Women
പുരുഷന്മാർ വെറുക്കുന്ന സ്ത്രീകളുടെ 9 ശീലങ്ങൾ
സ്ത്രീകൾ പൊതുവെ വളരെ ആർഷണീയരാണ് പുരുഷന്മാരുടെ മനസ്സിൽ. എന്നാൽ അവർ വെറുക്കുന്ന ചില സ്വഭാവങ്ങളും സ്ത്രീകളിൽ ഉണ്ട്. ഒരു നാണയത്തിനു രണ്ടുവശങ്ങൾ ഉണ്ടല്ലോ. പുരുഷന്മാർക്ക് നിങ്ങളെക്കുറിച്ച് പൊതുവെയുള്ള ചില അനിഷ്ടങ്ങൾ പങ്കുവയ്ക്കാം. ഇതിനർത്ഥം നിങ്ങൾ എന്നും അവർക്ക് വെറുക്കപ്പെട്ടവരാണെന്നല്ല. ഈ പെരുമാറ്റ രീതികൾ നിങ്ങൾക്കുണ്ടോ എന്ന് പരിശോധിച്ച് മാറ്റിയെടുക്കാവുന്നതേയുള്ളു.
ജീവിതത്തിലെ ഓരോ ഒഴിവു നിമിഷങ്ങളും പുരുഷൻ നിങ്ങളോടൊപ്പമുണ്ടാകുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുമ്പോൾ അത് വളരെ വെറുപ്പാണ് അവർക്ക് ഉണ്ടാക്കുന്നത്. അവരുടേതായ കാര്യങ്ങൾക്ക് സമയം ചിലവഴിക്കാൻ അനുവദിക്കുക. ഒരുമിച്ച് സമയം ചെലവഴിക്കുന്നത് വളരെ നല്ലതാണ്, പക്ഷേ നിങ്ങളുടെ ബന്ധത്തിനായി അവർ സുഹൃത്തുക്കളെയും ഹോബികളെയും ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കരുത്. നിങ്ങളുടെ പങ്കാളി ഒരു സ്വതന്ത്ര വ്യക്തിയാണ്. അവന് അവന്റേതായ ഇടം നൽകുക.
ചെറിയ കാര്യങ്ങളിൽ വളരെയധികം വികാരങ്ങൾ പ്രകടിപ്പിക്കുന്നത് പുരുഷന്മാർക്ക് ഇഷ്ടമല്ല. അവർക്കത് ഒരു നാടകമായാണ് അനുഭവപ്പെടുക. അതിനാൽ, കരയുകയോ ഒരു രംഗം സൃഷ്ടിക്കുകയോ ചെയ്യണമെന്ന് നിങ്ങൾക്ക് തോന്നുമ്പോഴെല്ലാം, ഇത് ശരിക്കും മൂല്യവത്താണോ എന്ന് സ്വയം ചോദിക്കുക.
വളരെയധികം സംസാരിക്കുന്നത് അവർ വെറുക്കുന്നു. നിസ്സാരമായി സംസാരിക്കുമ്പോഴോ അല്ലെങ്കിൽ വളരെ നിസ്സാരമായ കാര്യങ്ങളിൽ ചിരിക്കുമ്പോഴോ മിക്ക പുരുഷന്മാരും അതിനെ വെറുക്കുന്നു. അവർ അർത്ഥവത്തായി സംസാരിക്കുന്നവരെ ആഗ്രഹിക്കുന്നു.
എപ്പോഴും വിളിക്കുന്നത് ആദ്യമൊക്കെ മധുരമായിരിക്കും. എന്നാൽ എല്ലാ ദിവസവും, ഇപ്പോഴും ഫോൺ കോളുകളും സന്ദേശങ്ങളുമായി വീർപ്പുമുട്ടിക്കുന്നത് അസഹനീയമാണ്.
നിങ്ങളുടെ പങ്കാളി ഇതുവരെ ചെയ്‌തിട്ടില്ലാത്ത എല്ലാ കാര്യങ്ങളെക്കുറിച്ചും പറഞ്ഞ് അവഹേളിക്കുന്നതിനുപകരം ഒരിക്കൽ സഹായിച്ചതിന് നന്ദി പറഞ്ഞാൽ നിങ്ങൾക്ക് മികച്ച ഫലങ്ങൾ ലഭിക്കും. അല്ലാതെ ചെയ്യാത്ത കാര്യങ്ങൾക്ക് പരാതി പറയുന്നത് അവർക്ക് വെറുപ്പാണ്.
അനുവാദമില്ലാതെ അവന്റെ കാര്യങ്ങളിലൂടെയോ ഫോണിലൂടെയോ നോക്കുന്നത് ഒരു വലിയ പ്രശ്നമാണ്. നിങ്ങളുടെ ജിജ്ഞാസ കാരണം അവർ നിങ്ങളെ കുറച്ചുകൂടി അവിശ്വസിക്കുകയും കൂടുതൽ രഹസ്യ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്യും.
നിങ്ങളുടെ മോശം കാര്യങ്ങൾ പങ്കാളി മറ്റുള്ളവരോട് പറഞ്ഞാൽ ഇഷ്ടപ്പെടുമോ? നി ചില സ്ത്രീകൾക്ക് പങ്കാളികളെ തരംതാഴ്ത്തുന്നതിൽ നിന്ന് ഒരു സന്തോഷം ലഭിക്കുന്നുണ്ടെന്ന് തോന്നുന്നു. ഇത് വളരെ മോശമാണ്. നിങ്ങൾ കൂടുതൽ കരുതൽ അവർക്ക് നൽകണം.
എന്താണ് ചിന്തിക്കുന്നത് എന്ന ചോദ്യം ഒരു പുരുഷനും ഇഷ്ടമില്ല.ഏത് സമയത്തും നിങ്ങൾ അവന്റെ ചിന്തകൾ അറിയണമെന്ന് വാശി പിടിക്കരുത് . അത് നിങ്ങൾ അറിയണമെന്ന് അവൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളോട് തന്നെ പറയും. അതുകൊണ്ട് കൂടുതൽ കൗതുകം പ്രകടിപ്പിക്കരുത്.
അമിതമായി മെയ്ക്കപ്പ് ചെയ്യുന്ന സ്ത്രീകളെ പുരുഷന് ഇഷ്ടമില്ല. ചെറിയ മെയ്ക്കപ്പ് പോലും അവർക്ക് അത്ര താല്പര്യമില്ല. മിതമായ മേയ്ക്കപ്പും അധികം ആഡംബരങ്ങൾ ഇല്ലാത്ത വേഷങ്ങളും അവർക്കിഷ്ടപ്പെടുന്നു.
Travel
സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..
എത്ര കഷ്ടപ്പെട്ടാലും സൗന്ദര്യം എങ്ങനെയും നേടിയെടുക്കാൻ ശ്രമിക്കുന്നവരാണ് സ്ത്രീകൾ.. മറ്റുള്ളവർ കാണാൻ ചേലുള്ള പെണ്ണ് എന്ന് പറയുന്നതും കാത്ത് അതിനായി ശ്രമിക്കുന്നവരാന് ഏറെയും.. അങ്ങനെയല്ലെങ്കിൽ പോലും ഉള്ള സൗന്ദര്യം പോകണേ എന്നാരും പ്രാർത്ഥിക്കാറുമില്ല..എന്നാൽ അങ്ങനെയൊരു നാടുണ്ട്.. സ്ത്രീ സൗന്ദര്യം വെച്ചുപൊറുപ്പിക്കാത്ത നാട്..ദൂരെയെങ്ങുമല്ല, നമ്മുടെ ഇന്ത്യയിൽ തന്നെ അരുണാചൽ പ്രാദേശിലാണ് ഈ ചിന്താഗതിയുള്ളവർ.
അരുണാചൽ പ്രദേശിലെ സിറോ താഴ്വരയിലുള്ള സ്ത്രീകൾ അന്യപുരുഷന്മാർ നോക്കാതിരിക്കാൻ മൂക്കിൽ വലിയ മൂക്കുത്തികൾ അണിയാറുണ്ട്. ഇതിലൂടെ അവർ സ്വന്തം സൗന്ദര്യം കുറയ്ക്കുകയാണ് ചെയ്യുന്നത്. അപതാനി എന്ന ഗോത്രവർഗക്കാരായ ഇവർ മറ്റുള്ള ഗോത്രങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. ഒരുപാട് കാര്യങ്ങളിൽ..
അരുണാചൽ പ്രദേശിലെ തന്നെ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീകൾ ഉള്ള സ്ഥലമാണിത്. ഇവിടെ നിന്നും പണ്ടൊക്കെ പെൺകുട്ടികളെ പുരുഷന്മാർ തട്ടിക്കൊണ്ട് പോകുമായിരുന്നു.. അങ്ങനെയുള്ള സാഹചര്യം ഒഴിവാക്കാൻ ഇവർ വലിയ മൂക്കുത്തി അണിഞ്ഞ് വിരൂപികളാകാൻ ശ്രമിച്ചു. മുൻപൊക്കെ ചെറിയ പെൺകുട്ടികൾ വരെ ഈ രീതിയിൽ മൂക്കുത്തി അണിയുമായിരുന്നു.. ഇപ്പോൾ പ്രായമായ സ്ത്രീകളിലെ ഈ കാഴ്ച ഉള്ളു. മൂക്ക് പത്രമല്ല, വളരെ അരോചകമായ രീതിയിൽ മുഖത്ത് പച്ച കുത്തുകയും ചെയ്യും.
Food
മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ
മുലപ്പാൽ പോലെ ആരോഗ്യദായകമാണ് തേങ്ങാപ്പാലെന്നും കുട്ടികൾക്ക് ഇത് ഉത്തമമാണെന്നും പുതിയ കണ്ടെത്തൽ. കരിക്കിൻ വെള്ളം, തേങ്ങാപ്പാൽ, വെളിച്ചെണ്ണ എന്നിവ ആരോഗ്യത്തിന് ഉത്തമമാണെന്ന് നേരത്തെ തന്നെ പഠനങ്ങൾ സാക്ഷ്യപ്പെടുത്തിയിരുന്നു. മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞുങ്ങൾക്ക് നൽകാൻ ഏറ്റവും ഉത്തമമായ പാനീയം തേങ്ങാപ്പാലാണെന്ന് പുതിയൊരു കണ്ടെത്തൽ കൂടി നടത്തിയിരിക്കുകയാണ് ശാസ്ത്രലോകം.. പശുവിൻ പാലിനെക്കാളും മികച്ചതാണ് തേങ്ങാപ്പാലെന്ന് യു എസ് പോഷകാഹാര വിദഗ്ധൻ ഡോ: ആക്സിന്റെ പഠങ്ങൾ പറയുന്നതായി നാളികേര വികസന ബോർഡ് പറയുന്നു. പശുവിൻപാലിലെ ലാക്ടോസ് കുട്ടികൾക്ക് ദഹിക്കാൻ പ്രയാസമായിരിക്കും, എന്നാൽ തേങ്ങാപ്പാലിൽ ഈ പ്രശ്നമില്ലെന്നും പഠനം പറയുന്നു.
ശ്രീലങ്ക, മലേഷ്യ, തായ്‌ലൻഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ കുട്ടികൾക്ക് മുലപ്പാൽ ലഭിക്കാത്ത അവസരങ്ങളിൽ തേങ്ങാപ്പാലാണ് പകരം നൽകുന്നതെന്ന് സിഡിബി ചെയർമാൻ ടി കെ ജോസ് പറഞ്ഞു. തേങ്ങാപ്പാലിന് ലോക നിലവാരത്തിൽ പ്രചാരം നൽകാനുള്ള തയാറെടുപ്പുകളിലാണ് നാളികേര വികസന ബോർഡ്. ഇതിനായി കരിക്കിൻ ജ്യൂസും തേങ്ങാപ്പാലും വൻ തോതിൽ ഉൽപ്പാദിപ്പിക്കാനാണ് ബോർഡിന്റെ തീരുമാനം.
-
Living6 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women6 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health6 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living6 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women6 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech6 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food6 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living6 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
