Health
25 വയസായ പുരുഷന്മാർ ഭയപ്പെടുന്ന 5 ആരോഗ്യ പ്രശ്നങ്ങൾ..

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ കൂടുതൽ ആരോഗ്യമുള്ളവരാണ്. മരണനിരക്ക് നോക്കിയാൽ തന്നെ ദമ്പതികളുടെ കാര്യത്തിൽ മിക്കപ്പോഴും പുരുഷനാണ് ആദ്യം മരണമടയുക. സ്ത്രീകൾ ചെറുപ്പം മുതൽ ആരോഗ്യത്തോടെയാണ് വളരുന്നത്. ആരോഗ്യ കാരണങ്ങൾ ഭാഗികമായി ജൈവശാസ്ത്രപരമാണെങ്കിലും പുരുഷന്മാരുടെ ആരോഗ്യത്തോടുള്ള സമീപനത്തിനും ഒരു പങ്കുണ്ട് ഇക്കാര്യത്തിൽ. ആരോഗ്യം ശ്രദ്ധിക്കുന്നതിൽ പൊതുവെ പുരുഷന്മാർ പിന്നോട്ടാണ്. അതുകൊണ്ട് തന്നെ ഇവർ അല്പം പ്രായമായിക്കഴിയുമ്പോൾ പൊതുവായി ഭയക്കുന്ന ചില ആരോഗ്യ പ്രശ്നങ്ങളുണ്ട്.
പുരുഷന്മാർ സ്ത്രീകളേക്കാൾ വളരെ കുറവാണ് ഡോക്ടറെ ആശ്രയിക്കുന്നത്. ഡോക്ടറെ കാണാൻ അവർ തീരുമാനിക്കുമ്പോൾ അവസ്ഥ ഗുരുതരമാണെന്ന് വേണമെങ്കിൽ പറയാം. അതുകൊണ്ട് തന്നെ ഇവരുടെ ആരോഗ്യ പ്രശ്നങ്ങൾ പൊതുവായി തരം തിരിക്കാം.
ഹൃദയ സംബന്ധമായ അസുഖങ്ങൾ.
പുരുഷന്റെ ആരോഗ്യത്തിനു പലപ്പോഴും ഭീഷണിയാകാറുള്ള ഒന്നാണിത്. ലോകമെമ്പാടും പുരുഷന്മാരിലും സ്ത്രീകളിലും ഹൃദ്രോഗവും ഹൃദയാഘാതവുമാണ് പൊതുവെ മരണകാരണമാകുന്നത്. ഹൃദയത്തിലെയും തലച്ചോറിലെയും ധമനികളിൽ കൊളസ്‌ട്രോൾ അടിഞ്ഞ് ബ്ലോക്ക് സൃഷ്ടിക്കുന്നു. ഇതിലൂടെ രക്തം കട്ടപിടിക്കുകയും ഹൃദയാഘാതം സംഭവിക്കുകയും ഇത് മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഹൃദയ രോഗങ്ങൾ മൂലമുള്ള മരണത്തിന്റെ കാര്യത്തിൽ പുരുഷന്മാരുടെ ശരാശരി പ്രായം 65 വയസ്സിന് താഴെയാണ്. ഈ ഒരു സാധ്യത കുറയ്ക്കാൻ പറ്റുന്ന ചില കാര്യങ്ങളുണ്ട്.
25 വയസ്സിൽ തുടങ്ങി ഓരോ അഞ്ച് വർഷത്തിലും നിങ്ങളുടെ കൊളസ്ട്രോൾ പരിശോധിക്കുക, നിങ്ങളുടെ രക്തസമ്മർദ്ദവും കൊളസ്ട്രോളും ഉയർന്നതാണെങ്കിൽ അവയെ നിയന്ത്രിക്കുക, നിങ്ങൾ പുകവലിക്കുകയാണെങ്കിൽ നിർത്തുക, വ്യായാമങ്ങൾ ചെയ്യുക, കൂടുതൽ പച്ചക്കറികളും പഴങ്ങളും കഴിച്ച് കൊഴുപ്പടങ്ങിയ ആഹാരങ്ങൾ നിയന്ത്രിക്കുക.
ശ്വാസകോശ അർബുദം ഒരു വെല്ലുവിളിയാണ് പുരുഷന്മാരിൽ. ഒരു വല്ലാത്ത രോഗം തന്നെയാണ്. കണ്ടെത്തുമ്പോഴേക്കും ശ്വാസകോശ അർബുദം പലപ്പോഴും വളരുകയും ചികിത്സിക്കാൻ പ്രയാസവുമായിരിക്കും. ഇങ്ങനെ ശ്വാസകോശ അർബുദം കണ്ടെത്തുന്ന പുരുഷന്മാർ പിന്നീട് ഒരുവര്ഷത്തിനും അപ്പുറം ജീവിച്ചത് വിരളമാണ്. പ്രധാന കാരണം പുകവലി തന്നെ. പുകയിലയുടെ ഉപയോഗം 90% ശ്വാസകോശ അർബുദത്തിനും കാരണമാകുന്നു. ശ്വാസകോശ അർബുദം ഇപ്പോഴും പുരുഷന്മാരിൽ വലിയ തോതിൽ നിലനിൽക്കുന്നു.
മറ്റസുഖങ്ങൾ പോലെ മുൻപ് തന്നെ ലക്ഷണങ്ങൾ അറിയാൻ സാധിക്കില്ല എന്നത് വെല്ലുവിളിയാണ്. അതിനാൽ ഏത് പ്രായത്തിലും പുകവലി ഉപേക്ഷിക്കുന്നത് ശ്വാസകോശ അർബുദത്തിനുള്ള സാധ്യത കുറയ്ക്കുന്നു.
പ്രോസ്റ്റേറ്റ് കാൻസർ അതുപോലെ പുരുഷന്മാർ ഭയക്കുന്ന ഒന്നാണ്. പുരുഷന്മാരിൽ മാത്രം വരുന്ന ഒന്നാണിത്. കാരണം സ്ത്രീകൾക്ക് പ്രോസ്റ്റേറ്റ് ഇല്ല. പുരുഷന്മാരുടെ പ്രായം കൂടും തോറും പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. പുരുഷന്മാരിൽ ഏറ്റവും സാധാരണമായ അർബുദമാണ് പ്രോസ്റ്റേറ്റ് കാൻസർ. ആറ് പുരുഷന്മാരിൽ ഒരാൾക്ക് പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടെന്ന് കണ്ടെത്തുമ്പോൾ,അതിൽ മുപ്പത്തിയഞ്ചിൽ ഒരാളെ പ്രോസ്റ്റേറ്റ് ക്യാൻസർ മൂലം മരിക്കുന്നുള്ളു.
പല പ്രോസ്റ്റേറ്റ് ക്യാൻസറുകളും സാവധാനത്തിൽ വളരുന്നതും പടരാൻ സാധ്യതയില്ലാത്തതുമാണ്. എന്നാൽ ചിലത് വളരെ അപകടം പിടിച്ചതാണ്. മലാശയ പരിശോധനയും രക്തപരിശോധനയും ആണ് രോഗനിര്ണയത്തിനുള്ളത്. അതുകൊണ്ടു തന്നെ നിങ്ങൾ പ്രോസ്റ്റേറ്റ് ക്യാൻസർ പരിശോധന നടത്തേണ്ടതുമാണ്.
വിഷാദ രോഗവും ആത്മഹത്യയും ആണുങ്ങളിൽ പൊതുവായി കാണപ്പെടുന്നു. നിങ്ങളുടെ മുഴുവൻ ശരീരത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കുന്ന ഒരു വൈകാരിക അസ്വസ്ഥതയാണ് വിഷാദരോഗം. അതായത് വിഷാദം മനസിനെയും ശരീരത്തെയും ബാധിക്കും. ഉറക്കം, ഊർജ്ജം, വിശപ്പ് ഇവയൊക്കെ താളംതെറ്റും. ഹോർമോൺ സന്തുലിതാവസ്ഥ തെറ്റും. വിഷാദരോഗമുള്ള പുരുഷന്മാർക്ക് ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷണം സൂചിപ്പിക്കുന്നു.
വിഷാദരോഗം പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളെ ബാധിക്കുമെന്നു പറയപ്പെടുന്നു. എന്നാൽ അത് വിഷാദരോഗം മറച്ചുവെക്കാനുള്ള പുരുഷന്മാരുടെ പ്രവണതയായിരിക്കാം. അതുമല്ലെങ്കിൽ മറ്റൊരു രീതിയിലായിരിക്കും അവർ മാനസികാവസ്ഥ പ്രകടിപ്പിക്കുക.
സങ്കടം പ്രകടിപ്പിക്കുകയോ കരയുകയോ ചെയ്യുന്നതിന് പകരം പുരുഷന്മാർ ദേഷ്യം അല്ലെങ്കിൽ ആക്രമണോത്സുകത പ്രകടിപ്പിക്കും. അതിനാൽ അമിതമായി മദ്യപിക്കുന്നത് അവർ പോംവഴിയായി കണ്ടെത്തുന്നു. പുരുഷന്മാർ വിഷാദരോഗത്തിന് ചികിത്സ തേടുന്നതും കുറവാണ്. ഫലങ്ങൾ ദാരുണമായിരിക്കും. സ്ത്രീകൾ കൂടുതൽ തവണ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു, പക്ഷേ പുരുഷന്മാർ അത് പൂർത്തിയാക്കുന്നതിൽ കൂടുതൽ വിജയിക്കുന്നു.
പ്രമേഹം പുരുഷന്മാരിലെ ഒരു നിശ്ശബ്ദനായ വെല്ലുവിളിയാണ്. രോഗലക്ഷണങ്ങളില്ലാതെ പ്രമേഹം സാധാരണയായി ആരംഭിക്കുന്നു. കാലക്രമേണ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലായി ക്രമേണ മൂത്രത്തിലും അലിയുന്നു. മൂത്ര ശങ്കയും ദാഹവുമാണ് ഒടുവിൽ ചികിത്സയ്ക്ക് എത്തിക്കുന്നത്. ഹൃദയാഘാതം, അന്ധത, വൃക്ക തകരാറ്, തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങൾ ഇതിന്റെ ഭാഗമായി സംഭവിക്കും.
വ്യായാമം, ആരോഗ്യകരമായ ഭക്ഷണ രീതിയൊക്കെ ശീലിച്ചാൽ ടൈപ്പ് 2 പ്രമേഹത്തെ തടയാൻ കഴിയും.
Food
പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..
പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
Health
അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്‍കിയാല്‍ ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.
ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.
അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.
സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.
-
Living5 years ago
മുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women5 years ago
പഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health5 years ago
ആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Women5 years ago
ശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Living5 years ago
ജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Tech5 years ago
ഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food5 years ago
സവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living5 years ago
വെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ