Connect with us

Health

സ്ഥിരമായി കംപ്യൂട്ടർ ഉപയോഗിക്കുമ്പോൾ കൈകളിൽ വേദനയുണ്ടെങ്കിൽ..

Published

on

ജീവിതരീതി രോഗങ്ങൾ അധികമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് ഇപ്പോൾ.എല്ലാവരും തന്നെ തിരക്കേറിയ ജോലിയിലായതിനാൽ ഇത്തരം രോഗങ്ങൾക്ക് സാധ്യതയും അധികമാണ്. ഓഫീസ് ജോലി ചെയ്യുന്നവർ പ്രത്യേകിച്ച് കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർക്ക് പൊതുവെ കണ്ടു വരുന്ന ഒന്നാണ് കൈകളിലെ തരിപ്പും വേദനയും. തുടർച്ചായി കമ്പ്യൂട്ടർ ഉപയോഗിക്കുന്നതാണ് കാരണം എന്ന് എല്ലാവർക്കും അറിയാം. മൊബൈൽ അധികനേരം ഉപയോഗിക്കുന്നവർക്കും ഈ പ്രശ്നം ഉണ്ടാകാറുണ്ട്.

പക്ഷേ വേദന പലരും കാര്യമാക്കാറില്ല. കുറച്ച് സമയം അനങ്ങാതിരുന്നൊക്കെ വേദന ശമിപ്പിക്കാൻ ശ്രമിക്കാറേ പതിവുള്ളു. എന്നാൽ മനസിലാക്കേണ്ട കാര്യം ഇത് വളരെ അപകടം പിടിച്ച സാഹചര്യമാണ്. കൈകൾക്ക് വേണ്ടത്തരം വിശ്രമം നൽകിയില്ലെങ്കിൽ വലിയ പ്രശ്നങ്ങൾ ഭാവിയിൽ അനുഭവിക്കേണ്ടി വരും. അതിനു പകരം കുറച്ച് ചെറിയ വ്യായാമങ്ങളിലൂടെ ഈ വേദനയെയും തരിപ്പിനെയും നിയന്ത്രിക്കാൻ സാധിക്കും.

ഇടയ്ക്കിടയ്ക്ക് കൈകൾ സ്ട്രെച്ച് ചെയ്യണം. കൈപ്പത്തി കമിഴ്ത്തിപ്പിടിച്ച് മുകളിലേക്കും താഴേക്കും ആട്ടുക. ഒന്ന് എഴുന്നേറ്റ് കൈകൾ മുൻപോട്ട് നീട്ടി അൽപ സമയം ഈ രീതിയിൽ തുടരാം. ജോലിയുടെ ഇടവേളകളിൽ ഈ ശീലം തുടർന്നാൽ കൈകളിലെ തരിപ്പിനു ആശ്വാസമുണ്ടാകും.

മറ്റൊന്ന് കൈകൾ മുന്നിലേക്ക് നീട്ടി മുകളിലേക്ക് ഉയർത്തുക. അല്പസമയത്തിനു ശേഷം താഴേയ്ക്കും. മുകളിലേക്കും താഴേക്കും തുടർച്ചയായി ഈ രീതിയിൽ കൈകൾ അനക്കുക. മറ്റൊന്ന് കൈകൾ ടാറ്റ നല്കുന്നതുപോലെ വീശുക. മുഷ്ടി ചുരുട്ടിയും ഈ രീതീയിൽ ചെയ്യാം.

Food

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Published

on

ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..

പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.

Continue Reading

Health

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Published

on

ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്‍കിയാല്‍ ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.

ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.

അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.

സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.

Continue Reading
Living6 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food6 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health6 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food6 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health6 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel6 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech6 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food6 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living6 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech6 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending