Travel
രാമായണ കഥകൾ ഉറങ്ങുന്ന സിഗിരിയ.. അത്ഭുതക്കാഴ്ചകൾ നിറഞ്ഞ ലോകവിസ്മയം! സഞ്ചാരപ്രേമികൾ ഒരിക്കലെങ്കിലും പോകേണ്ട സ്ഥലം!

അത്ഭുതകരമായ ഒരുപാട് സൃഷ്ടികളും നിർമിതികളും പൂർവികർ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. ചരിത്ര താളുകളിൽ അത്ഭുതം നിറച്ച് നിൽക്കുന്ന ഒട്ടേറെ സ്മാരകങ്ങളിൽ വളരെ ശ്രദ്ധേയവും അപൂർവതകൾ നിറഞ്ഞതുമായ ഒരു കോട്ടയുണ്ട്, അങ്ങ് ശ്രീലങ്കയിൽ. സിഗിരിയ.. രാമായണം കഥകളുടെ പീഠഭൂമി എന്നൊക്കെ പറയാം സിഗിരിയയെ. ശ്രീലങ്കയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഒരുപാട് ഐതീഹ്യങ്ങൾ നിറഞ്ഞതാണ്. മനോഹരമായ ഭൂപ്രകൃതി കൊണ്ടും നിർമാണ ശൈലികൊണ്ടും ലോകാത്ഭുതങ്ങളിൽ എട്ടാം സ്ഥാനം നേടിയ സിഗിരിയ പൈതൃക കാഴ്ചകളുടെ ഉറവിടമാണ്.

മലമുകളിലെ കോട്ടയും കൊട്ടാരവശിഷ്ടവും, പടവുകൾ, ഗുഹകൾ തുടങ്ങി ചരിത്ര രചനകൾ വരെ സിഗിരിയയിലുണ്ട്. ശ്രീലങ്കയിലെ മതാലെ ജില്ലയിലെ ദംബുള്ള ടൗണിലാണ് സിഗിരിയ സ്ഥിതി ചെയ്യുന്നത്. ഗുഹാക്ഷേത്രങ്ങളോട് സമാനമായ ഒരു അന്തരീക്ഷമാണ് ഇവിടെയുള്ളത്. ഒരുപാട് ചുവർചിത്രങ്ങൾ പാറയ്ക്കുള്ളിലെ പല ഗുഹകളിലായുമുണ്ട്. പതിനാലാം നൂറ്റാണ്ട് വരെ ഇത് ബുദ്ധ സന്യാസിമാരുടെ കേന്ദ്രമായിരുന്നു. എന്നാൽ ഐതീഹ്യങ്ങളിലൂടെ സഞ്ചരിച്ചാൽ രാമായണത്തിലെ ശ്രദ്ധേയ സംഭവങ്ങൾ ഇവിടെയാണ് അരങ്ങേറിയത് എന്ന് പറയപ്പെടുന്നു.

രാവണന്റെ കോട്ടയും കൊട്ടാരവുമാണ് മലമുകളിൽ സ്ഥിതി ചെയ്യുന്നതെന്നാണ് വിശ്വാസം.. അതല്ല കശ്യപ രാജാവിന്റേതാണെന്നും പറയപ്പെടുന്നു. എന്നാൽ പാറയ്ക്കുള്ളിലെ ഗുഹകളിൽ ഒന്നിലാണ് രാവണൻ സീതയെ തട്ടിക്കൊണ്ട് വന്നു പാർപ്പിച്ചതെന്നു കരുതുന്നു. വളരെ ആഡംബരത്തോടെ നിർമിച്ച ഒരു മൂന്നുനില കൊട്ടാരമായിരുന്നു പാറയ്ക്കുമുകളിൽ ഉണ്ടായിരുന്നത് എന്നത് കാഴ്ചകളിൽ വ്യക്തമാണ്.

ഒട്ടേറെ സൗകര്യങ്ങൾ നിറഞ്ഞ കൊട്ടാരത്തിൽ ലിഫ്റ്റുകളും ഉണ്ടായിരുന്നു! രാജാവിനും സന്ദര്ശകര്ക്കുമായി വെവ്വേറെ ലിഫ്റ്റുകൾ ആണുള്ളത്. ആയിരം പടവുകൾ കയറിയെ കൊട്ടാരത്തിലേക്ക് എത്താൻ കഴിയു. മുകളിൽ കൊട്ടാര അവശിഷ്ടങ്ങളും മറ്റുമാണെങ്കിൽ താഴെയും ഒരു കൊട്ടാരം സ്ഥിതി ചെയ്യുന്നുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിടീഷുകാരാണ് ഈ സ്ഥലം കണ്ടെത്തുന്നത്.

Travel
സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

എത്ര കഷ്ടപ്പെട്ടാലും സൗന്ദര്യം എങ്ങനെയും നേടിയെടുക്കാൻ ശ്രമിക്കുന്നവരാണ് സ്ത്രീകൾ.. മറ്റുള്ളവർ കാണാൻ ചേലുള്ള പെണ്ണ് എന്ന് പറയുന്നതും കാത്ത് അതിനായി ശ്രമിക്കുന്നവരാന് ഏറെയും.. അങ്ങനെയല്ലെങ്കിൽ പോലും ഉള്ള സൗന്ദര്യം പോകണേ എന്നാരും പ്രാർത്ഥിക്കാറുമില്ല..എന്നാൽ അങ്ങനെയൊരു നാടുണ്ട്.. സ്ത്രീ സൗന്ദര്യം വെച്ചുപൊറുപ്പിക്കാത്ത നാട്..ദൂരെയെങ്ങുമല്ല, നമ്മുടെ ഇന്ത്യയിൽ തന്നെ അരുണാചൽ പ്രാദേശിലാണ് ഈ ചിന്താഗതിയുള്ളവർ.
അരുണാചൽ പ്രദേശിലെ സിറോ താഴ്വരയിലുള്ള സ്ത്രീകൾ അന്യപുരുഷന്മാർ നോക്കാതിരിക്കാൻ മൂക്കിൽ വലിയ മൂക്കുത്തികൾ അണിയാറുണ്ട്. ഇതിലൂടെ അവർ സ്വന്തം സൗന്ദര്യം കുറയ്ക്കുകയാണ് ചെയ്യുന്നത്. അപതാനി എന്ന ഗോത്രവർഗക്കാരായ ഇവർ മറ്റുള്ള ഗോത്രങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. ഒരുപാട് കാര്യങ്ങളിൽ..
അരുണാചൽ പ്രദേശിലെ തന്നെ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീകൾ ഉള്ള സ്ഥലമാണിത്. ഇവിടെ നിന്നും പണ്ടൊക്കെ പെൺകുട്ടികളെ പുരുഷന്മാർ തട്ടിക്കൊണ്ട് പോകുമായിരുന്നു.. അങ്ങനെയുള്ള സാഹചര്യം ഒഴിവാക്കാൻ ഇവർ വലിയ മൂക്കുത്തി അണിഞ്ഞ് വിരൂപികളാകാൻ ശ്രമിച്ചു. മുൻപൊക്കെ ചെറിയ പെൺകുട്ടികൾ വരെ ഈ രീതിയിൽ മൂക്കുത്തി അണിയുമായിരുന്നു.. ഇപ്പോൾ പ്രായമായ സ്ത്രീകളിലെ ഈ കാഴ്ച ഉള്ളു. മൂക്ക് പത്രമല്ല, വളരെ അരോചകമായ രീതിയിൽ മുഖത്ത് പച്ച കുത്തുകയും ചെയ്യും.
Living
ഇതൊക്കെയാണ് സ്ത്രീ സഞ്ചാരികൾക്കു സുരക്ഷിതമായ ഇന്ത്യയിലെ സഞ്ചാര കേന്ദ്രങ്ങൾ,അപ്പോൾ ഒരു സോളോ ട്രിപ്പ് പ്ലാൻ ചെയ്‌തോളൂ…

ഇതൊക്കെയാണ് സ്ത്രീ സഞ്ചാരികൾക്കു സുരക്ഷിതമായ ഇന്ത്യയിലെ സഞ്ചാര കേന്ദ്രങ്ങൾ,അപ്പോൾ ഒരു സോളോ ട്രിപ്പ് പ്ലാൻ ചെയ്‌തോളൂ…
ഒരു ദിവസം ബാഗില്‍ പ്രിയമുള്ള വസ്ത്രങ്ങളും പുസ്തകങ്ങളുമൊക്കെയായി അങ്ങ് ദൂരെയൊരിടത്തേക്ക് ്ഒറ്റയ്‌ക്കൊരു യാത്ര പോകുക. സ്വപ്‌നങ്ങളെന്തെന്നൊരു പെണ്‍ മനസ്സിനോടു ചോദിച്ചാല്‍ അക്കൂട്ടത്തില്‍ തീര്‍ച്ചയായും ഉണ്ടാകും ഈ പുസ്തകം. സ്ത്രീയെന്ന സത്യത്തിന് സമൂഹം നല്‍കുന്ന ചട്ടക്കൂടില്‍ നിന്നൊതുങ്ങിയുള്ള ജീവിതത്തിനിടയില്‍ ഒരായിരം വട്ടം അവള്‍ അവിടെ പോയി വന്നിട്ടുണ്ടാകും.
മനസിൽ ഈ മോഹം ഒളിപ്പിക്കാത്ത, അടുത്ത ചങ്ങാതിയോട് എപ്പോഴും ഇതേക്കുറിച്ച് പറയാത്ത സ്ത്രീകള്‍ ആരാണുള്ളത്. വീട്ടിലൊന്നു വഴക്കിടുമ്പോള്‍ ഭീഷണിയായിട്ടെങ്കിലും പറയാത്തവര്‍ ചുരുക്കമാണ്. ഒറ്റയ്ക്കുള്ള യാത്ര ഒരു സ്ത്രീയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. സുരക്ഷ തന്നെയാണു പ്രധാന പ്രശ്‌നം. ഒറ്റയ്ക്കുള്ള യാത്രയില്‍ നിന്ന് അവളെ തന്നെയും പിന്നെ അവള്‍ക്ക് ചുറ്റുമുള്ളവരേയും തടയിടുന്ന ഈ സുരക്ഷാ പ്രശ്‌നങ്ങളൊന്നുമില്ലാത്ത മനോഹരങ്ങളായ കുറേ യാത്രായിടങ്ങള്‍ ഇന്ത്യയില്‍ തന്നെയുണ്ടെന്ന് അറിയാമോ? ഇന്ത്യയുടെ വിനോദ സഞ്ചാര ഭൂപടത്തില്‍ മനോഹാരിത കൊണ്ടു കാലങ്ങളായി നമ്മെ മോഹിപ്പിക്കുന്ന സ്ഥലങ്ങള്‍ തന്നെയാണിവ.
ഋഷികേശ്, ഉത്തരാഖണ്ഡ്
ഗംഗയുടെ ഓളങ്ങള്‍ക്കു കാതോര്‍ത്ത് ഹിമവാന്‌റെ നിഴലിനോടു ചേര്‍ന്നു കഴിയുന്ന നാട്. അല്‍പം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും അതല്ലെങ്കില്‍ മനസ്സിനോടു മാത്രം സംസാരിച്ച് ഏകാന്തമായി കുറേ നേരം ഒരിടത്ത് ഇരിക്കാന്‍ ആഗ്രഹമുള്ളവര്‍ക്കും ഒരുപോലെ ചേരുന്നിടമാണ് ഋഷികേശ്.
ജയ്പൂര്‍, രാജസ്ഥാന്‍
സദാ തിളങ്ങുന്ന മരുഭൂമികളും, ചരിത്രമുറങ്ങുന്ന കോട്ടകളുമുള്ള രാജസ്ഥാന്‍ ഏഴു വര്‍ണത്തിലുമുള്ള വസ്ത്രമണിഞ്ഞ ആഭരണവിഭൂഷിതയായൊരു പെണ്ണിന്റെ ചിരിയോളം ഭംഗിയുണ്ട്. അതുകൊണ്ടു കൂടിയാകാം ജയ്പൂരും അതിനടുത്തുള്ള പുഷ്‌കറും ഉദയ്പൂരും ജെയ്‌സാല്‍മറുമൊക്കെ പെണ്‍ യാത്രകരുടെ ഏകാന്ത യാത്രകള്‍ക്കു പറ്റിയ ഇടമാണെന്നു പറയുന്നത്.
ഗോവ
തിരകളെ പോലെ ജീവിക്കുക… കാറ്റു പോലെ പാറി നടക്കുക… അങ്ങനെ ആഗ്രഹിക്കുന്നുവെങ്കില്‍ പോണ്ടിച്ചേരിയ്ക്കപ്പുറം മറ്റൊരു നാടില്ല. ഫ്രഞ്ചുകാരന്‍ കയ്യടക്കി വച്ചിരുന്ന നാട്ടില്‍ ഇപ്പോഴുമുണ്ട് അവരുടെ സംസ്‌കാരത്തിന്റെ ബാക്കിപത്രങ്ങളായി കെട്ടിടങ്ങളും കാഴ്ചകളും രുചികളും ഏറെ. ഫ്രഞ്ചിന്റെ സ്വാതന്ത്ര്യ മനോഭാവവും സ്ത്രീയോടുള്ള ഇന്ത്യന്‍ സംസ്‌കാരത്തിന്റെ കരുതലും ബഹുമാനവും കൂടിചേര്‍ന്നിടം കൂടിയാണിവിടം. രണ്ടു സംസ്‌കാരങ്ങളുടെ ചിന്തകളും പിന്നെ സഞ്ചാരികളുടെ ഒഴുക്കിന്റെ താളം തെറ്റരുതെന്ന അവിടുത്തെ ആളുകളുടെ നിലപാടുകളും സ്ത്രീ പുരുഷഭേദം ഇല്ലായ്മ ചെയ്യുന്നു. സ്ത്രീകള്‍ക്കു മാത്രമല്ല, ഒറ്റയ്‌ക്കൊരു യാത്ര കൊതിക്കുന്നവര്‍ക്കാര്‍ക്കും ധൈര്യമായി ചെന്നെത്താം പോണ്ടിച്ചേരിയിലേക്ക്.
കസോള്‍, ഹിമാചല്‍ പ്രദേശ്
അവിശ്വസനീയമായ, അഭൗമമായ സൗന്ദര്യമുള്ള ഇടങ്ങള്‍ ഇനിയും ഈ ലോകത്ത് അവശേഷിക്കുന്നുണ്ട്. ആരോ വരച്ചത്, അല്ലെങ്കില്‍ നമുക്ക് ചെന്നെത്താവുന്നതിനും അപ്പുറത്തുള്ളൊരിടം എന്ന ധാരണയില്‍ ചുവരിനൊരു അലങ്കാരമായി മാത്രം കണ്ട്് എങ്ങു നിന്നോ വാങ്ങിയ ചിത്രങ്ങള്‍ക്കു ജീവന്‍ വച്ചതു പോലുള്ളൊരിടം. ഹിമാചല്‍ പ്രദേശിലെ കസോള്‍ അങ്ങനെയുള്ളൊരിടമാണ്. പാര്‍വ്വതി മല നരികളുടെ ഭംഗിയില്‍ വിരിഞ്ഞൊരു നാട്.
ഹംപി, കര്‍ണാടക
ചരിത്രമുറങ്ങുന്ന ഹമ്പി യുനസ്‌കോയുടെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റിലിടം പിടിച്ച നാടാണ്. ലോകം കാലത്തിനായി കാത്തുസൂക്ഷിക്കുന്ന ഇടമെന്നര്‍ഥം. ലക്ഷക്കണക്കിന് വിദേശികളാണ് ഓരോ വര്‍ഷവും ഇവിടേക്കെത്തുന്നത്. അതുകൊണ്ടു തന്നെ സുരക്ഷയുടെ കാര്യത്തിലും മുന്നിലാണ് ഹമ്പി. ഇന്ത്യന്‍ ആവാസ വ്യവസ്ഥയുടെ ചരിത്രമുറങ്ങുന്ന നാട്ടിലേക്കുള്ള യാത്ര അറിവു പകരും എന്നു മാത്രമല്ല, സ്വന്തം നാടിന്റെ ഇന്നലെകളെത്രയോ പ്രൗഢമായിരുന്നുവെന്നൊരു ഓര്‍മപ്പെടുത്തലും കൂടിയാകും
ലേ-ലഡാക്ക്
ത്രീ ഇഡിയറ്റ്‌സ് സിനിമയുടെ ക്ലൈമാക്‌സ് ഓര്‍മയില്ലേ. മലകളും പുഴയും അതിന്റെ തീരവും ആമിര്‍ഖാനും അയാള്‍ പറത്തിവിടുന്ന വിമാനും സ്‌കൂട്ടറില്‍ വിവാഹവേഷത്തില്‍ ആമിറിനെ കാണാനെത്തുന്ന കരീന കപൂറും…ഒക്കെ ഓര്‍ക്കുന്നില്ലേ. ആ രംഗങ്ങള്‍ ഷൂട്ട് ചെയ്തിടം ഈ ലേ-ലഡാക്ക് മേഖലയിലാണുള്ളത്. പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ട, പുഴകളുടെ തീരത്തുള്ള നാട് സാഹസികതകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും ഏകാന്തതയിഷ്ടപ്പെടുന്നവര്‍ക്കും വെറുതെയിങ്ങനെ പട്ടം പോലെ പാറിനടക്കാന്‍ കൊതിക്കുന്നവര്‍ക്കും ഏറെയിഷ്ടമാകും.
-
Living5 years ago
മുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women5 years ago
പഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health5 years ago
ആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Women5 years ago
ശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Living5 years ago
ജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Tech5 years ago
ഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food5 years ago
സവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living5 years ago
വെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ