Men
ആ നോട്ടം ശരിയാണോ തെറ്റാണോ? പുരുഷ നോട്ടങ്ങളുടെ മനഃശാസ്ത്രം അറിയാം..

നോട്ടം കണ്ടാൽ അറിയാം അവന്റെ കള്ളലക്ഷണം എന്ന് കേട്ടിട്ടില്ലേ? അതൊരു സത്യമാണ്. കണ്ണുകളുടെ ചലനവും നോട്ടവും ഒരാളുടെ സ്വഭാവം വ്യക്തമാക്കും. പുരുഷന്മാരുടെ ചില നോട്ടങ്ങൾ അറിഞ്ഞിരുന്നാൽ സ്ത്രീകൾക്ക് പല പ്രശ്നങ്ങളെയും ഒഴിവാക്കാൻ സാധിക്കും.
സ്ത്രീ സൗന്ദര്യമാണ് പുരുഷനെ നോക്കാൻ പ്രേരിപ്പിക്കുന്നതെന്നു പറയാം..എങ്കിലും നോട്ടത്തിനും നല്ലതും ചീത്തയുമുണ്ട്. നോട്ടമേൽക്കുന്നയാൾക്ക് അസ്വസ്ഥതയുളവാക്കുന്ന അത്രയും നേരം സ്ത്രീകളെ നോക്കുക, മാറിടം പോലുള്ള ശരീരഭാഗങ്ങളിലേക്ക് നോക്കുക, അസഭ്യ കമന്റുകളോടു കൂടിയ നോട്ടങ്ങൾ ഇവയൊക്കെ എല്ലാ സ്ത്രീയെയും സഹികെടുത്താറുണ്ട്.
സംസാരിക്കുമ്പോൾ കണ്ണിലെ കൃഷ്ണമണികൾ വികസിച്ചാൽ അയാൾക്ക് നിങ്ങളോട് താല്പര്യമുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. നേരെ നോക്കാതെ സംസാരിച്ചാൽ അയാൾക്ക് കള്ളത്തരമുണ്ടെന്നാണ് അർത്ഥം. ഇടത്തെ കോണിലേക്ക് കണ്ണ് പായിച്ച് സംസാരിച്ചാൽ അയാൾ ഓർമകളിൽ നിന്നാണ് സംസാരിക്കുക. വലത്തേക്കാണ് നോട്ടമെങ്കിൽ അയാൾ മെനയുകയാണ്.
സംസാരത്തിനിടെ ഒരാൾ താഴേക്കും മുകളിലേക്കും മാറി മാറി നോക്കിയാൽ അയാൾക്ക് സംസാരം ബോറടിച്ചു എന്നാണ് അർത്ഥം. മറ്റൊന്ന് കണ്ണിൽ കണ്ണിൽ നോക്കുന്നതാണ്. രണ്ടുപേർക്കും ഒരുപോലെ താല്പര്യമുള്ളപ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇങ്ങനെ നോക്കുന്നത് കമിതാക്കളുടെ ബന്ധം ദൃഢമാക്കും.
Health
നേരത്തെ കിടന്നുറങ്ങുന്നവരാണോ നിങ്ങൾ? പുരുഷന്മാർ അറിഞ്ഞിരിക്കണം

നേരത്തെ കിടന്നുറങ്ങുന്നവരാണോ നിങ്ങൾ? പുരുഷന്മാർ അറിഞ്ഞിരിക്കണം
നേരത്തെ കിടന്നുറങ്ങുന്ന സ്വഭാവമാണോ നിങ്ങളുടേത്. ഉണ്ടെങ്കില്‍ ഇതൊന്ന് അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും. പുരുഷന്‍ന്മാര്‍ നേരത്തെ കിടന്നുറങ്ങുന്നത് ജീവനെടുക്കാന്‍ കഴിയുന്ന ഹൃദ്‌രോഗത്തിന്റെ സൂചനകളാണ് നല്‍കുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ജപ്പാനിലെ ഹിരോഷിമ അറ്റോമിക് ബേംബ് കാഷ്വാലിറ്റി കൗണ്‍സിലിലെ ഗവേഷകരാണ് ഇത് ഹൃദ്രോഗത്തിന്റെ സൂചന കൂടിയാണെന്ന മുന്നറിയിപ്പ് നല്‍കിയത്. പ്രായപൂര്‍ത്തിയായ 2400 പേരിലാണ് പഠനം നടത്തിയത്.
ആരോഗ്യമുള്ളവരെ അപേക്ഷിച്ച് ശരാശരി 18 മിനിറ്റ് മുമ്പെങ്കിലും ഇവര്‍ ബെഡില്‍ എത്തുന്നുവെന്നാണ് കണ്ടെത്തല്‍. ഉയര്‍ന്ന രക്തസമ്മര്‍ദം ഹൃദയാഘാതത്തിനുള്ള മുഖ്യകാരണങ്ങളിലൊന്നാണ്.
Health
അൽപം കരുതൽ നൽകൂ, കഷണ്ടിയും മുടികൊഴിച്ചിലും നിയന്ത്രിക്കാം..

മുടിയുടെ ആരോഗ്യം സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ പ്രധാനമാണ്. കഷണ്ടി കയറിയാൽ അത് പുരുഷനെ വലിയ മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിയിടും.. മുടി കൊഴിയുന്നത് സ്ത്രീകളെ സംബന്ധിച്ച് വലിയെ വേവലാതിയാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുടികൊഴിച്ചിലും കഷണ്ടിയും തടയാൻ സാധിക്കും.
മുടി കഴുകാൻ എപ്പോഴും ക്വാളിറ്റിയുള്ള ഒരു ഷാമ്പൂ മാത്രമേ തിരഞ്ഞെടുക്കാവു. വിലക്കുറവിന്റെ പേരിൽ ഒരിക്കലും ഗുണമേന്മയില്ലാത്ത ഷാംപൂ ഉപയോഗിക്കരുത്. ഇനി ഷാമ്പു ഉപയോഗിച്ചാൽ തന്നെ കണ്ടിഷണർ ഉപയോഗിക്കാൻ മറക്കരുത്.
മുടി അധികമായി ചീകിയാൽ അത് നിങ്ങൾക്ക് ദോഷമേ ഉണ്ടാക്കൂ. പുരുഷന്മാരാണ് മുടി സകലസമയവും ചീകിക്കൊണ്ടിരിക്കാറുള്ളത്.. എപ്പോളും മുടി ചീകുന്നത് മുടികൊഴിച്ചിലിനു കാരണമാകും.
അതുപോലെ മുടി നനച്ചാൽ അത് സ്വാഭാവികമായി ഉണങ്ങാൻ അനുവദിക്കുക. ഹെയർ ഡ്രയർ ഉപയോഗിക്കരുത്. മുടി ഡൈ ചെയ്യുന്നവരാണെങ്കിൽ അത് കൃത്യമായി ചെയ്യാൻ മടിക്കരുത്. ആറാഴ്ചയിൽ ഒരിക്കൽ മുടി ട്രിം ചെയ്യണം.
-
Living5 years ago
മുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women5 years ago
പഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health5 years ago
ആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Women5 years ago
ശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Living5 years ago
ജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Tech5 years ago
ഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food5 years ago
സവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living5 years ago
വെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ