Connect with us

Tech

സ്ഥിരമായി കമ്പ്യൂട്ടർ ഉപയോക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Published

on

സ്ഥിരമായി കമ്പ്യൂട്ടർ ഉപയോക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ .

കമ്പ്യൂട്ടർ ആശ്രയമില്ലാതെ ഒരു ജോലിയും മുൻപോട്ട് പോകില്ലന്നുള്ള അവസ്ഥയിൽ എത്തിയിരിക്കുകയാണ് ലോകം. കമ്പ്യൂട്ടർ ഉപയോഗം മൂലം കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങളും ചില്ലറയല്ല. വേദന, ചുവപ്പ്, തലവേദന, തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾ കമ്പ്യൂട്ടർ വരുത്തിവയ്ക്കും. എന്നാല്‍ കംപ്യൂട്ടറുകള്‍ ഉപയോഗിക്കുന്നതുകൊണ്ട് കണ്ണുകള്ക്ക് കേടുവരണമെന്നില്ല. വളരെനേരം ഇവ ഉപയോഗിക്കുമ്പോള്‍ കണ്ണുകള്ക്ക് ആയാസം വര്ധിനക്കുന്നു. ഇതിനെ കംപ്യൂട്ടര്‍ വിഷന്‍ സിന്ഡ്രോം എന്ന് വിളിക്കുന്നു.
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തീർച്ചയായും ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാം .

കണ്ണുകളില്നി‍ന്നും മോണിറ്ററിലേക്ക് 20-25 ഇഞ്ച് വരെയെങ്കിലും അകലം ഉണ്ടായിരിക്കണം. ഒരിക്കലും കണ്ണുകള്‍ മുകളിലേക്ക് ഉയര്ത്തി നോക്കത്തക്കവിധം കംപ്യൂട്ടര്‍ വയ്ക്കരുത്. നേരെ നോക്കുമ്പോള്‍ കണ്ണുകള്ക്ക് 5-6 ഇഞ്ചുവരെ താഴെയായിരിക്കണം മോണിറ്ററിന്റെ സ്ഥാനം. അതായത് കണ്ണിനു നേരെ ആയിരിക്കണം കമ്പ്യൂട്ടർ . തുടർച്ചയായി കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർക്ക് കാഴ്ച മങ്ങൽ, കണ്ണിലെ ജലാംശം വരളുക , കഴുത്തിനും തോളിനും വേദന തുടങ്ങി ധാരാളം പ്രശ്നങ്ങൾ ഉണ്ടാകും.

നമ്മുടെ കണ്ണിന്റെ ഘടനയുമായി സ്ക്രീനിലെ അക്ഷരങ്ങളുടെ പിക്സൽ യോജിക്കില്ല. അതാണ് കണ്ണിനു ആയാസമുണ്ടാകാൻ കാരണം. കംപ്യൂട്ടര്‍ ഉപയോഗംമൂലം കണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങളെ അകറ്റിനിര്ത്താരവുന്നതേയുള്ളൂ. 20 മിനിറ്റ് ജോലിക്കിടയില്‍ 20 സെക്കന്റ് കണ്ണിനു വിശ്രമം നല്കുയക, എന്നിട്ട് 20 അടി ദൂരത്തിലുള്ള വസ്തുക്കളെ കുറച്ചു സമയം നോക്കിയിരിക്കണം .കംപ്യൂട്ടര്‍ ഒരു പ്രതലത്തില്‍ മാത്രം ഒതുങ്ങി നില്ക്കു ന്നതിനാല്‍ കാഴ്ചയും ഒരു വശത്തേകു മാത്രമായി ഒതുങ്ങിപ്പോകുന്നു.

സ്‌ക്രീനിലെ ഗ്ലെയര്‍ പരമാവധി കുറയ്ക്കുക,നട്ടെല്ലു നിവര്ത്തിെവേണം കംപ്യൂട്ടറിനു മുന്നിലിരിക്കാന്‍. ഇടയ്ക്കിടയ്ക്ക് കണ്ണ് ചിമ്മുക,ഒരു മണിക്കൂര്‍ കൂടുമ്പോള്‍ തണുത്ത വെള്ളംകൊണ്ട് മുഖം കഴുകുക, മുറിയില്‍ ഒരേ രീതിയില്‍ പ്രകാശം ക്രമീകരിക്കുക , അരമണിക്കൂര്കൂടുമ്പോള്‍ കണ്ണിന് വിശ്രമം നല്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Tech

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Published

on

സമൂഹ മാധ്യമങ്ങളിൽ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാൻ പറ്റുന്നയിടമാണ് ഇൻസ്റ്റാഗ്രാം. ചിത്രങ്ങളിലൂടെയും ക്യാപ്‌ഷനുകളിലൂടെയും നിങ്ങൾക്ക് താരങ്ങളാകാം.. എന്നാൽ വളരെ വേഗം ഫലം ലഭിക്കണമെങ്കിൽ സ്റ്റൈലൻ ചിത്രങ്ങളോ, ഗംഭീര ക്യാപ്ഷനോ പോരാ.. അതിനാണ് ഹാഷ്ടാഗ്.. ഇൻസ്റ്റാഗ്രാമിൽ ഹാഷ്ടാഗുകളാണ് സംസാരിക്കുന്നത്. അത് എങ്ങനെയെന്ന് നോക്കാം.

ഹാഷ്‌ടാഗുകളുടെ പ്രാധാന്യം നിങ്ങൾ ഒരിക്കലും കുറച്ചു കാണരുത്, കാരണം നിങ്ങളുടെ ഫോളോവേഴ്സ് വളരുമ്പോൾ അതിനു പിന്നിൽ വലിയ പങ്കുവഹിക്കുന്നത് ഹാഷ്ടാഗുകളാണ്. ഇൻസ്റാഗ്രാമിനെകുറിച്ച് അറിയാത്ത ഒരാൾ ചിത്രങ്ങൾ ഇടുമ്പോൾ ഹാഷ്ടാഗുകൾ ചേർക്കാറില്ല.. അതുകൊണ്ട് തന്നെ ഒരാളും അങ്ങനെ ഒരു പോസ്റ്റ് ഉണ്ടെന്നു പോലും അറിയാൻ സാധ്യത വിരളമാണ്. നിങ്ങൾക്ക് ഫോളോവേഴ്സ് ഇല്ലെങ്കിൽ ഉറപ്പിച്ചോളു, ഹാഷ്ടാഗ് നൽകുന്നതിൽ നിങ്ങൾ പരാജയമാണെന്ന്.

ഇൻസ്റ്റാഗ്രാം ഹാഷ്‌ടാഗുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം വളരെ ജനപ്രിയമായവ, അല്ലെങ്കിൽ ഒരുപാടധികം ആളുകൾ ഉപയോഗിച്ചവ തിരഞ്ഞെടുക്കരുത് എന്നതാണ്. ഇതിനുള്ള കാരണം, ഒരു ഹാഷ്‌ടാഗ് വളരെ ജനപ്രിയമാണെങ്കിൽ, നിങ്ങളുടെ പോസ്റ്റ് വലിയൊരു വിഭാഗത്തിഅറിയാൻ നിടയിലേക്കാണ് ചെന്നുപെടുന്നത്.

ഒരു ഹാഷ്‌ടാഗ് എത്രത്തോളം ജനപ്രിയമാണെന്ന് അറിയാൻ നിങ്ങൾക്ക് ഇൻസ്റ്റാഗ്രാം ഹാഷ്‌ടാഗ് സെർച്ച് ബാർ ഉപയോഗിച്ച് ആ ടാഗ് ഉപയോഗിക്കുന്ന പോസ്റ്റുകളുടെ എണ്ണം അറിയാൻ കഴിയും. അങ്ങനെ തിരഞ്ഞതിനു ശേഷം അത്ര ജനപ്രിയമല്ലാത്ത, അധികം ഉപയോഗിക്കാത്ത ഒന്ന് തിരഞ്ഞെടുക്കണം. ഇത് നിങ്ങളുടെ പോസ്റ്റ് എന്താണോ അർത്ഥമാക്കുന്നത്, അല്ലെങ്കിൽ നിങ്ങൾ ഇങ്ങനെയുള്ള പ്രേക്ഷകരെയാണോ ഉദ്ദേശിക്കുന്നത് അതിലേക്ക് ഏതാണ് സഹായിക്കും.

ഓരോ പോസ്റ്റിനും 30 ഹാഷ്‌ടാഗുകൾ തിരഞ്ഞെടുക്കാൻ ഇൻസ്റ്റാഗ്രാമിൽ അവസരമുണ്ട്. എന്നാൽ അത്രയും ഹാഷ്ടാഗുകൾ നൽകണം എന്നില്ല. അതുപോലെ ചിലർ ക്യാപ്ഷന് ഒപ്പം ഹാഷ്ടാഗ് നൽകും. ചിലർ കമന്റ് ബോക്സിലാണ് നൽകുന്നത്. എന്നാൽ അതത്ര എഫക്റ്റീവ് അല്ല എന്നുവേണം പറയാൻ. അതിനു പകരം നിങ്ങൾ താഴെ പറയുന്നേ രീതിയിൽ ഒന്ന് ശ്രമിച്ചു നോക്കൂ.

അടുത്തതായി ശ്രദ്ധിക്കേണ്ട കാര്യം സ്ഥിരമായി പോസ്റ്റുചെയ്യുക എന്നതാണ്. അതായത്, ദിവസത്തിൽ ഒന്നോ രണ്ടോ തവണ പോസ്റ്റുചെയ്യണം, ഒരേ സമയം തന്നെ. നിങ്ങളുടെ ഫോളോവേഴ്സ് ഏത് സമയത്താണ് ഏറ്റവും സജീവമായിരിക്കുന്നതെന്ന് മനസിലാക്കാൻ ശ്രമിക്കുക. ആ സമയത്ത് പോസ്റ്റുകൾ നല്കിയാൽ കൂടുതൽ എൻഗേജ്മെന്റ്റ് വർദ്ധിപ്പിക്കാം. കൂടാതെ നിങ്ങൾ പോസ്റ്റുകൾ പങ്കുവെച്ചതിനു ശേഷം ഒരു പതിനഞ്ചു മിനിറ്റെങ്കിലും കമന്റ് ബോക്സിൽ ഉണ്ടാകണം. അതായത് ആരെങ്കിലും കമന്റ് ചെയ്യുമ്പോൾ ഉടൻ തന്നെ മറുപടി കൊടുക്കുക, കമന്റുകൾക്ക് ലൈക്ക് നൽകുക തുടങ്ങിയവ. അപ്പോൾ വൈകാതെ ഹാഷ്ടാഗുകളുമായി ഇൻസ്റ്റഗ്രാം പരീക്ഷണങ്ങൾ ആരംഭിച്ചോളു..

Continue Reading

Tech

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Published

on

നിങ്ങളുടെ കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ, നെറ്റ്‌ ഉപയോഗവും മറ്റു ക്രിയാത്മക പ്രവർത്തനങ്ങളും തമ്മിൽ ആരോഗ്യകരമായ ഒരു തുലനം സ്ഥാപിക്കേണ്ടത്‌ അത്യാവിശ്യമാണ്‌. ഇന്ന്‌ നമുക്ക്‌ ചുറ്റുമുള്ള നല്ലൊരു ശതമാനം ഓൺ ലൈൻ ഉപഭോക്താക്കളേയും ഗ്രസിച്ചിരിക്കുന്ന മാരകമായ ഒരു പ്രശ്നമാണിത്‌. WHO റിപ്പോർട്ട്‌ അനുസരിച്ച്‌ മറ്റേതൊരു അഡിക്ഷനേയും പോലെ തന്നെ മാരകമായ ഒന്നാണ്‌ ഇന്റർനെറ്റ്‌ ലോകത്ത്‌ സ്വകാര്യതയുടെ അന്വേഷണവും. അതിനായി ഫലപ്രദമായ ഏതാനും നിവാരണ മാർഗ്ഗങ്ങൾ.

1. കുട്ടികളുടെ നിർദ്ദേശങ്ങൾകൂടി മാനിച്ചുകൊണ്ടുള്ള ഒരു നെറ്റ്‌ ഉപയോഗ നിയമാവലി വീട്ടിൽ പ്രാവർത്തികമാക്കുക.

2. നെറ്റ്‌ കണക്ഷൻ ഉള്ള കമ്പ്യൂട്ടറുകൾ കുട്ടികളുടെ മുറിയിൽ നിന്നും മാറ്റി പൊതുവായ മുറിയിൽ സൂക്ഷിക്കുക.

3. മറ്റെല്ലാ കാര്യങ്ങളും ചർച്ച ചെയ്യുന്നതുപോലെ തന്നെ ഓൺ ലൈൻ ഫ്രണ്ട്സിനെക്കുറിച്ചും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.

4. ഓൺലൈൻ സുഹൃത്തിനെ നേരിൽ കാണാനുള്ള കുട്ടി കളുടെ താൽപര്യം ആദ്യം നിങ്ങളെ തന്നെ അറിയിക്കാൻ ആവശ്യപ്പെടുക.

5. ഇ-മെയിൽ, ചാറ്റ്‌ റൂം, ഇന്റർനെറ്റ്‌ മെസ്സേജിംഗ്‌, രജിസ്ട്രേഷൻ ഫോമുകൾ പൂരിപ്പിക്കൽ, ഓൺലൈൻ മത്സരങ്ങളിൽ പങ്കെടു ക്കൽ തുടങ്ങിയ അവസരങ്ങളിൽ തങ്ങളുടെ അനുവാദം കൂടാതെ വ്യക്തിവിവരങ്ങൾ കൈമാറരുതെന്ന്‌ കുട്ടികളെ പഠിപ്പിക്കുക.

6.കുട്ടികൾക്ക്‌ മാനസികമായി അസ്വസ്ഥത ഉളവാക്കുന്നതോ ഭീക്ഷണിയേകുന്നതോ ആയ സന്ദേശങ്ങൾ വന്നാലുടൻ തന്നെ തങ്ങളെ അറിയിക്കാൻ പ്രോത്സാഹിപ്പിക്കുക. ശാന്തരായിരിക്കുക, ക്ഷുഭിതരായിരുന്നാൽ ഏതെങ്കിലും അടിയന്തിര സഹായം ആവശ്യമായി വന്നാൽ കുട്ടികൾ നിങ്ങളെ സമീപി
ക്കാൻ ഭയക്കും.

7. ഓൺലൈൻ പോണോഗ്രഫിയെക്കുറിച്ച്‌ കുട്ടികൾക്ക്‌ മൂന്നാര്റി യിപ്പ്‌ നൽകുകയും ലൈംഗീകത, ആരോഗ്യം എന്നിവയെക്കു റിച്ച്‌ ആധികാരിക വിവരങ്ങൾ ലഭ്യമാകുന്ന സൈറ്റുകൾ അവരെ പരിചയപ്പെടുത്തുകയും ചെയ്യുക.

8. അപരിചിതരോട്‌ അതിരുവിട്ട ബന്ധങ്ങൾ കുട്ടികൾ സൂക്ഷി ക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്താൻ അവരുടെ ഇ-മെയിൽ, സോഷ്യൽ നെറ്റ്‌ വർക്കിംഗ്‌ സൈറ്റുകൾ, ഇൻസ്റ്റന്റ്‌ മെസ്സേജുകൾ, എന്നിവയിൽ ഒരു ശ്രദ്ധ വയ്ക്കണം.

9. സന്മാർഗിയതയെക്കുറിച്ച്‌ അവരുമായി ചർച്ച ചെയ്യുക. അപ വാദം പരത്താനോ മറ്റൊരാളുടെ സ്വകാര്യതകൾക്ക്‌ ഭീക്ഷണിയാകാനോ നെറ്റ്‌ ഉപാധിയാക്കരുതെന്ന്‌ കർശനമായി താക്കീതു നൽകുക

Continue Reading
Living5 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food5 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health5 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food5 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health5 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel5 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech5 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food5 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living5 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech5 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending