Connect with us

Health

അമിതമായ ഹെഡ്സെറ്റ് ഉപയോഗം നിങ്ങൾക്കായി കാത്തുവെച്ചിരിക്കുന്ന വിപത്തുകൾ..

Published

on

ആളുകളെ മറ്റുള്ളവരുമായി അകറ്റുന്ന ഒരു വസ്തുവായി മാറിയിരിക്കുകയാണ് ഹെഡ്സെറ്റ്.. ആളുകളോട് സംസാരിയ്ക്കാതെ ഹെഡ്സെറ്റ് ചെവിയിൽ തിരുകി നിങ്ങൾക്ക് ഒരു ബന്ധം അവസാനിപ്പിക്കാം.. ചുറ്റുമുള്ള ഒരുപാട് ആളുകളെ അകറ്റാം.. സ്വന്തമായി ഒരു ലോകത്തേക്ക് ചേക്കേറാം..ഇങ്ങനെ ഹെഡ്സെറ്റ് സദാസമയം ചെവിയിൽ തിരുകിയിരിക്കുന്നവരുണ്ട്. ഇവരെ കാത്തിരിക്കുന്നത് വലിയ പ്രശ്നങ്ങളാണ്.

സ്ഥിരമായി ഹെഡ്സെറ്റ് ഉപയോഗിക്കുന്നത് കേള്കവിക്കുറവ് ഉണ്ടാക്കും എന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ മറ്റൊരു പ്രശനം ചെവിക്കയവുമായി ബന്ധപ്പെട്ടതാണ്. സാധാരണയായി ചെവിയിൽ ചെവിക്കായം ഉണ്ടായി കാണപ്പെടുന്നത് ചെവിയുടെ കനാലിന്റെ പുറത്തായിട്ടാണ്.

അതുകൊണ്ട് തന്നെ ഇയർബഡ്‌സ് ഉപയോഗിക്കാത്ത ആളുകളുടെ ചെവിക്കായം ഉള്ളിലേക്ക് പോകാനുള്ള സാധ്യതയും കുറവാണ്. ചെവിക്കായം ഉള്ളിലേക്ക് പോകാതിരിക്കാനാണ് ഇയർബഡ്‌സ് ഉപയോഗിക്കരുത്ത് എന്ന് പറയുന്നത്. എന്നാൽ ഇയർബഡ്‌സ് ഉപയോഗിച്ചില്ലെങ്കിലും ഹെഡ്സെറ്റ് ഉപയോഗം കൊണ്ട് ചെവിക്കായം ഉള്ളിലേക്ക് പോകും.

ഹെഡ്സെറ്റ് ഉപയോഗിക്കുന്നയാളും, വാക്സ് കൂടുതൽ ഉണ്ടാകുന്നയാളും കൂടിയാണെങ്കിൽ, ചെവിക്കായം ഉള്ളിലേക്ക് കയറി പോകുവാനുള്ള സാധ്യത ഉണ്ട്. ചെവിയുടെ ഉള്ളിലേക്ക് ഇറങ്ങുന്ന ഇയർ പീസ് ചെവിക്കായത്തെ തള്ളി അകത്തേയ്ക്ക് ഇറക്കും.

ചെവിയുടെ കനാലിന്‌ ഉൾഭാഗങ്ങൾ വളരെ വേദനാജനകമാണ്. അവിടെ ചെവിക്കായം അടിഞ്ഞു കൂടുതലാണെങ്കിൽ പിന്നെ പുറത്തെടുക്കുവാൻ കൂടുതൽ ബുദ്ധിമുട്ടാണ്. നിങ്ങൾക്ക് വർഷത്തിൽ ഒരുപാട് തവണ ഇ എൻ ടി ഡോക്ടറെ കാണേണ്ട അവസ്ഥയാകും. അതുകൊണ്ട് ഹെഡ്സെറ്റ് ഉപയോഗം പരമാവധി കുറയ്ക്കുക.

Food

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Published

on

ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..

പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.

Continue Reading

Health

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Published

on

ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്‍കിയാല്‍ ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.

ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.

അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.

സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.

Continue Reading
Living5 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food5 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health5 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food5 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health5 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel5 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech5 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food5 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living5 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech5 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending