Connect with us

Health

കണ്ണിനു ചുറ്റുമുള്ള നിറം പറയും, നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളുടെ ഉറവിടം!

Published

on

ഡാർക്ക് സർക്കിൾസ്.. ഉറക്കമില്ലായ്മയും സമ്മർദ്ദവുമൊക്കെ കണ്ണിനു ചുറ്റും സമ്മാനിക്കുന്ന ഓർമപ്പെടുത്തലുകളാണ് അവ. പൊതുവെ ഇരുണ്ട നിറമായതുകൊണ്ടാണ് അവ ഡാർക്ക് സർക്കിൾസ് എന്ന് പറയുന്നതും. എന്നാൽ പൊതുവെ ഒരു ധാരണ യുള്ളതെന്താണെന്നുവെച്ചാൽ ആകെ ബ്രൗൺ നിറത്തിൽ മാത്രമാണ് ഈ ഇരുണ്ട വലയം എന്നാണ്. എന്നാൽ അത് തെറ്റാണ് . കണ്ണിനു ചുറ്റും പല നിറത്തിലാണ് ഡാർക്ക് സർക്കിൾസ് വരുന്നത്. 

ബ്രൗണാകാം, നീലയാകാം, പർപ്പിളാകാം, നിഴൽ വീണത് പോലെയുമാകാം..കാരണം ഓരോ കാരണങ്ങൾ കൊണ്ടാണ് ഡാർക്ക് സർക്കിൾസ് ഉണ്ടാകുന്നത്. കാരണങ്ങൾക്ക് അനുസരിച്ച് നിറവും മാറും. മേല്പറഞ്ഞതുപോലെ നാല് തരത്തിലാണ് അവ കാണപ്പെടുക. 

നീല നിറം കലർന്ന വലയം 

ഉറക്കക്കുറവും വളരെ സമ്മർദ്ദം നിറഞ്ഞൊരു ജീവിതവുമാണ് നിങ്ങൾക്കെങ്കിൽ കണ്ണിനു താഴെ നീല കലർന്ന നിറമായിരിക്കും. എന്തെങ്കിലും അലര്ജി ഉണ്ടെങ്കിലും ഈ തരത്തിൽ നീല നിറം കാണാം. മൂക്കടഞ്ഞവർക്കും ഈ തരത്തിൽ നീല നിറത്തിലാകും കാണപ്പെടുക. മൂക്കടഞ്ഞിരിക്കുമ്പോൾ മൈക്രോ സർകുലേഷൻ കുറയും. അപ്പോൾ രക്തത്തിൽ ഓക്‌സിജന്റെ അളവും കുറവാകും. ഇതിനാലാണ് കണ്ണിനു താഴെ നീല നിറം  വരുന്നത്. നാന്നയി എട്ടു മണിക്കൂർ കൃത്യമായി ഉറങ്ങാതെ ഈ പ്രശ്നം മാറില്ല. കോൺടാക്റ്റ് ലെന്സ് ഉപയോഗിക്കുന്നവർ അത് മാറ്റി വെച്ച ശേഷമേ ഉറങ്ങാവു.അല്ലെങ്കിൽ കോർണിയ വരണ്ടു പോകും. മെയ്ക്ക് അപ്പ് നീക്കം ചെയ്യാനും മറക്കരുത്. കാരണം വളരെ ലോലമാണ് കണ്ണിനു താഴെയുള്ള തൊലി. അത് പെട്ടെന്ന് വരളുകയും പ്രായമായതുപോലെ ചുക്കിച്ചുളിയുകയും ചെയ്യും. രാത്രിയിൽ ഉറങ്ങാൻ കിടക്കും  ഫോൺ മാറ്റി വയ്ക്കുക. ഗാഡ്ജെറ്റ് പ്രകാശം കണ്ണിനെ ബാധിക്കും .

ബ്രൗൺ വലയം 


ഇത് പ്രായമാകുന്നതിന്റെയും കൂടി ഭാഗമാണ്. ഒപ്പം തന്നെ സൂര്യ പ്രകാശം കൊണ്ടുള്ള പാടും പാരമ്പര്യമായും ഒക്കെയും വരാം. എല്ലാ നിരക്കാരിലും കാണപ്പെടുന്ന ഒരുതരം ഡാർക്ക് സർക്കിളാണ് ബ്രൗൺ നിറത്തിലുള്ളത്.
സൺ പ്രൊട്ടക്ഷൻ ഫാക്ടർ ഉപയോഗിക്കുന്നതാണ് ഏറ്റവും ഫലപ്രദം. കണ്ണിനു താഴെ കൈകൾക്ക് പകരം  സ്പോഞ്ചുപയോഗിച്ച് ഇത് കണ്ണിനു താഴെ ഇടാവു. അൾട്രാ വയലെറ്റ് ഇത് സംരക്ഷിക്കാം സഹായിക്കും. ഓരോ മൂന്നു മണിക്കൂർ കൂടുമ്പോളും   സൺ പ്രൊട്ടക്ഷൻ ഫാക്ടർ  ഇട്ടുകൊടുക്കാൻ മറക്കരുത്. 
മറ്റൊന്ന് വിറ്റാമിന് സി സെറം ലഭ്യമാണ്. അതും മൂന്നു മണിക്കൂർ ഇടവിട്ട് കറുപ്പുള്ള ഭാഗത്ത് തേയ്ക്കുക. രാത്രിയിൽ കിടക്കുമ്പോൾ വിറ്റാമിന് സി അണിഞ്ഞതിനു ശേഷം ഒരു ഐ മാസ്ക് ഉപയോഗിച്ചാൽ കൂടുതൽ ഫലപ്രദമാണ്.

പർപ്പിൾ വലയം 


ഒരാളുടെ ജനിതക ഘടന അനുസരിച്ച് കണ്ണിനു താഴെയുള്ള തൊലി തീർത്തും നേർത്തതാണെങ്കിൽ പ്രായമാകുന്നതിനു അനുസരിച്ച് രക്ത കുഴലുകളും കട്ടി കുറഞ്ഞു വരുമ്പോൾ ഈ പർപ്പിൾ വലയം ദൃശ്യമാകും. 


നിഴലുപോലെയുള്ള വലയം 


ഇത് നിങ്ങളുടെ കവിളെല്ലുകളുടെ ഘടന  അനുസരിച്ചിരിക്കും. കവിളെല്ലുകൾക്കുംകണ്ണിനും ഇടയിൽ ഉള്ള ഭാഗം കുഴിഞ്ഞാണെങ്കിൽ നിങ്ങൾക്ക് ഈ  തരത്തിലുള്ള ഡാർക്ക് സർക്കിളാണ് വരാൻ സാധ്യത.  പ്രായത്തിനു അനുസരിച്ചും ശരീര ഘടനക്കനുസരിച്ചും  വലയം പ്രത്യക്ഷപ്പെടും. 

മെയ്ക്ക് അപ്പ് മാറ്റിയതിനു ശേഷം ക്ലൻസിങ് ഓയിൽ ഉപയോഗിച്ച് കണ്ണിനു താഴെ തടവുക. കയ്യിലെ നാലാം വിരലുപയോഗിച്ചാണ് തടവേണ്ടത്. അല്ലെങ്കിൽ ഒരു കോട്ടൺ ഉപയോഗിക്കുക. 

Food

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Published

on

ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..

പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.

Continue Reading

Health

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Published

on

ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്‍കിയാല്‍ ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.

ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.

അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.

സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.

Continue Reading
Living6 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food6 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health6 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food6 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health6 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel6 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech6 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food6 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living6 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech6 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending