Connect with us

Food

വിഷപ്പാമ്പുകളെ മദ്യത്തില്‍ മുക്കിവച്ച് ഉണ്ടാക്കുന്ന ഒരു തരം വീഞ്ഞുണ്ട് നമ്മുടെ അയൽരാജ്യങ്ങളിൽ

Published

on

വിഷപ്പാമ്പുകളെ മദ്യത്തില്‍ മുക്കിവച്ച് ഉണ്ടാക്കുന്ന ഒരു തരം വീഞ്ഞുണ്ട് നമ്മുടെ അയൽരാജ്യങ്ങളിൽ…

പാമ്പുകളെ മദ്യത്തില്‍ മുക്കിവച്ച് ഉണ്ടാക്കുന്ന ഒരു തരം വീഞ്ഞ് ആണ് സ്നേക്ക് വൈന്‍. ചൈനയിലാണ് ഇത് ആദ്യമായി ഉപയോഗിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു. അയല്‍രാജ്യമായ ചൈന, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, വിയറ്റ്‌നാം, എന്നിവിടങ്ങളില്‍ സ്‌നേക്ക് വൈന്‍ സാധാരണമാണ്.

വിഷപ്പാമ്പുകളെയാണ് ഈ വീഞ്ഞ് ഉണ്ടാക്കാന്‍ ഉപയോഗിക്കുക. പാമ്പുകളെ നാളുകളോളം മദ്യത്തില്‍ മുക്കിവെച്ചാണ് ഈ വൈന്‍ ഉണ്ടാക്കുന്നത്. ബി സി 771 ല്‍ സൌ രാജവംശക്കാലത്താണ് ചൈനയില്‍ സ്‌നേക്ക് വൈന്‍ ആദ്യമായുണ്ടാക്കിയതെന്ന് കരുതുന്നു. വിഷം വീഞ്ഞില്‍ അലിഞ്ഞ് ചേരുന്നതിന് വേണ്ടിയാണ് പാമ്പുകളെ വീഞ്ഞില്‍ മുക്കിവയ്ക്കുന്നത്. പാമ്പിന്റെ മറ്റ് അംശങ്ങള്‍ ഉപയോഗിക്കാറില്ല. മദ്യത്തിലെ എഥനോളുമായി ചേര്‍ന്ന് വിഷം വീഞ്ഞില്‍ ലയിക്കുന്നു. തായ്വാനിലെ ഹാക്സി സ്ട്രീറ്റ് നൈറ്റ് മാര്‍ക്കറ്റ് സ്നേക്ക് വൈന്‍ ഉല്‍പന്നങ്ങള്‍ക്ക് പ്രശസ്തമാണ്. ഷെന് നോങ് ബെന്‍ കാവൊ ജിങ് എന്ന വൈദ്യശാസ്ത്ര പുസ്തകത്തില്‍ പറയുന്നുണ്ട്.
വിവിധ തരം സ്നേക്ക് വൈനുകള്‍ ഉണ്ട്:

സ്റ്റീപ്പ്ഡ്: വലിയ ഇനം വിഷപാമ്പിനെ ചില്ലുജാറിലെ വൈനില്‍ മുക്കി വച്ചാണ് ഇതുണ്ടാക്കുന്നത്. ചിലപ്പോള്‍ ചെറിയ ഇനം പാമ്പിനെ ഔഷധ സസ്യങ്ങളുമായി ചേര്‍ത്തും ഇതുണ്ടാക്കാറുണ്ട്.

മിക്സഡ്: പാമ്പിന്റെ ശരീരത്തിലെ ദ്രവം വൈനില്‍ കലര്‍ത്തി ഉടനെ തന്നെ ഉപയോഗിക്കുന്നു. പാമ്പിനെ മുറിച്ച് രക്തം കലര്‍ത്തി സ്നേക്ക് ബ്ലഡ് വൈനും ഉണ്ടാക്കാറുണ്ട്. സ്നേക്ക് ബൈല്‍ വൈന്‍ ഉണ്ടാക്കുന്നത് ഇതേ രീതിയില്‍ പിത്താശയത്തിലെ ദ്രവം എടുത്തിട്ടാണ്.

പാമ്പുകളെ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ലി ഷിസെന്‍ എഴുതിയ ബെന്‍ കാവൊ ഗാങ്മു എന്ന ഗ്രന്ഥത്തില്‍ ഉണ്ട്.

ചൈനക്കാര്‍ കുടിയ്ക്കുന്നുണ്ടല്ലോ എന്നു കരുതി വൈനിനോടുള്ള പ്രേമം മൂത്ത് പാമ്പിനെ ആരും വൈനാക്കാന്‍ നോക്കല്ലേ. വന്യജീവി നിയമപ്രകാരം പാമ്പുകളെ കൊല്ലുന്നത് കുറ്റകരമാണ്.

Food

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Published

on

ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..

പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.

Continue Reading

Food

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Published

on

ശരീരഭാരം കുറയ്ക്കാൻ കഷ്ടപ്പാടാണെന്നു പറയേണ്ട കാര്യമില്ല. എന്നാൽ പഴവര്ഗങ്ങള്ക്ക് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കാൻ സാധിക്കും.. അതിലേറ്റവും മികച്ച ഓപ്ഷൻ പപ്പായ ആണ്. പപ്പായയില്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ശരീര ഭാരം കുറയ്ക്കാന്‍ പറ്റിയ മികച്ച ഒരു പഴവര്‍ഗമാണെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നത്.

പാപെയ്ന്‍ എന്ന എന്‍സൈം പഴുത്ത പപ്പായയേക്കാള്‍ പച്ച പപ്പായയില്‍ ആണ് കൂടുതലായി ഉള്ളത്. അതുകൊണ്ട് തന്നെ പച്ച പപ്പായ ജ്യൂസ് ആക്കി കുടിച്ചാൽ വളരെ ഗുണമുണ്ടാകും, പ്രത്യേകിച്ച് ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക്..

നാരുകൾ അടങ്ങിയ ഭക്ഷണമായതുകൊണ്ട് കലോറിയും കുറവാണ്. അതുകൊണ്ട് ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കും. അതുപോലെ ദഹനത്തെയും സഹായിക്കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ അകറ്റാനും പപ്പായ നല്ലതാണ്.

Continue Reading
Living5 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food5 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health5 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food5 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health5 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel5 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech5 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food5 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living5 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech5 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending