Connect with us

Living

കാമുകന്മാരുടെ ശ്രദ്ധക്ക്‌, കാമുകിയോട് പറയാൻ പാടില്ലാത്ത ചില കാര്യങ്ങൾ …

Published

on

എല്ലാം പരസ്പരം തുറന്നു പറയുന്നവരാണ് കാമുകീ കാമുകൻമാർ. പ്രണയത്തിലാവുമ്പോൾ അവർ പരസ്പരം പറയാത്തതായി ഒന്നുമുണ്ടാവില്ല. എന്നാൽ അവിടെയുമുണ്ട് പറയാതിരിക്കേണ്ട ചില കാര്യങ്ങൾ. നിങ്ങളുടെ നല്ല പ്രണയബന്ധത്തിന് കാമുകിയോട് പറയാതിരിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇതാ…

അവളെ കാണാൻ എന്തൊരഴകാണ്…

കാമുകിയോട് സംസാരിച്ച് കൊണ്ടിരിക്കുമ്പോഴായിരിക്കും സുന്ദരിയായ ഒരു പെൺകുട്ടി മുന്നിലൂടെ കടന്ന് പോവുക. കണ്ട മാത്രയിൽ തന്നെ അവൾക്ക് എന്തൊരഴകെന്ന് നിങ്ങൾ മനസ്സിൽ പറഞ്ഞെന്നിരിക്കാം. മനസ്സിൽ പറഞ്ഞാലും അത് കാമുകിയോട് നേരിട്ട് പറയരുത്. അഥവാ ആ പെൺകുട്ടി നിങ്ങളുടെ കാമുകിയുടെ അടുപ്പമുള്ള ആരെങ്കിലുമാണെങ്കിലോ. നിങ്ങൾ പെട്ടു. അത് മതിയാവും മനോഹരമായ നിങ്ങളുടെ പ്രണയബന്ധത്തിൻെറ സമാധാനം കെടുത്താൻ…

നിൻെറ സുഹൃത്തുക്കളെ കൊണ്ട് തോറ്റു…

കാമുകിയുടെ സുഹൃത്തുക്കളെ എല്ലാവരെയും നിങ്ങൾക്ക് ഇഷ്ടമാവണമെന്നില്ല. ചിലരുടെ പെരുമാറ്റം നിങ്ങൾക്ക് അസഹ്യമായെന്നുമിരിക്കും. എന്നാൽ അത് കാമുകിയോട് തുറന്നു പറയുന്നത് ചിലപ്പോൾ അബദ്ധത്തിൽ ചെന്ന് ചാടിക്കും. അവളുടെ ആൺ സുഹൃത്തുക്കളെയാണ് കുറ്റം പറയുന്നതെങ്കിൽ അതും നിങ്ങളെ കുഴപ്പത്തിലെത്തിക്കും. അനാവശ്യ ഈഗോയ്ക്ക് അത് കാരണമായേക്കാം.

ഡ്രസ് നന്നായില്ലെന്ന് പറഞ്ഞാൽ…

പുതിയ ഡ്രസ് ഇട്ട് കാമുകി വന്നാൽ അവളെ അഭിനന്ദിച്ചേക്കുക. ഇനി അഥവാ നിങ്ങൾക്ക് ഡ്രസ് ഇഷ്ടമായില്ലെങ്കിലും അങ്ങനെ ചെയ്യുന്നതായിരിക്കും മാനസികാരോഗ്യത്തിന് നല്ലത്. ഏറെ ഇഷ്ടത്തോടെ വാങ്ങിച്ചതായിരിക്കും അവളുടെ പുതിയ ഡ്രസ്. അതിനെ കുറ്റം പറയുന്നത് അവൾക്ക് ഒരിക്കലും സഹിച്ചെന്ന് വരില്ല.

നിനക്ക് ഇഷ്ടമുള്ളത് ചെയ്യാം, പക്ഷേ…

നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാം, പക്ഷേ അതെല്ലാം ചെയ്യാൻ അവളെ നിർബന്ധിക്കരുത്. അവൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ ആദ്യഘട്ടത്തിലൊക്കെ പറഞ്ഞാൽ കേൾക്കുമായിരിക്കും. നിങ്ങളോടുള്ള ഇഷ്ടത്തിൻെറ ഭാഗമായിരിക്കാം അത്. പക്ഷേ, എപ്പോഴും അങ്ങനെ ചെയ്ത് തുടങ്ങിയാൽ സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമായി കാമുകിക്ക് തോന്നാം. അത് കൊണ്ട് അവൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ പറയുന്നത് ശീലമാക്കാതിരിക്കുക

നീ പറയുന്നത് തെറ്റാണ്…

തർക്കമൊക്കെയാവാം പക്ഷേ അതിര് വിട്ടാൽ പിന്നെ പണി പാളും. കാമുകി കാര്യമായി ഒരു കാര്യം പറഞ്ഞെന്നിരിക്കട്ടെ. അവൾ പറഞ്ഞത് മുഴുവൻ പൊട്ടത്തെറ്റാണെന്ന് നിങ്ങൾ പറയുന്നു. അത് മതിയാവും വലിയൊരു തർക്കത്തിലെത്താൻ. അഥവാ അവൾ പറയുന്നത് തെറ്റാണെങ്കിൽ അത് വളരെ സ്നേഹത്തോടെ അവളെ പറഞ്ഞ് മനസ്സിലാക്കുക. അല്ലാതെ നീ പൊട്ടത്തെറ്റാണ് കാണിക്കുന്നതെന്ന് പറഞ്ഞാൽ അവൾ ചിലപ്പോൾ നിങ്ങളോട് പൊട്ടിത്തെറിച്ചേക്കാം !!!

Living

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Published

on

ഒരുപാട് കാത്തിരുന്നാണ് ഒരു ജോലി ലഭിക്കുക. ആഗ്രഹിച്ച, സ്വപ്നം കണ്ട ജോലിക്കായി നിങ്ങൾ ഒരുപാട് പ്രയത്നങ്ങൾ നടത്തുകയും അതിനു വേണ്ടി വളയുകയും ചെയ്തിട്ടുണ്ടാകാം.. എന്നാൽ എത്ര വലിയ പൊസിഷനിൽ ഉള്ള ജോലി ആയാലും, ഈ ചോദ്യങ്ങൾ മാനേജ്‌മെന്റിനോട് ആരാഞ്ഞ് തൃപ്തികരമായ മറുപടി ലഭിച്ചാൽ മാത്രമേ ജോലിയിൽ പ്രവേശിക്കാവു.

ജോലി സമയത്തെ കുറിച്ച് വ്യക്തമായി ചോദിക്കുക. എപ്പോഴാണ് എത്തേണ്ടത്, എത്ര മണിവരെയാണ് എന്നുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കണം.

ജോലിയുടെ സ്വഭാവമനുസരിച്ച് ഇമെയിൽ സന്ദേശങ്ങൾ സ്ഥിരമായി നോക്കികൊണ്ടിരിക്കണോ?, നിർദേശങ്ങൾ ഏതു മാർഗമാണ് ലഭിക്കുക തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുക. നിങ്ങൾ സ്ഥിരമായി മെയിലുകൾ പരിശോധിക്കാത്ത വ്യക്തി ആണെങ്കിൽ ഇത്തരം ചോദ്യങ്ങൾ വലിയ ഗുണം ചെയ്യും.

ഓഫ്, ലീവ്, സിക്ക് ലീവ് തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ കൃത്യമായി ചോദിച്ചറിയണം. കാരണം ജോലിയിൽ പ്രവേശിച്ചതിന് ശേഷം ഏതെങ്കിലും തരത്തിൽ തെറ്റായി പ്രവർത്തിച്ചിട്ട് ഞാൻ അങ്ങനെയാണ് കരുതിയത്, മുൻപ് ജോലി ചെയ്തിടത്ത് ഇങ്ങനെ ആയിരുന്നു എന്ന് പറയുന്നതിൽ അർത്ഥമില്ല.

പൊതുവെ ഇപ്പോൾ മിക്ക ഓഫീസ് ജോലികൾക്കും വർക്ക് അറ്റ് ഹോം സംവിധാനമുണ്ട്. അതുകൊണ്ട് അസുഖമല്ലാതെ മറ്റെന്തെങ്കിലും സാഹചര്യത്തിൽ വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ അവസരമുണ്ടോ എന്നും അതിന്റെ നിയമങ്ങൾ എങ്ങനെയാണെന്നും അന്വേഷിക്കണം.

ഷിഫ്റ്റ് സംബ്രദായമുണ്ടോ, സൗകര്യപ്രദമായ സമയങ്ങൾ തിരഞ്ഞെടുക്കുക്കാൻ അവസരമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുവാൻ മറക്കരുത്.

ജോലിയുടെ സ്വഭാവം എന്താണെന്നു ചോദിച്ചറിയുക. നിങ്ങൾക്ക് മറ്റെന്തെങ്കിലും അധിക ജോലികൾ ഉണ്ടോ എന്നുള്ളത് ചോദിച്ചറിയുക.

ആരാണ് പെർഫോമൻസ് വിലയിരുത്തുക, അതിന്റെ മാനദണ്ഡങ്ങൾ എന്താണ് എന്നൊക്കെ കൃത്യമായി ചോദിക്കുക.

പുറത്ത് പോയി ചെയ്യേണ്ട ജോലി ആണെങ്കിൽ എങ്ങനെയാണു ആളുകളോട് സംസാരിക്കേണ്ട രീതി, എന്തൊക്കെയാണ് സൂചിപ്പിക്കേണ്ടത് എന്നുള്ള കാര്യങ്ങളും വ്യക്തമായി ചോദിച്ചറിയണം.

ജോലിയെ കൂടുതൽ സഹായിക്കുന്നതിനായി നിർദേശങ്ങൾ മേലധികാരികളോട് ആരായണം. അതുപോലെ മാനേജുമെന്റ് ടീമിനെക്കുറിച്ചും കമ്പനിയെക്കുറിച്ചും കൃത്യമായ അവബോധം അവരോട് തന്നെ ചോദിച്ച് മനസിലാക്കുക.

Continue Reading

Living

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Published

on

ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ് വിവാഹ ജീവിതം. അതുകൊണ്ടു തന്നെ ഭർത്താവയ്ക്കാനുള്ള ആളെ തിരഞ്ഞെടുക്കുമ്പോൾ ഒരുപാട് ശ്രദ്ധിക്കണം. കാരണം ചില വ്യക്തികൾ ദാമ്പത്യജീവിതത്തിനു തീരെ അനുയോജ്യരല്ല. ഭർത്താവിനെ, അല്ലെങ്കിൽ കാമുകനെ തിരഞ്ഞെടുക്കുമ്പോൾ തീർച്ചയായും ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ ഉണ്ട്.

വിവാഹത്തെ കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന പുരുഷന്മാരെ വിവാഹം കഴിക്കരുത്. അവർക്ക് എങ്ങനെയെയങ്കിലും ഒരു വിവാഹം കഴിക്കണം എന്ന ചിന്തയെ ഉള്ളു. അല്ലാതെ പ്രണയമോ അടുപ്പമോ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

അധിക്ഷേപങ്ങളും മാത്രം ഉള്ള പുരുഷന്മാരെയും തിരഞ്ഞെടുക്കരുത്. അവർക്ക് ഒരു അടിമയെ ആണ് ആവശ്യം. ഭാര്യ, പങ്കാളി അങ്ങനെ ഒരാളെയല്ല. വാക്കു കൊണ്ടും ശാരീരികമായും ഇയാൾ ദ്രോഹിക്കും.

ദാമ്പത്യത്തിനു വലിയ പ്രാധാന്യം നൽകാതെ ജോലിയിൽ മുഴുകുന്ന പുരുഷന്മാരെ ഒഴിവാക്കണം. അവർക്ക് പങ്കാളിക്കായി ചിലവഴിക്കാൻ സമയം കാണില്ല.

പോസെസ്സിവ് ആകുന്നത് നല്ലതാണ്, പക്ഷെ അമിതമായാൽ അതും ദോഷം തന്നെയാണ്. വ്യക്തിപരമായി ഒരു സ്വാതന്ത്ര്യവും ഇവർ തരില്ല. നിങ്ങള്‍ കൂടുതലായി ഒരാളോട് സംസാരിച്ചാല്‍, ബന്ധുക്കളോടോ വീട്ടുകാരോടോ പോലും അമിതമായി ഇടപെട്ടാൽ, സോഷ്യല്‍ മീഡിയയില്‍ ചിലവിട്ടാല്‍,ഇവർ എതിർക്കും.

നിങ്ങൾ സ്വതന്ത്രമായ കുടുംബ ജീവിതം ആഗ്രഹിക്കുന്നെങ്കിൽ ബന്ധുവിനെ കല്യാണം കഴിക്കരുത്. കാരണം നിങ്ങളുടെ എല്ലാ കാര്യങ്ങളും ഇരു കുടുംബങ്ങളുടെയും ഇടപെടൽ ഉണ്ടാകും.

Continue Reading
Living5 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food5 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health5 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food5 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health5 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel5 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech5 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food5 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living5 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech5 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending