Women
സ്ത്രീകൾ അഭിമുഖത്തിന് പോകുമ്പോൾ വസ്ത്രധാരണത്തിൽ ഒന്ന് ശ്രദ്ധിക്കൂ, നിങ്ങൾക്ക് ജോലി ഉറപ്പാണ്!

ഒരു അഭിമുഖത്തിന് പോകുമ്പോൾ പുരുഷന്മാരേക്കാൾ ആശങ്ക സ്ത്രീകൾക്കാണ്. എത്ര നന്നായി തയ്യാറെടുത്താലും വസ്ത്രധാരണത്തിൽ സ്ത്രീകൾക്ക് ഇപ്പോഴും കൺഫ്യൂഷൻ ആണ്. ഒരു അഭിമുഖം കഴിവിനൊപ്പം നിങ്ങളുടെ വസ്ത്രധാരണത്തെയും വിലയിരുത്താം. അതിനാൽ സ്ത്രീയേകൾക്ക് അഭിമുഖങ്ങളിൽ തിളങ്ങാൻ ഈ വസ്ത്രധാരണ രീതികൾ പരീക്ഷിക്കൂ.
പ്രൊഫഷണൽ വസ്ത്രധാരണം ആയിരിക്കണം. സ്യൂട്ട് പോലുള്ള പ്രൊഫഷണൽ വസ്ത്രങ്ങൾ വേണം ധരിക്കാൻ . പാന്റിന്റെയോ സ്‌കേർട്ടിന്റെയോ നിറത്തിനു അനുസരിച്ചുള്ള ബ്ലേസർ വേണം തിരഞ്ഞെടുക്കാൻ.
അതിനൊപ്പം തിരഞ്ഞെടുക്കുന്ന നിറത്തിനുമുണ്ട് പ്രാധാന്യം. മിന്നിത്തിളങ്ങുന്ന നിറങ്ങളുമായി ഒരു ഇന്റർവ്യൂ ബോർഡിന് മുന്നിൽ ചെല്ലാൻ ശ്രമിക്കരുത്. പകരം, നിങ്ങൾ കറുപ്പ്, ചാര നിറം, നീല അല്ലെങ്കിൽ തവിട്ട് പോലുള്ള ന്യൂട്രൽ നിറങ്ങൾ ധരിക്കണം.
നിങ്ങൾ പ്രൊഫഷണലായി കാണുന്നതിന് എളിമയുള്ള വസ്ത്രധാരണം ആവശ്യമാണ്. നിങ്ങളുടെ ടോപ്പിന് ഉയർന്ന നെക്ക്ലൈൻ ഉണ്ടായിരിക്കണം. ഷർട്ട് മികച്ച ഒരു ഓപ്ഷൻ ആണ്.
കഴിയുമെങ്കിൽ, മിതമായ രീതിയിൽ ഹീൽസ് ഉള്ള ചെരുപ്പ് ധരിക്കുക. കാൽവിരലുകൾ മറഞ്ഞിരിക്കുന്ന തരത്തിലുള്ളതാണ് തിരഞ്ഞെടുക്കേണ്ടത്. പ്രൊഫഷണൽ ഷൂസ് ആയിരിക്കും ഏറ്റവും മികച്ചത്. അതിനു സാധിച്ചില്ലെങ്കിൽ വിരലുകൾ മറയും പോലെ ഫ്ലാറ്റ് ചെരിപ്പ് ധരിക്കുക.
വളരെ സാധാരണ മെയ്ക്കപ്പ് ധരിക്കുക. ജോലി സംബന്ധമായ അഭിമുഖത്തിൽ ചായംപൂശലിനു യാതൊരു സ്ഥാനവും ഇല്ല. കാരണം ഇത് അഭിമുഖത്തിൽ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കും. കടുത്ത നിറമുള്ള ലിപ്സ്റ്റിക്കുകൾ ഒഴിവാക്കി മിതമായ രീതിയിൽ മെയ്ക്കപ്പ് അണിയുക. മുടി ഒതുക്കി വയ്ക്കുന്നതാണ് ഉചിതം.
ലളിതമായ ആഭരണങ്ങൾ മതി. അഭിമുഖത്തിനായി വലിയ ആഭരണങ്ങൾ ധരിക്കരുത്. കടുത്ത നിറങ്ങൾ പോലെ ഇതും ഒരു തെറ്റായ പ്രവണതയാണ്.
അഭിമുഖത്തിന് പോകുമ്പോൾ വാച്ച് ധരിക്കരുത്. പതിവായി വാച്ച് ധരിക്കുന്ന ആളാണെങ്കിൽ അഭിമുഖത്തിന് ഇടയ്ക്ക് വാച്ചിൽ നോക്കാൻ സാധ്യത ഉണ്ട്. ഇത് അഭിമുഖത്തിന് താല്പര്യമില്ല എന്ന തോന്നൽ അവരിൽ സൃഷ്ടിക്കും. അതുകൊണ്ട് വാച്ച് ഒഴിവാക്കുക.
എല്ലാത്തിനും ഉപരി ശ്രദ്ധ തെറ്റാതെ ഇരിക്കുക. മറ്റൊന്നിലേക്കും ശ്രദ്ധ പതിയാത്ത അഭിമുഖം നടത്തുന്ന ആളെ തന്നെ ശ്രദ്ധിക്കുക. വളരെ ശ്രദ്ധിച്ച് ഉത്തരം പറയുക. ഇങ്ങനെ വസ്ത്രധാരണം കൂടി ശ്രദ്ധിച്ചാൽ ജോലി നിങ്ങൾക്ക് ഉറപ്പാണ്.
Travel
സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

എത്ര കഷ്ടപ്പെട്ടാലും സൗന്ദര്യം എങ്ങനെയും നേടിയെടുക്കാൻ ശ്രമിക്കുന്നവരാണ് സ്ത്രീകൾ.. മറ്റുള്ളവർ കാണാൻ ചേലുള്ള പെണ്ണ് എന്ന് പറയുന്നതും കാത്ത് അതിനായി ശ്രമിക്കുന്നവരാന് ഏറെയും.. അങ്ങനെയല്ലെങ്കിൽ പോലും ഉള്ള സൗന്ദര്യം പോകണേ എന്നാരും പ്രാർത്ഥിക്കാറുമില്ല..എന്നാൽ അങ്ങനെയൊരു നാടുണ്ട്.. സ്ത്രീ സൗന്ദര്യം വെച്ചുപൊറുപ്പിക്കാത്ത നാട്..ദൂരെയെങ്ങുമല്ല, നമ്മുടെ ഇന്ത്യയിൽ തന്നെ അരുണാചൽ പ്രാദേശിലാണ് ഈ ചിന്താഗതിയുള്ളവർ.
അരുണാചൽ പ്രദേശിലെ സിറോ താഴ്വരയിലുള്ള സ്ത്രീകൾ അന്യപുരുഷന്മാർ നോക്കാതിരിക്കാൻ മൂക്കിൽ വലിയ മൂക്കുത്തികൾ അണിയാറുണ്ട്. ഇതിലൂടെ അവർ സ്വന്തം സൗന്ദര്യം കുറയ്ക്കുകയാണ് ചെയ്യുന്നത്. അപതാനി എന്ന ഗോത്രവർഗക്കാരായ ഇവർ മറ്റുള്ള ഗോത്രങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. ഒരുപാട് കാര്യങ്ങളിൽ..
അരുണാചൽ പ്രദേശിലെ തന്നെ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീകൾ ഉള്ള സ്ഥലമാണിത്. ഇവിടെ നിന്നും പണ്ടൊക്കെ പെൺകുട്ടികളെ പുരുഷന്മാർ തട്ടിക്കൊണ്ട് പോകുമായിരുന്നു.. അങ്ങനെയുള്ള സാഹചര്യം ഒഴിവാക്കാൻ ഇവർ വലിയ മൂക്കുത്തി അണിഞ്ഞ് വിരൂപികളാകാൻ ശ്രമിച്ചു. മുൻപൊക്കെ ചെറിയ പെൺകുട്ടികൾ വരെ ഈ രീതിയിൽ മൂക്കുത്തി അണിയുമായിരുന്നു.. ഇപ്പോൾ പ്രായമായ സ്ത്രീകളിലെ ഈ കാഴ്ച ഉള്ളു. മൂക്ക് പത്രമല്ല, വളരെ അരോചകമായ രീതിയിൽ മുഖത്ത് പച്ച കുത്തുകയും ചെയ്യും.
Food
മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

മുലപ്പാൽ പോലെ ആരോഗ്യദായകമാണ് തേങ്ങാപ്പാലെന്നും കുട്ടികൾക്ക് ഇത് ഉത്തമമാണെന്നും പുതിയ കണ്ടെത്തൽ. കരിക്കിൻ വെള്ളം, തേങ്ങാപ്പാൽ, വെളിച്ചെണ്ണ എന്നിവ ആരോഗ്യത്തിന് ഉത്തമമാണെന്ന് നേരത്തെ തന്നെ പഠനങ്ങൾ സാക്ഷ്യപ്പെടുത്തിയിരുന്നു. മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞുങ്ങൾക്ക് നൽകാൻ ഏറ്റവും ഉത്തമമായ പാനീയം തേങ്ങാപ്പാലാണെന്ന് പുതിയൊരു കണ്ടെത്തൽ കൂടി നടത്തിയിരിക്കുകയാണ് ശാസ്ത്രലോകം.. പശുവിൻ പാലിനെക്കാളും മികച്ചതാണ് തേങ്ങാപ്പാലെന്ന് യു എസ് പോഷകാഹാര വിദഗ്ധൻ ഡോ: ആക്സിന്റെ പഠങ്ങൾ പറയുന്നതായി നാളികേര വികസന ബോർഡ് പറയുന്നു. പശുവിൻപാലിലെ ലാക്ടോസ് കുട്ടികൾക്ക് ദഹിക്കാൻ പ്രയാസമായിരിക്കും, എന്നാൽ തേങ്ങാപ്പാലിൽ ഈ പ്രശ്നമില്ലെന്നും പഠനം പറയുന്നു.
ശ്രീലങ്ക, മലേഷ്യ, തായ്‌ലൻഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ കുട്ടികൾക്ക് മുലപ്പാൽ ലഭിക്കാത്ത അവസരങ്ങളിൽ തേങ്ങാപ്പാലാണ് പകരം നൽകുന്നതെന്ന് സിഡിബി ചെയർമാൻ ടി കെ ജോസ് പറഞ്ഞു. തേങ്ങാപ്പാലിന് ലോക നിലവാരത്തിൽ പ്രചാരം നൽകാനുള്ള തയാറെടുപ്പുകളിലാണ് നാളികേര വികസന ബോർഡ്. ഇതിനായി കരിക്കിൻ ജ്യൂസും തേങ്ങാപ്പാലും വൻ തോതിൽ ഉൽപ്പാദിപ്പിക്കാനാണ് ബോർഡിന്റെ തീരുമാനം.
-
Living5 years ago
മുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women5 years ago
പഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health5 years ago
ആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Women5 years ago
ശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Living5 years ago
ജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Tech5 years ago
ഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food5 years ago
സവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living5 years ago
വെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ