Connect with us

Living

ഈ കാര്യങ്ങൾ ആരോടും ചോദിക്കരുത് ! ആളുകൾ വെറുക്കുന്ന ചോദ്യങ്ങൾ

Published

on

പ്രായമാകുമ്പോൾ കൂടുതൽ പക്വതയോടെ ആളുകളോട് സംസാരിക്കാനും സമൂഹത്തിൽ പെരുമാറാനും ആളുകൾ പഠിക്കും. ഇത് വളരെ സാധാരണമായ കാര്യമാണ്. എന്നാൽ എത്ര വിദ്യാഭ്യാസമുള്ളവരായാലും ചിലപ്പോഴൊക്കെ പൊതുസമൂഹത്തിൽ ചോദിക്കാൻ പാടില്ലാത്ത ചില ചോദ്യങ്ങൾ വന്നു വീഴും. ഇത് നിയന്ത്രിക്കാൻ ശ്രമിച്ചാലും സംഭവിക്കാറുണ്ട്. കേള്കുന്നയാൾക്ക് വളരെ അരോചകമായി തോന്നുന്ന ചില ചോദ്യങ്ങൾ ഉണ്ട്. അത് നിങ്ങൾ ഒരിക്കലും പബ്ലിക്കായി കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ തന്നെയാണ്. അതുകൊണ്ട് നിങ്ങൾ പൊതുസമൂഹത്തിൽ ഇടപെടുമ്പോൾ ഒഴിവാക്കേണ്ട ചില ചോദ്യങ്ങൾ അറിയാം..

സാമാന്യബോധമില്ലാതെ ചിലപ്പോൾ ആളുകൾ ചോദിക്കുന്ന ഒന്നാണ്, ജോലി വല്ലതും ആയോ? വീട്ടിലിരിപ്പാണോ തുടങ്ങിയവ. ജോലി ഒന്നും ശെരിയാകാതെ ഇരിക്കുന്ന ഒരാൾക്ക് ഈ ചോദ്യം വളരെ അരോചകമാണ്. അയാൾക്ക് ജോലി കിട്ടിയതുകൊണ്ട് നിങ്ങൾക്ക് പ്രത്യേക ഗുണമോ ദോഷമോ ഇല്ലെങ്കിൽ ചോദിക്കാതിരിക്കുക. മാനസികമായി കുത്തിനോവിക്കുന്നതിനു തുല്യമാണ് ഇത്. 

ഒരാൾ അൽപ്പം നന്നായി ഒരുങ്ങി വന്നാൽ അയാളെ മാനസികമായി തകർക്കാൻ പറ്റുന്ന ഒരു ചോദ്യമാണ്, എന്തിനാണിത്രയും അണിഞ്ഞൊരുങ്ങിയിരിക്കുന്നത്, ഇതെന്ത് വേഷമാണ് തുടങ്ങിയവ. മറ്റുള്ളവർ എങ്ങനെ കാണുന്നു എന്നതിന് അനുസരിച്ചാണ് ആളുകളുടെ ആത്മവിശ്വാസമിരിക്കുന്നത്. അതുകൊണ്ട് ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കണം. വേഷം മോശമാണ്, ചേരുന്നില്ല തുടങ്ങിയ ധ്വനികൾ ഈ ചോദ്യങ്ങളിൽ ഉണ്ട്. 

സുഖമാണോ എന്ന ചോദ്യം ഒരു മര്യാദയുടെ പുറത്ത് ആളുകൾ ചോദിക്കുന്നതാണ്. എന്നാൽ അത്ര ഔചിത്യമുള്ളതല്ല ഈ ചോദ്യം. സുഖമാണോ എന്നതിന് അല്ല എന്ന മറുപടി ആരും പറയില്ല. കാരണം വെറുതെയൊരു ചോദ്യമാണ്, അറിയാനുള്ള ത്വര അല്ല എന്ന് ചോദിക്കുന്നയാൾക്കും കേള്കുന്നയാൾക്കും അറിയാം. അപ്പോൾ ഉത്തരം സ്വാഭാവികമായും അതെ എന്നായിരിക്കും. പിന്നെ ആ സംഭാഷണത്തിന് ദൈർഘ്യമില്ല.അതുകൊണ്ട് ആളുകൾക്ക് മറുപടി പറയാനുള്ള തരത്തിൽ കുശലം അന്വേഷിക്കുക. 

ജാതി, മതം തുടങ്ങിയ കാര്യങ്ങൾ ചോദിക്കുന്നത് എത്ര അരോചകമാണ്. അല്ലെ? വ്യക്തി എന്നതിന് അപ്പുറം, നിറം , ജാതി, മതം, ഒക്കെ അപ്രസ്കതമാണ്. അതുകൊണ്ട് അത് ചോദിക്കാതിരിക്കുക. ആളുകൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒന്നല്ല അത്. 

കല്യാണം ഒന്നുമായില്ലേ? എന്തൊരു ബോറൻ ചോദ്യമാണിത്. കല്യാണം ആയെങ്കിൽ അവർ നിങ്ങൾക്ക് വേണ്ടപ്പെട്ടവരാണെങ്കിൽ ക്ഷണിക്കും. ആളുകൾ കല്യാണത്തിന് പലവിധത്തിൽ കാണുന്നവരാണ്. ജീവിതത്തിൽ പല തീരുമാനങ്ങൾ ഉള്ളവരാണ്. അതുകൊണ്ട് ദയവായി ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കുക. 

വിശേഷം ഒന്നുമായില്ലേ? ഇതാണ് അടുത്ത അരോചകത്വം നിറഞ്ഞ ചോദ്യം. ചിലപ്പോൾ അവർക്ക് കുഞ്ഞിനെ  നഷ്ടപ്പെട്ടതാകാം, കുട്ടികൾ ഉണ്ടാകാത്തതിന് ചികിത്സയിൽ ആയിരിക്കാം, കുഞ്ഞുങ്ങൾ വേണ്ടെന്ന തീരുമാനത്തിലും ആയിരിക്കാം.. അത് അവരുടെ വ്യക്തിപരമായ കാര്യമാണ്. നിങ്ങളോട് പങ്കുവയ്‌ക്കേണ്ട ആവശ്യമില്ല.

ഈ വേഷം എങ്ങനെയുണ്ട്? ഇതൊരു ട്രിക്കാണ്. അങ്ങനൊരു ചോദ്യത്തിലൂടെ അവർ കേൾക്കാൻ ആഗ്രഹിക്കുന്നത് വളരെ  നന്നായിരിക്കുന്നു എന്ന് മാത്രമാണ്. അതല്ലാതെ സത്യസന്ധമായി ഉത്തരം പറയാൻ നിർവാഹമില്ല. എന്തെങ്കിലും കുറവുകൾ ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ അത് ഉൾകൊള്ളാൻ തയ്യാറുമായിരിക്കില്ല പലരും. 

ഒന്നും കഴിക്കാറില്ലേ, മെലിഞ്ഞിരിക്കുന്നല്ലോ എന്ന ചോദ്യങ്ങളും ഇത്തരത്തിൽ ഉള്ളതാണ്. നിങ്ങൾ വ്യക്തീപരമായി ഇത്തരം ചോദ്യങ്ങൾ ഇഷ്ടപെടുന്നുണ്ടോ എന്ന്  ചിന്തിക്കുക. എന്നിട്ട് വേണം ആ ചോദ്യം ആവശ്യമുണ്ടോ എന്ന് തീരുമാനിക്കുവാൻ

Living

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Published

on

ഒരുപാട് കാത്തിരുന്നാണ് ഒരു ജോലി ലഭിക്കുക. ആഗ്രഹിച്ച, സ്വപ്നം കണ്ട ജോലിക്കായി നിങ്ങൾ ഒരുപാട് പ്രയത്നങ്ങൾ നടത്തുകയും അതിനു വേണ്ടി വളയുകയും ചെയ്തിട്ടുണ്ടാകാം.. എന്നാൽ എത്ര വലിയ പൊസിഷനിൽ ഉള്ള ജോലി ആയാലും, ഈ ചോദ്യങ്ങൾ മാനേജ്‌മെന്റിനോട് ആരാഞ്ഞ് തൃപ്തികരമായ മറുപടി ലഭിച്ചാൽ മാത്രമേ ജോലിയിൽ പ്രവേശിക്കാവു.

ജോലി സമയത്തെ കുറിച്ച് വ്യക്തമായി ചോദിക്കുക. എപ്പോഴാണ് എത്തേണ്ടത്, എത്ര മണിവരെയാണ് എന്നുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കണം.

ജോലിയുടെ സ്വഭാവമനുസരിച്ച് ഇമെയിൽ സന്ദേശങ്ങൾ സ്ഥിരമായി നോക്കികൊണ്ടിരിക്കണോ?, നിർദേശങ്ങൾ ഏതു മാർഗമാണ് ലഭിക്കുക തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുക. നിങ്ങൾ സ്ഥിരമായി മെയിലുകൾ പരിശോധിക്കാത്ത വ്യക്തി ആണെങ്കിൽ ഇത്തരം ചോദ്യങ്ങൾ വലിയ ഗുണം ചെയ്യും.

ഓഫ്, ലീവ്, സിക്ക് ലീവ് തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ കൃത്യമായി ചോദിച്ചറിയണം. കാരണം ജോലിയിൽ പ്രവേശിച്ചതിന് ശേഷം ഏതെങ്കിലും തരത്തിൽ തെറ്റായി പ്രവർത്തിച്ചിട്ട് ഞാൻ അങ്ങനെയാണ് കരുതിയത്, മുൻപ് ജോലി ചെയ്തിടത്ത് ഇങ്ങനെ ആയിരുന്നു എന്ന് പറയുന്നതിൽ അർത്ഥമില്ല.

പൊതുവെ ഇപ്പോൾ മിക്ക ഓഫീസ് ജോലികൾക്കും വർക്ക് അറ്റ് ഹോം സംവിധാനമുണ്ട്. അതുകൊണ്ട് അസുഖമല്ലാതെ മറ്റെന്തെങ്കിലും സാഹചര്യത്തിൽ വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ അവസരമുണ്ടോ എന്നും അതിന്റെ നിയമങ്ങൾ എങ്ങനെയാണെന്നും അന്വേഷിക്കണം.

ഷിഫ്റ്റ് സംബ്രദായമുണ്ടോ, സൗകര്യപ്രദമായ സമയങ്ങൾ തിരഞ്ഞെടുക്കുക്കാൻ അവസരമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുവാൻ മറക്കരുത്.

ജോലിയുടെ സ്വഭാവം എന്താണെന്നു ചോദിച്ചറിയുക. നിങ്ങൾക്ക് മറ്റെന്തെങ്കിലും അധിക ജോലികൾ ഉണ്ടോ എന്നുള്ളത് ചോദിച്ചറിയുക.

ആരാണ് പെർഫോമൻസ് വിലയിരുത്തുക, അതിന്റെ മാനദണ്ഡങ്ങൾ എന്താണ് എന്നൊക്കെ കൃത്യമായി ചോദിക്കുക.

പുറത്ത് പോയി ചെയ്യേണ്ട ജോലി ആണെങ്കിൽ എങ്ങനെയാണു ആളുകളോട് സംസാരിക്കേണ്ട രീതി, എന്തൊക്കെയാണ് സൂചിപ്പിക്കേണ്ടത് എന്നുള്ള കാര്യങ്ങളും വ്യക്തമായി ചോദിച്ചറിയണം.

ജോലിയെ കൂടുതൽ സഹായിക്കുന്നതിനായി നിർദേശങ്ങൾ മേലധികാരികളോട് ആരായണം. അതുപോലെ മാനേജുമെന്റ് ടീമിനെക്കുറിച്ചും കമ്പനിയെക്കുറിച്ചും കൃത്യമായ അവബോധം അവരോട് തന്നെ ചോദിച്ച് മനസിലാക്കുക.

Continue Reading

Living

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Published

on

ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ് വിവാഹ ജീവിതം. അതുകൊണ്ടു തന്നെ ഭർത്താവയ്ക്കാനുള്ള ആളെ തിരഞ്ഞെടുക്കുമ്പോൾ ഒരുപാട് ശ്രദ്ധിക്കണം. കാരണം ചില വ്യക്തികൾ ദാമ്പത്യജീവിതത്തിനു തീരെ അനുയോജ്യരല്ല. ഭർത്താവിനെ, അല്ലെങ്കിൽ കാമുകനെ തിരഞ്ഞെടുക്കുമ്പോൾ തീർച്ചയായും ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ ഉണ്ട്.

വിവാഹത്തെ കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന പുരുഷന്മാരെ വിവാഹം കഴിക്കരുത്. അവർക്ക് എങ്ങനെയെയങ്കിലും ഒരു വിവാഹം കഴിക്കണം എന്ന ചിന്തയെ ഉള്ളു. അല്ലാതെ പ്രണയമോ അടുപ്പമോ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

അധിക്ഷേപങ്ങളും മാത്രം ഉള്ള പുരുഷന്മാരെയും തിരഞ്ഞെടുക്കരുത്. അവർക്ക് ഒരു അടിമയെ ആണ് ആവശ്യം. ഭാര്യ, പങ്കാളി അങ്ങനെ ഒരാളെയല്ല. വാക്കു കൊണ്ടും ശാരീരികമായും ഇയാൾ ദ്രോഹിക്കും.

ദാമ്പത്യത്തിനു വലിയ പ്രാധാന്യം നൽകാതെ ജോലിയിൽ മുഴുകുന്ന പുരുഷന്മാരെ ഒഴിവാക്കണം. അവർക്ക് പങ്കാളിക്കായി ചിലവഴിക്കാൻ സമയം കാണില്ല.

പോസെസ്സിവ് ആകുന്നത് നല്ലതാണ്, പക്ഷെ അമിതമായാൽ അതും ദോഷം തന്നെയാണ്. വ്യക്തിപരമായി ഒരു സ്വാതന്ത്ര്യവും ഇവർ തരില്ല. നിങ്ങള്‍ കൂടുതലായി ഒരാളോട് സംസാരിച്ചാല്‍, ബന്ധുക്കളോടോ വീട്ടുകാരോടോ പോലും അമിതമായി ഇടപെട്ടാൽ, സോഷ്യല്‍ മീഡിയയില്‍ ചിലവിട്ടാല്‍,ഇവർ എതിർക്കും.

നിങ്ങൾ സ്വതന്ത്രമായ കുടുംബ ജീവിതം ആഗ്രഹിക്കുന്നെങ്കിൽ ബന്ധുവിനെ കല്യാണം കഴിക്കരുത്. കാരണം നിങ്ങളുടെ എല്ലാ കാര്യങ്ങളും ഇരു കുടുംബങ്ങളുടെയും ഇടപെടൽ ഉണ്ടാകും.

Continue Reading
Living6 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food6 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health6 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food6 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health6 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel6 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech6 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food6 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living6 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech6 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending