Health
ശൈശവം മുതൽ കൗമാരം വരെയുള്ള കുട്ടികളുടെ പ്രധാന പേടികളും ചിന്തകളും

കുട്ടികളുടെ മാനസിക വളർച്ചക്ക് അനുസരിച്ച് ഓരോ കാലഘട്ടത്തിലും അവരുടെ ചിന്തകളും ആകുലഥാകളും പലതാണ്. ശൈശവം മുതൽ കൗമാരം വരെ അവർ സ്വയം ഉത്തരം കണ്ടെത്താനാകാത്ത ഒരുപാട് പ്രശ്നങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഉത്കണ്ഠയോ പേടിയോ ഉള്ള ഒരു കുട്ടിയെ സഹായിക്കാൻ ഒരു തെറാപ്പിസ്റ്റിന് മാത്രമേ കഴിയൂ എന്ന് ആളുകൾ ചിന്തിച്ചേക്കാം. എന്നാൽ മാതാപിതാക്കൾ മനസിലാക്കേണ്ടത്, നിങ്ങളുടെ കുട്ടിയുടെ ഉത്കണ്ഠയെക്കുറിച്ച് അടുത്തറിയാനും അവർക്ക് ഒരു പാത തെളിക്കാനും അച്ഛനമ്മമാർക്കെ സാധിക്കൂ എന്നതാണ്.
എല്ലാത്തിനുമുപരി, നിങ്ങൾ അവരെ നന്നായി അറിയുന്നവരും അവരുടെ ചുറ്റുപാടും ഉള്ളവരുമാണ്. കുട്ടികളിലെ ഉത്കണ്ഠ മുതിർന്നവരേക്കാൾ വ്യത്യസ്തമായിരിക്കുന്നു. അതിനാലാണ് മാതാപിതാക്കൾ ഇത് തിരിച്ചറിയേണ്ടത് പ്രധാനമായിരിക്കുന്നത്.
മുതിർന്നവർക്ക് അവരുടെ ഉത്കണ്ഠ ശരിയായി കൈകാര്യം ചെയ്യുന്നതിന് ജീവിതത്തിലുടനീളം പഠിച്ച പാഠങ്ങളുണ്ട്.എന്നാൽ കുട്ടികളെ സംബന്ധിച്ച് അവർക്ക് എന്തോ പ്രശ്നമുണ്ട് എന്ന തോന്നൽ മാത്രമേ സ്വയം ഉള്ളു.
ശൈശവം മുതൽ കൗമാരത്തിലേക്ക് കടക്കും വരെ നമ്മുടെ കുട്ടികൾ വികാരങ്ങളുടെ ബാഹ്യപ്രകടനങ്ങളിലൂടെ കടന്നുപോകും. അവരുടെ വികാരങ്ങൾ തിരിച്ചറിയുന്നതിനു അവരെ സഹായിക്കുകയെന്നത് അവരുടെ മാതാപിതാക്കളെന്ന നിലയിൽ നിങ്ങളുടെ ജോലിയാണ്.
ക്ഷമയോടും വിവേകത്തോടും കൂടിയാണ് ഇത്തരം സന്ദർഭങ്ങൾ കൈകാര്യം ചെയ്യേണ്ടത്. കുട്ടികൾ നമ്മളെ വല്ലാതെ മനസിലാകകണം എന്ന നിര്ബന്ധ ബുദ്ധിയും അരുത്. ഓരോ കുട്ടിയും വ്യത്യസ്തവും അവരുടെ സാഹചര്യങ്ങളും മറ്റൊന്നാണ്..അതേറ്റവും മനസിലാക്കാൻ സാധിക്കുന്നത് മാതാപിതാക്കൾക്ക് തന്നെയാണ്.
ജനിച്ച് ആറുമാസം വരെയുള്ള കുട്ടികളുടെ പ്രധാന പീടികളും ആകുലതകളും ഇതാണ്..ഭക്ഷണം, ഉറക്കം, ഡയപ്പർ മാറ്റം തുടങ്ങിയവ ആവശ്യമുള്ളതിനാൽ കുഞ്ഞ് കരയും. നിങ്ങൾ കുഞ്ഞിനെ വിട്ട് മുറിയിൽ നിന്ന് പുറത്തുപോകുമ്പോൾ നിങ്ങൾ മടങ്ങിവരുമെന്ന് അവർക്ക് അറിയില്ല. അതിനാൽ, അവരെ സംബന്ധിച്ചിടത്തോളം, അമ്മമാരുടെ മണം, കാഴ്ച എന്നിവ അടുത്തുനിന്നും മാറുന്നത് ഭയാനകമായ ഒരു അവസ്ഥയായിട്ടാണ് അനുഭവപ്പെടുക. അവർ ഇപ്പോഴും അമ്മയുടെ ഗർഭപാത്രത്തിന്റെ സുരക്ഷിതത്വത്തിലാണെന്ന് കരുതുന്നു. അവരുടെ നിരാശകളോ വേവലാതികളോ വാക്കുകളുമായി ആശയവിനിമയം നടത്താൻ കഴിയാത്ത ഒരു പ്രായമാണിത്. ചുറ്റുപാടുകൾ മനസിലായി തുടങ്ങുമ്പോൾ അവർ കാര്യങ്ങൾ മനസ്സിലാക്കിയും തുടങ്ങും.
നഴ്സറി പ്രായമായ കുട്ടികൾ ചില പുതിയ കാര്യങ്ങൾ പഠിക്കുകയാണ്. ഭയപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ടെന്ന് ഒരു കുട്ടി മനസ്സിലാക്കാൻ തുടങ്ങുന്ന പ്രായമാണ്. അവരെ സംബന്ധിച്ച് കട്ടിലിനടിയിൽ ഒരു രാക്ഷസൻ ഉണ്ടോ? എന്റെ പട്ടിക്കുട്ടിക്കെന്തെങ്കിലും സംഭവിച്ചോ? എന്നൊക്കെയുള്ള ചിന്തകളാണ് ഭയപ്പെടുത്തുന്നത്. അവർക്ക് വികാരങ്ങളും വിചാരങ്ങളും ഉണ്ടെന്നും അവ ഒരു പരിധിവരെ മനസ്സിലാക്കാൻ കഴിയുമെന്നതും ഈ പ്രായത്തിന്റെ പ്രത്യേകതയാണ്. അവർ മനസിലാക്കാൻ തുടങ്ങുന്നു, പക്ഷേ എന്ത് ചെയ്യണമെന്ന് അറിയില്ല.
അവർ നിങ്ങളോട് ചോദ്യങ്ങൾ ഉന്നയിക്കുകയും അവർ ലോകത്തിൽ പഠിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കുകയും ചെയ്യും. ഒരു കുട്ടി മാതാപിതാക്കളുമായി ബന്ധപ്പെടാൻ തുടങ്ങുന്ന സമയമാണിത്. ഒരു കൊച്ചു പെൺകുട്ടി അവളുടെ ‘അമ്മയെപ്പോലെ വസ്ത്രം ധരിക്കാൻ തുടങ്ങും, അല്ലെങ്കിൽ ഒരു ആൺകുട്ടി വലുതാകുമ്പോൾ അവന്റെ അച്ഛനാകാൻ ആഗ്രഹിക്കും. ഈ സമയത്ത് കിടക്കയ്ക്കടിയിൽ രാക്ഷസനില എന്നൊക്കെയുള്ള ഉറപ്പുകൾ നിങ്ങൾ അവർക്ക് നൽകണം. അവരോട് സത്യം പറയണം, മാത്രമല്ല വിശദാംശങ്ങൾ നൽകാം.
ആറു വയസുമുതൽ പതിനൊന്നു വയസു വരെയുള്ള കുറ്റിയിൽ ഹോർമോൺ മാറി തുടങ്ങുകയാണ്. ഈ പ്രായത്തിൽ ഇരുട്ടിനോടുള്ള ഭയം മാറുന്നു. എന്നാൽ മഥാപിതകകളോട് ചില ഇഷ്ടക്കേടുകൾ തുടങ്ങുകയും ചെയ്യും. മാത്രമല്ല ലോകം അത്തരം നല്ലതൊന്നുമല്ല എന്നും അവർ തിരിച്ചറിയും. പഠനത്തിൽ ഒരുപാട് വെല്ലുവിളികളും നേരിടും. മാർക്കുകളും ലീഡർഷിപ്പും വിജയത്തിന്റെ അടിസ്ഥാനം അല്ലെന്നു അവരെ പഠിപ്പിക്കുക.
കൈകാര്യം ചെയ്യാൻ ഏറ്റവും പ്രയാസമുള്ള ഒരു പ്രായമാണ് ടീനേജ്, അല്ലെങ്കിൽ കൗമാരം. ആശങ്കകൾ വന്നാൽ എന്താണ് ചെയ്യേണ്ടതെന്ന് കൗമാരക്കാർക്ക് കൃത്യമായി അറിയില്ല. അവർ സമ്മർദ്ദത്തിലാകും. അവരുടെ മാർക്കുകൾക്കായി നിങ്ങൾ അവരുടെ മേൽ സമ്മർദ്ദം ചെലുത്തിയാൽ അത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും. കാരണം കുട്ടികൾ ആശയക്കുഴപ്പത്തിലാണ്.
ഈ പ്രായത്തിൽ എല്ലാവരേയും ആകർഷിക്കാൻ അവർ ശ്രമിക്കുന്നു. നിങ്ങളുടെ മകളോട് അവൾ സുന്ദരിയാണെന്നും മികച്ച കാര്യങ്ങൾക്ക് കഴിവുള്ളവനാണെന്നും പറയുക. നിങ്ങളുടെ മകനോട് അവൻ സ്നേഹിക്കപ്പെടുന്നുവെന്നും നിങ്ങൾ അവനെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും പറയുക. എന്തിനേക്കാളും – അവർ ആരാണെന്ന് അംഗീകരിക്കുക.
Food
പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..
പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
Health
അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്‍കിയാല്‍ ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.
ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.
അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.
സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.
-
Living5 years ago
മുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women5 years ago
പഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health5 years ago
ആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Women5 years ago
ശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Living5 years ago
ജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Tech5 years ago
ഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food5 years ago
സവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living5 years ago
വെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ