Health
ഇനി നെഗറ്റീവ് ചിന്തകൾ നിങ്ങളെ ശ്വാസം മുട്ടിക്കില്ല! പരീക്ഷിക്കാം ഈ മാർഗങ്ങൾ ..
ഈ നിമിഷത്തിൽ ജീവിക്കൂ എന്ന് പറഞ്ഞാൽ എത്രപേർക്ക് അതിനു സാധിക്കും എന്നത് വ്യക്തമല്ല. കാരണം, മിക്കവാറും ആളുകൾ അവരുടെ ജീവിതം തള്ളിനീക്കുന്നത് കഴിഞ്ഞുപോയ കാലത്തിന്റെ നഷ്ടങ്ങളിലും വരാനിരിക്കുന്ന ജീവിതത്തിന്റെ കഷ്ടങ്ങളുമൊക്കെ ഓർത്താണ്. അങ്ങനെ ചിന്തിക്കുമ്പോൾ അസംതൃപ്തി അല്ലാതെ ഒന്നും നിങ്ങൾക്ക് ലഭിക്കില്ല. നെഗറ്റീവ് ചിന്ത നിങ്ങളെ എത്രമാത്രം സ്വാധീനിക്കുന്നുവെന്നു നിങ്ങൾ മനസിലാകില്ല.
ആയിരക്കണക്കിന് നെഗറ്റീവ് ചിന്തകൾ നിങ്ങളെ ജീവിതാനുഭവങ്ങൾ ആസ്വദിക്കുന്നതിൽ നിന്ന് തടയുന്നുവെന്ന് മാത്രമല്ല, ഊർജ്ജം കളയുകയും ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ നിന്ന് വ്യതിചലിപ്പിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയിൽ നിന്നും നിങ്ങളെ രക്ഷിക്കാൻ സാധിക്കുന്ന ഒരേയൊരു വ്യക്തി നിങ്ങൾ മാത്രമാണ്.
നിങ്ങളുടെ നെഗറ്റീവ് ചിന്തയ്ക്ക് കാരണമാകുന്നത് എന്താണ്? ആദ്യം കണ്ടെത്തേണ്ടത് ഇതാണ്.
എന്തുകൊണ്ടാണ് നിരന്തരം ഇത്രയധികം നെഗറ്റീവ് ചിന്തകൾ ഉള്ളത് എന്നതിന് ഉത്തരം കണ്ടെത്താൻ കഴിയുമെങ്കിൽ, നെഗറ്റീവ് ചിന്ത ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം നിങ്ങൾക്ക് .തീർച്ചയയും സാധിക്കും.
നെഗറ്റീവ് ചിന്തയ്ക്ക് പല കാരണങ്ങളുണ്ട്, ഈ കാരണങ്ങൾ ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ഒബ്സസീവ്-കംപൾസീവ് ഡിസോർഡർ (ഒസിഡി) അല്ലെങ്കിൽ അംക്സൈറ്റി ഡിസോർഡർ (ജിഎ ഡി) പോലുള്ള മാനസികാരോഗ്യ അവസ്ഥകളുടെ ഫലമായാണ് നെഗറ്റീവ് ചിന്ത കൂടുതലും ഉണ്ടാകുന്നത്. വിഷാദം നെഗറ്റീവ് ചിന്തയ്ക്ക് കാരണമാകുന്ന ഒരു ഘടകമാണ്. നെഗറ്റീവ് ചിന്ത മാനസികരോഗത്തിന്റെ ലക്ഷണമാകുമെങ്കിലും, ഇത് ജീവിതത്തിന്റെ ഭാഗം തന്നെയാണ്.
പരദൂഷണം പറച്ചിൽ നമ്മുടെ മാനസികാരോഗ്യത്തിന് അപകടകരമാണ്, കാരണം ഇത് വിഷാദം വർദ്ധിപ്പിക്കുകയോ തീവ്രമാക്കുകയോ ചെയ്യുന്നു. വികാരങ്ങളെ തിരിച്ചറിയാനുള്ള കഴിവ് പോലും നശിപ്പിച്ചേക്കും.
കോർട്ടിസോൾ ഒരു ഹോർമോണാണ്, ഇത് പ്രധാനമായും സമ്മർദ്ദ സമയങ്ങളിൽ പുറത്തുവിടുകയും നമ്മുടെ ശരീരത്തിൽ നിരവധി പ്രധാന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. ശരിയായ കോർട്ടിസോൾ ബാലൻസ് ഉണ്ടായിരിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ അഡ്രീനൽ ഗ്രന്ഥി വളരെയധി കമോ അല്ലെങ്കിൽ വളരെ കുറച്ചോ കോർട്ടിസോൾ പുറപ്പെടുവിക്കുകയാണെങ്കിൽ നിങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാകാം. വിഷാദ രോഗമൊക്കെ സംഭവിക്കുമ്പോൾ ഈ ബാലന്സ് തെറ്റി അറ്റാക്ക് പോലും സംഭവിക്കും .
നിങ്ങളുടെ നെഗറ്റീവ് ചിന്താഗതിയെ എന്നേക്കുമായി അവസാനിപ്പിക്കാനൊന്നും സാധിക്കില്ല. പക്ഷെ അതെങ്ങനെ നിയന്ത്രിക്കണം എന്ന് നിങ്ങൾക്ക് അറിയാൻ സാധിക്കും. നെഗറ്റിവ് ചിന്തകൾ നിങ്ങളെ ഭരിക്കാനും നിയന്ത്രിക്കാനും അനുവദിക്കരുത്.
നിങ്ങളുടെ നെഗറ്റീവ് ചിന്തകളെ വെല്ലുവിളിക്കുകയാണ് ആദ്യം വേണ്ടത്. ഒറ്റരാത്രികൊണ്ട് നിങ്ങളുടെ ചിന്തകളെ നിയന്ത്രിക്കാൻ സാധിക്കില്ല. ദിവസങ്ങൾ കൊണ്ട് പരിശീലിച്ചെടുക്കണം. നിങ്ങളുടെ നെഗറ്റീവ് ചിന്തകളെ എങ്ങനെ പ്രതിരോധിക്കാമെന്ന് സ്വയം പഠിപ്പിക്കുക എന്നതാണ് ഈ തന്ത്രം. സ്വയം ചില ചോദ്യങ്ങൾ ചോദിക്കുക. ഈ ചിന്ത കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ ? എന്തായിരിക്കും ഇതിന്റെ പരിണിത ഫലം?ഇതൊരു പോസിറ്റീവ് ചിന്ത തന്നെയാണോ? തുടങ്ങി സ്വയം ചോദ്യങ്ങൾ ചോദിച്ച് തീരുമാനിക്കുക.
മറ്റെന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിച്ച് നിങ്ങളുടെ നെഗറ്റീവ് ചിന്തകളെ വ്യതിചലിപ്പിക്കുക.
നിങ്ങളുടെ നെഗറ്റീവ് ചിന്തകളിൽ നിന്ന് സ്വയം വ്യതിചലിപ്പിക്കാൻ സഹായിക്കുന്ന ഉപയോഗപ്രദമായ തന്ത്രമാണ് വിഷ്വലൈസേഷൻ. നിങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരു കാര്യം ചെയ്യുന്നതായി സ്വയം ചിത്രീകരിക്കാൻ ശ്രമിക്കുക . ചിന്തയെ വഴിതിരിച്ചുവിടുക എന്നതാണ് പ്രധാനം.
പോസിറ്റീവ് ചിന്താഗതിയുള്ളവരുമായി കൂട്ടുകൂടുക. ചുറ്റുമുള്ളവർക്ക് നമ്മളെ സ്വാധീനിയ്ക്കാൻ സാധിക്കും. നല്ലത് മാത്രം ചിന്തിച്ച് നല്ല കാര്യങ്ങൾ മാത്രം ഉൾകൊണ്ട് ശീലിക്കുക. നെഗറ്റീവ് ചിന്ത നിങ്ങളെ സന്തുഷ്ടവും വിജയകരവുമായ ജീവിതം നയിക്കാൻ പ്രേരിപ്പിക്കുന്നില്ല. പരിശീലനവും പ്രതിബദ്ധതയും ഉപയോഗിച്ച്, നെഗറ്റീവ് ചിന്താ രീതികളെ നിങ്ങൾക്ക് മാറ്റാൻ സാധിക്കും . ഇത് നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കും.
Food
പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!
ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..
പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
Health
അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..
ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്‍കിയാല്‍ ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.
ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.
അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.
സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.
-
Living6 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women6 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health6 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living6 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women6 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech6 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food6 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living6 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
