ആകെ കുഴപ്പംപിടിച്ചൊരു ജീവിതം.. മുഴുവൻ വയ്യാവേലികൾ.. ഇതൊക്കെ ചിലരുടെ ജീവിതത്തിന്റെ ഭാഗമാണ്. ജന്മ ദോഷമെന്നോ, സമയ ദോഷമെന്നോ ആരുടെയെങ്കിലും ശാപം എന്നോ ഒക്കെ പറഞ്ഞു നിങ്ങൾ അതിൽ ആശ്വാസം കണ്ടെത്താൻ ശ്രമിക്കും. ശരിക്കും ഇതൊരു ശാപം തന്നെയാണ്. നല്ലൊരു ജീവിതം മുന്നിലുണ്ട്, എന്നിട്ടും നശിപ്പിച്ചു കളയുന്നതോർത്ത് സ്വന്തം മനസാക്ഷി ശപിക്കുന്നു എന്ന് വേണമെങ്കിൽ പറയാം. ജീവിതരീതി, നെഗറ്റീവ് മാനസികാവസ്ഥ, മോശം ശീലങ്ങൾ, ഇവയിലൂടെയൊക്കെ ബോധ പൂർവം അല്ലെങ്കിൽ പോലും ഒരു നാശം പിടിച്ച ജീവിതം എന്നൊക്കെ പറയുന്ന അവസ്ഥ ഉണ്ടാകുന്നു.
ജീവിതത്തിലെ വളർച്ചയുടെ പാത തടസപ്പെടുത്തുന്ന മോശം ശീലങ്ങൾ നമുക്കെല്ലാവർക്കും ഉണ്ട്. എന്നാൽ നിങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനായി ഈ മോശം ശീലങ്ങളെ ഇല്ലാതാക്കാൻ ഒരിക്കലും വൈകരുത്.
ജീവിതനിലവാരം മോശമാക്കുന്ന നിരന്തരമായ പ്രവർത്തനങ്ങളാണ് മോശം ശീലങ്ങൾ; അത് മാനസികമായും ശാരീരികമായും ആത്മീയമായും ആകാം. തുടർച്ചയായി പരാജയങ്ങൾ മാത്രം നേരിടുമ്പോൾ ശീലങ്ങൾ മാറ്റിപിടിക്കാൻ ശ്രമിച്ചാൽ മതി..ഒരു നല്ല ജീവിതം മുന്നിലുണ്ട്.
ഈ മോശം ശീലങ്ങൾ ദിവസവും ചെയ്യുന്ന ചില ചെറിയ കാര്യങ്ങളാകാം; അവ തകർക്കാൻ പ്രയാസമാണെങ്കിലും സാധ്യമായ ഒന്നാണ് എന്നതാണ് സത്യം. ഈ മോശം ശീലങ്ങൾ നിങ്ങൾ ഇല്ലാതാക്കുകയാണെങ്കിൽ, ചുറ്റുപാടിനെ ആശ്രയിക്കാതെ സ്വയം ചില കാര്യങ്ങൾ തീരുമാനിക്കേണ്ടതുണ്ട്.അത്കൊണ്ട് നിങ്ങൾ മാറ്റി വയ്‌ക്കേണ്ട ആ പത്തു ശീലങ്ങൾ ഇതൊക്കെയാണ്.
താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണം. മറ്റുള്ളവരുടെ നേട്ടങ്ങളിൽ അസൂയപ്പെടുകയും സ്വയം ഒന്നും നേടാൻ പരിശ്രമിക്കാതെയും കുറവുകളും കുറ്റങ്ങളും താരതമ്യം ചെയ്തുകൊണ്ടിരുന്നാൽ അങ്ങനെ തന്നെ തുടരാം. താരതമ്യപ്പെടുത്തുന്ന ഈ മോശം ശീലം അയോഗ്യത, പരിപൂർണ്ണത, സ്വയം വിമർശനം, തീവ്രമായ അസ്വസ്ഥത, ഏകാന്തത, ഒളിച്ചോട്ടം , മറ്റുള്ളവരോട് ചാടിക്കയറുക തുടങ്ങിയ മോശം കാര്യങ്ങളിലെ അവസാനിക്കൂ.
പിന്തിരിപ്പൻ ചിന്താഗതികൾ അവസാനിപ്പിക്കണം. നമ്മുടെ ചിന്തകൾ നമ്മുടെ മാനസികവും ബൗദ്ധികവുമായുള്ള വികസനത്തിനും മെച്ചപ്പെടുത്തലിനുമുള്ള ഒരു മാർഗമാണ്. സ്വാഭാവികമായും ചിന്തകൾ നല്ലതിനും ചീത്തയ്ക്കും വേണ്ടി സംഭവിക്കും. ചിന്തയ്ക്ക് ഒരു നെഗറ്റീവിറ്റി വന്നാൽ അത് മോശം ശീലമാണ്. നെഗറ്റീവിറ്റി ഉള്ളവർക്ക് സാധാരണയായി ആത്മാഭിമാനം കുറവാണ്, അവർക്ക് തങ്ങളെക്കുറിച്ച് തന്നെ മോശമായി തോന്നും.
അനാരോഗ്യകരമായ ദിനചര്യകൾ മാറ്റുക. നമ്മൾ ആവർത്തിച്ച് ചെയ്യുന്നതെന്തും ഒരു ശീലമാണ്. നിരന്തരം പരിശീലിക്കുന്ന ദിനചര്യകൾ നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. ഉണരുമ്പോഴേ ആദ്യം ഫോൺ പരിശോധിക്കുക, അമിതമായി പഞ്ചസാര കഴിക്കുക, സോഷ്യൽ മീഡിയയിൽ വളരെയധികം സമയം ചെലവഴിക്കുക, അമിതമായ ധൂർത്ത് , വെള്ളം കുടിക്കാതിരിക്കുക, നിങ്ങളുടെ വികാരങ്ങളെ അവഗണിക്കുക തുടങ്ങിയ മോശം ശീലങ്ങൾ ദിനചര്യയുടെ ഭാഗമാണ്. ഇതൊക്കെ മാറ്റി ഒരു തെളിമയുള്ള മനസോടെ ഉണരാൻ ശ്രമിക്കുക. നേരത്തെ ഉണരുക. ഫോൺ ആദ്യം തന്നെ ഒഴിവാക്കുക. നടത്തവും വ്യായാമവും ഉൾപ്പെടുത്തുക. പ്രഭാതഭക്ഷണം ഒഴിവാക്കരുത്. അങ്ങനെ നല്ലൊരു പ്രഭാതം തുടങ്ങു.
വ്യക്തികളിൽ നിന്നും ജോലി സ്ഥലത്തുനിന്നുമൊക്കെ അംഗീകാരങ്ങൾ ലഭിക്കാൻ ആഗ്രഹിക്കാറുണ്ട് നമ്മൾ. അത് തെറ്റായ പ്രവണതയാണ്. ഈ മോശം ശീലം നമ്മുടെ ജീവിതത്തിന്റെ സന്തോഷവും ഗുണനിലവാരവും ഇല്ലാതാക്കും. ഈ ശീലം നിർത്തണം. സ്വയമുള്ള തൃപ്തിയിൽ വിശ്വസിക്കണം. മറ്റുള്ളവരെ കാണിക്കാനായി മാത്രം വെറും പ്രകടനങ്ങളായി മാറരുത് ജീവിതം.
സ്വന്തം പ്രവർത്തികളിൽ തന്നെ ഒരു വിശ്വാസമില്ലാതെ മറ്റുള്ളവർ എന്തുചെയ്യുന്നു അതിനെ പിന്തുടരുന്ന സ്വഭാവക്കാരുണ്ട്. മറ്റുള്ളവർ നിങ്ങളെക്കുറിച്ച് എന്തു വിചാരിക്കുന്നുവെന്നതിനെക്കുറിച്ച് നിങ്ങൾ വളരെയധികം ശ്രദ്ധാലുവായിരിക്കുക, മറ്റുള്ളവരെ തൃപ്തിപ്പെടുത്താൻ മാത്രം ജീവിക്കുക, സ്വയം ഒരു വിലയിരുത്തലില്ലാത്ത ഇത്തരം സ്വഭാവങ്ങൾ മോശം ശീലങ്ങളിൽ പ്രധാനമാണ്.
ജീവിതത്തിൽ ഒന്നും പൂർണമല്ല. അതായത് ആരും പെർഫെക്റ്റ് അല്ല. അപൂർണതയ്ക്ക് അതിന്റെതായ സൗന്ദര്യമുണ്ട്. നമ്മൾ കുറവുകളെ അംഗീകരിക്കണം. പെർഫെക്ഷൻ എന്നത് ഒരു ധാരണ മാത്രമാണ് എന്ന് മനസിലാക്കുക. ഇപ്പോഴും പൂർണത തേടിയാൽ ഒരു തൃപ്തി ഒന്നിലും ഉണ്ടാകില്ല. നിരാശയിലേക്ക് അത് തള്ളിയിടുകയും ചെയ്യും.
ഇത്തരം ഒട്ടേറെ മോശം ശീലങ്ങൾ പലരുടെയും ജീവിതത്തിൽ ഉണ്ട്. ഒന്നിനോടും പൊരുത്തപ്പെടാത്ത ഇത്തരം ശീലങ്ങൾ നിങ്ങളുടെ ജീവിത നിലവാരത്തെ ബാധിക്കും. അതിനാൽ ഇനിയും ബാക്കിയുള്ള സമയത്തിൽ ഈ ശീലങ്ങളെ ആട്ടിപ്പായിക്കൂ..
Living
ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

ഒരുപാട് കാത്തിരുന്നാണ് ഒരു ജോലി ലഭിക്കുക. ആഗ്രഹിച്ച, സ്വപ്നം കണ്ട ജോലിക്കായി നിങ്ങൾ ഒരുപാട് പ്രയത്നങ്ങൾ നടത്തുകയും അതിനു വേണ്ടി വളയുകയും ചെയ്തിട്ടുണ്ടാകാം.. എന്നാൽ എത്ര വലിയ പൊസിഷനിൽ ഉള്ള ജോലി ആയാലും, ഈ ചോദ്യങ്ങൾ മാനേജ്‌മെന്റിനോട് ആരാഞ്ഞ് തൃപ്തികരമായ മറുപടി ലഭിച്ചാൽ മാത്രമേ ജോലിയിൽ പ്രവേശിക്കാവു.
ജോലി സമയത്തെ കുറിച്ച് വ്യക്തമായി ചോദിക്കുക. എപ്പോഴാണ് എത്തേണ്ടത്, എത്ര മണിവരെയാണ് എന്നുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കണം.
ജോലിയുടെ സ്വഭാവമനുസരിച്ച് ഇമെയിൽ സന്ദേശങ്ങൾ സ്ഥിരമായി നോക്കികൊണ്ടിരിക്കണോ?, നിർദേശങ്ങൾ ഏതു മാർഗമാണ് ലഭിക്കുക തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുക. നിങ്ങൾ സ്ഥിരമായി മെയിലുകൾ പരിശോധിക്കാത്ത വ്യക്തി ആണെങ്കിൽ ഇത്തരം ചോദ്യങ്ങൾ വലിയ ഗുണം ചെയ്യും.
ഓഫ്, ലീവ്, സിക്ക് ലീവ് തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ കൃത്യമായി ചോദിച്ചറിയണം. കാരണം ജോലിയിൽ പ്രവേശിച്ചതിന് ശേഷം ഏതെങ്കിലും തരത്തിൽ തെറ്റായി പ്രവർത്തിച്ചിട്ട് ഞാൻ അങ്ങനെയാണ് കരുതിയത്, മുൻപ് ജോലി ചെയ്തിടത്ത് ഇങ്ങനെ ആയിരുന്നു എന്ന് പറയുന്നതിൽ അർത്ഥമില്ല.
പൊതുവെ ഇപ്പോൾ മിക്ക ഓഫീസ് ജോലികൾക്കും വർക്ക് അറ്റ് ഹോം സംവിധാനമുണ്ട്. അതുകൊണ്ട് അസുഖമല്ലാതെ മറ്റെന്തെങ്കിലും സാഹചര്യത്തിൽ വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ അവസരമുണ്ടോ എന്നും അതിന്റെ നിയമങ്ങൾ എങ്ങനെയാണെന്നും അന്വേഷിക്കണം.
ഷിഫ്റ്റ് സംബ്രദായമുണ്ടോ, സൗകര്യപ്രദമായ സമയങ്ങൾ തിരഞ്ഞെടുക്കുക്കാൻ അവസരമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുവാൻ മറക്കരുത്.
ജോലിയുടെ സ്വഭാവം എന്താണെന്നു ചോദിച്ചറിയുക. നിങ്ങൾക്ക് മറ്റെന്തെങ്കിലും അധിക ജോലികൾ ഉണ്ടോ എന്നുള്ളത് ചോദിച്ചറിയുക.
ആരാണ് പെർഫോമൻസ് വിലയിരുത്തുക, അതിന്റെ മാനദണ്ഡങ്ങൾ എന്താണ് എന്നൊക്കെ കൃത്യമായി ചോദിക്കുക.
പുറത്ത് പോയി ചെയ്യേണ്ട ജോലി ആണെങ്കിൽ എങ്ങനെയാണു ആളുകളോട് സംസാരിക്കേണ്ട രീതി, എന്തൊക്കെയാണ് സൂചിപ്പിക്കേണ്ടത് എന്നുള്ള കാര്യങ്ങളും വ്യക്തമായി ചോദിച്ചറിയണം.
ജോലിയെ കൂടുതൽ സഹായിക്കുന്നതിനായി നിർദേശങ്ങൾ മേലധികാരികളോട് ആരായണം. അതുപോലെ മാനേജുമെന്റ് ടീമിനെക്കുറിച്ചും കമ്പനിയെക്കുറിച്ചും കൃത്യമായ അവബോധം അവരോട് തന്നെ ചോദിച്ച് മനസിലാക്കുക.
Living
പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ് വിവാഹ ജീവിതം. അതുകൊണ്ടു തന്നെ ഭർത്താവയ്ക്കാനുള്ള ആളെ തിരഞ്ഞെടുക്കുമ്പോൾ ഒരുപാട് ശ്രദ്ധിക്കണം. കാരണം ചില വ്യക്തികൾ ദാമ്പത്യജീവിതത്തിനു തീരെ അനുയോജ്യരല്ല. ഭർത്താവിനെ, അല്ലെങ്കിൽ കാമുകനെ തിരഞ്ഞെടുക്കുമ്പോൾ തീർച്ചയായും ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ ഉണ്ട്.
വിവാഹത്തെ കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന പുരുഷന്മാരെ വിവാഹം കഴിക്കരുത്. അവർക്ക് എങ്ങനെയെയങ്കിലും ഒരു വിവാഹം കഴിക്കണം എന്ന ചിന്തയെ ഉള്ളു. അല്ലാതെ പ്രണയമോ അടുപ്പമോ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
അധിക്ഷേപങ്ങളും മാത്രം ഉള്ള പുരുഷന്മാരെയും തിരഞ്ഞെടുക്കരുത്. അവർക്ക് ഒരു അടിമയെ ആണ് ആവശ്യം. ഭാര്യ, പങ്കാളി അങ്ങനെ ഒരാളെയല്ല. വാക്കു കൊണ്ടും ശാരീരികമായും ഇയാൾ ദ്രോഹിക്കും.
ദാമ്പത്യത്തിനു വലിയ പ്രാധാന്യം നൽകാതെ ജോലിയിൽ മുഴുകുന്ന പുരുഷന്മാരെ ഒഴിവാക്കണം. അവർക്ക് പങ്കാളിക്കായി ചിലവഴിക്കാൻ സമയം കാണില്ല.
പോസെസ്സിവ് ആകുന്നത് നല്ലതാണ്, പക്ഷെ അമിതമായാൽ അതും ദോഷം തന്നെയാണ്. വ്യക്തിപരമായി ഒരു സ്വാതന്ത്ര്യവും ഇവർ തരില്ല. നിങ്ങള്‍ കൂടുതലായി ഒരാളോട് സംസാരിച്ചാല്‍, ബന്ധുക്കളോടോ വീട്ടുകാരോടോ പോലും അമിതമായി ഇടപെട്ടാൽ, സോഷ്യല്‍ മീഡിയയില്‍ ചിലവിട്ടാല്‍,ഇവർ എതിർക്കും.
നിങ്ങൾ സ്വതന്ത്രമായ കുടുംബ ജീവിതം ആഗ്രഹിക്കുന്നെങ്കിൽ ബന്ധുവിനെ കല്യാണം കഴിക്കരുത്. കാരണം നിങ്ങളുടെ എല്ലാ കാര്യങ്ങളും ഇരു കുടുംബങ്ങളുടെയും ഇടപെടൽ ഉണ്ടാകും.
-
Living5 years ago
മുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women5 years ago
പഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health5 years ago
ആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Women5 years ago
ശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Living5 years ago
ജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Tech5 years ago
ഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food5 years ago
സവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living5 years ago
വെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ