Uncategorized
കുടിയന്മാരും പുകവലിക്കാരും മക്കളെ സൂക്ഷിക്കുക !!!

കുടിയന്മാരും പുകവലിക്കാരും മക്കളെ സൂക്ഷിക്കുക !!!
മാതാപിതാക്കളുടെ ജീവിതശൈലിയും ആരോഗ്യശീലങ്ങളും കുട്ടികളെ വലിയതോതിൽ സ്വാധീനിക്കുമെന്ന് വ്യക്തമാക്കി ഇംഗ്ലണ്ടിലെ ലീഡ്‌സ് സർവകലാശാലാ ഗവേഷകരുടെ പഠനം. നിങ്ങൾ മദ്യപാനിയോ പുകവലിക്കാരനോ ആണെങ്കിൽ കുട്ടികൾ പ്രായമാവുമ്പോൾ ഈ ശീലത്തിന് അടിമപ്പെടാൻ സാധ്യത വളരെ കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. ദി കൺസർവേഷൻ ജേണലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.
അമ്പതിനും അതിനുമുകളിലും പ്രായമുള്ള 21000 പേരിലാണ് ഗവേഷകർ പഠനം നടത്തിയത്. ഇവരുടെ പുകവലി, മദ്യപാന ശീലങ്ങൾ, പൊണ്ണത്തടി, വ്യായാമമില്ലായ്മ തുടങ്ങിയവ മാതാപിതാക്കളുടെ ജീവിതശൈലിയുമായി താരതമ്യപ്പെടുത്തിയായിരുന്നു പഠനം.അച്ഛനമ്മമാരുടെ മോശം ശീലങ്ങൾ കുട്ടികൾ അനുകരിക്കുന്നതിലൂടെ അവരുടെ ആരോഗ്യവും അപകടത്തിലാവുന്നു. കുട്ടിക്ക് 12 വയസ്സുള്ളപ്പോൾ പിതാവ് പുകവലിക്കാരനെങ്കിൽ കുട്ടി മുതിരുമ്പോൾ പുകവലിക്കാരനാവാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് രണ്ടിരട്ടിയാണ്. അമ്മ പുകവലിക്കാരിയാണെങ്കിൽ പെൺമക്കളാവും പുകവലിക്കാരാവുകയെന്നും ദി കൺസർവേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
Health
പെട്ടെന്ന് വയർ കുറയ്ക്കാൻ വഴിയുണ്ട്!!!

പെട്ടെന്ന് വയർ കുറയ്ക്കാൻ വഴിയുണ്ട് !!!
ശരീരഭാരം കുറയ്ക്കുക എന്നത് അത്ര പെട്ടെന്നൊന്നും സാധിക്കുന്ന കാര്യമല്ല. പ്രത്യേകിച്ചും വയറു കുറയ്ക്കുക എന്നത്. വയറിൽ അടിയുന്ന കൊഴുപ്പ്, ഹൃദ്രോഗം, പ്രമേഹം, അർബുദം മുതലായ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം. ഭക്ഷണക്രമീകരണവും വ്യായാമവും കൊണ്ട് സാവധാനം ശരീരഭാരം കുറച്ചുകൊണ്ടു വരാൻ സാധിക്കും.
എന്നാൽ ഈ വയറൊന്നു കുറഞ്ഞു കിട്ടിയാൽ മതി എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഒരു ശുഭവാർത്തയുണ്ട് എന്താണെന്നല്ലേ. മധുരം കുറയ്ക്കുക അത്ര തന്നെ. ശരിയായ ഭക്ഷണം കഴിക്കുക എന്നത് കൊഴുപ്പ് കളയാൻ അത്യാവശ്യമാണ്. ഉപാപചയ പ്രവർത്തനങ്ങളെ മോശമായി ബാധിക്കുന്ന ഭക്ഷണം ഒഴിവാക്കുക എന്നതും പ്രധാനമാണ്.
വയറിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ ആദ്യം ചെയ്യേണ്ടത് മധുരം കൂടുതൽ അടങ്ങിയ ഭക്ഷണം ഒഴിവാക്കുകയാണ്. മധുരം കൂടുതൽ അടങ്ങിയ ഭക്ഷണം ടൈപ്പ് 2 പ്രമേഹവുമായും ഫാറ്റി ലിവർ ഡിസീസുമായും ബന്ധപ്പെട്ടിരിക്കുന്നു.
ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക എന്നതാണ് 80 ശതമാനവും വയർ കുറയ്ക്കാനുള്ള വഴി. കീറ്റോ ഡയറ്റ് ഇതിൽ പ്രധാനമാണെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. പച്ചക്കറികൾ, പ്രോട്ടീൻ, മുഴുധാന്യങ്ങൾ എന്നിവ കഴിക്കുന്നതോടൊപ്പം വറുത്തതും പൊരിച്ചതുമായ ലഘുഭക്ഷണങ്ങൾ ഒഴിവാക്കുകയും വേണം.
രാവിലത്തെ കാപ്പിയിൽ അൽപ്പം കറുവാപ്പട്ട വിതറുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. കൂടാതെ വയർ നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കാൻ ഇതു സഹായിക്കുന്നതുകൊണ്ട് ഭക്ഷണം അമിതമായി കഴിക്കുന്നതു തടയും.ഈ ഭക്ഷണരീതികൾ പിന്തുടരുന്നത് അപകടകരമായ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.
Living
നിങ്ങളുടെ ജീവിതം ശരിയായ ദിശയിലാണോ??

നിങ്ങളുടെ ജീവിതം ശരിയായ ദിശയിലാണോ??
ശരിയായ ദിശയിലാണോ ജീവിതം മുന്നോട്ട് പോകുന്നത് എന്ന് സംശയം തോന്നുക സ്വാഭാവികം മാത്രമാണ്. സ്വന്തം അനുഭവങ്ങളും മറ്റുള്ളവരുടെ അനുഭവങ്ങളില്‍ നിന്ന് ഉള്‍ക്കൊണ്ട കരുത്തും നിങ്ങളെ ആകെ മാറ്റി മറ്റൊരു വ്യക്തിയായേക്കാം. ജീവിതം ശരിയായ ദിശയില്‍ തന്നെയാണ് നീങ്ങുന്നത് എന്നതിന്‍റെ ചില തെളിവുകള്‍ ഇതാ:
1. ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാവുക:
ഒരു പ്രശ്നവുമില്ലാത്ത ജീവിതത്തിലൂടെയാണ് നിങ്ങള്‍ കടന്നു പോകുന്നതെങ്കില്‍ അത് വെറും യാന്ത്രികമാണ്. ഒന്നുകില്‍ പ്രശ്നങ്ങളില്‍ നിന്ന് നിങ്ങള്‍ മനപൂര്‍വം ഒഴിഞ്ഞു മാറുന്നു. അല്ലെങ്കില്‍ അവയൊന്നും നിങ്ങളെ ബാധിക്കാതെ ആരോ നിങ്ങളെ സംരക്ഷിക്കുന്നു. രണ്ടും ദോഷം തന്നെ. പ്രശ്നങ്ങളുണ്ടാവുകയും അവയെ അഭിമുഖീകരിച്ച് മുന്നോട്ടു പോവുകയും ചെയ്യുമ്പോഴാണ് നിങ്ങളുടെ വ്യക്തിത്വം രൂപാന്തരപ്പെടുന്നത്.
2.ഒറ്റയ്ക്കായിരിക്കാന്‍ ആഗ്രഹിക്കുക:
സുഹൃത്തുക്കളും അവരോടൊപ്പം ചിലവഴിക്കുന്ന സമയവും മാത്രമല്ല ക്വാളിറ്റി ടൈം. സ്വന്തം ചിന്തകള്‍ക്കും ഇഷ്ടങ്ങള്‍ക്കും വേണ്ട പ്രാധാന്യം നല്‍കി, തനിക്കായി അല്‍പ്പം സമയം മാറ്റിവെക്കാൻ തോന്നുന്നുവെങ്കില്‍ നിങ്ങള്‍ ശരിയായ ദിശയില്‍ തന്നെയാണെന്ന് ഉറപ്പിക്കാം. വ്യക്തിത്വ വികാസത്തിന്‍റെ ഒരു പ്രധാന ഘട്ടമാണ് തന്നെത്തന്നെ തിരിച്ചറിയുക എന്നത്.
3.സ്വന്തം കാര്യങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുക:
സ്വന്തം ആവശ്യങ്ങള്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ സ്വയം ചെയ്യാന്‍ തുടങ്ങുക. പ്രശ്നങ്ങള്‍ തന്നാലാവും വിധം തന്‍റേടത്തോടെ നേരിടുന്നതും നിങ്ങളെ സ്ട്രോങ് ആക്കും.
4.സ്വന്തമായി ലക്ഷ്യങ്ങളുണ്ടാവുക:
സ്വന്തമായി ലക്ഷ്യങ്ങളുണ്ടാവുക, അവയ്ക്കായി സ്ഥിരോത്സാഹത്തോടെ പ്രവര്‍ത്തിക്കുക എന്നിവ വ്യക്തിത്വ വികാസം ശരിയായി നടക്കുന്നു എന്നതിന്‍റെ ലക്ഷണങ്ങളാണ്.
5.തോല്‍വികളെ അംഗീകരിക്കുക:
തോല്‍വികളെ ജീവിതത്തിന്‍റെ ഭാഗമായിക്കണ്ട് അംഗീകരിക്കാനും അടുത്തവട്ടം കുറവുകള്‍ നികത്തി വീണ്ടും പരിശ്രമിക്കാനും ശ്രമിക്കുന്നത് ജീവിതവിജയത്തിലേക്ക് നയിക്കും.
6.ഉത്തരവാദിത്വബോധം ഉണ്ടാവുക:
മറ്റുള്ളവര്‍ പറഞ്ഞിട്ടല്ലാതെ സ്വയമേ തോന്നി കാര്യങ്ങള്‍ ചെയ്യുന്നത് ഉത്തരവാദിത്വബോധം വളരുന്നതിന്‍റെ ലക്ഷണമാണ്.
7.പണമല്ല ജീവിതത്തില്‍ എല്ലാം എന്ന തിരിച്ചറിവ്:
കുറേ പണം അക്കൗണ്ടില്‍ ഉണ്ടാക്കുകയല്ല ജീവിതത്തിന്‍റെ ലക്ഷ്യം എന്ന തിരിച്ചറിവുണ്ടാവുന്നത് ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. എന്നു കരുതി കിട്ടുന്നതെല്ലാം ചിലവാക്കണമെന്നല്ല. പണമുണ്ടാക്കാനായി ജീവിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് മനസ്സിലാക്കുനന്തിലാണ് കാര്യം.
ഇവയാണ് എല്ലാം എന്നല്ല. ഇവയും പ്രധാനപ്പെട്ടവ തന്നെയാണ്. ഇത്തരം ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോഴാണ് വ്യക്തിപരമായ വളര്‍ച്ച സാധ്യമാകുന്നത്. ജീവിതം ആസ്വദിക്കൂ.
-
Living5 years ago
മുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women5 years ago
പഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health5 years ago
ആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Women5 years ago
ശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Living5 years ago
ജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Tech5 years ago
ഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food5 years ago
സവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living5 years ago
വെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ