Health
രാത്രി മുഴുവൻ ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ലേ? കാരണങ്ങൾ ഇതൊക്കെയാകാം..

തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ആകെയുള്ള ആശ്വാസമാണ് രാത്രിയിലെ ഉറക്കം. പക്ഷെ രാത്രിമുഴുവൻ ഉറങ്ങിയിട്ടും ഉണരുമ്പോൾ ക്ഷീണിതനായി തലേ ദിവസം ഉണ്ടായിരുന്നതിന്റെ ഇരട്ടി സമ്മർദ്ദം അനുഭവിക്കുന്നത് ചിന്തിക്കാൻ സാധിക്കുമോ? പക്ഷെ അത് ഒരു യാഥാർഥ്യമാണ്. പലരും ഇത്തരത്തിൽ വളരെ ദൗർഭാഗ്യകരമായ ഒരു അവസ്ഥയിലൂടെ കടന്നു പോകുന്നവരാണ്.
പുലർച്ചെ തന്നെ പലപ്പോഴും ക്ഷീണവും മന്ദതയും അനുഭവപ്പെടുന്നുണ്ടോ? നിങ്ങളുടെ ഉറക്ക ശൈലിയുടെ ഫലമായിരിക്കാം ഇത്. ഒരു പുതിയ ദിനത്തിലേക്ക് ഊർജ്ജസ്വലതയോടെ ഉണരേണ്ടതാണ്. പക്ഷെ അനുഭവിക്കുന്നത് വിപരീത ഫലവും.
ഉറക്കമുണർന്നതിനുശേഷം ക്ഷീണിതനായി തോന്നുന്നത് ഒരു ദിവസത്തെ പ്രവർത്തനത്തെ ബാധിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ക്ഷീണിതനായി എഴുന്നേൽക്കുന്നത് നിങ്ങളുടെ ദിവസത്തെ പ്രതികൂലമായി ബാധിക്കും.
ഉദാഹരണത്തിന് നിങ്ങൾക്ക് ദീർഘവും സമ്മർദ്ദവുമുള്ള ഒരു ദിവസമുണ്ടായിരുന്നുവെങ്കിൽ, അന്ന് ഉറങ്ങി ഉണർന്നാലും അതെ സമ്മർദ്ദം അനുഭവപ്പെടാം. എന്നാൽ ഇത് എല്ലാ ദിവസവും അനുഭവപ്പെട്ടാൽ നിങ്ങൾക്ക് സ്ലീപ്പിങ് ഡിസോർഡർ ഉണ്ടെന്നാണ് അര്ത്ഥം. എന്തായാലും നിങ്ങൾക്ക് ഇറങ്ങിയതിനു ശേഷവും ക്ഷീണം അനുഭവപ്പെടുന്നതിന്റെ ചില കാരണങ്ങൾ ഇതൊക്കെയാവാം..
ഒരു കൃത്യത ഇല്ലാത്ത സമയത്ത് ഉറങ്ങാൻ പോയാൽ, നിങ്ങൾ 12 മണിക്കൂർ ഉറങ്ങിയാലും ക്ഷീണിതനായി ഉണരാൻ സാധ്യതയുണ്ട്. സ്വയം മനസിലാക്കണം ഏതു സമയത്താണ് ഉറങ്ങാൻ അനുയോജ്യം എന്നത്. ഉറങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം പഠിക്കുക, ആ സമയത്ത് ഉറങ്ങാൻ തുടങ്ങുക. അപ്പോൾ ഉറക്കമുണരുമ്പോൾ നിങ്ങൾ എത്ര ഉന്മേഷത്തോടെ ഇരിക്കുമെന്ന് അനുഭവിച്ചറിയാൻ സാധിക്കും.
അനുയോജ്യമല്ലാത്ത ഒരു അന്തരീക്ഷം നീണ്ട മണിക്കൂറുകളുടെ ഉറക്കത്തിന് ശേഷം നിങ്ങൾക്ക് ക്ഷീണം അനുഭവപ്പെടാൻ കാരണമാകും. ഒരു നീല നിറത്തിലുള്ള വെളിച്ചമായിരിക്കും പൊതുവെ എല്ലാവരും കിടക്കയിൽ ഉപയോഗിക്കുന്നത്. രാത്രിയുടെപ്രതീതിയൊക്കെ സൃഷ്ടിച്ച് മുറിക്ക് മോടികൂട്ടാമെന്നു മാത്രമേ ഈ വെളിച്ചം കൊണ്ട് സഹായിക്കു. രാത്രി വിശ്രമത്തിന് സഹായിക്കുന്ന മെലറ്റോണിന്റെ ഉത്പാദനം നീല നിറത്തിലുള്ള ലൈറ്റുകൾ കുറയ്ക്കുന്നതിനാലാണിത്.
ഉറക്കത്തിനിടയിൽ ശ്വസോച്ഛാസത്തിൽ ഇടവിട്ട് നിർത്തലുകൾ സംഭിക്കുന്നത് ഉറക്കത്തെ ബാധിക്കും.(SLEEP APNEA) കൂര്ക്കംവലിക്കുന്നവർക്ക് ഈ അവസ്ഥ ഉണ്ടാകാൻ സാധ്യത ഉണ്ട്. ശ്വാസോച്ഛ്വാസം തടസ്സപ്പെടുന്നതുമൂലം ഇത് തീർച്ചയായും സുഗമമായ ഉറക്കത്തെ തടസ്സപ്പെടുത്തുകയും അടുത്ത ദിവസം ക്ഷീണിതനായിത്തീരുകയും ചെയ്യും. ഈ അവസ്ഥയുടെ ഒരു പ്രധാന ലക്ഷണം പകൽ സമയങ്ങളിൽ അമിതമായ ഉറക്കമാണ്. നിങ്ങളെ സജീവമാക്കുന്നതിന് പകരം എന്തെങ്കിലും ചെയ്യുമ്പോൾ തലകറക്കം സംഭവിക്കുകയാണെങ്കിൽ, നിങ്ങൾക്ക് സ്ലീപ് അപ്നിയ ഉണ്ടാകാം, ഇത് നല്ല ഉറക്കം ഇല്ല എന്നതിന്റെ സൂചനയാണ്.
കിടക്കയിൽ ആവശ്യമുള്ളതിനേക്കാൾ കൂടുതൽ സമയം ചെലവഴിക്കുന്നതിലൂടെ ഉറക്കുമ്പോൾ ക്ഷീണം അനുഭവപ്പെടും. അലാറമൊക്കെ സെറ്റ് ചെയ്ത് ഉറങ്ങുന്നവരാണ് എല്ലാവരും. അലാറമടിക്കുമ്പോൾ അത് സ്നൂസ് ചെയ്ത് വീണ്ടും ഉറങ്ങും. ഇത് നല്ലൊരു പ്രവണത അല്ല. കാരണം സ്നൂസ് ചെയ്യുമ്പോൾ പരമാവധി കിട്ടുന്നത് വെറും 8 മിനിറ്റ് ആണ്. ആ 8 മിനിറ്റ് നല്ലൊരു ഉറക്കം ലഭിക്കില്ല. ഇത് ആരോഗ്യ നിലയെ ബാധിക്കുകയും ചെയ്യും.
നിങ്ങൾ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ ഉറക്കം നഷ്ടപ്പെടുത്താനും ക്ഷീണം അനുഭവപ്പെടുത്താനും കാരണമാകും. കഫീൻ, മദ്യം എന്നിവയാണ് ഉറക്കത്തെ തടസപ്പെടുത്തുന്ന പാനീയങ്ങൾ. കാപ്പി പോലുള്ള കഫീൻ അടങ്ങിയിരിക്കുന്ന ഉൽപ്പന്നങ്ങൾ കഴിക്കുന്നത് നിങ്ങളുടെ തലച്ചോറിനെ ഹൈപ്പർ ആക്റ്റീവ് ആകാൻ പ്രേരിപ്പിക്കുകയും നിങ്ങൾ ഒടുവിൽ ഉറങ്ങുമ്പോൾ അത് നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ചെയ്യും.
കൂർക്കം വലിക്കുന്ന പങ്കാളിയുണ്ടെങ്കിൽ എല്ലാ രാത്രിയിലും ഒരു മണിക്കൂർ ഉറക്കം നഷ്ടപ്പെടുമെന്ന് ശാസ്ത്രം തന്നെ പറയുന്നുണ്ട്. അതുപോലെ ഡിപ്രഷനും ഉറക്കത്തെ ബാധിക്കും. ആഹാരകാര്യത്തിൽ ശ്രദ്ധയില്ലെങ്കിൽ, പുറമെയുള്ള ശബ്ദങ്ങളുടെ ശല്യം ഉണ്ടെങ്കിലൊക്കെ നിങ്ങൾക്ക് ഉറക്കം നഷ്ടമാകും.
Food
പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..
പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
Health
അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്‍കിയാല്‍ ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.
ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.
അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.
സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.
-
Living5 years ago
മുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women5 years ago
പഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health5 years ago
ആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Women5 years ago
ശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Living5 years ago
ജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Tech5 years ago
ഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food5 years ago
സവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living5 years ago
വെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ