Health
പാമ്പു കടിയേറ്റാൽ ശ്രെദ്ധിക്കേണ്ടത്, ഡോക്ടറുടെ കുറിപ്പ് വയറലാകുന്നു

പാമ്പു കടിയേറ്റാൽ ശ്രെദ്ധിക്കേണ്ടത്, ഡോക്ടറുടെ കുറിപ്പ് വയറലാകുന്നു
കോട്ടയത്ത് പാമ്പുകടിയേറ്റ് ഒരു നാലുവയസ്സുകാരൻ മരണപ്പെട്ട വാർത്ത വായിച്ചു. അംഗനവാടിയിൽ നിന്നും തിരികെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു പാമ്പുകടിയേറ്റത്.വിവരമറിയാതെ കുട്ടി ബോധമറ്റു വീണതിനെ തുടർന്ന് ബന്ധുക്കൾ പുഞ്ചവയലിലുള്ള സ്വകാര്യ വിഷചികിത്സാ കേന്ദ്രത്തിൽ കൊണ്ടുപോയി എന്നാണ് വാർത്ത. സ്ഥിതി വഷളായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴി മരണമടഞ്ഞു.സങ്കടകരമാണ്, ആ കുഞ്ഞിന്റെ വേർപാടിൽ അനുശോചിക്കുന്നു.
ഗോൾഡൻ അവർ എന്നൊന്നുണ്ട്, മലയാളത്തിൽ സുവർണ നിമിഷങ്ങൾ എന്നുപറയാം. എന്തുതരം അപകടവും ആയിക്കോട്ടെ, ശരിയായ ശാസ്ത്രീയ ചികിത്സാ സൗകര്യമുള്ള സ്ഥലത്ത് എത്രയും പെട്ടെന്ന് എത്തിയാൽ, രക്ഷപ്പെടാനുള്ള സാധ്യത അത്രയും വലുതായിരിക്കും. ആ സമയമാണ് കപട ചികിത്സയുടെ പേരിൽ നഷ്ടപ്പെടുന്നത്.
കേരളത്തിൽ ആകെ 101 തരം പാമ്പുകൾ ആണുള്ളത്. അതിൽ തന്നെ മനുഷ്യ ജീവന് അപകടകരമായ രീതിയിൽ വിഷമുള്ള 10 പാമ്പുകൾ മാത്രം. അതിൽ അഞ്ചെണ്ണം കടൽപാമ്പുകൾ ആണ്. അതായത് കരയിൽ കാണുന്ന 95 തരം പാമ്പുകൾ 5 തരത്തിന് മാത്രമേ മനുഷ്യന്റെ ജീവൻ അപഹരിക്കാൻ കഴിവുള്ളൂ എന്നർത്ഥം. മനുഷ്യ ജീവന് അപകടകരമായ വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണം ആവുകയുമില്ല. ഇര പിടിച്ചതിന് ശേഷമുള്ള കടികളിലും പല്ലുകൾ ആഴത്തിൽ ഇറങ്ങാത്ത കടികളിലും മനുഷ്യ ശരീരത്തിലേക്ക് മരണ കാരണമാകാവുന്ന അളവിൽ വിഷം പ്രവേശിക്കണം എന്നില്ല. ഈ രണ്ട് സാധ്യതകളുമാണ് പലപ്പോഴും വ്യാജ ചികിത്സകർ ഉപയോഗിക്കുന്നത്.
പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. ഈ പ്രോട്ടീനെ നിർവീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളിൽ നിന്നാണ് നിർമ്മിക്കുന്നത്. മനുഷ്യ മരണത്തിന് കാരണമാകാവുന്ന മൂർഖൻ, ശംഖുവരയൻ, അണലി, ചുരുട്ട മണ്ഡലി എന്നീ നാലു പാമ്പുകളുടെ വിഷം ഒരു കുതിരയിൽ കുത്തിവച്ച്, കുതിരയുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി രക്തത്തിൽ നിന്നും വേർതിരിച്ചെടുക്കുന്നു. ഇതാണ് മറുമരുന്ന്. കല്ല് ശരീരത്തിൽ വച്ചാലോ, പച്ചിലകൾ പിഴിഞ്ഞൊഴിച്ചാലോ ഈ പാമ്പുകളുടെ വിഷത്തിന് മരുന്നാവില്ല എന്ന് ചുരുക്കം.
മന്ത്രവാദം നടത്തിയും ഒറ്റമൂലി പ്രയോഗിച്ചും പാമ്പുകടിയേറ്റവരെ രക്ഷിച്ചു എന്ന അവകാശവാദം മുഴക്കുന്നവർ. അവർ വിതയ്ക്കുന്ന അശാസ്ത്രീയതകൾക്ക് ഇരയാകുന്നത് സാധാരണക്കാരാണ്. ഇതൊക്കെ വിശ്വസിക്കുന്ന സാധാരണക്കാരാണ് വീണ്ടും വീണ്ടും ഈ അബദ്ധത്തിൽ ചാടുന്നത്. എന്തിലും ഏതിലും പഴമയുടെ സിദ്ധാന്തം നിറച്ചാൽ, നഷ്ടപ്പെടുന്നത് നമ്മുടെ കുഞ്ഞുങ്ങളുടെ ജീവനാണ് എന്ന് മറക്കരുത്.
സുവർണ്ണ നിമിഷങ്ങളെ കുറിച്ച് ഒരു വാക്കുകൂടി. പാമ്പുകടികളിൽ ബഹുഭൂരിപക്ഷവും സംഭവിക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. പാമ്പുകടിക്കെതിരെയുള്ള മറുമരുന്ന് അടക്കമുള്ള സൗകര്യങ്ങളുള്ള ആശുപത്രികൾ നഗരങ്ങളിൽ മാത്രവും. സുവർണ്ണനിമിഷങ്ങൾ ഇല്ലാതാവാൻ ഈ ഒറ്റക്കാരണം മതി. ഇതിന്റെ കൂടെ സ്വകാര്യ വിഷ ചികിത്സാകേന്ദ്രങ്ങൾ (ഏത് എന്ന് വാർത്തയിലില്ല, അതുകൊണ്ട് എന്തു തരം കേന്ദ്രം എന്ന് അറിയില്ല) കൂടിയാകുമ്പോൾ എല്ലാം പൂർത്തിയാകും.
ഓർക്കുക, ഈ മരണങ്ങൾ പലപ്പോഴും അശാസ്ത്രീയതയുടെ സന്തതികളാണ് …
Food
പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..
പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
Health
അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്കിയാല് ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.
ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.
അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.
സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.
-
Living5 years ago
മുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women5 years ago
പഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health5 years ago
ആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Women5 years ago
ശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Living5 years ago
ജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Tech5 years ago
ഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food5 years ago
സവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living5 years ago
വെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ