Living
ദമ്പതികൾക്കിടയിൽ നഷ്‌ടമായ പ്രണയം വീണ്ടെടുക്കാൻ 7 മാർഗങ്ങൾ
ഒരു ബന്ധത്തിന്റെ അടിസ്ഥാനം എന്താണ്? ഒന്നല്ല, ഒരുപാട് കാര്യങ്ങൾ ഉണ്ട്. പക്ഷെ പലപ്പോഴും പലർക്കും പങ്കാളിയുമായുള്ള ബന്ധത്തെ അത്ര സുഖകരമായി കൊണ്ടുപോകാൻ സാധിക്കില്ല. ബന്ധം നിലനിർത്താൻ ചില ചെറിയ നിയമങ്ങൾ പാലിച്ചാൽ മതി. വളരെ ദൃഢമായി ഒരു ബന്ധം പടുത്തുയർത്താൻ സാധിക്കും.
പരസ്പരം അംഗീകരിക്കാം പറ്റാത്തത് വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കും. ഒരു തർക്കത്തിനുശേഷം പരസ്പരം അകന്നുപോകുന്നത് മാനസികമായി തന്നെ ആ ബന്ധത്തിൽ പരിക്കുകൾ സൃഷ്ടിക്കും. ഈ മുറിവുകൾ പങ്കാളിയെ ദുർബാലനാക്കുകയും അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യും. അതുവഴി ദമ്പതികൾ ഒരുമിച്ച് പങ്കിടുന്ന വൈകാരിക ബന്ധം നശിപ്പിക്കപ്പെടും.
നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്താൻ ശരിക്കും ആഗ്രഹിക്കുന്നുവെങ്കിൽ, പങ്കാളിയുമായി ബന്ധം നിലനിർത്തുന്നതിനുള്ള ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. സ്ഥിതി വഷളാകുമ്പോഴെങ്കിലും ഇത് മനസിലാക്കിയാൽ ഉപകാരപ്പെടും.
പരസ്പരം ശ്രദ്ധ കൊടുക്കുക. കേൾക്കാൻ തയ്യറാകുക. നിങ്ങളുടെ പങ്കാളി നിങ്ങൾക്ക് എന്തെങ്കിലും ചൂണ്ടിക്കാണിക്കുമ്പോൾ അലസമായി ഫോണിൽ ചിലവഴിക്കരുത്. പങ്കാളി നിങ്ങൾക്കായി ചെയ്യുന്ന ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കാനും അഭിനന്ദിക്കാനും സമയമെടുക്കുക. നിങ്ങളുടെ ബന്ധത്തിന് ആവശ്യമായ ശ്രദ്ധ നൽകുക!
വിജയകരമായ ബന്ധത്തിന്റെ ഏറ്റവും ശക്തമായ മാർഗങ്ങളിൽ ഒന്നാണ് ആശയവിനിമയം; അത് അവഗണിക്കരുത്. പങ്കാളിയുമായി പതിവായി ആശയവിനിമയം നടത്തുന്നതിന് സമയം കണ്ടെത്തണം. പറയുന്നത് ശ്രദ്ധിക്കുകയും വേണം.
ശ്രദ്ധിച്ച് കേൾക്കുക, പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് അല്ലെങ്കിൽ പ്രതികരിക്കുന്നതിന് മുമ്പ് എന്താണ് പറയുന്നതെന്ന് മനസിലാക്കുക. മിക്കപ്പോഴും, നിങ്ങളുടെ പങ്കാളിക്ക് വേണ്ടത് ഒന്ന് കേട്ടാൽ മാത്രം മതിയെന്ന ആവശ്യമായിരിക്കും.
ചില പുരുഷന്മാർ ഭാര്യമാരുടെ അഭ്യർത്ഥന അവഗണിക്കാൻ ആണ് ശ്രമിക്കാറുള്ളത്. നിങ്ങളുടെ പങ്കാളിയുമായി ബന്ധം നിലനിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ലളിതമായ അവരുടെ ആവശ്യങ്ങളോട് പ്രതികരിക്കണം. അല്പം വെള്ളമെടുത്തു നൽകാനാണെങ്കിൽ അതുപോലും മടിക്കാതെ ചെയ്യണം.
പ്രശ്നങ്ങൾ പരിഹരിക്കാൻ പരസ്പരം സഹായിക്കുക.നിങ്ങളുടെ പങ്കാളിക്ക് ചില വെല്ലുവിളികൾ നേരിടേണ്ടിവരുമ്പോൾ, പരിഹരിക്കാൻ സഹായിക്കണം. എന്റെ കാര്യമല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറരുത്.
പങ്കാളിയുമായി ബന്ധം നിലനിർത്തുന്നതിന്, നിങ്ങളുടെ കാര്യങ്ങളിൽ അവനെ അല്ലെങ്കിൽ അവളെ ഉൾപ്പെടുത്താൻ നിങ്ങൾ പഠിക്കേണ്ടതുണ്ട്. അല്ലാതെ ഞാൻ എല്ലാം ഒറ്റക്കാണ് ചെയ്യുന്നത് ചെയ്യാറുള്ളത്, ഞാൻ ഒരു സ്വതന്ത്ര വ്യക്തിയാണ് എന്നൊന്നും കരുതരുത്. പരസ്പരം സഹായങ്ങൾ ആവശ്യപ്പെടാം. സഹായം നൽകാം. ഒന്നിച്ച് പ്രവർത്തിക്കാം.
ഒരു വ്യക്തി സമ്മർദ്ദത്തിലാകുമ്പോൾ ചില ദമ്പതികൾ പരസ്പരം നിസ്സഹായതയോടെ നോക്കുന്നു. അത് തെറ്റാണ് . കാരണം താങ്ങാകാനും തണലാകാനുമാണ് ബന്ധങ്ങൾ പഠിക്കേണ്ടത്. സമ്മർദ്ദം കുറയ്ക്കാൻ പങ്കാളിയെ സഹായിക്കുക.
ദമ്പതികൾ പരസ്പരം കെട്ടിപ്പടുക്കുന്ന ഒരു വൈകാരിക തലത്തിലാണ് യഥാർത്ഥ ബന്ധം. പങ്കാളിയുടെ ആവശ്യങ്ങൾ അവഗണിക്കരുത്; അവർക്കായി, നിങ്ങൾക്കായി സമയം സൃഷ്ടിക്കുക.
Living
ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!
ഒരുപാട് കാത്തിരുന്നാണ് ഒരു ജോലി ലഭിക്കുക. ആഗ്രഹിച്ച, സ്വപ്നം കണ്ട ജോലിക്കായി നിങ്ങൾ ഒരുപാട് പ്രയത്നങ്ങൾ നടത്തുകയും അതിനു വേണ്ടി വളയുകയും ചെയ്തിട്ടുണ്ടാകാം.. എന്നാൽ എത്ര വലിയ പൊസിഷനിൽ ഉള്ള ജോലി ആയാലും, ഈ ചോദ്യങ്ങൾ മാനേജ്‌മെന്റിനോട് ആരാഞ്ഞ് തൃപ്തികരമായ മറുപടി ലഭിച്ചാൽ മാത്രമേ ജോലിയിൽ പ്രവേശിക്കാവു.
ജോലി സമയത്തെ കുറിച്ച് വ്യക്തമായി ചോദിക്കുക. എപ്പോഴാണ് എത്തേണ്ടത്, എത്ര മണിവരെയാണ് എന്നുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കണം.
ജോലിയുടെ സ്വഭാവമനുസരിച്ച് ഇമെയിൽ സന്ദേശങ്ങൾ സ്ഥിരമായി നോക്കികൊണ്ടിരിക്കണോ?, നിർദേശങ്ങൾ ഏതു മാർഗമാണ് ലഭിക്കുക തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുക. നിങ്ങൾ സ്ഥിരമായി മെയിലുകൾ പരിശോധിക്കാത്ത വ്യക്തി ആണെങ്കിൽ ഇത്തരം ചോദ്യങ്ങൾ വലിയ ഗുണം ചെയ്യും.
ഓഫ്, ലീവ്, സിക്ക് ലീവ് തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ കൃത്യമായി ചോദിച്ചറിയണം. കാരണം ജോലിയിൽ പ്രവേശിച്ചതിന് ശേഷം ഏതെങ്കിലും തരത്തിൽ തെറ്റായി പ്രവർത്തിച്ചിട്ട് ഞാൻ അങ്ങനെയാണ് കരുതിയത്, മുൻപ് ജോലി ചെയ്തിടത്ത് ഇങ്ങനെ ആയിരുന്നു എന്ന് പറയുന്നതിൽ അർത്ഥമില്ല.
പൊതുവെ ഇപ്പോൾ മിക്ക ഓഫീസ് ജോലികൾക്കും വർക്ക് അറ്റ് ഹോം സംവിധാനമുണ്ട്. അതുകൊണ്ട് അസുഖമല്ലാതെ മറ്റെന്തെങ്കിലും സാഹചര്യത്തിൽ വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ അവസരമുണ്ടോ എന്നും അതിന്റെ നിയമങ്ങൾ എങ്ങനെയാണെന്നും അന്വേഷിക്കണം.
ഷിഫ്റ്റ് സംബ്രദായമുണ്ടോ, സൗകര്യപ്രദമായ സമയങ്ങൾ തിരഞ്ഞെടുക്കുക്കാൻ അവസരമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുവാൻ മറക്കരുത്.
ജോലിയുടെ സ്വഭാവം എന്താണെന്നു ചോദിച്ചറിയുക. നിങ്ങൾക്ക് മറ്റെന്തെങ്കിലും അധിക ജോലികൾ ഉണ്ടോ എന്നുള്ളത് ചോദിച്ചറിയുക.
ആരാണ് പെർഫോമൻസ് വിലയിരുത്തുക, അതിന്റെ മാനദണ്ഡങ്ങൾ എന്താണ് എന്നൊക്കെ കൃത്യമായി ചോദിക്കുക.
പുറത്ത് പോയി ചെയ്യേണ്ട ജോലി ആണെങ്കിൽ എങ്ങനെയാണു ആളുകളോട് സംസാരിക്കേണ്ട രീതി, എന്തൊക്കെയാണ് സൂചിപ്പിക്കേണ്ടത് എന്നുള്ള കാര്യങ്ങളും വ്യക്തമായി ചോദിച്ചറിയണം.
ജോലിയെ കൂടുതൽ സഹായിക്കുന്നതിനായി നിർദേശങ്ങൾ മേലധികാരികളോട് ആരായണം. അതുപോലെ മാനേജുമെന്റ് ടീമിനെക്കുറിച്ചും കമ്പനിയെക്കുറിച്ചും കൃത്യമായ അവബോധം അവരോട് തന്നെ ചോദിച്ച് മനസിലാക്കുക.
Living
പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..
ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ് വിവാഹ ജീവിതം. അതുകൊണ്ടു തന്നെ ഭർത്താവയ്ക്കാനുള്ള ആളെ തിരഞ്ഞെടുക്കുമ്പോൾ ഒരുപാട് ശ്രദ്ധിക്കണം. കാരണം ചില വ്യക്തികൾ ദാമ്പത്യജീവിതത്തിനു തീരെ അനുയോജ്യരല്ല. ഭർത്താവിനെ, അല്ലെങ്കിൽ കാമുകനെ തിരഞ്ഞെടുക്കുമ്പോൾ തീർച്ചയായും ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ ഉണ്ട്.
വിവാഹത്തെ കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന പുരുഷന്മാരെ വിവാഹം കഴിക്കരുത്. അവർക്ക് എങ്ങനെയെയങ്കിലും ഒരു വിവാഹം കഴിക്കണം എന്ന ചിന്തയെ ഉള്ളു. അല്ലാതെ പ്രണയമോ അടുപ്പമോ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
അധിക്ഷേപങ്ങളും മാത്രം ഉള്ള പുരുഷന്മാരെയും തിരഞ്ഞെടുക്കരുത്. അവർക്ക് ഒരു അടിമയെ ആണ് ആവശ്യം. ഭാര്യ, പങ്കാളി അങ്ങനെ ഒരാളെയല്ല. വാക്കു കൊണ്ടും ശാരീരികമായും ഇയാൾ ദ്രോഹിക്കും.
ദാമ്പത്യത്തിനു വലിയ പ്രാധാന്യം നൽകാതെ ജോലിയിൽ മുഴുകുന്ന പുരുഷന്മാരെ ഒഴിവാക്കണം. അവർക്ക് പങ്കാളിക്കായി ചിലവഴിക്കാൻ സമയം കാണില്ല.
പോസെസ്സിവ് ആകുന്നത് നല്ലതാണ്, പക്ഷെ അമിതമായാൽ അതും ദോഷം തന്നെയാണ്. വ്യക്തിപരമായി ഒരു സ്വാതന്ത്ര്യവും ഇവർ തരില്ല. നിങ്ങള്‍ കൂടുതലായി ഒരാളോട് സംസാരിച്ചാല്‍, ബന്ധുക്കളോടോ വീട്ടുകാരോടോ പോലും അമിതമായി ഇടപെട്ടാൽ, സോഷ്യല്‍ മീഡിയയില്‍ ചിലവിട്ടാല്‍,ഇവർ എതിർക്കും.
നിങ്ങൾ സ്വതന്ത്രമായ കുടുംബ ജീവിതം ആഗ്രഹിക്കുന്നെങ്കിൽ ബന്ധുവിനെ കല്യാണം കഴിക്കരുത്. കാരണം നിങ്ങളുടെ എല്ലാ കാര്യങ്ങളും ഇരു കുടുംബങ്ങളുടെയും ഇടപെടൽ ഉണ്ടാകും.
-
Living6 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women6 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health6 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living6 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women6 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech6 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food6 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living6 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
