Health
നനഞ്ഞ മുടി കെട്ടിവയ്ക്കുമ്പോൾ ദുർഗന്ധം മാത്രമല്ല സംഭവിക്കുന്നത്..
മുടി നിത്യവും കഴുകുന്നവരാണ് പൊതുവെ മലയാളികൾ. എന്നാൽ നനഞ്ഞ മുടി എങ്ങനെ പരിപാലിക്കണം എന്ന് പലർക്കും അറിയില്ല. തോർത്ത് മുടിയിൽ കെട്ടി നിൽക്കുന്ന സ്ത്രീകൾ മലയാളിത്തത്തിന്റെ നേർരൂപമാണെങ്കിലും ഇത് അത്ര നല്ല പ്രവണതയല്ല.
ഉണങ്ങാത്ത മുടിയില്‍ തോര്‍ത്ത് ചുറ്റിക്കെട്ടുന്നത് മുടിയിലുള്ള സ്വാഭാവികമായ എണ്ണമയത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല മുടിയുടെ ആരോഗ്യം നശിക്കുന്നതിനും കാരണമാകുന്നു. മാത്രമല്ല, നനഞ്ഞ മുടി ചീകുന്നത് ചിലരുടെ ശീലമാണ്. ഇത് മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. മുടി പൊട്ടിപോകാൻ കാരണമാകുന്നു.
ദിവസവും മുടി കഴുകുന്നതും നല്ലതല്ല. ഇത് മുടിയെ പലപ്പോഴും അസ്വസ്ഥമാക്കുന്നു. മുടി കഴുകുമ്പോൾ കൂടുതല്‍ സമയം എടുത്ത് കഴുകുന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇത് തലയോട്ടിയിലെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നു.
അതുപോലെ തല വിയർത്തിരിക്കുമ്പോൾ വെള്ളമൊഴിക്കരുത്. മുടിക്കിത് ദോഷമാണ്. അമർത്തി തുവർത്തുന്നത് മുടിയുടെ സ്വാഭാവികത നഷ്ടമാകും. അറ്റം വരണ്ടിരിക്കാൻ കാരണമാകും. തലയില്‍ ചൂടുവെള്ളം ഒഴിക്കുന്നതും മുടി വളരെയധികം കൊഴിഞ്ഞ് പോവാന്‍ കാരണമാകുന്നു.
Food
പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!
ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..
പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
Health
അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..
ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്‍കിയാല്‍ ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.
ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.
അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.
സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.
-
Living6 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women6 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health6 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living6 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women6 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech6 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food6 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living6 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
