Food
ഇനി ഗ്രീൻ ടി മറന്നേക്കു.. രുചിയിലും ആരോഗ്യത്തിലും ഇപ്പോൾ മുന്‍പന്തിയിൽ അത്യുഗ്രൻ ബ്ലൂ ടീ!! ചെറുപ്പം നിലനിർത്താം

ഇനി ഗ്രീൻ ടി മറന്നേക്കു.. രുചിയിലും ആരോഗ്യത്തിലും ഇപ്പോൾ മുന്‍പന്തിയിൽ ബ്ലൂ ടീ!!
പലതരം ചായയെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും നീല ചായയെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ അങ്ങനെ ഒന്നുണ്ടെന്ന് അറിഞ്ഞോളൂ.
രുചിയില്‍ മാത്രമല്ല ആരോഗ്യത്തിലും മുന്‍പന്തിയിലാണ് ബ്ലൂ ടീ. അഴകും ആരോഗ്യവും തരുന്ന നീലച്ചായ ഉണ്ടാക്കുന്നതാവട്ടെ നമ്മുടെ നാട്ടില്‍ സുലഭമായ ശംഖുപുഷ്പം ഉപയോഗിച്ചാണ്.
ബ്ലൂ ടീയുടെ ഗുണത്തെ കുറിച്ച് ടീ ബോക്‌സ്.കോം സിഇഒ കൗശാല്‍ ദുഗാര്‍, ടീ ട്രോവ് സ്ഥാപകന്‍ റിഷവ് കനോയ് എന്നിവര്‍ പറയുന്നത് ഇങ്ങനെയാണ്..
ആന്റി ഓക്‌സിഡന്റ് പ്രോപ്പര്‍ട്ടീസ്: ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു എന്നതാണ് നീല ചായയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. അകാലവാര്‍ധക്യത്തെ തടയാനും ശരീരത്തിലെത്തുന്ന വിഷപദാര്‍ഥങ്ങളെ പ്രതിരോധിക്കാനും ഈ ആന്റി ഓക്‌സിഡന്റുകള്‍ക്ക് സാധിക്കും.
ആന്റി ഡയബറ്റിക്: ഒരു കപ്പ് നീലച്ചായ ഭക്ഷണത്തിന് ശേഷം നിത്യവും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഡയബറ്റിക് രോഗികളിലുണ്ടാവുന്ന അണുബാധ തടയാനും ഹൃദയാരോഗ്യത്തിനും ഈ നീലച്ചായയ്ക്ക് കഴിയുമത്രേ..
മുടിക്കും ചര്‍മ്മസൗന്ദര്യത്തിനും ബ്ലു ടീ: ആന്റി ഓക്‌സിഡന്റുകള്‍ നിങ്ങളുടെ മുടിക്കും ചര്‍മ്മത്തിനും തിളക്കവും ആരോഗ്യവും നല്‍കും. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാധുക്കളുമാണ് ഇത് പ്രദാനം ചെയ്യുന്നത്. ചര്‍മ്മ സൗന്ദര്യം വര്‍ധിപ്പിച്ച് അകാല വാര്‍ധക്യം തടയാനും നീലച്ചായയ്ക്ക് കഴിയും.
ബുദ്ധിവികാസത്തിന്; ശംഖുപുഷ്പം ബുദ്ധിവികാസത്തെ സഹായിക്കുന്നുവെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നീലച്ചായ പതിവാക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തും.
വിഷാദമകറ്റാന്‍; സമ്മര്‍ദ്ദം കുറയ്ക്കാനും വിഷാദ രോഗത്തെ ചെറുക്കാനും ബ്ലു ടീക്ക് സാധിക്കും
ക്യാന്‍സര്‍ പ്രതിരോധം: ആന്റി ഓക്‌സിഡന്റുകള്‍ക്ക് ക്യാന്‍സറിനു കാരണമാകുന്ന കോശങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കും. ഇത് ക്യാന്‍സര്‍ ഉണ്ടാക്കുന്ന പ്രത്യാഘതങ്ങളുടെ തീവ്രത കുറയ്ക്കുന്നു.
Food
പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..
പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
Food
തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

ശരീരഭാരം കുറയ്ക്കാൻ കഷ്ടപ്പാടാണെന്നു പറയേണ്ട കാര്യമില്ല. എന്നാൽ പഴവര്ഗങ്ങള്ക്ക് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കാൻ സാധിക്കും.. അതിലേറ്റവും മികച്ച ഓപ്ഷൻ പപ്പായ ആണ്. പപ്പായയില്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ശരീര ഭാരം കുറയ്ക്കാന്‍ പറ്റിയ മികച്ച ഒരു പഴവര്‍ഗമാണെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നത്.
പാപെയ്ന്‍ എന്ന എന്‍സൈം പഴുത്ത പപ്പായയേക്കാള്‍ പച്ച പപ്പായയില്‍ ആണ് കൂടുതലായി ഉള്ളത്. അതുകൊണ്ട് തന്നെ പച്ച പപ്പായ ജ്യൂസ് ആക്കി കുടിച്ചാൽ വളരെ ഗുണമുണ്ടാകും, പ്രത്യേകിച്ച് ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക്..
നാരുകൾ അടങ്ങിയ ഭക്ഷണമായതുകൊണ്ട് കലോറിയും കുറവാണ്. അതുകൊണ്ട് ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കും. അതുപോലെ ദഹനത്തെയും സഹായിക്കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ അകറ്റാനും പപ്പായ നല്ലതാണ്.
-
Living5 years ago
മുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women5 years ago
പഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health5 years ago
ആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Women5 years ago
ശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Living5 years ago
ജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Tech5 years ago
ഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food5 years ago
സവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living5 years ago
വെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ