Living
കൗമാരത്തിലേക്ക് കടക്കുന്ന മകന് അമ്മ തീർച്ചയായും പറഞ്ഞു കൊടുക്കേണ്ട കാര്യങ്ങൾ
പൊക്കം കൂടി,ശബ്ദത്തിനു കനം വെച്ച് കവിളിൽ ചെറിയ കുരുക്കളുമായി നിൽക്കുന്ന മകൻ പലർക്കും അത്ഭുതമാണ്..കൗമാരത്തിലേക്ക് പെൺകുട്ടികൾ കടക്കുന്നത് പോലെ വളരെ പ്രയാസമുള്ള ഒരു ഘട്ടം തന്നെയാണ് ആൺകുട്ടികൾക്കും ഇത്. 13,14 പ്രായത്തിലാണ് ആൺകുട്ടികൾ കൗമാരത്തിലേക്ക് കടക്കുന്നത്.പെൺകുട്ടികൾക്ക് ആർത്തവവും സമൂഹത്തിൽ പെരുമാറേണ്ടതിനെക്കുറിച്ചും അമ്മമാർ പറഞ്ഞു നൽകാറുണ്ട്.എന്നാൽ സമാന മാനസികാവസ്ഥയിലൂടെ കടന്നു പോകുന്ന ആൺകുട്ടികളെ ആരും പരിഗണിക്കാറില്ല.ഇത് തെറ്റായ പ്രവണതയാണ്.കൗമാരത്തിലേക്ക് കടക്കുന്ന മകന് ഒരമ്മ പറഞ്ഞുകൊടുക്കേണ്ട ചില കാര്യങ്ങളുണ്ട്.
ശാരീരിക മാറ്റങ്ങൾ,ഡിപ്രെഷൻ, സമൂഹ മാധ്യമങ്ങൾക്ക് അടിമപ്പെടുക, സമൂഹത്തിനെ അഭിമുഖീകരിക്കാൻ വയ്യാത്ത അവസ്ഥ ഇങ്ങനെ പല പ്രശ്നങ്ങൾ ഉണ്ടാകും.ആദ്യം തന്നെ ഒരു പുരുഷന്റെ ജീവിതത്തിലെ ആദ്യ ഘട്ടം പൂർത്തിയാക്കുകയാണ് മകൻ എന്ന് അമ്മ ഉൾക്കൊള്ളണം.അത് മകന് പറഞ്ഞു കൊടുക്കണം.
കുട്ടിക്കളി മാറ്റി വാക്കിന് വിലയും ആത്മവിശ്വാസവും ഉള്ള ഒരാളായി മാറാൻ അവന് സഹായം നൽകണം. സ്വയം ചില കൊച്ചു തീരുമാനങ്ങൾ എടുക്കാനും അതിൽ ഉറച്ച് നിൽക്കാനും പഠിക്കണം.അതിന്റെ ആവശ്യകത പറഞ്ഞു കൊടുക്കേണ്ടത് അമ്മയാണ്.
പൊട്ട തമാശയും മറ്റുമായി സമയം കളയാൻ അനുവദിക്കരുത്.കാരണം ശാരീരികമായി പ്രായപൂർത്തിയായ പെൺകുട്ടികളാണ് ഈ സമയം അവരുടെ സഹപാഠികൾ. അവർ ചിന്തിക്കുക പുരുഷ ലക്ഷണങ്ങൾ ഉള്ള കൂട്ടുകാരനെ കുറിച്ചാണ്. അരോചകമായ സംസാരത്തിലൂടെ അവർക്കിടയിലും സുഹൃത്തുക്കൾക്കിടയിലും കോമാളിയായാൽ തിരിച്ചൊരു പരിഹാസം അവന് താങ്ങാൻ കഴിയില്ല.കാരണം ശാരീരികമാറ്റം മനസ് ഉൾക്കൊണ്ടിട്ടുണ്ടാകില്ല. അപ്പോൾ പറഞ്ഞു കൊടുക്കേണ്ടത് അമ്മയാണ്.
കൗമാരക്കാരായ മക്കളോട് അമ്മമാരും ഒരു അകലം കാണിക്കും.കാരണം അവൻ മുതിർന്നു എന്ന ഒരു അംഗീകാരമാണ്. ഈ പ്രായത്തിൽ മകനെ അകറ്റി നിർത്തേണ്ട ആവശ്യമില്ല.ഇത്ര കാലം സ്കൂൾ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതുപോലെ തുടരാനും തനിക്കൊപ്പം സമയം ചിലവിടാൻ അമ്മയോട് പറയാൻ മടിക്കരുതെന്നും മകന് പറഞ്ഞുകൊടുക്കണം.
എന്തെങ്കിലും മോശം കൂട്ടുകെട്ടിൽ പെട്ട് തെറ്റായ തീരുമാനങ്ങളെടുക്കുമ്പോൾ അച്ഛൻ,അമ്മ,കുടുംബം എന്ന് ചിന്തിച്ച് തീരുമാനിക്കാൻ മകനോട് പറയണം. അത് അവർക്ക് അത്തരം സാഹചര്യങ്ങളിൽ നിന്നും അകന്നു നിൽക്കാൻ വഴിയൊരുക്കും.
12 വയസ് വരെ അവർ സന്തോഷം നിറഞ്ഞ ലോകത്താണ്.പഠനമല്ലാതെ മറ്റൊന്നും അവരെ സാധാരണ ഗതിയിൽ അലട്ടില്ല. എന്നാൽ കൗമാരകാലം സന്തോഷം മാത്രമല്ലാത്ത ഒരു ഘട്ടമാണ് എന്ന് ബോധ്യപ്പെടുത്തുക.
മറ്റുള്ളവരെ നോക്കി അവർക്കുള്ള കാര്യങ്ങളിൽ അസൂയപ്പെടാതെ സ്വയം ഒരിക്കൽ നേടണം എന്നും കുടുംബത്തിന്റെ സാഹചര്യം നല്ല രീതിയിൽ ഉൾകൊള്ളാനും അമ്മ മകനെ പഠിപ്പിക്കേണ്ടതാണ്.
നീ പഠിക്കാൻ മാത്രമുള്ള വസ്തുവാണ് എന്ന ചിന്ത മകനിൽ സൃഷ്ടിക്കരുത്.എന്ത് വിഷമ ഘട്ടത്തിലും അമ്മയും അച്ഛനും ഒപ്പമുണ്ടാകും എന്ന ഉറപ്പ് അവന് നൽകുക.
ഇന്നത്തെ കാലത്ത് സ്ത്രീകളോടുള്ള പെരുമാറ്റമൊക്കെ മക്കളിൽ ചെറുപ്പത്തിൽ തന്നെ രൂപപ്പെടുത്തി നൽകണം.നല്ല പൗരന്മാരായി മക്കളെ മാറ്റാൻ അമ്മയ്ക്ക് മാത്രമേ സാധിക്കൂ.
Living
ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!
ഒരുപാട് കാത്തിരുന്നാണ് ഒരു ജോലി ലഭിക്കുക. ആഗ്രഹിച്ച, സ്വപ്നം കണ്ട ജോലിക്കായി നിങ്ങൾ ഒരുപാട് പ്രയത്നങ്ങൾ നടത്തുകയും അതിനു വേണ്ടി വളയുകയും ചെയ്തിട്ടുണ്ടാകാം.. എന്നാൽ എത്ര വലിയ പൊസിഷനിൽ ഉള്ള ജോലി ആയാലും, ഈ ചോദ്യങ്ങൾ മാനേജ്‌മെന്റിനോട് ആരാഞ്ഞ് തൃപ്തികരമായ മറുപടി ലഭിച്ചാൽ മാത്രമേ ജോലിയിൽ പ്രവേശിക്കാവു.
ജോലി സമയത്തെ കുറിച്ച് വ്യക്തമായി ചോദിക്കുക. എപ്പോഴാണ് എത്തേണ്ടത്, എത്ര മണിവരെയാണ് എന്നുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കണം.
ജോലിയുടെ സ്വഭാവമനുസരിച്ച് ഇമെയിൽ സന്ദേശങ്ങൾ സ്ഥിരമായി നോക്കികൊണ്ടിരിക്കണോ?, നിർദേശങ്ങൾ ഏതു മാർഗമാണ് ലഭിക്കുക തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുക. നിങ്ങൾ സ്ഥിരമായി മെയിലുകൾ പരിശോധിക്കാത്ത വ്യക്തി ആണെങ്കിൽ ഇത്തരം ചോദ്യങ്ങൾ വലിയ ഗുണം ചെയ്യും.
ഓഫ്, ലീവ്, സിക്ക് ലീവ് തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ കൃത്യമായി ചോദിച്ചറിയണം. കാരണം ജോലിയിൽ പ്രവേശിച്ചതിന് ശേഷം ഏതെങ്കിലും തരത്തിൽ തെറ്റായി പ്രവർത്തിച്ചിട്ട് ഞാൻ അങ്ങനെയാണ് കരുതിയത്, മുൻപ് ജോലി ചെയ്തിടത്ത് ഇങ്ങനെ ആയിരുന്നു എന്ന് പറയുന്നതിൽ അർത്ഥമില്ല.
പൊതുവെ ഇപ്പോൾ മിക്ക ഓഫീസ് ജോലികൾക്കും വർക്ക് അറ്റ് ഹോം സംവിധാനമുണ്ട്. അതുകൊണ്ട് അസുഖമല്ലാതെ മറ്റെന്തെങ്കിലും സാഹചര്യത്തിൽ വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ അവസരമുണ്ടോ എന്നും അതിന്റെ നിയമങ്ങൾ എങ്ങനെയാണെന്നും അന്വേഷിക്കണം.
ഷിഫ്റ്റ് സംബ്രദായമുണ്ടോ, സൗകര്യപ്രദമായ സമയങ്ങൾ തിരഞ്ഞെടുക്കുക്കാൻ അവസരമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുവാൻ മറക്കരുത്.
ജോലിയുടെ സ്വഭാവം എന്താണെന്നു ചോദിച്ചറിയുക. നിങ്ങൾക്ക് മറ്റെന്തെങ്കിലും അധിക ജോലികൾ ഉണ്ടോ എന്നുള്ളത് ചോദിച്ചറിയുക.
ആരാണ് പെർഫോമൻസ് വിലയിരുത്തുക, അതിന്റെ മാനദണ്ഡങ്ങൾ എന്താണ് എന്നൊക്കെ കൃത്യമായി ചോദിക്കുക.
പുറത്ത് പോയി ചെയ്യേണ്ട ജോലി ആണെങ്കിൽ എങ്ങനെയാണു ആളുകളോട് സംസാരിക്കേണ്ട രീതി, എന്തൊക്കെയാണ് സൂചിപ്പിക്കേണ്ടത് എന്നുള്ള കാര്യങ്ങളും വ്യക്തമായി ചോദിച്ചറിയണം.
ജോലിയെ കൂടുതൽ സഹായിക്കുന്നതിനായി നിർദേശങ്ങൾ മേലധികാരികളോട് ആരായണം. അതുപോലെ മാനേജുമെന്റ് ടീമിനെക്കുറിച്ചും കമ്പനിയെക്കുറിച്ചും കൃത്യമായ അവബോധം അവരോട് തന്നെ ചോദിച്ച് മനസിലാക്കുക.
Living
പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..
ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ് വിവാഹ ജീവിതം. അതുകൊണ്ടു തന്നെ ഭർത്താവയ്ക്കാനുള്ള ആളെ തിരഞ്ഞെടുക്കുമ്പോൾ ഒരുപാട് ശ്രദ്ധിക്കണം. കാരണം ചില വ്യക്തികൾ ദാമ്പത്യജീവിതത്തിനു തീരെ അനുയോജ്യരല്ല. ഭർത്താവിനെ, അല്ലെങ്കിൽ കാമുകനെ തിരഞ്ഞെടുക്കുമ്പോൾ തീർച്ചയായും ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ ഉണ്ട്.
വിവാഹത്തെ കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന പുരുഷന്മാരെ വിവാഹം കഴിക്കരുത്. അവർക്ക് എങ്ങനെയെയങ്കിലും ഒരു വിവാഹം കഴിക്കണം എന്ന ചിന്തയെ ഉള്ളു. അല്ലാതെ പ്രണയമോ അടുപ്പമോ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
അധിക്ഷേപങ്ങളും മാത്രം ഉള്ള പുരുഷന്മാരെയും തിരഞ്ഞെടുക്കരുത്. അവർക്ക് ഒരു അടിമയെ ആണ് ആവശ്യം. ഭാര്യ, പങ്കാളി അങ്ങനെ ഒരാളെയല്ല. വാക്കു കൊണ്ടും ശാരീരികമായും ഇയാൾ ദ്രോഹിക്കും.
ദാമ്പത്യത്തിനു വലിയ പ്രാധാന്യം നൽകാതെ ജോലിയിൽ മുഴുകുന്ന പുരുഷന്മാരെ ഒഴിവാക്കണം. അവർക്ക് പങ്കാളിക്കായി ചിലവഴിക്കാൻ സമയം കാണില്ല.
പോസെസ്സിവ് ആകുന്നത് നല്ലതാണ്, പക്ഷെ അമിതമായാൽ അതും ദോഷം തന്നെയാണ്. വ്യക്തിപരമായി ഒരു സ്വാതന്ത്ര്യവും ഇവർ തരില്ല. നിങ്ങള്‍ കൂടുതലായി ഒരാളോട് സംസാരിച്ചാല്‍, ബന്ധുക്കളോടോ വീട്ടുകാരോടോ പോലും അമിതമായി ഇടപെട്ടാൽ, സോഷ്യല്‍ മീഡിയയില്‍ ചിലവിട്ടാല്‍,ഇവർ എതിർക്കും.
നിങ്ങൾ സ്വതന്ത്രമായ കുടുംബ ജീവിതം ആഗ്രഹിക്കുന്നെങ്കിൽ ബന്ധുവിനെ കല്യാണം കഴിക്കരുത്. കാരണം നിങ്ങളുടെ എല്ലാ കാര്യങ്ങളും ഇരു കുടുംബങ്ങളുടെയും ഇടപെടൽ ഉണ്ടാകും.
-
Living6 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women6 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health6 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living6 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women6 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech6 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food6 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living6 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
