Living
മറ്റുള്ളവരുടെ മനസ് വായിക്കണോ? ഇതാ, ചില സൈക്കോളജിക്കൽ തന്ത്രങ്ങൾ!
ആളുകൾ ഓരോ തുരുത്തുകളാണ്. അവർ അവരുടേതായ ലോകത്ത് അവരുടേതായ രീതിയിൽ ജീവിക്കുന്നു. ഓരോരുത്തരുടെയും ജീവിത രീതികൾ പലതായിരിക്കും. പക്ഷെ മനഃശാസ്ത്രപരമായി എല്ലാവരിലും ചിലതൊക്കെ പൊതുവായി ഉണ്ടായിരിക്കും. സൈക്കോളജിയിലൂടെ ചിലരുടെ പെരുമാറ്റങ്ങളും ചലനങ്ങളൂം ശ്രദ്ധിച്ചാൽ പലതും നമുക്ക് മനസിലാക്കാൻ സാധിക്കും. അത്തരം ചില ട്രിക്കുകൾ പരിചയപ്പെടാം..ഇത് നിങ്ങൾക്ക് മറ്റുള്ളവരെ ആഴത്തിൽ മാനസിലാക്കാൻ സാധിക്കുന്ന ഒരു ഘടകമാണ്.
നിങ്ങളുടെ വാക്കുകൾ ആളുകൾ കാര്യമായിട്ട് എടുക്കണമെന്നുണ്ടോ ? എങ്കിൽ ആധികാരിക വിഷയങ്ങൾ സംസാരിക്കുമ്പോൾ മാതാപിതാക്കൾ പറഞ്ഞു തന്നതാണെന്നു കൂടി പറയുക. പൊതുവെ ആളുകൾ അച്ഛനമ്മമാരുടെ വാക്കുകൾക്ക് വലിയ വില നൽകും. ഇത്തരത്തിൽ നിങ്ങളുടെ വാക്കുകൾ കേൾവിക്കാർ സ്വീകരിക്കും.
ഒരു കാര്യം മറ്റുള്ളവർ അംഗീകരിക്കണമെങ്കിൽ നിങ്ങൾ തലയാട്ടികൊണ്ട് സംസാരിക്കുക. മുന്നിൽ നിൽക്കുന്നവർക്കും ആ സമയം തലയാട്ടി അംഗീകരിക്കാനുള്ള പ്രവണത ഉണ്ടാകും.
ഒരുപാട്ട് നിങ്ങളുടെ മനസ്സിൽ കുടുങ്ങിപോയിയെന്നിരിക്കട്ടെ.. ഇത് നിങ്ങളെ വല്ലാതെ ശല്യപ്പെടുത്തുകയാണ്. അപ്പോൾ ആ പാട്ടിന്റെ അവസാനമെന്താണ് എന്ന് ചിന്തിക്കുക. ഉത്തരം കിട്ടാത്ത അവസ്ഥയിൽ തലച്ചോർ ആ ഗാനം തന്നെ പുറന്തള്ളും.
ആരെങ്കിലും നിങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന തോന്നൽ നിങ്ങൾക്കുണ്ടെങ്കിൽ, കോട്ടുവായിട്ട് ചുറ്റും നോക്കുക. ആരെങ്കിലും നിങ്ങളെ ശരിക്കും വീക്ഷിക്കുന്നെണ്ടെങ്കിൽ , അവരും കോട്ടുവായിടും. കാരണം കോട്ടുവായ ഒരു പകർച്ചവ്യാധി പോലെയാണ്.
ഒരാളോട് സൗഹൃദമാക്കൻ തുനിയുമ്പോൾ അയാൾക്ക് തീർച്ചയായതും കൈകൊടുക്കുമല്ലോ. അപ്പോൾ നിങ്ങളുടെ കൈകൾ ഊഷ്മളമാണെന്നു ഉറപ്പുവരുത്തുക. മറിച്ച് തണുത്ത കൈപ്പത്തിയാണെങ്കിൽ ആ സൗഹൃദം അതുപോലെ തന്നെയായിരിക്കും.
ഒരു വ്യക്തിക്ക് നിങ്ങളെ ഇഷ്ടമല്ലെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, അവരോട് പെൻസിലോ പേനയോ എന്തെങ്കിലുമോ കടം ചോദിക്കുക. ഇഷ്ടമല്ലെങ്കിൽ അവർ അത് തരാൻ മുതിരില്ല. മറുവശത്ത് ചിലർക്ക് ഇഷ്ടമല്ലെങ്കിൽ കൂടി നോ പറയാൻ മടി കാരണം തന്നെന്നിരിക്കും. ഇത് മെല്ലെ നിങ്ങളോട് അനുഭാവം ഉണ്ടാക്കാൻ സഹായിക്കും.
ആരുടെയെങ്കിലും സഹായം നിങ്ങൾക്ക് ആവശ്യമെങ്കിൽ ‘എനിക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്…’ എന്ന വാക്ക് ഉപയോഗിച്ച് നിങ്ങളുടെ വാചകം ആരംഭിക്കുക. പറ്റില്ല എന്ന് പറയാൻ ആരും ആഗ്രഹിക്കുന്നില്ല.
Living
ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!
ഒരുപാട് കാത്തിരുന്നാണ് ഒരു ജോലി ലഭിക്കുക. ആഗ്രഹിച്ച, സ്വപ്നം കണ്ട ജോലിക്കായി നിങ്ങൾ ഒരുപാട് പ്രയത്നങ്ങൾ നടത്തുകയും അതിനു വേണ്ടി വളയുകയും ചെയ്തിട്ടുണ്ടാകാം.. എന്നാൽ എത്ര വലിയ പൊസിഷനിൽ ഉള്ള ജോലി ആയാലും, ഈ ചോദ്യങ്ങൾ മാനേജ്‌മെന്റിനോട് ആരാഞ്ഞ് തൃപ്തികരമായ മറുപടി ലഭിച്ചാൽ മാത്രമേ ജോലിയിൽ പ്രവേശിക്കാവു.
ജോലി സമയത്തെ കുറിച്ച് വ്യക്തമായി ചോദിക്കുക. എപ്പോഴാണ് എത്തേണ്ടത്, എത്ര മണിവരെയാണ് എന്നുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കണം.
ജോലിയുടെ സ്വഭാവമനുസരിച്ച് ഇമെയിൽ സന്ദേശങ്ങൾ സ്ഥിരമായി നോക്കികൊണ്ടിരിക്കണോ?, നിർദേശങ്ങൾ ഏതു മാർഗമാണ് ലഭിക്കുക തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുക. നിങ്ങൾ സ്ഥിരമായി മെയിലുകൾ പരിശോധിക്കാത്ത വ്യക്തി ആണെങ്കിൽ ഇത്തരം ചോദ്യങ്ങൾ വലിയ ഗുണം ചെയ്യും.
ഓഫ്, ലീവ്, സിക്ക് ലീവ് തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ കൃത്യമായി ചോദിച്ചറിയണം. കാരണം ജോലിയിൽ പ്രവേശിച്ചതിന് ശേഷം ഏതെങ്കിലും തരത്തിൽ തെറ്റായി പ്രവർത്തിച്ചിട്ട് ഞാൻ അങ്ങനെയാണ് കരുതിയത്, മുൻപ് ജോലി ചെയ്തിടത്ത് ഇങ്ങനെ ആയിരുന്നു എന്ന് പറയുന്നതിൽ അർത്ഥമില്ല.
പൊതുവെ ഇപ്പോൾ മിക്ക ഓഫീസ് ജോലികൾക്കും വർക്ക് അറ്റ് ഹോം സംവിധാനമുണ്ട്. അതുകൊണ്ട് അസുഖമല്ലാതെ മറ്റെന്തെങ്കിലും സാഹചര്യത്തിൽ വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ അവസരമുണ്ടോ എന്നും അതിന്റെ നിയമങ്ങൾ എങ്ങനെയാണെന്നും അന്വേഷിക്കണം.
ഷിഫ്റ്റ് സംബ്രദായമുണ്ടോ, സൗകര്യപ്രദമായ സമയങ്ങൾ തിരഞ്ഞെടുക്കുക്കാൻ അവസരമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുവാൻ മറക്കരുത്.
ജോലിയുടെ സ്വഭാവം എന്താണെന്നു ചോദിച്ചറിയുക. നിങ്ങൾക്ക് മറ്റെന്തെങ്കിലും അധിക ജോലികൾ ഉണ്ടോ എന്നുള്ളത് ചോദിച്ചറിയുക.
ആരാണ് പെർഫോമൻസ് വിലയിരുത്തുക, അതിന്റെ മാനദണ്ഡങ്ങൾ എന്താണ് എന്നൊക്കെ കൃത്യമായി ചോദിക്കുക.
പുറത്ത് പോയി ചെയ്യേണ്ട ജോലി ആണെങ്കിൽ എങ്ങനെയാണു ആളുകളോട് സംസാരിക്കേണ്ട രീതി, എന്തൊക്കെയാണ് സൂചിപ്പിക്കേണ്ടത് എന്നുള്ള കാര്യങ്ങളും വ്യക്തമായി ചോദിച്ചറിയണം.
ജോലിയെ കൂടുതൽ സഹായിക്കുന്നതിനായി നിർദേശങ്ങൾ മേലധികാരികളോട് ആരായണം. അതുപോലെ മാനേജുമെന്റ് ടീമിനെക്കുറിച്ചും കമ്പനിയെക്കുറിച്ചും കൃത്യമായ അവബോധം അവരോട് തന്നെ ചോദിച്ച് മനസിലാക്കുക.
Living
പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..
ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ് വിവാഹ ജീവിതം. അതുകൊണ്ടു തന്നെ ഭർത്താവയ്ക്കാനുള്ള ആളെ തിരഞ്ഞെടുക്കുമ്പോൾ ഒരുപാട് ശ്രദ്ധിക്കണം. കാരണം ചില വ്യക്തികൾ ദാമ്പത്യജീവിതത്തിനു തീരെ അനുയോജ്യരല്ല. ഭർത്താവിനെ, അല്ലെങ്കിൽ കാമുകനെ തിരഞ്ഞെടുക്കുമ്പോൾ തീർച്ചയായും ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ ഉണ്ട്.
വിവാഹത്തെ കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന പുരുഷന്മാരെ വിവാഹം കഴിക്കരുത്. അവർക്ക് എങ്ങനെയെയങ്കിലും ഒരു വിവാഹം കഴിക്കണം എന്ന ചിന്തയെ ഉള്ളു. അല്ലാതെ പ്രണയമോ അടുപ്പമോ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
അധിക്ഷേപങ്ങളും മാത്രം ഉള്ള പുരുഷന്മാരെയും തിരഞ്ഞെടുക്കരുത്. അവർക്ക് ഒരു അടിമയെ ആണ് ആവശ്യം. ഭാര്യ, പങ്കാളി അങ്ങനെ ഒരാളെയല്ല. വാക്കു കൊണ്ടും ശാരീരികമായും ഇയാൾ ദ്രോഹിക്കും.
ദാമ്പത്യത്തിനു വലിയ പ്രാധാന്യം നൽകാതെ ജോലിയിൽ മുഴുകുന്ന പുരുഷന്മാരെ ഒഴിവാക്കണം. അവർക്ക് പങ്കാളിക്കായി ചിലവഴിക്കാൻ സമയം കാണില്ല.
പോസെസ്സിവ് ആകുന്നത് നല്ലതാണ്, പക്ഷെ അമിതമായാൽ അതും ദോഷം തന്നെയാണ്. വ്യക്തിപരമായി ഒരു സ്വാതന്ത്ര്യവും ഇവർ തരില്ല. നിങ്ങള്‍ കൂടുതലായി ഒരാളോട് സംസാരിച്ചാല്‍, ബന്ധുക്കളോടോ വീട്ടുകാരോടോ പോലും അമിതമായി ഇടപെട്ടാൽ, സോഷ്യല്‍ മീഡിയയില്‍ ചിലവിട്ടാല്‍,ഇവർ എതിർക്കും.
നിങ്ങൾ സ്വതന്ത്രമായ കുടുംബ ജീവിതം ആഗ്രഹിക്കുന്നെങ്കിൽ ബന്ധുവിനെ കല്യാണം കഴിക്കരുത്. കാരണം നിങ്ങളുടെ എല്ലാ കാര്യങ്ങളും ഇരു കുടുംബങ്ങളുടെയും ഇടപെടൽ ഉണ്ടാകും.
-
Living6 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women6 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health6 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living6 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women6 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech6 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food6 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living6 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
