Connect with us

Travel

ഇന്ത്യയിലെ ഈ 5 റോഡുകളിലൂടെ യാത്ര ചെയ്യാൻ എത്ര വലിയ ധൈര്യശാലിയും ഭയക്കും!

Published

on

ഭയാനകമായ ഒട്ടേറെ കഥകൾ ഉറങ്ങുന്ന ഒരുപാട് സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്. കെട്ടുകഥകളെന്നു തള്ളിപ്പറഞ്ഞാൽ പോലും ഒരു അസ്വസ്ഥത ഈ സ്ഥലങ്ങളിൽ നമുക്ക് അനുഭവപ്പെടും. അത്തരം ചില റോഡുകൾ ഇന്ത്യയിലുണ്ട്. ഭയാനകവും ദുരൂഹവുമായ ഒരുപാട് കഥകൾ ഉറങ്ങുന്ന ഈ വഴികളിലൂടെ പോകാൻ ഏത് ധൈര്യശാലിയുടെയും മുട്ടുവിറക്കും. കാരണം പ്രേതകഥകളും മറ്റും കൊണ്ട് നിറഞ്ഞ സ്ഥലങ്ങളാണിവ..അതിനുമപ്പുറം ചില അമാനുഷികമായ അനുഭവങ്ങൾ അനുഭവപ്പെടുകയും ചെയ്യും.

ഡൽഹി-ജയ്പ്പൂർ റോഡ് ഇത്തരത്തിൽ അസാധാരണത്വം നിറഞ്ഞ ഒന്നാണ്. ഡൽഹിയിൽ നിന്നും ജയ്‌പ്പൂരിലേക്ക് ദേശീയപാതയായ 11 എയിലൂടെ പകൽ പോലും സഞ്ചരിക്കാൻ ആളുകൾക്ക് ഭയമാണ്. കാരണം ഈ പാതയ്ക്ക് സമീപത്താണ് പ്രേതകഥകൾക്ക് പ്രസിദ്ധമായ ഭംഗർ കോട്ട സ്ഥിതി ചെയ്യുന്നത്. കോട്ട അല്പം അകലെയാണെങ്കിലും പോലും അസാധാരണമായ ഒട്ടേറെ അനുഭവങ്ങൾ ഈ പാതയിലും സംഭവിച്ചവരുണ്ട്. എന്താണ് ഇതിനു പിന്നിൽ എന്നത് വക്തമല്ല. പക്ഷെ ചരിത്ര ഗവേഷകർ പോലും ഈ കോട്ടയിലേക്കും പരിസരത്തേക്കും പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതെ അനുഭവങ്ങൾ പാതയിലും ഉണ്ടാകുമ്പോൾ കൂടുതൽ ദുരൂഹമാകുകയാണ് ഈ റോഡ്.

ചെന്നൈയിൽ നിന്നും പുതുച്ചേരിയിലേക്ക് പോകുമ്പോൾ ഈസ്റ്റ് കോസ്റ്റ് റോഡ് എന്ന മനോഹരമായ പാതയുണ്ട്. നീണ്ട് വാഹനമോടിക്കുന്നയാൾക്ക് നല്ല സൗകര്യപ്രദമായ റോഡ്. ഇരുവശത്തും പച്ചപ്പിന്റെ കാഴ്ചകൾ.. പക്ഷെ പകൽ മാത്രമേ ഈ റോഡ് ഇത്ര സുന്ദരമാണെന്നു തോന്നു. രാത്രിയിൽ ഇതിലെ സഞ്ചരിച്ചാൽ പലതും അവ്യക്തമായും അല്ലാതെയും കാണുകയും അപകടപ്പെടുകയും ചെയ്യാറുണ്ട്. അതുകൊണ്ട് രാത്രിയിൽ ഇതുവഴി ആരും സഞ്ചരിക്കാറില്ല.

ഗോവയിലേക്ക് റോഡ് ട്രിപ്പുകൾ നടത്തുന്നവർ ശ്രദ്ധിക്കേണ്ട സ്ഥലമാണ് കാഷെഡി ഘട്ട്. ഇത് മുംബൈ മാർഗം പോകുമ്പോളുള്ള സ്ഥലമാണ്. അവിടെയെത്തുമ്പോൾ കാഴ്ചയിൽ തന്നെ ഒരു ദുരൂഹത നിറഞ്ഞ മനുഷ്യൻ വാഹനം തടയാനായി വരും. പിന്നീടെന്താണ് സംഭവിക്കുക എന്നത് വ്യക്തമല്ല. പക്ഷെ അയാൾക്ക് മുന്നിൽ നിർത്താതെ പോയാൽ അധികം സമയത്തിനുള്ളിൽ വണ്ടി അപകടപ്പെടുകയും ചെയ്യും. അതുകൊണ്ട് ഈ മാർഗം ആരും സഞ്ചരിക്കുന്നത് കുറവാണ്.

സത്യമംഗലം കാടുകൾക്ക് സമീപത്തുകൂടി പോകുന്ന ദേശിയപാത 209 ഇതുപോലെ നിഗൂഢതകളുടെ താഴ്വരയാണ്. സത്യമംഗലം കാട് പ്രസിദ്ധിയാര്ജിക്കുന്നത് തന്നെ വീരപ്പനിലൂടെയാണ്. ഈ വഴി പോകുന്നവർ പലതരത്തിലുള്ള അലർച്ചകളും റാന്തൽ പ്രകാശവുമൊക്കെ അസാധാരണമായി കേൾക്കുകയും കാണുകയും ചെയ്യാറുണ്ടത്രെ. വീരപ്പന്റെ ആത്മാവ് എന്ന് ചിലർ വിശ്വസിക്കുന്നു.

മുംബൈ- നാഷിക് റോഡിലുള്ള കസാര ഘട്ട് സമാനമായ അനുഭവങ്ങൾ നിറഞ്ഞ സുന്ദരമായ പാതയാണ്. സുന്ദരമാണ് എന്ന് സൂചിപ്പിച്ചത് അത്രക്ക് മനോഹരമായ പാതയോരമാണ് ഈ സ്ഥലത്തിനുള്ളത്. എന്നാൽ ഇതിലെ പോകുന്നവർ തലയില്ലാത്ത ഒരു സ്ത്രീ മരക്കൊമ്പിൽ ഇരിക്കുന്നത് കാണാറുണ്ടത്രെ. എത്രമാത്രം വാസ്തവം ഇതിലുണ്ടെന്നു അറിയില്ലെങ്കിലും വിജനമായ പാതകൾ എന്നും പേടിസ്വപ്നം തന്നെയാണ്.

Travel

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Published

on

എത്ര കഷ്ടപ്പെട്ടാലും സൗന്ദര്യം എങ്ങനെയും നേടിയെടുക്കാൻ ശ്രമിക്കുന്നവരാണ് സ്ത്രീകൾ.. മറ്റുള്ളവർ കാണാൻ ചേലുള്ള പെണ്ണ് എന്ന് പറയുന്നതും കാത്ത് അതിനായി ശ്രമിക്കുന്നവരാന് ഏറെയും.. അങ്ങനെയല്ലെങ്കിൽ പോലും ഉള്ള സൗന്ദര്യം പോകണേ എന്നാരും പ്രാർത്ഥിക്കാറുമില്ല..എന്നാൽ അങ്ങനെയൊരു നാടുണ്ട്.. സ്ത്രീ സൗന്ദര്യം വെച്ചുപൊറുപ്പിക്കാത്ത നാട്..ദൂരെയെങ്ങുമല്ല, നമ്മുടെ ഇന്ത്യയിൽ തന്നെ അരുണാചൽ പ്രാദേശിലാണ് ഈ ചിന്താഗതിയുള്ളവർ.

അരുണാചൽ പ്രദേശിലെ സിറോ താഴ്വരയിലുള്ള സ്ത്രീകൾ അന്യപുരുഷന്മാർ നോക്കാതിരിക്കാൻ മൂക്കിൽ വലിയ മൂക്കുത്തികൾ അണിയാറുണ്ട്. ഇതിലൂടെ അവർ സ്വന്തം സൗന്ദര്യം കുറയ്ക്കുകയാണ് ചെയ്യുന്നത്. അപതാനി എന്ന ഗോത്രവർഗക്കാരായ ഇവർ മറ്റുള്ള ഗോത്രങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. ഒരുപാട് കാര്യങ്ങളിൽ..

അരുണാചൽ പ്രദേശിലെ തന്നെ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീകൾ ഉള്ള സ്ഥലമാണിത്. ഇവിടെ നിന്നും പണ്ടൊക്കെ പെൺകുട്ടികളെ പുരുഷന്മാർ തട്ടിക്കൊണ്ട് പോകുമായിരുന്നു.. അങ്ങനെയുള്ള സാഹചര്യം ഒഴിവാക്കാൻ ഇവർ വലിയ മൂക്കുത്തി അണിഞ്ഞ് വിരൂപികളാകാൻ ശ്രമിച്ചു. മുൻപൊക്കെ ചെറിയ പെൺകുട്ടികൾ വരെ ഈ രീതിയിൽ മൂക്കുത്തി അണിയുമായിരുന്നു.. ഇപ്പോൾ പ്രായമായ സ്ത്രീകളിലെ ഈ കാഴ്ച ഉള്ളു. മൂക്ക് പത്രമല്ല, വളരെ അരോചകമായ രീതിയിൽ മുഖത്ത് പച്ച കുത്തുകയും ചെയ്യും.

Continue Reading

Living

ഇതൊക്കെയാണ് സ്ത്രീ സഞ്ചാരികൾക്കു സുരക്ഷിതമായ ഇന്ത്യയിലെ സഞ്ചാര കേന്ദ്രങ്ങൾ,അപ്പോൾ ഒരു സോളോ ട്രിപ്പ് പ്ലാൻ ചെയ്‌തോളൂ…

Published

on

ഇതൊക്കെയാണ് സ്ത്രീ സഞ്ചാരികൾക്കു സുരക്ഷിതമായ ഇന്ത്യയിലെ സഞ്ചാര കേന്ദ്രങ്ങൾ,അപ്പോൾ ഒരു സോളോ ട്രിപ്പ് പ്ലാൻ ചെയ്‌തോളൂ…

ഒരു ദിവസം ബാഗില്‍ പ്രിയമുള്ള വസ്ത്രങ്ങളും പുസ്തകങ്ങളുമൊക്കെയായി അങ്ങ് ദൂരെയൊരിടത്തേക്ക് ്ഒറ്റയ്‌ക്കൊരു യാത്ര പോകുക. സ്വപ്‌നങ്ങളെന്തെന്നൊരു പെണ്‍ മനസ്സിനോടു ചോദിച്ചാല്‍ അക്കൂട്ടത്തില്‍ തീര്‍ച്ചയായും ഉണ്ടാകും ഈ പുസ്തകം. സ്ത്രീയെന്ന സത്യത്തിന് സമൂഹം നല്‍കുന്ന ചട്ടക്കൂടില്‍ നിന്നൊതുങ്ങിയുള്ള ജീവിതത്തിനിടയില്‍ ഒരായിരം വട്ടം അവള്‍ അവിടെ പോയി വന്നിട്ടുണ്ടാകും.

മനസിൽ ഈ മോഹം ഒളിപ്പിക്കാത്ത, അടുത്ത ചങ്ങാതിയോട് എപ്പോഴും ഇതേക്കുറിച്ച് പറയാത്ത സ്ത്രീകള്‍ ആരാണുള്ളത്. വീട്ടിലൊന്നു വഴക്കിടുമ്പോള്‍ ഭീഷണിയായിട്ടെങ്കിലും പറയാത്തവര്‍ ചുരുക്കമാണ്. ഒറ്റയ്ക്കുള്ള യാത്ര ഒരു സ്ത്രീയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. സുരക്ഷ തന്നെയാണു പ്രധാന പ്രശ്‌നം. ഒറ്റയ്ക്കുള്ള യാത്രയില്‍ നിന്ന് അവളെ തന്നെയും പിന്നെ അവള്‍ക്ക് ചുറ്റുമുള്ളവരേയും തടയിടുന്ന ഈ സുരക്ഷാ പ്രശ്‌നങ്ങളൊന്നുമില്ലാത്ത മനോഹരങ്ങളായ കുറേ യാത്രായിടങ്ങള്‍ ഇന്ത്യയില്‍ തന്നെയുണ്ടെന്ന് അറിയാമോ? ഇന്ത്യയുടെ വിനോദ സഞ്ചാര ഭൂപടത്തില്‍ മനോഹാരിത കൊണ്ടു കാലങ്ങളായി നമ്മെ മോഹിപ്പിക്കുന്ന സ്ഥലങ്ങള്‍ തന്നെയാണിവ.

ഋഷികേശ്, ഉത്തരാഖണ്ഡ്

ഗംഗയുടെ ഓളങ്ങള്‍ക്കു കാതോര്‍ത്ത് ഹിമവാന്‌റെ നിഴലിനോടു ചേര്‍ന്നു കഴിയുന്ന നാട്. അല്‍പം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും അതല്ലെങ്കില്‍ മനസ്സിനോടു മാത്രം സംസാരിച്ച് ഏകാന്തമായി കുറേ നേരം ഒരിടത്ത് ഇരിക്കാന്‍ ആഗ്രഹമുള്ളവര്‍ക്കും ഒരുപോലെ ചേരുന്നിടമാണ് ഋഷികേശ്.

ജയ്പൂര്‍, രാജസ്ഥാന്‍

സദാ തിളങ്ങുന്ന മരുഭൂമികളും, ചരിത്രമുറങ്ങുന്ന കോട്ടകളുമുള്ള രാജസ്ഥാന്‍ ഏഴു വര്‍ണത്തിലുമുള്ള വസ്ത്രമണിഞ്ഞ ആഭരണവിഭൂഷിതയായൊരു പെണ്ണിന്റെ ചിരിയോളം ഭംഗിയുണ്ട്. അതുകൊണ്ടു കൂടിയാകാം ജയ്പൂരും അതിനടുത്തുള്ള പുഷ്‌കറും ഉദയ്പൂരും ജെയ്‌സാല്‍മറുമൊക്കെ പെണ്‍ യാത്രകരുടെ ഏകാന്ത യാത്രകള്‍ക്കു പറ്റിയ ഇടമാണെന്നു പറയുന്നത്.

ഗോവ

തിരകളെ പോലെ ജീവിക്കുക… കാറ്റു പോലെ പാറി നടക്കുക… അങ്ങനെ ആഗ്രഹിക്കുന്നുവെങ്കില്‍ പോണ്ടിച്ചേരിയ്ക്കപ്പുറം മറ്റൊരു നാടില്ല. ഫ്രഞ്ചുകാരന്‍ കയ്യടക്കി വച്ചിരുന്ന നാട്ടില്‍ ഇപ്പോഴുമുണ്ട് അവരുടെ സംസ്‌കാരത്തിന്റെ ബാക്കിപത്രങ്ങളായി കെട്ടിടങ്ങളും കാഴ്ചകളും രുചികളും ഏറെ. ഫ്രഞ്ചിന്റെ സ്വാതന്ത്ര്യ മനോഭാവവും സ്ത്രീയോടുള്ള ഇന്ത്യന്‍ സംസ്‌കാരത്തിന്റെ കരുതലും ബഹുമാനവും കൂടിചേര്‍ന്നിടം കൂടിയാണിവിടം. രണ്ടു സംസ്‌കാരങ്ങളുടെ ചിന്തകളും പിന്നെ സഞ്ചാരികളുടെ ഒഴുക്കിന്റെ താളം തെറ്റരുതെന്ന അവിടുത്തെ ആളുകളുടെ നിലപാടുകളും സ്ത്രീ പുരുഷഭേദം ഇല്ലായ്മ ചെയ്യുന്നു. സ്ത്രീകള്‍ക്കു മാത്രമല്ല, ഒറ്റയ്‌ക്കൊരു യാത്ര കൊതിക്കുന്നവര്‍ക്കാര്‍ക്കും ധൈര്യമായി ചെന്നെത്താം പോണ്ടിച്ചേരിയിലേക്ക്.

കസോള്‍, ഹിമാചല്‍ പ്രദേശ്

അവിശ്വസനീയമായ, അഭൗമമായ സൗന്ദര്യമുള്ള ഇടങ്ങള്‍ ഇനിയും ഈ ലോകത്ത് അവശേഷിക്കുന്നുണ്ട്. ആരോ വരച്ചത്, അല്ലെങ്കില്‍ നമുക്ക് ചെന്നെത്താവുന്നതിനും അപ്പുറത്തുള്ളൊരിടം എന്ന ധാരണയില്‍ ചുവരിനൊരു അലങ്കാരമായി മാത്രം കണ്ട്് എങ്ങു നിന്നോ വാങ്ങിയ ചിത്രങ്ങള്‍ക്കു ജീവന്‍ വച്ചതു പോലുള്ളൊരിടം. ഹിമാചല്‍ പ്രദേശിലെ കസോള്‍ അങ്ങനെയുള്ളൊരിടമാണ്. പാര്‍വ്വതി മല നരികളുടെ ഭംഗിയില്‍ വിരിഞ്ഞൊരു നാട്.

ഹംപി, കര്‍ണാടക

ചരിത്രമുറങ്ങുന്ന ഹമ്പി യുനസ്‌കോയുടെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റിലിടം പിടിച്ച നാടാണ്. ലോകം കാലത്തിനായി കാത്തുസൂക്ഷിക്കുന്ന ഇടമെന്നര്‍ഥം. ലക്ഷക്കണക്കിന് വിദേശികളാണ് ഓരോ വര്‍ഷവും ഇവിടേക്കെത്തുന്നത്. അതുകൊണ്ടു തന്നെ സുരക്ഷയുടെ കാര്യത്തിലും മുന്നിലാണ് ഹമ്പി. ഇന്ത്യന്‍ ആവാസ വ്യവസ്ഥയുടെ ചരിത്രമുറങ്ങുന്ന നാട്ടിലേക്കുള്ള യാത്ര അറിവു പകരും എന്നു മാത്രമല്ല, സ്വന്തം നാടിന്റെ ഇന്നലെകളെത്രയോ പ്രൗഢമായിരുന്നുവെന്നൊരു ഓര്‍മപ്പെടുത്തലും കൂടിയാകും

ലേ-ലഡാക്ക്

ത്രീ ഇഡിയറ്റ്‌സ് സിനിമയുടെ ക്ലൈമാക്‌സ് ഓര്‍മയില്ലേ. മലകളും പുഴയും അതിന്റെ തീരവും ആമിര്‍ഖാനും അയാള്‍ പറത്തിവിടുന്ന വിമാനും സ്‌കൂട്ടറില്‍ വിവാഹവേഷത്തില്‍ ആമിറിനെ കാണാനെത്തുന്ന കരീന കപൂറും…ഒക്കെ ഓര്‍ക്കുന്നില്ലേ. ആ രംഗങ്ങള്‍ ഷൂട്ട് ചെയ്തിടം ഈ ലേ-ലഡാക്ക് മേഖലയിലാണുള്ളത്. പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ട, പുഴകളുടെ തീരത്തുള്ള നാട് സാഹസികതകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും ഏകാന്തതയിഷ്ടപ്പെടുന്നവര്‍ക്കും വെറുതെയിങ്ങനെ പട്ടം പോലെ പാറിനടക്കാന്‍ കൊതിക്കുന്നവര്‍ക്കും ഏറെയിഷ്ടമാകും.

Continue Reading
Living5 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food5 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health5 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food5 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health5 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel5 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech5 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food5 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living5 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech5 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending