Living
ആളുകളെ നിങ്ങളിലേക്ക് ആകർഷിക്കാൻ കഴിയുന്ന ചില സംഭാഷണ ശീലങ്ങൾ..
ആളുകൾ ഏറ്റവുമധികം പഠിച്ചിരിക്കേണ്ട ഒരു ശീലമാണ് നന്നായി സംസാരിക്കുക എന്നത്. സംസാരിക്കാൻ അറിയാം, പക്ഷെ അതെങ്ങനെ എന്ന് മാത്രം അറിയില്ല പലർക്കും. വരെ ചെറിയ സംഭാഷങ്ങളിലൂടെ നമുക്ക് നമ്മുടെ വ്യക്തിത്വം പ്രകടിപ്പിക്കാനും ആളുകളെ ആകർഷിക്കാനും സാധിക്കും. അതെങ്ങനെയെന്ന് നോക്കാം. ആളുകളെ തൽക്ഷണം നിങ്ങളിലേക്ക് അടുപ്പിക്കാൻ കഴിയുന്ന നിരവധി ചെറിയ സംഭാഷണ ശീലങ്ങളുണ്ട്.
എല്ലാ ചെറിയ സംഭാഷണങ്ങളും ഒരു സൗഹൃദത്തിലേക്കുള്ള വഴിയായിരിക്കും., അതിനാൽ ആരെയെങ്കിലും ഒരു സംഭാഷണത്തിൽ ഉൾപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ പറയുന്നതിൽ അവർ ശ്രദ്ധ ചെലുത്തുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
നമ്മളോട് സംസാരിക്കുന്ന ആളെ കംഫർട്ടബിൾ ആക്കേണ്ടതുണ്ട്. ആദ്യമായി കാണുന്ന ഒരാളോട് സംസാരിക്കുമ്പോൾ അവർ വളരെ ആശങ്കയിലായിരിക്കും. അപ്പോൾ ആ സംഭാഷണം തുടക്കമിടുന്നത് തന്നെ അവരെ ഒരു ടെൻഷനിലേക്ക് തള്ളിയിടാതെ വേണം. അടുപ്പം തോന്നിക്കുന്ന തരത്തിൽ വേണം സംസാരിക്കാൻ.
ഉദാഹരണത്തിന് , നിങ്ങൾ എവിടെയാണ് വളർന്നത്, നിങ്ങളുടെ കുടുംബം, എന്തിനാണ് ഈ കരിയർ തിരഞ്ഞെടുത്തത് എന്നതിനെക്കുറിച്ച് സംസാരിക്കുന്നത് അവർക്ക് കൂടുതൽ മറുപടികൾ നൽകാനും ചോദ്യങ്ങൾ ചോദിക്കാനും നിങ്ങളോട് അടുപ്പം തോന്നാനും ഇടയാക്കും .നിങ്ങളുടെ ഹോബികൾ, ജോലി, കുടുംബം ഇതൊക്കെയാണ് കൂടുതലായും ഒരു സംഭാഷണത്തിന് തുടക്കം കുറിക്കാൻ നല്ലത്.
അതെ അല്ലെങ്കിൽ ഇല്ല എന്ന് ഉത്തരം നൽകാൻ കഴിയുന്ന ചോദ്യങ്ങൾ ഒഴിവാക്കുക. ഒരു വ്യക്തിയോട് അവരുടെ ചിന്തകൾ, സ്വപ്നങ്ങൾ, അഭിപ്രായങ്ങൾ എന്നിവയെക്കുറിച്ച് ആഴത്തിൽ സംസാരിക്കാൻ അനുവദിക്കുന്ന എന്തെങ്കിലും ചോദിക്കുക. “എങ്ങനെ”, “എന്തുകൊണ്ട്” എന്നീ ചോദ്യങ്ങൾ കൂടുതൽ ചോദിക്കുന്നതിലൂടെ നിങ്ങൾക്ക് ആളുകളെ സംസാരിപ്പിക്കാൻ സാധിക്കും.
സംസാരിക്കുമ്പോൾ അവരുടെ പേര് എടുത്തു പറഞ്ഞു കൊണ്ട് സംസാരിക്കാൻ ശ്രമിക്കുക. സംഭാഷണത്തിനിടയ്ക്ക് പേര് പരാമര്ശിക്കുക. കാരണം ആളുകൾ സ്വന്തം പേരിൽ അഭിസംബോധന ചെയ്യപ്പെടുന്നത് ഇഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ ആദ്യം തന്നെ അവരുടെ പേര് മനസ്സിൽ പതിക്കുക.
സംസാരിക്കുന്ന വ്യക്തിയെക്കുറിച്ചും അവരുടെ താൽപ്പര്യ വിഷയത്തെക്കുറിച്ചും അറിയാൻ നിങ്ങൾ സംഭാഷണത്തിലൂടെ ശ്രമിക്കുക. അത് നിങ്ങൾക്ക് അവരുടെ വ്യക്തിത്വം മനസിലാക്കാൻ സഹായിക്കും.
നിങ്ങൾക്ക് നന്നായി അറിയാത്ത ഒരാളുമായി സംഭാഷണം നടത്തുമ്പോൾ , അവർക്ക്എന്താണ് ചർച്ച ചെയ്യാനുള്ള താൽപ്പര്യമെന്നു മനസിലാക്കാൻ അവരുടെ ശരീരഭാഷ മനസിലാക്കുക. അവരുടെ വസ്ത്രങ്ങൾ, സംസാരിക്കുമ്പോൾ അവരുടെ ശരീരഭാഷ, എല്ലാം ശ്രദ്ധിക്കുക.
നിലവിലെ ഒരു സംഭവം, നിങ്ങൾ ഇപ്പോൾ വായിച്ച ഒരു നല്ല പുസ്തകം അല്ലെങ്കിൽ നിങ്ങൾ കണ്ട സിനിമ എന്നിവ സംസാരത്തിൽ കൊണ്ടുവരിക. മതത്തെക്കുറിച്ചോ രാഷ്ട്രീയത്തെക്കുറിച്ചോ സംസാരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണം.
അതിനൊപ്പം എല്ലാവരേയും ഉൾക്കൊള്ളുന്ന കാര്യങ്ങൾ ചർച്ച ചെയ്യുക. ഇപ്പോൾ ഒരു കൊറിയാൻ സിനിമയെ കുറിച്ച് നിങ്ങൾ വാചാലരാകുമ്പോൾ എതിരെ നില്കുന്നയാൾക്ക് കൊറിയൻ സിനിമ തന്നെ ഇഷ്ടമുണ്ടായിരിക്കണം എന്നില്ല.
Living
ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!
ഒരുപാട് കാത്തിരുന്നാണ് ഒരു ജോലി ലഭിക്കുക. ആഗ്രഹിച്ച, സ്വപ്നം കണ്ട ജോലിക്കായി നിങ്ങൾ ഒരുപാട് പ്രയത്നങ്ങൾ നടത്തുകയും അതിനു വേണ്ടി വളയുകയും ചെയ്തിട്ടുണ്ടാകാം.. എന്നാൽ എത്ര വലിയ പൊസിഷനിൽ ഉള്ള ജോലി ആയാലും, ഈ ചോദ്യങ്ങൾ മാനേജ്‌മെന്റിനോട് ആരാഞ്ഞ് തൃപ്തികരമായ മറുപടി ലഭിച്ചാൽ മാത്രമേ ജോലിയിൽ പ്രവേശിക്കാവു.
ജോലി സമയത്തെ കുറിച്ച് വ്യക്തമായി ചോദിക്കുക. എപ്പോഴാണ് എത്തേണ്ടത്, എത്ര മണിവരെയാണ് എന്നുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കണം.
ജോലിയുടെ സ്വഭാവമനുസരിച്ച് ഇമെയിൽ സന്ദേശങ്ങൾ സ്ഥിരമായി നോക്കികൊണ്ടിരിക്കണോ?, നിർദേശങ്ങൾ ഏതു മാർഗമാണ് ലഭിക്കുക തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുക. നിങ്ങൾ സ്ഥിരമായി മെയിലുകൾ പരിശോധിക്കാത്ത വ്യക്തി ആണെങ്കിൽ ഇത്തരം ചോദ്യങ്ങൾ വലിയ ഗുണം ചെയ്യും.
ഓഫ്, ലീവ്, സിക്ക് ലീവ് തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ കൃത്യമായി ചോദിച്ചറിയണം. കാരണം ജോലിയിൽ പ്രവേശിച്ചതിന് ശേഷം ഏതെങ്കിലും തരത്തിൽ തെറ്റായി പ്രവർത്തിച്ചിട്ട് ഞാൻ അങ്ങനെയാണ് കരുതിയത്, മുൻപ് ജോലി ചെയ്തിടത്ത് ഇങ്ങനെ ആയിരുന്നു എന്ന് പറയുന്നതിൽ അർത്ഥമില്ല.
പൊതുവെ ഇപ്പോൾ മിക്ക ഓഫീസ് ജോലികൾക്കും വർക്ക് അറ്റ് ഹോം സംവിധാനമുണ്ട്. അതുകൊണ്ട് അസുഖമല്ലാതെ മറ്റെന്തെങ്കിലും സാഹചര്യത്തിൽ വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ അവസരമുണ്ടോ എന്നും അതിന്റെ നിയമങ്ങൾ എങ്ങനെയാണെന്നും അന്വേഷിക്കണം.
ഷിഫ്റ്റ് സംബ്രദായമുണ്ടോ, സൗകര്യപ്രദമായ സമയങ്ങൾ തിരഞ്ഞെടുക്കുക്കാൻ അവസരമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുവാൻ മറക്കരുത്.
ജോലിയുടെ സ്വഭാവം എന്താണെന്നു ചോദിച്ചറിയുക. നിങ്ങൾക്ക് മറ്റെന്തെങ്കിലും അധിക ജോലികൾ ഉണ്ടോ എന്നുള്ളത് ചോദിച്ചറിയുക.
ആരാണ് പെർഫോമൻസ് വിലയിരുത്തുക, അതിന്റെ മാനദണ്ഡങ്ങൾ എന്താണ് എന്നൊക്കെ കൃത്യമായി ചോദിക്കുക.
പുറത്ത് പോയി ചെയ്യേണ്ട ജോലി ആണെങ്കിൽ എങ്ങനെയാണു ആളുകളോട് സംസാരിക്കേണ്ട രീതി, എന്തൊക്കെയാണ് സൂചിപ്പിക്കേണ്ടത് എന്നുള്ള കാര്യങ്ങളും വ്യക്തമായി ചോദിച്ചറിയണം.
ജോലിയെ കൂടുതൽ സഹായിക്കുന്നതിനായി നിർദേശങ്ങൾ മേലധികാരികളോട് ആരായണം. അതുപോലെ മാനേജുമെന്റ് ടീമിനെക്കുറിച്ചും കമ്പനിയെക്കുറിച്ചും കൃത്യമായ അവബോധം അവരോട് തന്നെ ചോദിച്ച് മനസിലാക്കുക.
Living
പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..
ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ് വിവാഹ ജീവിതം. അതുകൊണ്ടു തന്നെ ഭർത്താവയ്ക്കാനുള്ള ആളെ തിരഞ്ഞെടുക്കുമ്പോൾ ഒരുപാട് ശ്രദ്ധിക്കണം. കാരണം ചില വ്യക്തികൾ ദാമ്പത്യജീവിതത്തിനു തീരെ അനുയോജ്യരല്ല. ഭർത്താവിനെ, അല്ലെങ്കിൽ കാമുകനെ തിരഞ്ഞെടുക്കുമ്പോൾ തീർച്ചയായും ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ ഉണ്ട്.
വിവാഹത്തെ കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന പുരുഷന്മാരെ വിവാഹം കഴിക്കരുത്. അവർക്ക് എങ്ങനെയെയങ്കിലും ഒരു വിവാഹം കഴിക്കണം എന്ന ചിന്തയെ ഉള്ളു. അല്ലാതെ പ്രണയമോ അടുപ്പമോ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
അധിക്ഷേപങ്ങളും മാത്രം ഉള്ള പുരുഷന്മാരെയും തിരഞ്ഞെടുക്കരുത്. അവർക്ക് ഒരു അടിമയെ ആണ് ആവശ്യം. ഭാര്യ, പങ്കാളി അങ്ങനെ ഒരാളെയല്ല. വാക്കു കൊണ്ടും ശാരീരികമായും ഇയാൾ ദ്രോഹിക്കും.
ദാമ്പത്യത്തിനു വലിയ പ്രാധാന്യം നൽകാതെ ജോലിയിൽ മുഴുകുന്ന പുരുഷന്മാരെ ഒഴിവാക്കണം. അവർക്ക് പങ്കാളിക്കായി ചിലവഴിക്കാൻ സമയം കാണില്ല.
പോസെസ്സിവ് ആകുന്നത് നല്ലതാണ്, പക്ഷെ അമിതമായാൽ അതും ദോഷം തന്നെയാണ്. വ്യക്തിപരമായി ഒരു സ്വാതന്ത്ര്യവും ഇവർ തരില്ല. നിങ്ങള്‍ കൂടുതലായി ഒരാളോട് സംസാരിച്ചാല്‍, ബന്ധുക്കളോടോ വീട്ടുകാരോടോ പോലും അമിതമായി ഇടപെട്ടാൽ, സോഷ്യല്‍ മീഡിയയില്‍ ചിലവിട്ടാല്‍,ഇവർ എതിർക്കും.
നിങ്ങൾ സ്വതന്ത്രമായ കുടുംബ ജീവിതം ആഗ്രഹിക്കുന്നെങ്കിൽ ബന്ധുവിനെ കല്യാണം കഴിക്കരുത്. കാരണം നിങ്ങളുടെ എല്ലാ കാര്യങ്ങളും ഇരു കുടുംബങ്ങളുടെയും ഇടപെടൽ ഉണ്ടാകും.
-
Living6 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women6 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health6 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living6 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women6 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech6 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food6 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living6 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
