Connect with us

Food

ചൂടിന് ആശ്വാസമേകാൻ വളരെയെളുപ്പം ഫ്രൂട്ട് കസ്റ്റാർഡ് ഉണ്ടാക്കാം..

Published

on

കേരളത്തിൽ കാലാവസ്ഥ വളരെയധികം മാറിയിരിക്കുന്നു. അധികസമയവും ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. എന്നാൽ ഈ ചൂടിൽ നിങ്ങൾക്ക് അല്പം ആശ്വാസം ലഭിക്കാൻ വളരെയെളുപ്പം വീട്ടിൽ തന്നെ ഒരു വിഭവം തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഫ്രൂട്ട് കസ്റ്റാർഡ്.. പഴങ്ങളും കസ്റ്റാർഡ് പൊടിയും മാത്രം മതി ഇതിനായി. 

പഴങ്ങൾ തണുപ്പിച്ച കസ്റ്റാർഡ്സോസിൽ ചേർത്ത് ഉണ്ടാക്കുന്ന മധുരപലഹാരമാണ് ഫ്രൂട്ട് കസ്റ്റാർഡ്.ക്രീം, പാൽ, മുട്ട എന്നിവ ഉപയോഗിച്ച് പരമ്പരാഗതമായി തയ്യാറാക്കിയ ഒരു സോസി വിഭവമാണ് കസ്റ്റാർഡ്. വീട്ടിൽ തന്നെ കസ്റ്റാർഡ് ഉണ്ടാക്കാൻ കഴിയില്ലെങ്കിൽ കടകളിൽ കസ്റ്റാർഡ് പൊടി ലഭ്യമാണ്. പല ഫ്ലേവറുകളിൽ ഇത് ലഭ്യമാണ്. പക്ഷെ ഫ്ലേവറുകൾ ഇല്ലാത്ത കസ്റ്റാർഡ് പൊടിയാണ് നല്ലത്.

ആരോറൂട്ട് പൊടി ഉപയോഗിച്ച് സ്വന്തമായി കസ്റ്റാർഡ് നിർമിക്കാം. വാനില എക്സ്ട്രാക്റ്റ് അല്ലെങ്കിൽ വാനില ബീൻ പോഡ് സ്വാദ് വര്ധിപ്പിക്കാൻ ഉപയോഗിക്കുക. കസ്റ്റാർഡിന്റെ സ്വാദ് വർദ്ധിപ്പിക്കുന്നതിന് നിങ്ങൾക്ക് 3 മുതൽ 4 ടീസ്പൂൺ  പാൽപ്പൊടിയും ഉപയോഗിക്കാം.

ഏതെങ്കിലും  പഴങ്ങൾ നിങ്ങൾക്ക് ഉപയോഗിക്കാം . വാഴപ്പഴം, മാതളനാരങ്ങ, മാങ്ങ, ആപ്പിൾ എന്നിവ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. മധുരമുള്ള പഴങ്ങൾ ഉപയോഗിക്കുന്നതും പുളിയുള്ളവ  ഒഴിവാക്കുന്നതും നല്ലതാണ്. 

ഓറഞ്ച്, മുന്തിരിപ്പഴം, കിവി  പോലുള്ള സിട്രസ് പഴങ്ങൾ ഉപയോഗിക്കരുത്. മുന്തിരിയും പൈനാപ്പിളും അതുകൊണ്ട് ഒഴിവാക്കാം.

ഉണ്ടാക്കേണ്ട വിധം 

2 കപ്പ് പാൽ, 2 അല്ലെങ്കിൽ 2 ½ ടേബിൾസ്പൂൺ കസ്റ്റാർഡ് പൊടി അല്ലെങ്കിൽ ആരോറൂട്ട് പൊടി, 2 മുതൽ 3 ടേബിൾസ്പൂൺ പഞ്ചസാര, നിങ്ങൾക്ക് ഇഷ്ടമുള്ള പഴങ്ങൾ (ഏകദേശം 2 കപ്പ്, ആവശ്യാനുസരണം ഉപയോഗിക്കുക.

പഴങ്ങൾ നന്നായി അരിഞ്ഞതിനു ശേഷം ഫ്രിഡ്ജിൽ വയ്ക്കുക.
അരിഞ്ഞതിനുശേഷം ശീതീകരിക്കുന്നത്  പഴങ്ങളിൽ നിന്നുള്ള കൂടുതൽ ജ്യൂസ് ലഭിക്കാൻ സഹായിക്കും. വിശാലമായ പത്രത്തിൽ  പാൽ ചൂടാക്കുക.ഇതിലേക്ക് പഞ്ചസാര ചേർത്ത് അലിയുന്നതുവരെ  ഇളക്കുക.അതേസമയം ഒരു ചെറിയ കപ്പിലേക്ക് കസ്റ്റാർഡ് പൊടി ചേർക്കുക. അതിനുശേഷം 3 മുതൽ 4 ടീസ്പൂൺ പാൽ ഒഴിക്കുക. നന്നായി ഇളക്കുക. കട്ടപിടിക്കാതെ ശ്രദ്ധിക്കണം. പാൽ ചൂടാകുമ്പോൾ  പാലിൽ 2 ടീസ്പൂൺ മിശ്രിതം ഒഴിക്കുക. നന്നായി സംയോജിപ്പിക്കുന്നതുവരെ ഇളക്കുക.
കുറച്ചുകൂടി ചേർത്ത് തുടർച്ചയായി  നന്നായി ഇളക്കുക. കസ്റ്റാർഡ് കട്ടിയാകുന്നതുവരെ കുറഞ്ഞ ചൂടിൽ വേവിക്കുക. പിന്നീട് നന്നായി തണുപ്പിക്കാം. നാന്നയി തണുത്തതിനു ശേഷം ഇഷ്ടാനുസരണം വിളമ്പാം.

Food

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Published

on

ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..

പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.

Continue Reading

Food

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Published

on

ശരീരഭാരം കുറയ്ക്കാൻ കഷ്ടപ്പാടാണെന്നു പറയേണ്ട കാര്യമില്ല. എന്നാൽ പഴവര്ഗങ്ങള്ക്ക് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കാൻ സാധിക്കും.. അതിലേറ്റവും മികച്ച ഓപ്ഷൻ പപ്പായ ആണ്. പപ്പായയില്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ശരീര ഭാരം കുറയ്ക്കാന്‍ പറ്റിയ മികച്ച ഒരു പഴവര്‍ഗമാണെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നത്.

പാപെയ്ന്‍ എന്ന എന്‍സൈം പഴുത്ത പപ്പായയേക്കാള്‍ പച്ച പപ്പായയില്‍ ആണ് കൂടുതലായി ഉള്ളത്. അതുകൊണ്ട് തന്നെ പച്ച പപ്പായ ജ്യൂസ് ആക്കി കുടിച്ചാൽ വളരെ ഗുണമുണ്ടാകും, പ്രത്യേകിച്ച് ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക്..

നാരുകൾ അടങ്ങിയ ഭക്ഷണമായതുകൊണ്ട് കലോറിയും കുറവാണ്. അതുകൊണ്ട് ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കും. അതുപോലെ ദഹനത്തെയും സഹായിക്കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ അകറ്റാനും പപ്പായ നല്ലതാണ്.

Continue Reading
Living6 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food6 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health6 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food6 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health6 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel6 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech6 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food6 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living6 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech6 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending