Connect with us

Women

വിവാഹ ദിനത്തിലല്ല, പിറ്റേന്നാണ്‌ നവവധു വെപ്രാളപ്പെടാൻ പോകുന്നത്!

Published

on

വിവാഹം സ്വർഗത്തിൽ നടക്കുന്നു എന്ന് കേട്ടിട്ടില്ലേ? ആണിനേയും പെണ്ണിനേയും സംബന്ധിച്ച് അവരുടെ ജീവിതാഭിലാഷമാണ് ആ ദിനം സാക്ഷാത്കരിക്കപ്പെടുന്നത്. ഒരു ജീവിതം പങ്കിടാൻ തുടങ്ങുകയാണ്. പുരുഷനെ സംബന്ധിച്ച് അവർക്ക് അധികം ടെൻഷൻ ആവശ്യമില്ല. കാരണം സ്വന്തം വീട്ടിലേക്ക്, ജനിച്ചപ്പോൾ മുതലുള്ള ചുറ്റുപാടിലേക്കാണ് അവൻ ഭാര്യയുടെ കൈപിടിച്ച് എത്തുന്നത്. എന്നാൽ സ്ത്രീകളെ സംബന്ധിച്ച് അവർ ഒരുപാട് അധികം മാനസിക സമ്മർദ്ദങ്ങളിലൂടെയും ചിന്തകളിലൂടെയുമാണ് കടന്നു പോകുന്നത്.

വിവാഹ ശേഷം ഇന്നുവരെ കാണാത്ത ഒരു വീട്ടിലേക്ക് ചെന്ന് കയറുകയാണ്. ഒപ്പം കുടുംബമോ സുഹൃത്തുക്കളോ ഇല്ല. പ്രണയ വിവാഹമാണെങ്കിൽ കൂടി മാനസികമായി അവർ ഒറ്റയ്ക്കാണ് പുതിയ വീട്ടിലേക്ക് പറിച്ച്‌ നടപ്പെടുന്നത്. വിവാഹ ദിനത്തിൽ കല്യാണ പന്തലിൽ കുടുംബത്തോടൊപ്പം നിൽകുമ്പോൾ വധു ടെൻഷനിലാണെന്നു പറയാറില്ലേ? പക്ഷെ അതിനേക്കാൾ അവൾ ആശങ്കപ്പെടുന്നത് കല്യാണം കഴിഞ്ഞുള്ള അടുത്ത പുലരിയെ കുറിച്ചാണ്.

ചെന്ന് കയറുന്ന വീട്ടിൽ എങ്ങനെ പെരുമാറണം എന്ന ആശങ്കയാണ് ഇതിനു പിന്നിൽ. അതിരാവിലെ തന്നെ ആ ടെൻഷൻ ആരംഭിക്കുന്നു. വിവാഹ ദിനത്തിലെ ക്ഷീണം, ആദ്യരാത്രിയുടെ ആലസ്യം ഒന്നും വിട്ടുമാറിയില്ലെങ്കിൽ കൂടി അതിരാവിലെ എഴുന്നേൽക്കാനാണ് നവവധു ശ്രമിക്കുക. കാരണം ഭർത്താവിന്റെ വീട്ടുകാർ എന്ത് വിചാരിക്കും, അവരോടെങ്ങനെ പെരുമാറണം എന്നൊക്കെ ഓർത്ത് ഉത്കണ്ഠപ്പെടും വധു.

ഭർത്താവിനൊപ്പം ചിലവഴിക്കാൻ ആഗ്രഹമുണ്ടെങ്കിൽ കൂടിയും ആ ദിനം കൂടുതലും അടുക്കളയിൽ കഴിഞ്ഞു കൂടാനാണ് സാധ്യത. കാരണം മറ്റുള്ളവർ എന്ത് കരുത്തും, ആദ്യരാത്രിയെ കുറിച്ച് അവർ ചിന്തിക്കുന്നുണ്ടാകുമോ എന്നൊക്കെയുള്ള ആശങ്കയിൽ ഭർത്താവിനടുത്തേക്ക് ചെല്ലാൻ വധു മടിക്കും. സ്വന്തം വീട്ടുകാരെ വല്ലാതെ കാണാൻ കൊതിക്കുന്ന നിമിഷങ്ങളായിരിക്കും ആ ദിനം കൂടുതലും.

ഭർത്താവിന്റെ വീട്ടുകാരും ബന്ധുക്കളും തന്റെ രീതികൾ വീക്ഷിക്കുന്നുണ്ടോ എന്നൊക്കെയാവും വധു ചിന്തിക്കുക. അക്ഷരാർത്ഥത്തിൽ നവ വധു വെള്ളം കുടിച്ച് പോകുന്ന ദിനമാണ് കല്യാണ പിറ്റേന്ന്. ഈ ആശങ്കകൾ ഏത് വധുവിനെയും അലട്ടുന്നതുമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Travel

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Published

on

എത്ര കഷ്ടപ്പെട്ടാലും സൗന്ദര്യം എങ്ങനെയും നേടിയെടുക്കാൻ ശ്രമിക്കുന്നവരാണ് സ്ത്രീകൾ.. മറ്റുള്ളവർ കാണാൻ ചേലുള്ള പെണ്ണ് എന്ന് പറയുന്നതും കാത്ത് അതിനായി ശ്രമിക്കുന്നവരാന് ഏറെയും.. അങ്ങനെയല്ലെങ്കിൽ പോലും ഉള്ള സൗന്ദര്യം പോകണേ എന്നാരും പ്രാർത്ഥിക്കാറുമില്ല..എന്നാൽ അങ്ങനെയൊരു നാടുണ്ട്.. സ്ത്രീ സൗന്ദര്യം വെച്ചുപൊറുപ്പിക്കാത്ത നാട്..ദൂരെയെങ്ങുമല്ല, നമ്മുടെ ഇന്ത്യയിൽ തന്നെ അരുണാചൽ പ്രാദേശിലാണ് ഈ ചിന്താഗതിയുള്ളവർ.

അരുണാചൽ പ്രദേശിലെ സിറോ താഴ്വരയിലുള്ള സ്ത്രീകൾ അന്യപുരുഷന്മാർ നോക്കാതിരിക്കാൻ മൂക്കിൽ വലിയ മൂക്കുത്തികൾ അണിയാറുണ്ട്. ഇതിലൂടെ അവർ സ്വന്തം സൗന്ദര്യം കുറയ്ക്കുകയാണ് ചെയ്യുന്നത്. അപതാനി എന്ന ഗോത്രവർഗക്കാരായ ഇവർ മറ്റുള്ള ഗോത്രങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. ഒരുപാട് കാര്യങ്ങളിൽ..

അരുണാചൽ പ്രദേശിലെ തന്നെ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീകൾ ഉള്ള സ്ഥലമാണിത്. ഇവിടെ നിന്നും പണ്ടൊക്കെ പെൺകുട്ടികളെ പുരുഷന്മാർ തട്ടിക്കൊണ്ട് പോകുമായിരുന്നു.. അങ്ങനെയുള്ള സാഹചര്യം ഒഴിവാക്കാൻ ഇവർ വലിയ മൂക്കുത്തി അണിഞ്ഞ് വിരൂപികളാകാൻ ശ്രമിച്ചു. മുൻപൊക്കെ ചെറിയ പെൺകുട്ടികൾ വരെ ഈ രീതിയിൽ മൂക്കുത്തി അണിയുമായിരുന്നു.. ഇപ്പോൾ പ്രായമായ സ്ത്രീകളിലെ ഈ കാഴ്ച ഉള്ളു. മൂക്ക് പത്രമല്ല, വളരെ അരോചകമായ രീതിയിൽ മുഖത്ത് പച്ച കുത്തുകയും ചെയ്യും.

Continue Reading

Food

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Published

on

മുലപ്പാൽ പോലെ ആരോഗ്യദായകമാണ്‌ തേങ്ങാപ്പാലെന്നും കുട്ടികൾക്ക് ഇത് ഉത്തമമാണെന്നും പുതിയ കണ്ടെത്തൽ. കരിക്കിൻ വെള്ളം, തേങ്ങാപ്പാൽ, വെളിച്ചെണ്ണ എന്നിവ ആരോഗ്യത്തിന്‌ ഉത്തമമാണെന്ന്‌ നേരത്തെ തന്നെ പഠനങ്ങൾ സാക്ഷ്യപ്പെടുത്തിയിരുന്നു. മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞുങ്ങൾക്ക് നൽകാൻ ഏറ്റവും ഉത്തമമായ പാനീയം തേങ്ങാപ്പാലാണെന്ന്‌ പുതിയൊരു കണ്ടെത്തൽ കൂടി നടത്തിയിരിക്കുകയാണ്‌ ശാസ്ത്രലോകം.. പശുവിൻ പാലിനെക്കാളും മികച്ചതാണ്‌ തേങ്ങാപ്പാലെന്ന് യു എസ് പോഷകാഹാര വിദഗ്ധൻ ഡോ: ആക്സിന്റെ പഠങ്ങൾ പറയുന്നതായി നാളികേര വികസന ബോർഡ് പറയുന്നു. പശുവിൻപാലിലെ ലാക്ടോസ് കുട്ടികൾക്ക് ദഹിക്കാൻ പ്രയാസമായിരിക്കും, എന്നാൽ തേങ്ങാപ്പാലിൽ ഈ പ്രശ്നമില്ലെന്നും പഠനം പറയുന്നു.

ശ്രീലങ്ക, മലേഷ്യ, തായ്‌ലൻഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ കുട്ടികൾക്ക് മുലപ്പാൽ ലഭിക്കാത്ത അവസരങ്ങളിൽ തേങ്ങാപ്പാലാണ്‌ പകരം നൽകുന്നതെന്ന് സിഡിബി ചെയർമാൻ ടി കെ ജോസ് പറഞ്ഞു. തേങ്ങാപ്പാലിന്‌ ലോക നിലവാരത്തിൽ പ്രചാരം നൽകാനുള്ള തയാറെടുപ്പുകളിലാണ്‌ നാളികേര വികസന ബോർഡ്. ഇതിനായി കരിക്കിൻ ജ്യൂസും തേങ്ങാപ്പാലും വൻ തോതിൽ ഉൽപ്പാദിപ്പിക്കാനാണ്‌ ബോർഡിന്റെ തീരുമാനം.

Continue Reading
Living5 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food5 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health5 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food5 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health5 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel5 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech5 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food5 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living5 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech5 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending