Connect with us

Living

ഇനി ആരും പറയും, എന്തൊരു സ്മാർട്ട് എന്ന്… കൂടുതൽ സ്മാർട്ട് ആകാൻ ചില പൊടി കൈകൾ!

Published

on

ജന്മനാ കഴിവുള്ളവർക്ക് മാത്രമേ കൂടുതൽ സ്മാർട്ട് ആയി ജീവിതത്തെ അഭിമുഖീകരിക്കാൻ സാധിക്കൂ എന്നൊരു തെറ്റായ ധാരണ ചിലരിലുണ്ട്. ജനനം കൊണ്ട് കഴിവുള്ളവർ ഉണ്ട്, അതുപോലെ കഴിവുകൾ ആർജിച്ചെടുക്കാനും സാധിക്കും. നിങ്ങളുടെ  വൈജ്ഞാനിക കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും വിവിധ പ്രൊഫഷണൽ, വ്യക്തിഗത പ്രവർത്തനങ്ങൾ  ഫലപ്രദമാകുന്നതിനും നിരവധി മാർഗ്ഗങ്ങളുണ്ട്.

ജീവിതത്തിൽ മുന്നോട്ടുള്ള പ്രചോദനവും ദൃഢനിശ്ചയവും ഉണ്ടെങ്കിൽ ആർക്കും സ്വന്തം കഴിവിനെയും അറിവിനെയും വികസിപ്പിച്ച് കൂടുതൽ ചുറുചുറുക്കുള്ളവരാകാം. നിങ്ങളുടെ പതിവ് ശീലങ്ങളിലേക്ക് ചിലതൊക്കെ കൂട്ടിച്ചേർത്താൽ മാത്രം മതി. ആരും പറയും, എന്തൊരു സ്മാർട്ട് എന്ന്. 

പൂർണ്ണമായ ശാരീരിക ആരോഗ്യത്തിൽ മസ്തിഷ്ക ആരോഗ്യം( BRAIN HEALTH)  ഒരു പ്രധാന ഘടകമാണ്. ഈ ആരോഗ്യം കാത്തുസൂക്ഷിച്ചാൽ നിങ്ങൾക്ക് ചുറുചുറുക്കുള്ള വ്യക്തിത്വം സ്വന്തമാക്കാം. 

പുതിയ സ്ഥലങ്ങൾ സന്ദർശിക്കുന്നത് ശീലമാക്കുക. അതായത് ഒരു ട്രിപ്പ് എന്നല്ല. പുതിയൊരു കോഫി ഷോപ്പിൽ പോകുന്നതും മറ്റുമെല്ലാം ഒരു ശീലമാണ്. അല്ലെങ്കിൽ മറ്റൊരു രാജ്യത്തേക്ക് പോകുക, പുതിയൊരിടത്ത് പഠിക്കുക, ജോലി ചെയ്യുക. സാധാരണഗതിയിൽ ഇത് തുടക്കത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. പക്ഷെ പുതിയതിനെ പരീക്ഷിക്കാൻ ശ്രമിക്കുക. 

ഇത് ലളിതമാണെന്ന് തോന്നുമെങ്കിലും നിങ്ങൾ ഒരു പുതിയ രാജ്യത്തേക്ക് പോകുമ്പോൾ, ഭാഷ വ്യത്യസ്തമാണ് ആചാരങ്ങൾ അപരിചിതമാണ്, സംസ്കാരം മറ്റൊന്നാണ്. അപ്പോൾ ആ വെല്ലുവിളി സ്വീകരിക്കാൻ തലച്ചോറ്  തയ്യാറാകും.ഇത് നിങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ ചെറുതല്ല. 

എത്ര മുതിർന്നാലും ഉള്ളിൽ ഒരു വിദ്യാർത്ഥി ആയിരിക്കുക. നിങ്ങളുടെ വിദ്യാഭ്യാസം തുടരുക
കുട്ടിക്കാലത്തും കൗമാരത്തിലും  വിദ്യാഭ്യാസം വിലപ്പെട്ടതാണെങ്കിലും മുതിർന്നു കഴിയുമ്പോൾ അതിന്റെ ആവശ്യമില്ലെന്നു ആളുകൾ ചിന്തിക്കും. നിങ്ങൾ പുതിയതായി എന്തെങ്കിലും പഠിച്ചുകൊണ്ടേ ഇരിക്കുക. 
അക്കാദമിക് അല്ലെങ്കിൽ ക്രിയേറ്റീവ് ആയി എന്തെങ്കിലും പഠിക്കാൻ സ്വയം ശ്രമിക്കുക.

വാർത്തകളിലൂടെ എപ്പോഴും പുതുമകൾ അറിഞ്ഞുകൊണ്ട് ഇരിക്കുക. ഒരു പത്രം വായിക്കാനോ വാർത്തകൾ കാണാനോ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും അര മണിക്കൂർ നീക്കിവയ്ക്കുന്നത് നിങ്ങളുടെ തലച്ചോർ സജീവമായി തുടരാൻ സഹായിക്കും.പുതിയ വിവരങ്ങൾ അറിയുന്നത്  ഒരു നല്ല ദൈനംദിന ശീലമാണ്. 

വായിക്കുക. മസ്തിഷ്ക പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുള്ള ഏറ്റവും അടിസ്ഥാന മാർഗ്ഗം വായനയാണ്. നിങ്ങളുടെ ബുദ്ധിയുടെ ശേഷി വായന വർധിപ്പിക്കും. 

ഒരു പ്രശ്നം വരുമ്പോൾ എപ്പോഴും ആവലാതിപ്പെടാതെ ചോദ്യങ്ങൾ ചോദിക്കുക. ചോദ്യം ചോദിക്കുന്നത് ഉത്തരം കണ്ടെത്താൻ തലച്ചോറിനെ പ്രേരിപ്പിക്കുന്നു. പ്രശ്നത്തെക്കുറിച്ച് വേവലാതിപ്പെടുന്നതിനുപകരം, എന്തുകൊണ്ടെന്ന് സ്വയം ചോദിച്ച് ചിന്തിക്കുക. 

ടെക്‌നോളജി വളരെയധികം നമ്മളെ സഹായിക്കുന്നുണ്ട്. പക്ഷെ ഒരുതരത്തിൽ തീർത്തും കഴിവുകെട്ടവരുമാക്കുന്നു. ജി പി എസ് സഹായമില്ലാതെ ഒരു യാത്ര പോകുക, കാൽക്കുലേറ്റർ ഇല്ലാതെ മനക്കണക്ക് കൂട്ടുക, ഇതിലൂടെയെല്ലാം നിങ്ങൾ തലച്ചോറിനെ പ്രവർത്തിപ്പിക്കു.. ചിന്ത ശേഷി വർധിക്കുമ്പോൾ സ്വയം സ്മാർട്ട് ആകും. 

സർഗ്ഗാത്മകത വളർത്തുക. ദൈനംദിന ജോലികളുടെ ഇടവേളയിൽ നിങ്ങളുടെ  സർഗ്ഗാത്മകതയെ ഉൾപ്പെടുത്താനുള്ള വഴികൾ കണ്ടെത്തുക. ഇത്തരം പ്രവർത്തികൾ തലച്ചോറിന് കൂടുതൽ ഉന്മേഷം നൽകും. 

വരയ്ക്കുക. അതിനു നിങ്ങൾ ഒരു കലാകാരനാകേണ്ടതില്ല. ഇതെല്ലാം തലച്ചോറിന് ഉണർവ്വ് നൽകുന്ന പ്രവർത്തികൾ ആണ്. അതുപോലെ എഴുതുക. വായന പോലെ, എഴുത്തും  തലച്ചോറിന്റെ വികാസത്തിന് സഹായിക്കുന്നു. 

മറ്റുള്ളവരുമായി വിവരങ്ങൾ  പങ്കിടുകയും ചർച്ച ചെയ്യുകയും ചെയ്യുന്നത് വളരെ മികച്ച ഒരു രീതിയാണ്. 
അതിനായി ഇത്തരം കാര്യങ്ങളിൽ താല്പര്യമുള്ള സഹപ്രവർത്തകരെയും സമപ്രായക്കാരെയും  കണ്ടെത്തുക. ഇതിനപ്പുറം സ്വയം നമുക്ക് സ്മാർട്ട്  ആകാൻ ഒരുപാട് ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഓരോരുത്തരിലും ഇത് വ്യത്യസ്തമായിരിക്കുമെന്നു മാത്രം. 

Living

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Published

on

ഒരുപാട് കാത്തിരുന്നാണ് ഒരു ജോലി ലഭിക്കുക. ആഗ്രഹിച്ച, സ്വപ്നം കണ്ട ജോലിക്കായി നിങ്ങൾ ഒരുപാട് പ്രയത്നങ്ങൾ നടത്തുകയും അതിനു വേണ്ടി വളയുകയും ചെയ്തിട്ടുണ്ടാകാം.. എന്നാൽ എത്ര വലിയ പൊസിഷനിൽ ഉള്ള ജോലി ആയാലും, ഈ ചോദ്യങ്ങൾ മാനേജ്‌മെന്റിനോട് ആരാഞ്ഞ് തൃപ്തികരമായ മറുപടി ലഭിച്ചാൽ മാത്രമേ ജോലിയിൽ പ്രവേശിക്കാവു.

ജോലി സമയത്തെ കുറിച്ച് വ്യക്തമായി ചോദിക്കുക. എപ്പോഴാണ് എത്തേണ്ടത്, എത്ര മണിവരെയാണ് എന്നുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കണം.

ജോലിയുടെ സ്വഭാവമനുസരിച്ച് ഇമെയിൽ സന്ദേശങ്ങൾ സ്ഥിരമായി നോക്കികൊണ്ടിരിക്കണോ?, നിർദേശങ്ങൾ ഏതു മാർഗമാണ് ലഭിക്കുക തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുക. നിങ്ങൾ സ്ഥിരമായി മെയിലുകൾ പരിശോധിക്കാത്ത വ്യക്തി ആണെങ്കിൽ ഇത്തരം ചോദ്യങ്ങൾ വലിയ ഗുണം ചെയ്യും.

ഓഫ്, ലീവ്, സിക്ക് ലീവ് തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ കൃത്യമായി ചോദിച്ചറിയണം. കാരണം ജോലിയിൽ പ്രവേശിച്ചതിന് ശേഷം ഏതെങ്കിലും തരത്തിൽ തെറ്റായി പ്രവർത്തിച്ചിട്ട് ഞാൻ അങ്ങനെയാണ് കരുതിയത്, മുൻപ് ജോലി ചെയ്തിടത്ത് ഇങ്ങനെ ആയിരുന്നു എന്ന് പറയുന്നതിൽ അർത്ഥമില്ല.

പൊതുവെ ഇപ്പോൾ മിക്ക ഓഫീസ് ജോലികൾക്കും വർക്ക് അറ്റ് ഹോം സംവിധാനമുണ്ട്. അതുകൊണ്ട് അസുഖമല്ലാതെ മറ്റെന്തെങ്കിലും സാഹചര്യത്തിൽ വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ അവസരമുണ്ടോ എന്നും അതിന്റെ നിയമങ്ങൾ എങ്ങനെയാണെന്നും അന്വേഷിക്കണം.

ഷിഫ്റ്റ് സംബ്രദായമുണ്ടോ, സൗകര്യപ്രദമായ സമയങ്ങൾ തിരഞ്ഞെടുക്കുക്കാൻ അവസരമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുവാൻ മറക്കരുത്.

ജോലിയുടെ സ്വഭാവം എന്താണെന്നു ചോദിച്ചറിയുക. നിങ്ങൾക്ക് മറ്റെന്തെങ്കിലും അധിക ജോലികൾ ഉണ്ടോ എന്നുള്ളത് ചോദിച്ചറിയുക.

ആരാണ് പെർഫോമൻസ് വിലയിരുത്തുക, അതിന്റെ മാനദണ്ഡങ്ങൾ എന്താണ് എന്നൊക്കെ കൃത്യമായി ചോദിക്കുക.

പുറത്ത് പോയി ചെയ്യേണ്ട ജോലി ആണെങ്കിൽ എങ്ങനെയാണു ആളുകളോട് സംസാരിക്കേണ്ട രീതി, എന്തൊക്കെയാണ് സൂചിപ്പിക്കേണ്ടത് എന്നുള്ള കാര്യങ്ങളും വ്യക്തമായി ചോദിച്ചറിയണം.

ജോലിയെ കൂടുതൽ സഹായിക്കുന്നതിനായി നിർദേശങ്ങൾ മേലധികാരികളോട് ആരായണം. അതുപോലെ മാനേജുമെന്റ് ടീമിനെക്കുറിച്ചും കമ്പനിയെക്കുറിച്ചും കൃത്യമായ അവബോധം അവരോട് തന്നെ ചോദിച്ച് മനസിലാക്കുക.

Continue Reading

Living

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Published

on

ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ് വിവാഹ ജീവിതം. അതുകൊണ്ടു തന്നെ ഭർത്താവയ്ക്കാനുള്ള ആളെ തിരഞ്ഞെടുക്കുമ്പോൾ ഒരുപാട് ശ്രദ്ധിക്കണം. കാരണം ചില വ്യക്തികൾ ദാമ്പത്യജീവിതത്തിനു തീരെ അനുയോജ്യരല്ല. ഭർത്താവിനെ, അല്ലെങ്കിൽ കാമുകനെ തിരഞ്ഞെടുക്കുമ്പോൾ തീർച്ചയായും ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ ഉണ്ട്.

വിവാഹത്തെ കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന പുരുഷന്മാരെ വിവാഹം കഴിക്കരുത്. അവർക്ക് എങ്ങനെയെയങ്കിലും ഒരു വിവാഹം കഴിക്കണം എന്ന ചിന്തയെ ഉള്ളു. അല്ലാതെ പ്രണയമോ അടുപ്പമോ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

അധിക്ഷേപങ്ങളും മാത്രം ഉള്ള പുരുഷന്മാരെയും തിരഞ്ഞെടുക്കരുത്. അവർക്ക് ഒരു അടിമയെ ആണ് ആവശ്യം. ഭാര്യ, പങ്കാളി അങ്ങനെ ഒരാളെയല്ല. വാക്കു കൊണ്ടും ശാരീരികമായും ഇയാൾ ദ്രോഹിക്കും.

ദാമ്പത്യത്തിനു വലിയ പ്രാധാന്യം നൽകാതെ ജോലിയിൽ മുഴുകുന്ന പുരുഷന്മാരെ ഒഴിവാക്കണം. അവർക്ക് പങ്കാളിക്കായി ചിലവഴിക്കാൻ സമയം കാണില്ല.

പോസെസ്സിവ് ആകുന്നത് നല്ലതാണ്, പക്ഷെ അമിതമായാൽ അതും ദോഷം തന്നെയാണ്. വ്യക്തിപരമായി ഒരു സ്വാതന്ത്ര്യവും ഇവർ തരില്ല. നിങ്ങള്‍ കൂടുതലായി ഒരാളോട് സംസാരിച്ചാല്‍, ബന്ധുക്കളോടോ വീട്ടുകാരോടോ പോലും അമിതമായി ഇടപെട്ടാൽ, സോഷ്യല്‍ മീഡിയയില്‍ ചിലവിട്ടാല്‍,ഇവർ എതിർക്കും.

നിങ്ങൾ സ്വതന്ത്രമായ കുടുംബ ജീവിതം ആഗ്രഹിക്കുന്നെങ്കിൽ ബന്ധുവിനെ കല്യാണം കഴിക്കരുത്. കാരണം നിങ്ങളുടെ എല്ലാ കാര്യങ്ങളും ഇരു കുടുംബങ്ങളുടെയും ഇടപെടൽ ഉണ്ടാകും.

Continue Reading
Living6 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food6 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health6 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food6 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health6 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel6 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech6 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food6 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living6 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech6 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending