Health
വേനൽക്കാലത്ത് അമിതമായി വിയർക്കുന്നത് തടയാം കരുതലോടെ..

വേനൽ സമയത്ത് ശരീരത്തിന് ഒരുപാട് ശ്രദ്ധയും കരുതലും നൽകണം. കാരണം ജലാംശം ഒരുപാട് പുറന്തള്ളപ്പെടുകയും അസുഖങ്ങൾ വരാനും സാധ്യതയുണ്ട്. മാത്രമല്ല അസഹനീയമായ വിയർപ്പിന്റെ ദുർഗന്ധവും.. ചിലർക്ക് വിയർപ്പ് ദുർഗന്ധങ്ങൾ ഇല്ലാതെയായിരിക്കും. എന്നാൽ ചിലർക്ക് അങ്ങനെയല്ല. അതുകൊണ്ട് തന്നെ വിയർപ്പിന്റെ ശല്യത്തിൽ നിന്നും രക്ഷനേടാനുള്ള ചില മാർഗങ്ങൾ അറിയാം..
ഏരിവുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് ശരീരത്തില്‍ കൂടുതല്‍ വിയര്‍പ്പ് ഉണ്ടാക്കും. പ്രത്യേകിച്ച് പച്ചമുളക്, മസാലകള്‍ എന്നിവ അധികം കഴിക്കുന്നത് നല്ലതല്ല. അതുപോലെ തന്നെ വെളുത്തുള്ളി സവാള തുടങ്ങിയവ അധികമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താതിരിക്കാനും ശ്രദ്ധിക്കണം, ഇവ വിയര്‍പ്പിന്റെ ദുര്‍ഗന്ധം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം ഭക്ഷണ വസ്തുക്കൾ ഒഴിവാക്കാൻ ശ്രമിക്കണം.
നല്ല വായുസഞ്ചാരം ലഭിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചാല്‍ വിയര്‍പ്പിനെ പ്രതിരോധിക്കാം, കട്ടികുറഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ തന്നെയാണ് നല്ലത്. അതുപോലെ ഷൂ ഒന്നും വേനൽ സനായത്ത് നല്ലതല്ല. കാരണം കാലുകൾ വിയർത്ത് ദുർഗന്ധം ഉണ്ടാകാൻ സാധ്യതയുണ്ട്.
ചൂട് കാലങ്ങളില്‍ ശരീരത്തിലെ അനാവശ്യരോമങ്ങള്‍ നീക്കം ചെയ്യാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് കൈക്കുഴി എപ്പോഴും രോമങ്ങള്‍ നീക്കം ചെയ്ത് വൃത്തിയാക്കി സൂക്ഷിക്കണം. കാരണം ചൂടു കാലങ്ങളില്‍ ബാക്ടീരിയകള്‍ കൂടുതലായി ശരീരത്തില്‍ കടന്ന് കൂടാനും വിയര്‍പ്പും ദുര്‍ഗന്ധവും വര്‍ദ്ധിക്കാനും രോമങ്ങൾ കാരണമാകുകയും ചെയ്യുന്നു.
പഴച്ചാറുകളും, ശീതളപാനീയങ്ങളും, വെള്ളവും ധാരാളമായി കഴിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ശരീരത്തിൽ ജലാംശം നിർത്തേണ്ടത് വളരെ ആവശ്യമാണ്.
Food
പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..
പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
Health
അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്‍കിയാല്‍ ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.
ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.
അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.
സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.
-
Living5 years ago
മുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women5 years ago
പഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health5 years ago
ആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Women5 years ago
ശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Living5 years ago
ജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Tech5 years ago
ഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food5 years ago
സവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living5 years ago
വെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ