Health
മൂക്കിൻ തുമ്പത്താണോ ദേഷ്യം? എങ്കിൽ ആ മൂക്ക് മുറിച്ചോളു.. ദേഷ്യം പമ്പ കടക്കാൻ ഒരു അടിപൊളി ഐഡിയയുണ്ട്..!
ചിലർക്ക് ദേഷ്യം വന്നാൽ പിന്നെ മുൻപും പിൻപും നോക്കില്ല, മൂക്കിൻ തുമ്പത്താണ് ദേഷ്യം എന്നൊക്കെ പറയുന്നത് കേട്ടിട്ടില്ലേ? കെട്ടും കണ്ടുമൊക്കെ പരിചയമുള്ള ഒരു കാര്യമാണ് ഈ ദേഷ്യം. സ്വാഭാവിക വികാരമാണെങ്കിൽ പോലും ചിലപ്പോൾ അതിരുവിട്ടു ദേഷ്യപ്പെടുന്നവർ ചെന്നുപെടുന്ന പ്രശ്നനങ്ങൾ ചെറുതല്ല. പ്രശ്നനങ്ങൾ ഒഴിവാക്കണമെങ്കിൽ ദേഷ്യം പമ്പ കടത്തണം. അതിന് കുറച്ച് ഗംഭീര വഴികളുണ്ട്.
എന്താണ് ദേഷ്യം? അതൊരു സ്വാഭാവിക വികാരമാണ്. നമ്മുടെ ഉള്ളിലെ സങ്കടം, സമ്മർദ്ദം, വീർപ്പുമുട്ടലൊക്കെ ഒന്നെങ്കിൽ കരച്ചിലിലൂടെയോ ദേഷ്യത്തിലൂടെയോ ആണ് പുറത്ത് വരിക. കരച്ചിൽ സഹിക്കാം. എന്നാൽ ദേഷ്യം അതിരുവിട്ടാൽ മൊത്തത്തിൽ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുക.
ദേഷ്യത്തിനെ പുറത്തെത്തും മുൻപ് പിടിച്ചുനിർത്തുക എന്നതാണ് ഒന്നാമത്തെ വഴി. നമുക്ക് ദേഷ്യം വരുമ്പോൾ ഹൃദയമിടിപ്പ് കൂടുകയും ആകെ വിയർക്കുകയും ഒക്കെ ചെയ്യും. അങ്ങനെ സംഭവിക്കുമ്പോൾ തന്നെ ആ അവസരം ഒഴിവാക്കണം. ഒന്നെങ്കിൽ അവിടെ നിന്നും മാറി നിൽക്കുക. അല്ലെങ്കിൽ ഒന്ന് ശ്വാസമെടുത്ത് ശരീരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഒന്ന് മുതൽ പത്തുവരെ എണ്ണിയാലും മതി, ദേഷ്യം ഒന്നും തണുക്കും.
എന്തൊക്കെയാണ് ഒരാളെ ദേഷ്യത്തിലേക്ക് നയിക്കുന്ന കാര്യങ്ങൾ എന്ന് അയാൾക്ക് മാത്രമേ അറിയാൻ സാധിക്കൂ.അങ്ങനെയുള്ളപ്പോൾ അതിനെ സമാധാനപരമായി ഇരുന്നു വിശകലനം ചെയ്തു എഴുതി വയ്ക്കുക. എന്നിട്ട് അതിൽ നെഗറ്റീവ് ചിന്തകൾ കൊണ്ടുവരുന്ന കാര്യങ്ങൾ ഒഴിവാക്കി കളയുക. വളരെ എളുപ്പമല്ലേ,?
ഉള്ളിലൊതുക്കി അസ്വസ്ഥത സ്വയം അനുഭവിക്കരുത്. ആരാണ് നിങ്ങളെ മനസികമായി സമ്മർദ്ദത്തിലാക്കുന്നത് , അവരുമായി സംസാരിക്കുക. സംസാരിച്ച് പരിഹരിക്കാൻ ശ്രമിക്കുക. അതിനു സാധിച്ചില്ലെങ്കിൽ അടുത്ത സുഹൃത്തിനോടോ ഭാര്യയോടോ ഭർത്താവിനോടോ ഒക്കെ പങ്കുവയ്ക്കണം.
മാനസിക സമ്മർദ്ദം ഉണ്ടാകുന്നത് ദേഷ്യത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്. ചിലപ്പോൾ അമിത പ്രതീക്ഷ കാരണം സമ്മർദ്ദം അനുഭവിക്കുന്നവരെ കണ്ടിട്ടില്ലേ? അങ്ങനെയുള്ളപ്പോൾ ഒന്നിനെയും പ്രതീക്ഷിക്കാതെ ജീവിക്കാൻ പഠിക്കണം. ദേഷ്യം വരാതിരിക്കാൻ സ്വയം അല്ലാതെ ആരാണ് ശ്രമിക്കുക.
നമ്മുടെയൊക്കെ മാനസിക പ്രശ്നങ്ങൾക്ക് ഏറ്റവും നല്ല പരിഹാരം പാട്ട് കേൾക്കുന്നത് തന്നെയാണ്. പക്ഷെ ദേഷ്യം വരുമ്പോൾ പാട്ട് കേൾക്കാൻ ആരും ശ്രമിക്കാറില്ല. അപ്പോൾ ദേഷ്യം വരുന്നു എന്ന് തോന്നുമ്പോൾ പാട്ടൊക്കെ കേട്ട് അതിൽ അലിഞ്ഞ് ഒന്ന് ഉഷാറാകാം..
Food
പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!
ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..
പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
Health
അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..
ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്‍കിയാല്‍ ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.
ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.
അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.
സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.
-
Living6 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women6 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health6 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living6 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women6 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech6 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food6 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living6 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
