Health
ഈ 10 ലക്ഷണങ്ങൾ നിങ്ങളുടെ പങ്കാളിക്ക് ഉണ്ടോ? എങ്കിൽ എത്രയും വേഗം രക്ഷപ്പെട്ടോളൂ..

ബന്ധങ്ങൾക്ക് അടിസ്ഥാനമില്ലെങ്കിൽ ഒരു തന്നെ അത് ബാധിക്കും. പ്രണയബന്ധങ്ങളിൽ ഇപ്പോഴും സംഭവിക്കുന്ന ഒന്നാണിത്. ദോഷകരമായി ബാധിക്കുന്ന ബന്ധം തിരിച്ചറിയാൻ സാധിക്കാത്തതാണ് ഏറ്റവും വലിയ വെല്ലുവിളി. ഒട്ടും പൊരുത്തപ്പെടാൻ കഴിയില്ലെങ്കിലും ചിലർ ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഷ്ടപ്പെടും. അത്തരമൊരു അഡ്ജസ്റ്മെന്റിന്റെ കാര്യം പ്രണയങ്ങളിൽ ഇല്ല. ജീവിതത്തിലെ മികച്ച കാര്യങ്ങൾക്ക് ഓരോരുത്തരും അർഹരാണ്. അനാരോഗ്യകരമായ അല്ലെങ്കിൽ അധിക്ഷേപകരമായ ബന്ധം നിങ്ങളുടെ ജീവിതത്തിലെ എല്ലാ സന്തോഷവും കവർന്നെടുക്കും.
ഒരു ബന്ധവും എല്ലാം തികഞ്ഞതല്ല. എന്നാൽ നിങ്ങളുടെ പ്രണയം പരസ്പരം എന്തെങ്കിലും ഗുണമുള്ളതാണോ അതോ ദോഷമായി മാത്രമേ ഭവിക്കുന്നുള്ളു എന്ന് ചിന്തിക്കുകയും അതിനെ മറികടക്കാൻ ശ്രമിക്കുകയും വേണം. ഒരു നല്ല ബന്ധത്തിലല്ല നിങ്ങളെങ്കിൽ തീർച്ചയായും ഇത്തരം അനുഭവങ്ങൾ അനുഭവിച്ചിട്ടുണ്ടാകും.
ആരോഗ്യകരമായ ഒരു ബന്ധം ഒരു വ്യക്തിയെന്ന നിലയിൽ സ്വയം മികച്ചവരാകാൻ നമ്മെ സഹായിക്കും. എന്നാൽ മറിച്ച് ഒരു അപകടംപിടിച്ച ബന്ധത്തിലാണെങ്കിൽ നിങ്ങൾ ഇപ്പോഴും പങ്കാളിയെ സന്തോഷിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് ഇരിക്കണം. ഒരു വിട്ടുവീഴ്ചയും അതിൽ ഉണ്ടാകാൻ പാടില്ല എന്ന നിർബന്ധ ബുദ്ധി അങ്ങനെയുള്ളവർ വെച്ചുപുലർത്തും. സന്തോഷിപ്പിക്കാൻ സാധിക്കാത്ത ഒരാളെ പ്രീതിപ്പെടുത്താൻ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കേണ്ടി വരും. പക്ഷെ ഫലം, നിങ്ങൾക്ക് അയാളെ ഒരിക്കലും തൃപ്തിപ്പെടുത്താൻ കഴിയില്ല എന്ന തിരിച്ചറിവാണ്.
പരസ്പര ബഹുമാനവും വിശ്വാസവുമാണ് ആരോഗ്യകരമായ ബന്ധത്തിന്റെ അടിത്തറകൾ.തമാശയുടെ പുറത്ത് പരസ്പരം പലതും പറയാം. എന്നാൽ മറ്റൊരാളെ വേദനിപ്പിക്കുന്ന ഒന്നും ഒരു വാക്കുപോലും ബഹുമാനം ഉണ്ടെങ്കിൽ വരില്ല. എന്നാൽ തമാശ പറയുന്നതും പരിധി ലംഘിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. നിങ്ങളുടെ വികാരങ്ങൾ പരിഗണിക്കാതെ പങ്കാളി നിങ്ങളെ വ്യക്തിപരമായി അപമാനിക്കുകയാണെങ്കിൽ, അവർ നിങ്ങൾക്ക് അനുയോജ്യരാണോ എന്ന് നിങ്ങൾ ചിന്തിക്കണം.
മറ്റൊന്ന് നിങ്ങൾക്ക് നിങ്ങളുടെ പ്രശ്നങ്ങൾ തുറന്നു സംസാരിക്കാൻ ഒരു അവസരം ഉണ്ടാകില്ല. തുറന്നു സംസാരിക്കാൻ നിങ്ങൾ മടിക്കും. ഒരു ബന്ധവും തികഞ്ഞതല്ലെന്ന് മുൻപ് പറഞ്ഞല്ലോ. എന്നാൽ ഉത്തരവാദിത്തമുള്ള ഒരാൾക്ക് മറ്റുള്ളവരുടെ പ്രശ്നങ്ങൾ കേൾക്കാനും സ്വയം ഓർ പരിഹാരം കാണാനും സാധിക്കും. എന്നാൽ അത്തരം സാഹചര്യങ്ങളിൽ വിഷയത്തിൽ നിന്നും ഒളിച്ചോടുകയോ എല്ലാം നിങ്ങളുടെ തലയിൽ കെട്ടിവയ്ക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്താൽ നിങ്ങളോട് പെരുമാറേണ്ട രീതിയിൽ പെരുമാറാൻ പങ്കാളി പഠിച്ചിട്ടില്ല എന്നതാണ് അർത്ഥം.
അടുത്തത് പൊതുവെ എല്ലാവരും പങ്കാളിയെ കാണാൻ ഉത്സാഹമുള്ളവരാണ്.അവർക്കൊപ്പം സമയം ചിലവഴിക്കാനും മറ്റും വലിയ താല്പര്യമായിരിക്കും. എന്നാൽ മോശമായൊരു ബന്ധത്തിൽ നിങ്ങൾ ഒറ്റയ്ക്കിരിക്കാനാകും കൂടുതൽ ആഗ്രഹിക്കുക. ഈ സാഹചര്യത്തിൽ, നിങ്ങൾ നിങ്ങളുടെ ചങ്ങാതിയുമായി സംസാരിക്കുന്നതിനോ അല്ലെങ്കിൽ ഒരു പുസ്തകം വായിക്കുന്നതിനോ ആയിരിക്കും മുൻഗണന നൽകുക.
അടുത്തത് ഭാവിയെക്കുറിച്ചുള്ള കരുതലാണ്. വിവാഹത്തിലേക്ക് പോകുവാനുള്ള കെമിസ്ട്രി ഇരുവർക്കുമിടയിലുണ്ടോ എന്ന് പ്രണയകാലത്ത് അറിയാൻ സാധിക്കും. വിവാഹത്തിലേക്ക് പോകാൻ നിങ്ങൾ ആഗ്രഹിക്കുകയും സംസാരിക്കുകയും ചെയ്യുമ്പോൾ അതെ ആവേശം പങ്കാളിക്കും ഉണ്ടാകണം. അത്തരം കാര്യങ്ങളിൽ താല്പര്യം കാണിക്കാതെ ഒഴിഞ്ഞുമാറിയാൽ അത് വലിയ പ്രതിസന്ധി തന്നെയാണ്.
സഹായം ആവശ്യമുള്ള ഘട്ടങ്ങളിൽ ഒറ്റപ്പെട്ടു പോകാറുണ്ടോ ?ആരോഗ്യകരമായതും ശക്തവുമായ ബന്ധത്തിന്റെ അടിത്തറയാണ് പരസ്പര പിന്തുണ. ബുദ്ധിമുട്ടുകൾ കണക്കിലെടുക്കാതെ നിങ്ങൾ രണ്ടുപേരും പരസ്പരം സ്നേഹിക്കുമ്പോൾ, പരസ്പരം പിന്തുണയും നൽകണം. മറിച്ച്, നിങ്ങൾക്ക് സഹായവും സ്നേഹവും ആവശ്യമുള്ളപ്പോൾപങ്കാളി ഒരിക്കലും ലഭ്യമല്ലെങ്കിൽ , വളരെ സ്വാർത്ഥനായ ഒരാളെയാണ് നിങ്ങൾ തിരഞ്ഞെടുത്തത്. പലയിടത്തും നിങ്ങൾ ഒറ്റപ്പെട്ടു പോകാൻ സാധ്യതയുണ്ട്.
ചില വിലക്കുകൾ നിങ്ങളെ ബാധിക്കുന്നുണ്ടോ ? ‘എന്നെ അറിയിക്കാതെ സുഹൃത്തുക്കളോടൊപ്പം പുറത്ത് പോകുന്നത് എനിക്കിഷ്ടമല്ല, ജോലിയൊക്കെ ഓഫീസിൽ, കൂടെ ജോലി ചെയ്യുന്നവർക്കൊപ്പം അധികം സമയം ചെലവഴിക്കേണ്ട കാര്യമില്ല, തുടങ്ങിയ ഡയലോഗുകൾ നിങ്ങൾക്ക് കേൾക്കേണ്ടി വന്നാൽ ഉറപ്പായും ആ ബന്ധത്തിൽ നിന്നും ഓടിയൊളിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
നിങ്ങളെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നവർ സുരക്ഷിതത്വവും സന്തോഷവും കൊണ്ട് നിങ്ങളെ വീർപ്പുമുട്ടിക്കും. എന്നാൽ നേരെ വിപരീതത്തിൽ ആണെങ്കിൽ അവിടെ അസൂയ കൊണ്ടാവും വീർപ്പുമുട്ടുക.
ഇത്തരക്കാർക്ക് മറ്റുള്ളവരോട് സഹാനുഭൂതി ഉണ്ടാകില്ല.എല്ലാത്തിലും നെഗറ്റീവ് ചിന്തകൾ മാത്രമാണ് അവർ കണ്ടെത്താൻ ശ്രമിക്കുക. നിങ്ങളുടെ നേട്ടങ്ങളിൽ അവർ സന്തോസഹിക്കില്ല. വളരെ പരുഷമായ വാക്കുകൾ കൊണ്ട് നോവിക്കും.
ഇതിനൊപ്പം അവർ എപ്പോഴും തിരക്കിലായിരിക്കും. നിങ്ങൾക്കൊരു സ്ഥാനമോ പരിഗണനയോ ലഭിക്കില്ല. ഞാൻ ഇങ്ങനെയാണ്, വേണേൽ മതി എന്ന ഡയലോഗുകളും പ്രതീക്ഷിക്കാം. ചിലപ്പോഴൊക്കെ ഈ ബന്ധത്തിൽ നിന്നും ഓടിയൊളിക്കാൻ നിങ്ങൾ ശ്രമിക്കും. സത്യത്തിൽ ഇതിനപ്പുറം അനുഭവിച്ച് മിണ്ടാതെ ജീവിക്കുന്ന പുരുഷന്മാരും സ്ത്രീകളുമുണ്ട്. ചിന്തിക്കേണ്ടിയിരിക്കുന്നു, ഇത് യഥാർത്ഥ പ്രണയമാണോ എന്ന്.
Food
പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..
പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
Health
അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്‍കിയാല്‍ ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.
ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.
അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.
സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.
-
Living5 years ago
മുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women5 years ago
പഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health5 years ago
ആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Women5 years ago
ശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Living5 years ago
ജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Tech5 years ago
ഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food5 years ago
സവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living5 years ago
വെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ