Women
നിങ്ങളുടെ ഉള്ളിൽ ശക്തയായ ഒരു സ്ത്രീ ഉണ്ടോ? തിരിച്ചറിയാൻ 7 മാർഗങ്ങൾ
ചില സ്ത്രീകളുടെ ആത്മവിശ്വാസവും അവരുടെ പെരുമാറ്റവും കാണുമ്പോൾ പുരുഷന്മാർ തന്നെ അത്ഭുതപ്പെടാറുണ്ട്. അത്രക്ക് ശക്തമായ സാന്നിധ്യമായി മാറാൻ കഴിയുന്ന സ്ത്രീകൾ നമുക്കിടയിലുണ്ട്. എന്തുകൊണ്ട് എനിക്കിങ്ങനെ സാധിക്കുന്നില്ല, എന്റെയുള്ളിൽ ഒരു ശക്തയായ സ്ത്രീ ഉണ്ടോ എന്ന് ചിന്തിക്കുന്ന സ്ത്രീകൾ തന്നെയുണ്ട്. സ്വയം തിരിച്ചറിയാനും ശക്തയായ ഒരു സ്ത്രീയായി മാറാനും നിങ്ങൾക്ക് സാധിക്കും. അതിനു 7 മാർഗങ്ങളുണ്ട്.
നോ പറയാൻ എല്ലാവര്ക്കും പൊതുവെ മടിയാണ്. അങ്ങനെ പറഞ്ഞാൽ പിന്നീടെന്താകും അവരെന്ത് വിചാരിക്കും സമൂഹം, കുടുംബം എന്നൊക്കെ ചിന്തിക്കും നമ്മൾ. എന്നാൽ ശക്തായ ഒരു സ്ത്രീ ഒരിക്കലും ഒന്നിന് മുന്നിലും അടിയറവ് പറയില്ല. പറ്റില്ലാത്തിടത്ത് പറ്റില്ല എന്ന് തന്നെ ഉറച്ച് പറയും. ജോലിയിലായാലും കുടുംബത്തിലായാലും അന്ഗനെയുള്ള സ്ത്രീകൾക്ക് എപ്പോൾ കാര്യങ്ങൾ സ്വീകരിക്കണം, എങ്ങനെ നിഷേധിക്കണം എന്ന് വ്യക്തമായി അറിയാം. ആത്മവിശ്വാസവും സ്വന്തം കഴിവിലും വാക്കിലും ഉറച്ച് നിൽക്കാനും കഴിയുന്ന സ്ത്രീകൾ അത്തരത്തിൽ നോ പറയാൻ പഠിക്കണം.
സ്ത്രീകൾ പൊതുവെ ജീവിതത്തിലുടനീളം ഉൾവലിഞ്ഞു നിൽക്കാൻ ശ്രമിക്കുന്നവരാണ്. എപ്പോഴും ക്ഷമ പറഞ്ഞ് തല താഴ്ത്താൻ അത് തെറ്റ് ചെയ്തില്ലെങ്കിൽ പോലും ഒരു ബന്ധം നിലനിർത്താൻ അവർ ക്ഷമ പറച്ചിലിലൂടെ ശ്രമിച്ചുകൊണ്ടേ ഇരിക്കും. പ്രണയത്തിലാകട്ടെ. ജീവിതത്തിലാകട്ടെ എന്തുമാകട്ടെ അങ്ങനെ ക്ഷമ പറയുന്നത് നല്ല പെൺകുട്ടികളുടെ ലക്ഷണമായി കരുതുന്ന സമൂഹമാണ് നമുക്ക് ചുറ്റുമുള്ളതും. ആദ്യം തന്നെ പറയട്ടെ, ഇത് വെറുതെ നിങ്ങൾ സ്വയം വില ഇല്ലാതാക്കുന്ന ഒന്നാണ്. ഒരിക്കലും ആവശ്യമില്ലാതെ ക്ഷമ പറയാതിരിക്കുക. ആവശ്യമുള്ളിടത് മാത്രം അതിനെ ഉപയോഗിക്കാൻ പറ്റുന്ന വാക്കായി മാറ്റുക.
ജീവിതത്തിൽ വിജയം കണ്ട സ്ത്രീകൾ അവർ ആഗ്രഹിച്ച മേഖലകളിൽ തിളങ്ങിയവരാണ്. അതിനർത്ഥം അവർ ആഗ്രഹങ്ങളുടെ പിന്നാലെ പോയി നേടിയെടുത്തു. ചുറ്റുമുള്ളതൊന്നും അവരെ അതിൽനിന്നും വിലക്കിയില്ല. സമൂഹം അവരെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. അതായത് നിങ്ങൾ ജീവിത വിജയം ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്നതിലേക്ക് എത്തിച്ചേരാൻ ശ്രമിക്കുക. അതിനായി പ്രയത്നിക്കുക.
നിങ്ങൾക്ക് ശക്തമായ ഒരു മനസുണ്ടെങ്കിൽ ആദ്യം അംഗീകരിക്കേണ്ടത് സ്വന്തം ശരീരത്തെയാണ്. മെലിഞ്ഞതാണോ തടിച്ചതാണോ കറുത്തതാണോ വെളുത്തതാണോ ഒന്നും നിങ്ങളെ അങ്ങനെയെങ്കിൽ ബാധിക്കില്ല. സൗന്ദര്യമോ വസ്ത്രമോ ഒന്നും നിങ്ങളെ ബാധിക്കില്ല. നിങ്ങളല്ലാതെ മറ്റാരാണ് നിങ്ങളുടെ കുറവുകളേയും സ്വഭാവത്തിന്റെ പ്രത്യേകതകളെയും അംഗീകരിക്കുക? ചിന്തിക്കൂ..
ആശ്രയത്വം ഒരുപാടുള്ള സ്ത്രീയും അങ്ങനെയല്ലാത്ത സ്ത്രീയും തമ്മിലുള്ള വ്യത്യാസം തീരുമാനങ്ങൾ നടപ്പിലാക്കുന്നതിലാണ്. ശക്തയായ സ്ത്രീ ഒരിക്കലും പ്ലാൻ ചെയ്ത് പ്ലാൻ ചെയ്ത് വീണ്ടും പ്ലാൻ ചെയ്ത് കാത്തിരിക്കില്ല. അവർ പ്ലാൻ ചെയ്യുന്നു, നടപ്പിലാക്കുന്നു. അതിനിടയിൽ മറ്റൊന്നുമില്ല. ജോലിയിലായാലും ജീവിതത്തിലായാലും അങ്ങനെവേണം സ്ത്രീകൾ.
ആത്മവിശ്വാസമുള്ള സ്ത്രീകൾ ഒരിക്കലും ജനിച്ചപ്പോഴേ അങ്ങനെയല്ല. അവർ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ പല തരത്തിൽ ആണ് ആത്മവിശ്വാസം ആർജിക്കുന്നത്. അതായത് അവർ പഠിച്ചുകൊണ്ടേയിരിക്കുകയാണ്..ജീവിതത്തിലൂടെ, വായനയിലൂടെയെല്ലാം..ശക്തമായ മനസിന് എപ്പോഴും അറിവ് വേണം കൂടുതൽ അറിവ് ഇങ്ങനെ ആർജിക്കുകയുമാവാം.
ജീവിത വിജയം നേടിയ സ്ത്രീകൾക്ക് സ്തുതി പാടുന്നവർ ആവശ്യമില്ല. അവർ എത്ര വിജയികളാണ് എന്ന് പുറമെ ഒരാളുടെ വാക്കോ സർട്ടിഫിക്കറ്റോ ആവശ്യമില്ല. സ്വയം തിരിച്ചറിയുന്നവരാണ് അങ്ങനെയുള്ളവർ. ഒരിക്കലും സ്വന്തം വിജയത്തെ മറ്റൊരാളിലൂടെ അവർ അളക്കാൻ ശ്രമിക്കില്ല. ഇനി ചിന്തിക്കു നിങ്ങൾ എത്രത്തോളം ശക്തയാണെന്ന്..
Travel
സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..
എത്ര കഷ്ടപ്പെട്ടാലും സൗന്ദര്യം എങ്ങനെയും നേടിയെടുക്കാൻ ശ്രമിക്കുന്നവരാണ് സ്ത്രീകൾ.. മറ്റുള്ളവർ കാണാൻ ചേലുള്ള പെണ്ണ് എന്ന് പറയുന്നതും കാത്ത് അതിനായി ശ്രമിക്കുന്നവരാന് ഏറെയും.. അങ്ങനെയല്ലെങ്കിൽ പോലും ഉള്ള സൗന്ദര്യം പോകണേ എന്നാരും പ്രാർത്ഥിക്കാറുമില്ല..എന്നാൽ അങ്ങനെയൊരു നാടുണ്ട്.. സ്ത്രീ സൗന്ദര്യം വെച്ചുപൊറുപ്പിക്കാത്ത നാട്..ദൂരെയെങ്ങുമല്ല, നമ്മുടെ ഇന്ത്യയിൽ തന്നെ അരുണാചൽ പ്രാദേശിലാണ് ഈ ചിന്താഗതിയുള്ളവർ.
അരുണാചൽ പ്രദേശിലെ സിറോ താഴ്വരയിലുള്ള സ്ത്രീകൾ അന്യപുരുഷന്മാർ നോക്കാതിരിക്കാൻ മൂക്കിൽ വലിയ മൂക്കുത്തികൾ അണിയാറുണ്ട്. ഇതിലൂടെ അവർ സ്വന്തം സൗന്ദര്യം കുറയ്ക്കുകയാണ് ചെയ്യുന്നത്. അപതാനി എന്ന ഗോത്രവർഗക്കാരായ ഇവർ മറ്റുള്ള ഗോത്രങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. ഒരുപാട് കാര്യങ്ങളിൽ..
അരുണാചൽ പ്രദേശിലെ തന്നെ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീകൾ ഉള്ള സ്ഥലമാണിത്. ഇവിടെ നിന്നും പണ്ടൊക്കെ പെൺകുട്ടികളെ പുരുഷന്മാർ തട്ടിക്കൊണ്ട് പോകുമായിരുന്നു.. അങ്ങനെയുള്ള സാഹചര്യം ഒഴിവാക്കാൻ ഇവർ വലിയ മൂക്കുത്തി അണിഞ്ഞ് വിരൂപികളാകാൻ ശ്രമിച്ചു. മുൻപൊക്കെ ചെറിയ പെൺകുട്ടികൾ വരെ ഈ രീതിയിൽ മൂക്കുത്തി അണിയുമായിരുന്നു.. ഇപ്പോൾ പ്രായമായ സ്ത്രീകളിലെ ഈ കാഴ്ച ഉള്ളു. മൂക്ക് പത്രമല്ല, വളരെ അരോചകമായ രീതിയിൽ മുഖത്ത് പച്ച കുത്തുകയും ചെയ്യും.
Food
മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ
മുലപ്പാൽ പോലെ ആരോഗ്യദായകമാണ് തേങ്ങാപ്പാലെന്നും കുട്ടികൾക്ക് ഇത് ഉത്തമമാണെന്നും പുതിയ കണ്ടെത്തൽ. കരിക്കിൻ വെള്ളം, തേങ്ങാപ്പാൽ, വെളിച്ചെണ്ണ എന്നിവ ആരോഗ്യത്തിന് ഉത്തമമാണെന്ന് നേരത്തെ തന്നെ പഠനങ്ങൾ സാക്ഷ്യപ്പെടുത്തിയിരുന്നു. മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞുങ്ങൾക്ക് നൽകാൻ ഏറ്റവും ഉത്തമമായ പാനീയം തേങ്ങാപ്പാലാണെന്ന് പുതിയൊരു കണ്ടെത്തൽ കൂടി നടത്തിയിരിക്കുകയാണ് ശാസ്ത്രലോകം.. പശുവിൻ പാലിനെക്കാളും മികച്ചതാണ് തേങ്ങാപ്പാലെന്ന് യു എസ് പോഷകാഹാര വിദഗ്ധൻ ഡോ: ആക്സിന്റെ പഠങ്ങൾ പറയുന്നതായി നാളികേര വികസന ബോർഡ് പറയുന്നു. പശുവിൻപാലിലെ ലാക്ടോസ് കുട്ടികൾക്ക് ദഹിക്കാൻ പ്രയാസമായിരിക്കും, എന്നാൽ തേങ്ങാപ്പാലിൽ ഈ പ്രശ്നമില്ലെന്നും പഠനം പറയുന്നു.
ശ്രീലങ്ക, മലേഷ്യ, തായ്‌ലൻഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ കുട്ടികൾക്ക് മുലപ്പാൽ ലഭിക്കാത്ത അവസരങ്ങളിൽ തേങ്ങാപ്പാലാണ് പകരം നൽകുന്നതെന്ന് സിഡിബി ചെയർമാൻ ടി കെ ജോസ് പറഞ്ഞു. തേങ്ങാപ്പാലിന് ലോക നിലവാരത്തിൽ പ്രചാരം നൽകാനുള്ള തയാറെടുപ്പുകളിലാണ് നാളികേര വികസന ബോർഡ്. ഇതിനായി കരിക്കിൻ ജ്യൂസും തേങ്ങാപ്പാലും വൻ തോതിൽ ഉൽപ്പാദിപ്പിക്കാനാണ് ബോർഡിന്റെ തീരുമാനം.
-
Living6 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women6 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health6 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living6 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women6 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech6 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food6 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living6 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
