Connect with us

Tech

നഷ്ടപ്പെട്ട ഐ ഫോൺ എളുപ്പത്തിൽ വളരെ വേഗം കണ്ടെത്താം…

Published

on

ഫോൺ നഷ്ടപ്പെടുന്നതോ മോഷ്ടിക്കുന്നതോ ആയ കാര്യങ്ങൾ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. ഐ ഫോണാണ് നഷ്ടമാകുന്നതെങ്കിൽ സമ്മർദ്ദം വളരെയധികവുമായിരിക്കും. എല്ലാത്തിനും ഐ ഫോണിനെ ആശ്രയിക്കുന്നവർക്ക് ഇത്തരം നഷ്ടങ്ങൾ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഫോൺ നഷ്ടപ്പെടില്ല എന്ന ആത്മവിശ്വാസം മാറ്റി വെച്ച് നഷ്ടപ്പെട്ടാൽ തിരികെ ലഭിക്കാൻ വേണ്ട കാര്യങ്ങൾ സജ്ജമാക്കി വയ്ക്കണം. 

നഷ്ടപ്പെട്ട ഫോൺ സുരക്ഷിതമാക്കാനും വീണ്ടെടുക്കാനുമുള്ള പ്രധാന മാർഗ്ഗം ആപ്പിളിന്റെ ‘എന്റെ ഐഫോൺ കണ്ടെത്തുക’ ( Find My iPhone) സേവനം ഉപയോഗിക്കാം. 

 അതായത് ഫോണിൽ ഒരു പാസ്സ്‌കോഡ് സെറ്റ് ചെയ്യാനും  Find My iPhone സേവനം ഇനേബിൾ ചെയ്യാനും  ശ്രദ്ധിക്കുക. ഇത് രണ്ടും ഉണ്ടെങ്കിൽ നഷ്ടപ്പെട്ട ഫോൺ വീണ്ടെടുക്കാൻ സാധിക്കും. 

പാസ്സ്‌കോഡ് സെറ്റ് ചെയ്യാം 

ഒരു ഐഫോൺ ഉപയോഗിക്കുമ്പോൾ ഫേസ് ഐഡി അല്ലെങ്കിൽ ടച്ച് ഐഡി ഉപയോഗിക്കുന്നത് വലിയ കാര്യമായി ചിലർക്ക് തോന്നാറില്ല. എന്നാൽ അത് തെറ്റായ ധാരണയാണ്. ഒരു പാസ്‌കോഡ് സജ്ജീകരിക്കുന്നതും നിങ്ങളുടെ ഫോണിലെ എല്ലാ വിവരങ്ങളും പരിരക്ഷിക്കുന്നതിന് നിങ്ങളുടെ മുഖമോ വിരലടയാളമോ ഉപയോഗിക്കുന്നത്  സ്വകാര്യ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ഒരു വലിയ മാർഗം തന്നെയാണ്. അതായത് ഈ വിരലടയാളമോ നിങ്ങളുടെ മുഖമോ ഇല്ലാതെ ഫോൺ ഓപ്പൺ ചെയ്യാൻ പോലും സാധിക്കില്ല. 

Settings > Face ID (or Touch ID) & Passcode എന്ന രീതിയിൽ ഇവ സെറ്റ് ചെയ്യുക . നിങ്ങളുടെ വിരൽ സ്‌കാൻ ചെയ്യുകയോ ഫെയ്‌സ് ഐഡി ക്രമീകരിക്കുകയോ ചെയ്യുന്നത് ചിലർക്ക് വലിയ അസൗകര്യമാണ്. എന്നാൽ ഒരിക്കൽ ഇത് ക്രമീകരിച്ച് ശീലമായി കഴിഞ്ഞാൽ അത് നിങ്ങൾക്ക് ഉപകാരം മാത്രമേ ചെയ്യൂ. 

ഒരു പാസ്‌കോഡ് സജ്ജീകരിച്ച ശേഷം, Find My iPhone സേവനം ഓണാണോ എന്ന്  രണ്ടുതവണ പരിശോധിക്കുക. നിങ്ങളുടെ ഫോണിൽ , സെറ്റിംഗ്സ്  ആപ്ലിക്കേഷൻ തുറന്ന് സ്‌ക്രീനിന്റെ മുകളിലുള്ള നിങ്ങളുടെ പേരിൽ ടാപ്പുചെയ്യുക . അടുത്തതായി, ഐ ക്‌ളൗഡ്‌(I CLOUD)   തിരഞ്ഞെടുത്ത് താഴേക്ക് സ്ക്രോൾ ചെയ്ത്  Find My iPhone കണ്ടെത്തുക . അതിലുള്ള  രണ്ട് സ്വിച്ചുകളും ഓൺആണെങ്കിൽ ഈ സേവനം ആക്റ്റീവ് ആണ്. അല്ലെങ്കിൽ ഓൺ ചെയ്യുക. 

ഇനി ഫോൺ കണ്ടെത്തനുള്ള വഴി ഇതാണ്.  ഓരോ ഐഒഎസ് ഉപകരണത്തിലും നിങ്ങളുടെ ഐക്ലൗഡ് അക്കൗണ്ട് നിയന്ത്രിക്കുന്ന സെറ്റിങ്സിൽ Find My iPhone ഓപ്ഷൻ ഉണ്ട് . നിങ്ങളുടെ ഫോൺ നഷ്‌ടപ്പെട്ടുവെന്ന് മനസ്സിലായിക്കഴിഞ്ഞാൽ, നിങ്ങൾ ആദ്യം ചെയ്യേണ്ടത് ഒരു കമ്പ്യൂട്ടറിലെ icloud.com/findസന്ദർശിക്കുക എന്നതാണ്.

കമ്പ്യൂട്ടർ ലഭ്യമല്ലെങ്കിൽ Find My iPhone എടുക്കാൻ മറ്റ്  ഓപ്ഷനുകൾ ഉണ്ട്. ഒരു സുഹൃത്തിന്റെയോ  കുടുംബാംഗത്തിന്റെയോ iOS ഉപകരണം കടമെടുത്ത് എന്റെ ഐഫോൺ കണ്ടെത്തുക അപ്ലിക്കേഷനിൽ പ്രവേശിക്കുക.  വെബ്‌സൈറ്റ് വഴിയോ മറ്റൊരു ഉപകരണത്തിലൂടെയോ Find My iPhone ആക്‌സസ്സു ചെയ്യുകയാണെങ്കിൽ, നഷ്‌ടപ്പെട്ട ഐഫോണുമായി ലിങ്കുചെയ്‌തിരിക്കുന്ന അതേ ഐക്ലൗഡ് അക്കൗണ്ടിലേക്ക് നിങ്ങൾ സൈൻ ഇൻ ചെയ്യേണ്ടത് പ്രധാനമാണ്.

സൈൻ ഇൻ ചെയ്ത ശേഷം, നിലവിലെ ലൊക്കേഷൻ  കാണുന്നതിന്LIST OF DEVICES-ൽ  നിന്ന് നിങ്ങളുടെ ഫോൺ തിരഞ്ഞെടുക്കുക. ഉപകരണം ഓഫാക്കിയിട്ടുണ്ടെങ്കിൽ, ഓൺ ആയിരുന്ന അവസാന ലൊക്കേഷൻ കാണിക്കും. 

ഫോണിന്റെ ലൊക്കേഷൻ  കാണുമ്പോൾ, സ്‌ക്രീനിന്റെ ചുവടെയുള്ള പ്രവർത്തനങ്ങളിൽ   ലോസ്റ്റ് മോഡ് (LOST MODE ) തിരഞ്ഞെടുക്കുക. ഒപ്പം ഒരു ഫോൺ നമ്പറും ഒരു സന്ദേശവും നൽകാൻ നിങ്ങളോട് ആവശ്യപ്പെടും. ലോസ്റ്റ് മോഡിലേക്ക് ഇട്ട ഫോണിൽ ഒരു പാസ്‌കോഡ് സജ്ജമാക്കിയിട്ടില്ലെങ്കിൽ, ലോസ്റ്റ് മോഡ് പ്രവർത്തനക്ഷമമാക്കുമ്പോൾ ഒരെണ്ണം സൃഷ്ടിക്കാൻ നിങ്ങളോട് ആവശ്യപ്പെടും.

ഫോൺ ഓൺ ആകുമ്പോൾ , ലോസ്റ്റ് മോഡ് ഫോണിനെ  ലോക്കുചെയ്യും, അറിയിപ്പുകളും സന്ദേശങ്ങളും നിങ്ങളുടെ ലോക്ക് സ്‌ക്രീനിൽ ദൃശ്യമാകുന്നത് തടയുകയും ഫോണിന്റെ സ്ഥാനം ട്രാക്കുചെയ്യുന്നത് തുടരുകയും ചെയ്യും. ഇൻകമിംഗ് ഫോണിനും ഫെയ്‌സ് ടൈം കോളുകൾക്കുമായി ഫോൺ ഇപ്പോഴും റിംഗ് ചെയ്യും. ഫോൺ സമീപത്താണെങ്കിൽ അത് ട്രാക്കുചെയ്യാൻ ഇത് നിങ്ങളെ സഹായിക്കും. അല്ലെങ്കിൽ മോഷ്ടിച്ചയാൾ അല്ലെങ്കിൽ നഷ്ടപ്പെട്ട ഫോൺ ലഭിച്ചയാൾ തിരികെ നൽകാം സാഹചര്യം ഒരുക്കും. 

Untitled design - 2020-03-29T124046.316.jpg

Tech

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Published

on

സമൂഹ മാധ്യമങ്ങളിൽ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാൻ പറ്റുന്നയിടമാണ് ഇൻസ്റ്റാഗ്രാം. ചിത്രങ്ങളിലൂടെയും ക്യാപ്‌ഷനുകളിലൂടെയും നിങ്ങൾക്ക് താരങ്ങളാകാം.. എന്നാൽ വളരെ വേഗം ഫലം ലഭിക്കണമെങ്കിൽ സ്റ്റൈലൻ ചിത്രങ്ങളോ, ഗംഭീര ക്യാപ്ഷനോ പോരാ.. അതിനാണ് ഹാഷ്ടാഗ്.. ഇൻസ്റ്റാഗ്രാമിൽ ഹാഷ്ടാഗുകളാണ് സംസാരിക്കുന്നത്. അത് എങ്ങനെയെന്ന് നോക്കാം.

ഹാഷ്‌ടാഗുകളുടെ പ്രാധാന്യം നിങ്ങൾ ഒരിക്കലും കുറച്ചു കാണരുത്, കാരണം നിങ്ങളുടെ ഫോളോവേഴ്സ് വളരുമ്പോൾ അതിനു പിന്നിൽ വലിയ പങ്കുവഹിക്കുന്നത് ഹാഷ്ടാഗുകളാണ്. ഇൻസ്റാഗ്രാമിനെകുറിച്ച് അറിയാത്ത ഒരാൾ ചിത്രങ്ങൾ ഇടുമ്പോൾ ഹാഷ്ടാഗുകൾ ചേർക്കാറില്ല.. അതുകൊണ്ട് തന്നെ ഒരാളും അങ്ങനെ ഒരു പോസ്റ്റ് ഉണ്ടെന്നു പോലും അറിയാൻ സാധ്യത വിരളമാണ്. നിങ്ങൾക്ക് ഫോളോവേഴ്സ് ഇല്ലെങ്കിൽ ഉറപ്പിച്ചോളു, ഹാഷ്ടാഗ് നൽകുന്നതിൽ നിങ്ങൾ പരാജയമാണെന്ന്.

ഇൻസ്റ്റാഗ്രാം ഹാഷ്‌ടാഗുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം വളരെ ജനപ്രിയമായവ, അല്ലെങ്കിൽ ഒരുപാടധികം ആളുകൾ ഉപയോഗിച്ചവ തിരഞ്ഞെടുക്കരുത് എന്നതാണ്. ഇതിനുള്ള കാരണം, ഒരു ഹാഷ്‌ടാഗ് വളരെ ജനപ്രിയമാണെങ്കിൽ, നിങ്ങളുടെ പോസ്റ്റ് വലിയൊരു വിഭാഗത്തിഅറിയാൻ നിടയിലേക്കാണ് ചെന്നുപെടുന്നത്.

ഒരു ഹാഷ്‌ടാഗ് എത്രത്തോളം ജനപ്രിയമാണെന്ന് അറിയാൻ നിങ്ങൾക്ക് ഇൻസ്റ്റാഗ്രാം ഹാഷ്‌ടാഗ് സെർച്ച് ബാർ ഉപയോഗിച്ച് ആ ടാഗ് ഉപയോഗിക്കുന്ന പോസ്റ്റുകളുടെ എണ്ണം അറിയാൻ കഴിയും. അങ്ങനെ തിരഞ്ഞതിനു ശേഷം അത്ര ജനപ്രിയമല്ലാത്ത, അധികം ഉപയോഗിക്കാത്ത ഒന്ന് തിരഞ്ഞെടുക്കണം. ഇത് നിങ്ങളുടെ പോസ്റ്റ് എന്താണോ അർത്ഥമാക്കുന്നത്, അല്ലെങ്കിൽ നിങ്ങൾ ഇങ്ങനെയുള്ള പ്രേക്ഷകരെയാണോ ഉദ്ദേശിക്കുന്നത് അതിലേക്ക് ഏതാണ് സഹായിക്കും.

ഓരോ പോസ്റ്റിനും 30 ഹാഷ്‌ടാഗുകൾ തിരഞ്ഞെടുക്കാൻ ഇൻസ്റ്റാഗ്രാമിൽ അവസരമുണ്ട്. എന്നാൽ അത്രയും ഹാഷ്ടാഗുകൾ നൽകണം എന്നില്ല. അതുപോലെ ചിലർ ക്യാപ്ഷന് ഒപ്പം ഹാഷ്ടാഗ് നൽകും. ചിലർ കമന്റ് ബോക്സിലാണ് നൽകുന്നത്. എന്നാൽ അതത്ര എഫക്റ്റീവ് അല്ല എന്നുവേണം പറയാൻ. അതിനു പകരം നിങ്ങൾ താഴെ പറയുന്നേ രീതിയിൽ ഒന്ന് ശ്രമിച്ചു നോക്കൂ.

അടുത്തതായി ശ്രദ്ധിക്കേണ്ട കാര്യം സ്ഥിരമായി പോസ്റ്റുചെയ്യുക എന്നതാണ്. അതായത്, ദിവസത്തിൽ ഒന്നോ രണ്ടോ തവണ പോസ്റ്റുചെയ്യണം, ഒരേ സമയം തന്നെ. നിങ്ങളുടെ ഫോളോവേഴ്സ് ഏത് സമയത്താണ് ഏറ്റവും സജീവമായിരിക്കുന്നതെന്ന് മനസിലാക്കാൻ ശ്രമിക്കുക. ആ സമയത്ത് പോസ്റ്റുകൾ നല്കിയാൽ കൂടുതൽ എൻഗേജ്മെന്റ്റ് വർദ്ധിപ്പിക്കാം. കൂടാതെ നിങ്ങൾ പോസ്റ്റുകൾ പങ്കുവെച്ചതിനു ശേഷം ഒരു പതിനഞ്ചു മിനിറ്റെങ്കിലും കമന്റ് ബോക്സിൽ ഉണ്ടാകണം. അതായത് ആരെങ്കിലും കമന്റ് ചെയ്യുമ്പോൾ ഉടൻ തന്നെ മറുപടി കൊടുക്കുക, കമന്റുകൾക്ക് ലൈക്ക് നൽകുക തുടങ്ങിയവ. അപ്പോൾ വൈകാതെ ഹാഷ്ടാഗുകളുമായി ഇൻസ്റ്റഗ്രാം പരീക്ഷണങ്ങൾ ആരംഭിച്ചോളു..

Continue Reading

Tech

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Published

on

നിങ്ങളുടെ കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ, നെറ്റ്‌ ഉപയോഗവും മറ്റു ക്രിയാത്മക പ്രവർത്തനങ്ങളും തമ്മിൽ ആരോഗ്യകരമായ ഒരു തുലനം സ്ഥാപിക്കേണ്ടത്‌ അത്യാവിശ്യമാണ്‌. ഇന്ന്‌ നമുക്ക്‌ ചുറ്റുമുള്ള നല്ലൊരു ശതമാനം ഓൺ ലൈൻ ഉപഭോക്താക്കളേയും ഗ്രസിച്ചിരിക്കുന്ന മാരകമായ ഒരു പ്രശ്നമാണിത്‌. WHO റിപ്പോർട്ട്‌ അനുസരിച്ച്‌ മറ്റേതൊരു അഡിക്ഷനേയും പോലെ തന്നെ മാരകമായ ഒന്നാണ്‌ ഇന്റർനെറ്റ്‌ ലോകത്ത്‌ സ്വകാര്യതയുടെ അന്വേഷണവും. അതിനായി ഫലപ്രദമായ ഏതാനും നിവാരണ മാർഗ്ഗങ്ങൾ.

1. കുട്ടികളുടെ നിർദ്ദേശങ്ങൾകൂടി മാനിച്ചുകൊണ്ടുള്ള ഒരു നെറ്റ്‌ ഉപയോഗ നിയമാവലി വീട്ടിൽ പ്രാവർത്തികമാക്കുക.

2. നെറ്റ്‌ കണക്ഷൻ ഉള്ള കമ്പ്യൂട്ടറുകൾ കുട്ടികളുടെ മുറിയിൽ നിന്നും മാറ്റി പൊതുവായ മുറിയിൽ സൂക്ഷിക്കുക.

3. മറ്റെല്ലാ കാര്യങ്ങളും ചർച്ച ചെയ്യുന്നതുപോലെ തന്നെ ഓൺ ലൈൻ ഫ്രണ്ട്സിനെക്കുറിച്ചും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.

4. ഓൺലൈൻ സുഹൃത്തിനെ നേരിൽ കാണാനുള്ള കുട്ടി കളുടെ താൽപര്യം ആദ്യം നിങ്ങളെ തന്നെ അറിയിക്കാൻ ആവശ്യപ്പെടുക.

5. ഇ-മെയിൽ, ചാറ്റ്‌ റൂം, ഇന്റർനെറ്റ്‌ മെസ്സേജിംഗ്‌, രജിസ്ട്രേഷൻ ഫോമുകൾ പൂരിപ്പിക്കൽ, ഓൺലൈൻ മത്സരങ്ങളിൽ പങ്കെടു ക്കൽ തുടങ്ങിയ അവസരങ്ങളിൽ തങ്ങളുടെ അനുവാദം കൂടാതെ വ്യക്തിവിവരങ്ങൾ കൈമാറരുതെന്ന്‌ കുട്ടികളെ പഠിപ്പിക്കുക.

6.കുട്ടികൾക്ക്‌ മാനസികമായി അസ്വസ്ഥത ഉളവാക്കുന്നതോ ഭീക്ഷണിയേകുന്നതോ ആയ സന്ദേശങ്ങൾ വന്നാലുടൻ തന്നെ തങ്ങളെ അറിയിക്കാൻ പ്രോത്സാഹിപ്പിക്കുക. ശാന്തരായിരിക്കുക, ക്ഷുഭിതരായിരുന്നാൽ ഏതെങ്കിലും അടിയന്തിര സഹായം ആവശ്യമായി വന്നാൽ കുട്ടികൾ നിങ്ങളെ സമീപി
ക്കാൻ ഭയക്കും.

7. ഓൺലൈൻ പോണോഗ്രഫിയെക്കുറിച്ച്‌ കുട്ടികൾക്ക്‌ മൂന്നാര്റി യിപ്പ്‌ നൽകുകയും ലൈംഗീകത, ആരോഗ്യം എന്നിവയെക്കു റിച്ച്‌ ആധികാരിക വിവരങ്ങൾ ലഭ്യമാകുന്ന സൈറ്റുകൾ അവരെ പരിചയപ്പെടുത്തുകയും ചെയ്യുക.

8. അപരിചിതരോട്‌ അതിരുവിട്ട ബന്ധങ്ങൾ കുട്ടികൾ സൂക്ഷി ക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്താൻ അവരുടെ ഇ-മെയിൽ, സോഷ്യൽ നെറ്റ്‌ വർക്കിംഗ്‌ സൈറ്റുകൾ, ഇൻസ്റ്റന്റ്‌ മെസ്സേജുകൾ, എന്നിവയിൽ ഒരു ശ്രദ്ധ വയ്ക്കണം.

9. സന്മാർഗിയതയെക്കുറിച്ച്‌ അവരുമായി ചർച്ച ചെയ്യുക. അപ വാദം പരത്താനോ മറ്റൊരാളുടെ സ്വകാര്യതകൾക്ക്‌ ഭീക്ഷണിയാകാനോ നെറ്റ്‌ ഉപാധിയാക്കരുതെന്ന്‌ കർശനമായി താക്കീതു നൽകുക

Continue Reading
Living6 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food6 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health6 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food6 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health6 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel6 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech6 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food6 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living6 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech6 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending