Health
അമിത ശരീരഭാരമാണോ പ്രശ്നം? നൂറു കിലോയിൽ നിന്നും അമ്പതു കിലോ വരെ വളരെയെളുപ്പം കുറയ്ക്കാം!

ഭാരം കുറയ്ക്കാൻ കുറുക്കുവഴിയോ മാന്ത്രിക മാർഗമോ ഇല്ല..അതിനു ആത്മസമർപ്പണം ആവശ്യമാണ്. പരിശ്രമം, സ്ഥിരോത്സാഹം, ശീലങ്ങളുടെ മാറ്റം എന്നിവയെല്ലാം ആവശ്യമാണ്. ശരീരഭാരം കുറയ്ക്കാൻ കഴിയാത്തതിന്റെ കാരണം ചില പ്രധാന ശീലങ്ങളിൽ മാറ്റം വരുത്താൻ തയ്യാറാകാത്തതാണ് എന്ന് ആദ്യം ഉൾക്കൊള്ളണം. ചിലർക്ക് സ്വാഭാവികമായും ഹോർമോൺ പ്രശ്നങ്ങൾ കൊണ്ട് ശ്രമിച്ചാലും കുറയ്ക്കാൻ സാധിക്കില്ല. അത്ര ആയാസകരമല്ലാത്ത ചില ശീലങ്ങളിലൂടെ നിങ്ങൾക്ക് ഭാരം കുറയ്ക്കാം.
ദിവസവും ഒന്നര ലിറ്റർ വെള്ളം എങ്കിലും കുടിക്കുക.ശരീരഭാരം കുറയ്ക്കാനുംകുറഞ്ഞ ഭാരം നിലനിർത്താനും നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യം നിങ്ങളുടെ ജല ഉപഭോഗം ഗണ്യമായി വർദ്ധിപ്പിക്കുക എന്നതാണ്. കൂടുതൽ വെള്ളം കുടിക്കാൻ ഒരുപാട് കാര്യങ്ങൾ ചെയ്യാം. ചായയും കാപ്പിയും കുടിക്കുന്നത് വെള്ളം ഉള്ളിൽ ചെല്ലാൻ സഹായിക്കും. കൂടുതൽ വെള്ളം കുടിക്കാനുള്ള മറ്റൊരു എളുപ്പമാർഗ്ഗം നിങ്ങളുടെ ദിവസം മുഴുവൻ ഒരു വാട്ടർ ബോട്ടിൽ കയ്യിൽ കരുതുക എന്നതാണ്. അല്ലെങ്കിൽ വെള്ളം കുടിക്കാനായി അലാറം സെറ്റ് ചെയ്യാം.
ദിവസവും 6000 മുതൽ 10000 ചുവടുകൾ നടക്കാൻ ശ്രമിക്കുക. ദിവസേനയുള്ള വ്യായാമം കാരണം ശരാശരി ഒരാൾക്ക് 200-300 കലോറി ഇല്ലാതാകുന്നുവെന്നു ആരോഗ്യവിദഗ്ധർ പറഞ്ഞിട്ടുണ്ട്. വേഗത്തിലുള്ള നടത്തം വ്യായാമത്തിനുള്ള മികച്ച മാർഗമാണ്. ഉച്ച ഭക്ഷണത്തിന്റെ ഇടവേളയിലോ അത്താഴത്തിനു മുൻപോ പുലർച്ചെയോ നിങ്ങൾക്ക് നടത്തം ശീലമാക്കാം.
രാത്രി 8 മണിക്ക് ശേഷം ആഹാരം കഴിക്കരുത്.രാത്രി 8 മണിക്ക് ശേഷം കഴിക്കുന്ന കലോറികൾ നമുക്ക് ആവശ്യമില്ലാത്ത കലോറിയാണ്. അതിനാൽ അർദ്ധരാത്രി ഭക്ഷണം ഉപേക്ഷിക്കുക. എത്ര ശ്രമപ്പെട്ടാലും 8 മണിക്ക് മുൻപ് ആഹാരം കഴിക്കുന്നത് ശീലമാക്കുക.
ഇടവിട്ടുള്ള ദിവസങ്ങളിൽ ഉപവാസം പോലെ ഭക്ഷണം ഉപേക്ഷിക്കുന്നതും നല്ലതാണ്. പൂർണമായി ഉപേക്ഷിക്കുക എന്നല്ല. അമിതമായി കലോറികൾ ഉള്ള ഭക്ഷണങ്ങൾ കുറയ്ക്കുക. ഇത് അമിത ഭാരമുള്ളവർക്ക് ഫലവത്തായുള്ള ഒന്നാണ്.
ആഴ്ചയിൽ 4-5 തവണ വ്യായാമം ചെയ്യുക. ശരീരഭാരം കുറയ്ക്കാനും നിലനിർത്താനും വ്യായാമം ഒരു പ്രധാന ഭാഗമാണെന്ന് മനസിലാക്കുക. ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം ആരോഗ്യപരമായ ശരീരം നിലനിർത്തണമെങ്കിൽ വ്യായാമം നിർബന്ധമാക്കണം.
ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ ശീലമാക്കുക. അതായത് ആഹാരം നിയന്ത്രിക്കാൻ സാധിക്കണം. ഇപ്പോൾ ഒരു വിരുന്നു സൽക്കാരത്തിൽ പങ്കെടുക്കാൻ പോകുകയാണെങ്കിൽ നിങ്ങൾ പോകും മുൻപ് ലഘുവായി ഭക്ഷണം കഴിക്കണം. അപ്പോൾ ആഹാരത്തോട് ആർത്തി തോന്നില്ല. മിതമായി കഴിക്കാനും സാധിക്കും.
സസ്യാഹാരം ശീലമാക്കാം. മാംസം, പാൽ, മുട്ട എന്നിവ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ചുവന്ന മാംസവും പാലുൽപ്പന്നങ്ങളും പരമാവധി കുറയ്ക്കണം. എല്ലാവരും ഒരുപോലെ ആകണമെന്നില്ല. ഉപേക്ഷിക്കാൻ പറ്റുന്നതിനനുസരിച്ച് തീരുമാനമെടുക്കുക. പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, പഴങ്ങൾ തുടങ്ങിയവ ശീലമാക്കണം. മദ്ധ്യം പൂർണമായും ഒഴിവാക്കണം.
ശരീരത്തെ എന്നും പരിചരിക്കുന്നത് ശീലമാക്കുക. നിങ്ങളുടെ ശരീരത്തെ സ്നേഹിക്കുക, നിങ്ങളുടെ ശരീരം നിങ്ങളെ തിരികെ സ്നേഹിക്കും എന്നുള്ളത് സത്യമാണ്. തടിച്ച ശരീരത്തെ നിങ്ങൾ വെറുത്തത് പോലെ പുതിയ ശരീരഘടനയെ സ്നേഹിക്കൂ..
Food
പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..
പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
Health
അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്‍കിയാല്‍ ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.
ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.
അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.
സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.
-
Living5 years ago
മുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women5 years ago
പഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health5 years ago
ആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Women5 years ago
ശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Living5 years ago
ജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Tech5 years ago
ഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food5 years ago
സവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living5 years ago
വെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ