Fashion
സോനം കപൂറിന്റെ സൗന്ദര്യ രഹസ്യം ഇത്ര ലളിതമോ? ആരും അമ്പരന്ന് പോകും!

നടിമാരുടെ സൗന്ദര്യം കണ്ട് അന്തംവിടുന്ന ഒരുപാട് പെൺകുട്ടികളുണ്ട്. അവർക്ക് സിനിമയിൽ നിന്നും ഒരു റോൾ മോഡലും ഉണ്ടായിരിക്കും. ഫാഷൻ സെൻസിന്റെ കാര്യത്തിൽ മറ്റാരെയും കടത്തിവെട്ടുന്ന സോനം കപൂർ ആണ് മിക്ക പെൺകുട്ടികളുടെയും സ്വപ്ന നായിക.. അവരുടെസൗന്ദര്യ രഹസ്യമറിയാൻ ആകാംക്ഷയോടെ ഇരിക്കുന്ന ആരാധകർക്കായി സോനം അത് വെളിപ്പെടുത്തുകയും ചെയ്തു..
വൈറ്റമിൻ സി, വെള്ളം, സൺസ്ക്രീൻ ക്രീം, ഉറങ്ങുന്നതിനു മുമ്പ് മേക്കപ്പ് കളഞ്ഞ് മുഖം വൃത്തിയാക്കൽ, നല്ല ഉറക്കം എന്നിവയാണ് നടിയുടെ സൗന്ദര്യ രഹസ്യം!
സോനം പരിശീലിക്കുന്ന വ്യായാമ മുറകളും ഡയറ്റും മുൻപും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. സമയം കിട്ടുമ്പോഴെല്ലാം നടി ജിമ്മിലും എത്തും. രാവിലെ ഓട്ട്മീലും പഴങ്ങളുമാണ് കഴിക്കുക. വ്യായാമം കഴിഞ്ഞാൽ ബ്രെഡും മുട്ടയുടെ വെള്ളയുമാണ് പതിവ്. ഇതോടൊപ്പം പ്രോട്ടീൻ ഷെയ്ക്കോ ജ്യൂസോ ഉണ്ടാവും. ജലാംശം നിലനിർത്താന്‍ കരിക്കിന് വെള്ളം കുടിക്കുന്ന ശീലവുമുണ്ട്.
അപ്പോൾ പ്രിയനടിയുടെ ലുക്കും സൗന്ദര്യവും ലഭിക്കാനായി ഭക്ഷണത്തിലും സൗന്ദര്യ സംരക്ഷണത്തിലും ചിട്ട പാലിച്ചോളു..
Fashion
ഭംഗി മാത്രം നോക്കി ചെരുപ്പ് തിരഞ്ഞെടുക്കരുത്! പാദരക്ഷകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പണ്ടൊക്കെ പാദങ്ങൾക്ക് സുരക്ഷയ്ക്കായി ഉപയോഗിച്ചിരുന്നതിൽ നിന്നും ഒരു ഫാഷൻ സിംബലായി മാറിയിരിക്കുകയാണ് ചെരുപ്പ്.. പല വൈവിധ്യങ്ങളിലും നിറങ്ങളിലും മെറ്റീരിയലുകളിലും ചെരുപ്പുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ വെറുതെ ഭംഗി കണ്ട് ചെരുപ്പ് വാങ്ങുന്നതിൽ അപാകതകൾ സംഭവിക്കാം.. ചെരുപ്പ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം..
ഹൈ ഹീലുകളാണ് ഫാഷൻലോകത്ത് പ്രിയങ്കരം. എത്ര ഉയരമുള്ളവരും ഫാഷനബിൾ ആകാൻ ഹൈ ഹീലാണ് ഉപയോഗിക്കുന്നത്. എന്നാൽ എത്ര വിലക്കൂടിയതായാലും അത് പരിധിയില്‍ കൂടുതല്‍ ഉയരമുള്ളതായാല്‍ നടുവേദനയ്ക്ക് സാധ്യത കൂടുതലുണ്ടെന്ന് കാണിക്കുന്ന ഗവേഷണഫലങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അശാസ്ത്രീയമായ ചെരുപ്പുകള്‍ കാല്‍പാദത്തിലെ പേശീവേദന, മടമ്പുവേദന എന്നിവയ്ക്കും ഇടയാക്കും. സ്ഥിരമായി നടുവേദന അനുഭവപ്പെടുന്നവർ ചെരുപ്പുകൾ എങ്ങനെയുള്ളതെന്ന് നോക്കുക.
പൊക്കം കുറഞ്ഞവരാണ് കൂടുതലും ഹീലുള്ള ചെരുപ്പുകൾ തിരഞ്ഞെടുക്കുന്നത്. എന്നാൽ പോയിന്റഡ് ആയിട്ടുള്ള, പിന്നിൽ മാത്രം ഉയരമുള്ള ചെരുപ്പ് വാങ്ങിയാൽ പൊക്കവും തോന്നില്ല, നടുവും വേദനിക്കും.
ഇവർ ചെരുപ്പു വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ഹീലിനൊപ്പംതന്നെ ഉയരമുള്ള സോളുള്ള ചെരുപ്പാണോയെന്നാണ്. അതായത് ചെരുപ്പിന്റെ എല്ലാ ഭാഗത്തിനും ഒരേ ഉയരം ഉണ്ടായിരിക്കണം.
ഒരിഞ്ചില്‍ കൂടുതല്‍ ഹീലുള്ള ചെരുപ്പു ധരിക്കുന്നവര്‍ ദിവസം നാലു മണിക്കൂറിലധികം നില്‍ക്കരുതെന്നാണ് പറയുന്നത്. ഇത് പലവിധത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കും.
Fashion
പെൺകുട്ടികളുടെ കാലിലെ കറുത്ത ചരട് ഒരു ഫാഷൻ മാത്രമല്ല; അധികമാർക്കും അറിയാത്ത ഒരു രഹസ്യമുണ്ട്!

ഇന്ന് പെൺകുട്ടികളുടെ കാലിൽ വളരെ സാധാരണമായി കാണാറുള്ള ഒന്നാണ് കറുത്ത ചരട്. പലർക്കും ഇതൊരു ഫാഷൻ, സ്റ്റൈൽ എന്നിവയുടെ ഭാഗമാണ്. നേരത്തെ വടക്കേയിന്ത്യയിൽ നിന്നുള്ളവരിൽ കണ്ടിരുന്ന ഒരു പ്രവണതയാണിത്.
എന്നാൽ ഒരു സ്റ്റൈൽ എന്നതിലുപരി, അധികമാർക്കും അറിയാത്ത ഒരു രഹസ്യം ഇതിനു പിന്നിലുണ്ട്. ശരീരത്തിലെയും ചുറ്റുപാടുകളിലെയും നെഗറ്റീവ് എനർജിയെ ഒഴിവാക്കുവാൻ കറുത്ത ചരട് സഹായിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.
ശരീര സൗന്ദര്യം നിലനിൽക്കണമെങ്കിൽ കാലിൽ കറുത്ത ചരട് കെട്ടണമെന്ന് ഒരു വിശ്വാസമുണ്ട്. ഓരോ നാടിന്റെയും രീതിക്ക് അനുസരിച്ച് ഈ വിശ്വാസങ്ങൾ മാറിമറിയും.
അതെന്തായാലും പെൺകുട്ടികൾ ഈ കറുത്ത ചരട് നെഞ്ചേറ്റിക്കഴിഞ്ഞു. മണിയുള്ളതും മുത്തുകൾ പിടിപ്പിച്ചതുമായ ഒട്ടേറെ ഡിസൈനുകളാണ് കറുത്ത ചരടിൽ വരുന്നത്. 20 രൂപ മുതലാണ് ഈ ചരടിന് വില.
-
Living5 years ago
മുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women5 years ago
പഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health5 years ago
ആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Women5 years ago
ശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Living5 years ago
ജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Tech5 years ago
ഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food5 years ago
സവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living5 years ago
വെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ