Connect with us

Fashion

ഷേവ് ചെയ്യരുതെന്ന് പറയുന്നതിന്റെ കാരണങ്ങൾ .

Published

on

ഷേവ് ചെയ്യരുതെന്ന് പറയുന്നതിന്റെ കാരണങ്ങൾ .

ശരീരത്തിലെ അനാവശ്യരോമങ്ങളെ ഷേവ് ചെയ്ത് നീക്കം ചെയ്യുന്നവരാണ് നമ്മളിൽ പലരും. പുരുഷന്മാര്‍ ആഴ്ചകൾ തോറുമോ ദിവസങ്ങൾ തോറുമോ മുഖത്തെ അനാവശ്യ രോമങ്ങളും ഇത്തരത്തിൽ നീക്കം ചെയ്യാറുള്ളവരുമാണ്. എന്നാൽ അത് ദോഷകരമാണെന്നും അത് ചെയ്യരുതെന്നും പലരും നമ്മോട് പറഞ്ഞിട്ടുണ്ടാകാം. ഷേവ് ചെയ്യുന്നതിന് പകരം രോമം ട്രിം ചെയ്തു നിയന്ത്രിക്കണമെന്നാണ് പറയുന്നത്. പലര്‍ക്കും ട്രിം ചെയ്താൽ ഷേവ് ചെയ്താൽ കിട്ടുന്ന സംതൃപ്തി ലഭിക്കാറില്ലല്ലോ. പക്ഷേ മുഖം വൃത്തിയായി സൂക്ഷിക്കണമെന്നുള്ളതിനാൽ നമ്മൾ ഷേവ് ചെയ്യുക തന്നെ ചെയ്യും. എന്നാൽ അങ്ങനെ ചെയ്യുന്നത് ദോഷകരമാണെന്ന് പറയുന്നതിന് പിന്നിലെ കാരണമെന്തെന്ന് ചിന്തിച്ചിട്ടുണ്ടോ നിങ്ങൾ.

ശരീരത്തിലെ രോമങ്ങൾ ട്രിം ചെയ്ത് നിയന്ത്രിക്കുകയാണെങ്കിൽ നിങ്ങൾക്ക് ശരീര ഊഷ്മാവ് നിയന്ത്രിക്കാൻ സാധിക്കും. ഇക്കാര്യത്തില്‍ രോമങ്ങള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. രോമത്തിന്‍റെ ഫോളിക്കിള്‍സിലെ സെബം ഗ്ലാന്‍ഡുകൾ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇത് ചര്‍മ്മത്തിലെ എണ്ണമയം നിയന്ത്രിച്ച്‌ അതിനെ ശരീര ഊഷ്മാവ് നിയന്ത്രിച്ച് ശീതീകരിച്ച് നിലനിര്‍ത്താൻ ഗ്ലാൻസുകൾക്ക് കഴിയും. എന്നാൽ ഷേവ് ചെയ്യുകയാണെങ്കിൽ ഇത് നഷ്ടപ്പെടുകയും മുഖത്ത് എണ്ണമയം കെട്ടി നിന്ന് കുരുക്കളുണ്ടാവുകയും ചെയ്യും.

ശരീര രോമങ്ങള്‍ക്ക് ഒരുപരിധി വരെ ചെറിയ പോറലുകളില്‍ നിന്നും ക്ഷതങ്ങളില്‍ നിന്നു പോലും ചര്‍മ്മത്തെ സംരക്ഷിക്കാനുള്ള കഴിവുണ്ട്. ഷേവ് ചെയ്യുമ്പോഴും പലര്‍ക്കും ചര്‍മ്മത്തില്‍ മുറിവുകളുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലായാണ് കണ്ടു വരുന്നത്. ഇത്തരത്തിൽ തന്നെ ചര്‍മ്മത്തിന് ഉണ്ടാകാൻ സാധ്യതയുള്ള അണുബാധയെയും രോമങ്ങൾക്ക് തടയാൻ സാധിക്കും. സ്വകാര്യഭാഗങ്ങളിൽ ബാധിക്കാൻ സാധ്യതയുള്ള അണുബാധയും ഇത്തരത്തിൽ ഫലപ്രദമായി തടയാൻ സാധിക്കും.ചര്‍മ്മ പ്രശ്നങ്ങളില്‍ നിന്ന് രോമങ്ങൾ സംരക്ഷിക്കുമെന്നാണ് ത്വക്ക് രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ചര്‍മ്മത്തെ ബാധിക്കാൻ സാധ്യതയുള്ള അലര്‍ജി, അണുബാധ എന്നിവയെ ചെറുക്കാന്‍ രോമങ്ങള്‍ക്ക് അനായാസേന സാധിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Fashion

ഭംഗി മാത്രം നോക്കി ചെരുപ്പ് തിരഞ്ഞെടുക്കരുത്! പാദരക്ഷകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Published

on

പണ്ടൊക്കെ പാദങ്ങൾക്ക് സുരക്ഷയ്ക്കായി ഉപയോഗിച്ചിരുന്നതിൽ നിന്നും ഒരു ഫാഷൻ സിംബലായി മാറിയിരിക്കുകയാണ് ചെരുപ്പ്.. പല വൈവിധ്യങ്ങളിലും നിറങ്ങളിലും മെറ്റീരിയലുകളിലും ചെരുപ്പുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ വെറുതെ ഭംഗി കണ്ട് ചെരുപ്പ് വാങ്ങുന്നതിൽ അപാകതകൾ സംഭവിക്കാം.. ചെരുപ്പ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം..

ഹൈ ഹീലുകളാണ് ഫാഷൻലോകത്ത് പ്രിയങ്കരം. എത്ര ഉയരമുള്ളവരും ഫാഷനബിൾ ആകാൻ ഹൈ ഹീലാണ് ഉപയോഗിക്കുന്നത്. എന്നാൽ എത്ര വിലക്കൂടിയതായാലും അത് പരിധിയില്‍ കൂടുതല്‍ ഉയരമുള്ളതായാല്‍ നടുവേദനയ്ക്ക് സാധ്യത കൂടുതലുണ്ടെന്ന് കാണിക്കുന്ന ഗവേഷണഫലങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അശാസ്ത്രീയമായ ചെരുപ്പുകള്‍ കാല്‍പാദത്തിലെ പേശീവേദന, മടമ്പുവേദന എന്നിവയ്ക്കും ഇടയാക്കും. സ്ഥിരമായി നടുവേദന അനുഭവപ്പെടുന്നവർ ചെരുപ്പുകൾ എങ്ങനെയുള്ളതെന്ന് നോക്കുക.

പൊക്കം കുറഞ്ഞവരാണ് കൂടുതലും ഹീലുള്ള ചെരുപ്പുകൾ തിരഞ്ഞെടുക്കുന്നത്. എന്നാൽ പോയിന്റഡ് ആയിട്ടുള്ള, പിന്നിൽ മാത്രം ഉയരമുള്ള ചെരുപ്പ് വാങ്ങിയാൽ പൊക്കവും തോന്നില്ല, നടുവും വേദനിക്കും.

ഇവർ ചെരുപ്പു വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ഹീലിനൊപ്പംതന്നെ ഉയരമുള്ള സോളുള്ള ചെരുപ്പാണോയെന്നാണ്. അതായത് ചെരുപ്പിന്റെ എല്ലാ ഭാഗത്തിനും ഒരേ ഉയരം ഉണ്ടായിരിക്കണം.

ഒരിഞ്ചില്‍ കൂടുതല്‍ ഹീലുള്ള ചെരുപ്പു ധരിക്കുന്നവര്‍ ദിവസം നാലു മണിക്കൂറിലധികം നില്‍ക്കരുതെന്നാണ് പറയുന്നത്. ഇത് പലവിധത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കും.

Continue Reading

Fashion

പെൺകുട്ടികളുടെ കാലിലെ കറുത്ത ചരട് ഒരു ഫാഷൻ മാത്രമല്ല; അധികമാർക്കും അറിയാത്ത ഒരു രഹസ്യമുണ്ട്!

Published

on

ഇന്ന് പെൺകുട്ടികളുടെ കാലിൽ വളരെ സാധാരണമായി കാണാറുള്ള ഒന്നാണ് കറുത്ത ചരട്. പലർക്കും ഇതൊരു ഫാഷൻ, സ്റ്റൈൽ എന്നിവയുടെ ഭാഗമാണ്. നേരത്തെ വടക്കേയിന്ത്യയിൽ നിന്നുള്ളവരിൽ കണ്ടിരുന്ന ഒരു പ്രവണതയാണിത്.

എന്നാൽ ഒരു സ്റ്റൈൽ എന്നതിലുപരി, അധികമാർക്കും അറിയാത്ത ഒരു രഹസ്യം ഇതിനു പിന്നിലുണ്ട്. ശരീരത്തിലെയും ചുറ്റുപാടുകളിലെയും നെഗറ്റീവ് എനർജിയെ ഒഴിവാക്കുവാൻ കറുത്ത ചരട് സഹായിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.

ശരീര സൗന്ദര്യം നിലനിൽക്കണമെങ്കിൽ കാലിൽ കറുത്ത ചരട് കെട്ടണമെന്ന് ഒരു വിശ്വാസമുണ്ട്. ഓരോ നാടിന്റെയും രീതിക്ക് അനുസരിച്ച് ഈ വിശ്വാസങ്ങൾ മാറിമറിയും.

അതെന്തായാലും പെൺകുട്ടികൾ ഈ കറുത്ത ചരട് നെഞ്ചേറ്റിക്കഴിഞ്ഞു. മണിയുള്ളതും മുത്തുകൾ പിടിപ്പിച്ചതുമായ ഒട്ടേറെ ഡിസൈനുകളാണ് കറുത്ത ചരടിൽ വരുന്നത്. 20 രൂപ മുതലാണ് ഈ ചരടിന് വില.

Continue Reading
Living5 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food5 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health5 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food5 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health5 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel5 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech5 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food5 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living5 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech5 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending