എന്തെല്ലാം കാര്യങ്ങളാണ് ഒരു നശിച്ച മൂഡോഫ് ഇല്ലാതാക്കുന്നത്? ഇങ്ങനെ ഒരിക്കലെങ്കിലും ചിന്തിക്കാത്തവർ കാണില്ല. കാരണം ജോലി സമ്മർദ്ദങ്ങളോ പ്രണയ നൈരാശ്യമോ വീട്ടിലെ പ്രശ്നങ്ങളോ ഒക്കെ മതി മൂഡ് ഇല്ലാതാക്കാൻ. മൂഡോഫ് വരാതിരിക്കാൻ മാർഗ്ഗമൊന്നുമില്ല. മനുഷ്യന് നിരാശയും...
മാനസിക വികാരങ്ങളെ അടക്കി നിർത്തരുത്. അത് പ്രകടിപ്പിക്കാനുള്ളതാണ്. മറ്റുള്ളവരെ ദോഷമായി ബാധിക്കാതെ നമ്മുടെ ആശ്വാസത്തിനായി മാത്രം വികാരപ്രകടനങ്ങൾ നടത്തുന്നത് ആരോഗ്യകരമായ ഒരു കാര്യമാണ്. എന്നാൽ നിയന്ത്രണം വിടുന്ന ഒരു അവസ്ഥ വന്നാലോ? മറ്റുള്ളവരെ ഉപദ്രവിക്കുക, നിയന്ത്രിക്കാൻ...
നമുക്ക് ഒരാളോട് സ്നേഹം പ്രകടിപ്പിക്കാൻ ഒരുപാട് വഴികളുണ്ട്. പക്ഷേ സ്നേഹം ലഭിക്കുന്നയാൾക്ക് അത് അനുഭവിക്കാൻ സാധിക്കുന്ന ഒരേയൊരു സ്നേഹപ്രകടനമേ ഉള്ളു.അത് ആലിംഗനമാണ്.ഒരു കെട്ടിപിടിത്തത്തിൽ ഒരു ലോകം തന്നെ എതിരെ നിൽക്കുന്നയാൾക്ക് സമ്മാനിക്കാൻ സാധിക്കും. ആത്മബന്ധവും ആത്മവിശ്വാസവുമൊക്കെ...
ചിലരുടെ പ്രധാന പ്രശ്നമാണ് അമിതമായ വിയർപ്പ്. വെറുതെ ഇരിക്കുമ്പോൾ പോലും അമിതമായി വിയർക്കുന്ന ഒരവസ്ഥ.ശരീരം കൂടുതലായി വിയർക്കുന്ന ഈ അവസ്ഥയെ ഹൈപ്പർഹിഡ്രോസിസ് എന്ന പേരിലാണ് വിളിച്ചു വരുന്നത്.അങ്ങനെ നിസാരമായി ഈ പ്രശ്നത്തെ വിട്ടുകളയാനും പറ്റില്ല. പുറത്ത്...
ഓഫീസിൽ മണിക്കൂറുകളോളം ഇരുന്നുള്ള ജോലി, പുറത്തുനിന്നും കൊഴുപ്പടങ്ങിയ ആഹാരം..വേറൊന്നും വേണ്ട കുടവയറിനും പൊണ്ണത്തടിക്കും. മറ്റുള്ളവർ ശ്രദ്ധിച്ച് തുടങ്ങുമ്പോഴോ ആഹാ, വയറു ചാടിയല്ലോ എന്ന കമന്റ് കേൾക്കുമ്പോളോ ആയിരിക്കും പലരും സ്വന്തം ശരീരം ശ്രദ്ധിക്കുന്നത് തന്നെ. എന്നാൽ...
ജീവിതരീതി രോഗങ്ങൾ അധികമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് ഇപ്പോൾ.എല്ലാവരും തന്നെ തിരക്കേറിയ ജോലിയിലായതിനാൽ ഇത്തരം രോഗങ്ങൾക്ക് സാധ്യതയും അധികമാണ്. ഓഫീസ് ജോലി ചെയ്യുന്നവർ പ്രത്യേകിച്ച് കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർക്ക് പൊതുവെ കണ്ടു വരുന്ന ഒന്നാണ് കൈകളിലെ തരിപ്പും വേദനയും....
തലച്ചോറിന്റെ കാര്യം വലിയ രസമാണ്. നമ്മളൊന്ത് ചെയ്താലും അതങ്ങനെ സൂക്ഷിച്ച് വയ്ക്കും. എന്തെങ്കിലും പുതിയ കാര്യം ചെയ്യുമ്പോൾ അത് സൂക്ഷിച്ച് വെച്ചിട്ട് വീണ്ടും അത് തന്നെ ചെയ്യുമ്പോൾ പ്രത്യേകതയൊന്നുമില്ലാതെ ഒരു ശീലമാക്കി മാറ്റും തലച്ചോർ. അതുകൊണ്ട്...
ഇന്നത്തെ കാലത്ത് ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ വലിയ പ്രയാസമാണ്. ജീവിത സാഹചര്യവും തിരക്കും എല്ലാം ചേർന്ന് ബന്ധങ്ങൾ പരിപാലിക്കാൻ ആളുകൾക്ക് പ്രയാസമാണ്. എന്നാൽ ചിലരെ കണ്ടിട്ടില്ലേ, എഴുപതാം വയസിലും പ്രണയത്തിനും കുസൃതിക്കും ഒട്ടും കുറവുണ്ടാകില്ല. ഇത്തരം ബന്ധങ്ങൾ...
ഞായറാഴ്ച ദിവസത്തിനായി കാത്തിരിക്കുന്നവരാണ് നമ്മൾ. വെറുതെയിരിക്കാനും സിനിമയും നെറ്ഫ്ലിക്സ് സീരീസുകളും കാണാനും വെറുതെ കിടന്നുറങ്ങാനുമൊക്കെയാണ് എല്ലാവരും ഞായറാഴ്ചയ്ക്കായി കാത്തിരിക്കുന്നത്. പിറ്റേന്ന് ഓഫീസിലേക്ക് മടുപ്പോടെയും ഞായറിന്റെ ആലസ്യത്തോടെയുമാണ് പോകാറുള്ളതും. എന്നാൽ വീക്കെൻഡ് എന്നതിന് പകരം ആഴ്ചയുടെ തുടക്കമായി...
പൊതുസ്ഥലത്ത് വളരെ ശാന്തമായ ഒരു പാർട്ടി നടക്കുമ്പോൾ പെട്ടെന്ന് ഉയരുന്ന കരച്ചിൽ, വായിൽനിന്നും പൊട്ടിത്തെറിച്ച് വീഴുന്ന വാക്കുകൾ.. നോക്കുമ്പോൾ കാണാം ക്ഷുഭിതയായ മകനെ, അല്ലെങ്കിൽ മകളെ നിയന്ത്രിക്കാൻ പ്രയാസപ്പെട്ട് അവരുടെ ഉപദ്രവങ്ങൾ ഏറ്റുവാങ്ങി നിൽക്കുന്ന ഒരു...