Connect with us

Men

ഒന്ന് ശ്രമിച്ചാൽ കട്ടത്താടിയും ഉശിരൻ മീശയും സ്വന്തമാക്കാം..

Published

on

പുരുഷ ലക്ഷണമായി കണക്കാക്കുന്ന ഒന്നാണ് താടിയും മീശയും. പല പുരുഷന്മാരും താടിയും മീശയും ഇല്ലാത്തതിൽ വളരെയധികം വിഷമിക്കുന്നുണ്ട്. അവരുടെ ആത്മവിശ്വാസത്തെ പോലും മീശ ഇല്ലാത്തത് തകർത്തുകളയും. എന്നാൽ ഇനി അത്തരം വിഷമങ്ങൾ വേണ്ട..നല്ല കട്ടത്താടിയും മീശയും വളരാൻ ഇതൊന്നു പരീക്ഷിക്കൂ..

പലതും പരീക്ഷിച്ച് മടുത്തവരാണെങ്കിൽ ആദ്യം തന്നെ ഡോക്ടറെ കണ്ട്  ടെസ്‌റ്റോസ്റ്റിറോൺ സപ്പ്ളിമെൻറ്റ് കഴിക്കുന്നത് നല്ലതാണ്.പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്‍റെ അളവും പലപ്പോഴും മുടിയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്നു. 

ഉറക്കവും മുടി വളർച്ചയും തമ്മിൽ ബന്ധമുണ്ട്. ഉറക്കം നന്നായി നടന്നില്ലെങ്കിൽ ശരീരത്തിലെ പുനർപ്രവർത്തനങ്ങളും നന്നായി നടക്കില്ല. അതുകൊണ്ട് നന്നായി ഉറങ്ങിയാൽ തന്നെ നല്ല മാറ്റം ഉണ്ടാകും. 

ആവണക്കെണ്ണ താടിയും മീശയും മാത്രമല്ല മുടി വളരാനും ഒരു നല്ല ഔഷധമാണ്. ആവണക്കെണ്ണ രാത്രി മുഴുവന്‍ താടിയിലും മീശയിലും പുരട്ടി രാത്രി മുഴുവന്‍ വെച്ച ശേഷം രാവിലെ എഴുന്നേറ്റ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയുന്നത് ശീലമാക്കാം.

ധാരാളം വെള്ളം കുടിക്കുന്നതും താടിയും മീശയും വളരാന്‍ സഹായിക്കും. ഇത് ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളി രോമകൂപങ്ങളിലേക്കുള്ള രക്തയോട്ടത്തെ വര്‍ധിപ്പിക്കും. മാനസിക സമ്മര്‍ദ്ദം നേരിടുന്ന വ്യക്തിയാണ് നിങ്ങൾ എങ്കില്‍ അത് അടിയന്തിരമായി കുറക്കുക.

ശാരീരികമായ പ്രവർത്തനങ്ങൾ പല കാരണങ്ങൾ കൊണ്ട് തടസങ്ങൾ നേരിടാം. അത്തരത്തിൽ ഒന്നാണ് താടിയും മീശയും വളരുന്നത്. ഇത്തരം കാര്യങ്ങളിൽ ഒന്ന് ശ്രദ്ധിച്ചു നോക്കൂ. നല്ല രീതിയിൽ താടിയും മീശയും തഴച്ചു വളരും. 

Health

നേരത്തെ കിടന്നുറങ്ങുന്നവരാണോ നിങ്ങൾ? പുരുഷന്മാർ അറിഞ്ഞിരിക്കണം

Published

on

നേരത്തെ കിടന്നുറങ്ങുന്നവരാണോ നിങ്ങൾ? പുരുഷന്മാർ അറിഞ്ഞിരിക്കണം

നേരത്തെ കിടന്നുറങ്ങുന്ന സ്വഭാവമാണോ നിങ്ങളുടേത്. ഉണ്ടെങ്കില്‍ ഇതൊന്ന് അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും. പുരുഷന്‍ന്മാര്‍ നേരത്തെ കിടന്നുറങ്ങുന്നത് ജീവനെടുക്കാന്‍ കഴിയുന്ന ഹൃദ്‌രോഗത്തിന്റെ സൂചനകളാണ് നല്‍കുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ജപ്പാനിലെ ഹിരോഷിമ അറ്റോമിക് ബേംബ് കാഷ്വാലിറ്റി കൗണ്‍സിലിലെ ഗവേഷകരാണ് ഇത് ഹൃദ്രോഗത്തിന്റെ സൂചന കൂടിയാണെന്ന മുന്നറിയിപ്പ് നല്‍കിയത്. പ്രായപൂര്‍ത്തിയായ 2400 പേരിലാണ് പഠനം നടത്തിയത്.

ആരോഗ്യമുള്ളവരെ അപേക്ഷിച്ച് ശരാശരി 18 മിനിറ്റ് മുമ്പെങ്കിലും ഇവര്‍ ബെഡില്‍ എത്തുന്നുവെന്നാണ് കണ്ടെത്തല്‍. ഉയര്‍ന്ന രക്തസമ്മര്‍ദം ഹൃദയാഘാതത്തിനുള്ള മുഖ്യകാരണങ്ങളിലൊന്നാണ്.

Continue Reading

Men

ആ നോട്ടം ശരിയാണോ തെറ്റാണോ? പുരുഷ നോട്ടങ്ങളുടെ മനഃശാസ്ത്രം അറിയാം..

Published

on

നോട്ടം കണ്ടാൽ അറിയാം അവന്റെ കള്ളലക്ഷണം എന്ന് കേട്ടിട്ടില്ലേ? അതൊരു സത്യമാണ്. കണ്ണുകളുടെ ചലനവും നോട്ടവും ഒരാളുടെ സ്വഭാവം വ്യക്തമാക്കും. പുരുഷന്മാരുടെ ചില നോട്ടങ്ങൾ അറിഞ്ഞിരുന്നാൽ സ്ത്രീകൾക്ക് പല പ്രശ്നങ്ങളെയും ഒഴിവാക്കാൻ സാധിക്കും.

സ്ത്രീ സൗന്ദര്യമാണ് പുരുഷനെ നോക്കാൻ പ്രേരിപ്പിക്കുന്നതെന്നു പറയാം..എങ്കിലും നോട്ടത്തിനും നല്ലതും ചീത്തയുമുണ്ട്. നോട്ട‌മേൽക്കുന്നയാൾക്ക് അസ്വസ്ഥതയുളവാക്കുന്ന അത്രയും നേരം സ്ത്രീകളെ നോ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ക്കുക, മാറിടം പോലുള്ള ശരീരഭാഗങ്ങളിലേക്ക് നോക്കുക, അസഭ്യ കമന്റുകളോടു കൂടിയ നോട്ടങ്ങൾ ഇവയൊക്കെ എല്ലാ സ്ത്രീയെയും സഹികെടുത്താറുണ്ട്.

സംസാരിക്കുമ്പോൾ കണ്ണിലെ കൃഷ്ണമണികൾ വികസിച്ചാൽ അയാൾക്ക് നിങ്ങളോട് താല്പര്യമുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. നേരെ നോക്കാതെ സംസാരിച്ചാൽ അയാൾക്ക് കള്ളത്തരമുണ്ടെന്നാണ് അർത്ഥം. ഇടത്തെ കോണിലേക്ക് കണ്ണ് പായിച്ച് സംസാരിച്ചാൽ അയാൾ ഓർമകളിൽ നിന്നാണ് സംസാരിക്കുക. വലത്തേക്കാണ് നോട്ടമെങ്കിൽ അയാൾ മെനയുകയാണ്.

സംസാരത്തിനിടെ ഒരാൾ താഴേക്കും മുകളിലേക്കും മാറി മാറി നോക്കിയാൽ അയാൾക്ക് സംസാരം ബോറടിച്ചു എന്നാണ് അർത്ഥം. മറ്റൊന്ന് കണ്ണിൽ കണ്ണിൽ നോക്കുന്നതാണ്. രണ്ടുപേർക്കും ഒരുപോലെ താല്പര്യമുള്ളപ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇങ്ങനെ നോക്കുന്നത് കമിതാക്കളുടെ ബന്ധം ദൃഢമാക്കും.

Continue Reading
Living5 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food5 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health5 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food5 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health5 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel5 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech5 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food5 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living5 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech5 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending