Connect with us

Living

ആരാണ് ഒരു മാറ്റം ആഗ്രഹിക്കാത്തത്? ഒരു പുതിയ ജീവിതത്തിന് തുടക്കം കുറിക്കാം..

Published

on

ജീവിതത്തിൽ ചില പുതിയ അധ്യായങ്ങൾ തുടങ്ങേണ്ടതുണ്ട്..ചില മാറ്റങ്ങൾ, ചില പുത്തൻ തുടക്കങ്ങൾ, അങ്ങനെ ചിലത്..ഇടയ്ക്ക് നമ്മുടെ ജീവിതത്തെ ശരിയായ രീതിയിൽ നവീകരിക്കുകയും പുനർനിർണ്ണയിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഒരു മാറ്റം ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഉൾപ്പെടുത്താവുന്ന ചില ശീലങ്ങൾ അറിയാം. 

ചെയ്ത തെറ്റുകൾക്ക് ആളുകളോട്  ക്ഷമ ചോദിക്കുക. എത്ര പഴയതാണെങ്കിലും ചില മുറിവുകൾ നമ്മൾ മറന്നേ തീരു. നിങ്ങളെ വേദനിപ്പിച്ചവരോടും പൊറുക്കാൻ തയ്യാറാകൂ. അതുപോലെ സ്വയം സ്നേഹിച്ച് ആരുടെയും ആശ്വാസ വാക്കുകൾ ഇല്ലാതെ മനസ് ശാന്തമാക്കാൻ പഠിക്കൂ..

നിങ്ങളുടെ ഉദ്ദേശ്യങ്ങൾ എന്താണെന്ന് ആളുകൾ കരുതുന്നതിനേക്കാൾ പ്രധാനമാണ് നിങ്ങളെക്കുറിച്ച് സ്വയം  അറിയാവുന്നത്. നിങ്ങളിൽ നല്ലത് കാണാൻ എല്ലാവരും ശ്രമിക്കില്ല. അപ്പോൾ അവർ കണ്ടെത്തുന്ന കുറവുകൾക്കായി സ്വയം നഷ്ടപ്പെടുത്തരുത്. അതുകൊണ്ട് സ്വയം ഒരു മൂല്യ ബോധമുണ്ടാക്കാറുക. 

നിങ്ങളുടെ വളർച്ചയെയും ഭാവിയെയുംകാൾ  നിങ്ങളുടെ പോരായ്മകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ജീവിത പാതയിൽ നിങ്ങൾ  തെറ്റുകൾ വരുത്തിയെന്ന് സമ്മതിക്കുന്നതിൽ ലജ്ജ തോന്നരുത്. അത് തിരുത്തലിന്റെ ആദ്യ പാഠമാണ്.

മറ്റുള്ളവരുടെ വിലയിരുത്തലുകളിൽ അവരുടെ ഇഷ്ടങ്ങളിൽ അല്ല നിങ്ങൾ ജീവിക്കേണ്ടത്. നിങ്ങളായിരിക്കാൻ സമയം കണ്ടെത്തു. ആർക്കു വേണ്ടിയും സ്വന്തം സ്വത്വം നഷ്ടമാക്കരുത്.

നഷ്ടമായതിനെ കുറിച്ച് ചിന്തിച്ച് ജീവിതം പാഴാക്കരുത്. ബന്ധങ്ങളും സൗഹൃദങ്ങളുമെല്ലാം വരും പോകും. അതുകൊണ്ട് അങ്ങനെ ചിന്തിച്ച് നേരം കളയരുത്. 

പ്രലോഭിപ്പിക്കുന്ന നിമിഷങ്ങളിൽ വീഴാതെ ക്ഷമയോടെ കാത്തിരിക്കാൻ പഠിക്കുക. എന്തിലും ക്ഷമിക്കാനൊരു മനസ് കണ്ടെത്തുകയും വേണം. 

അനാരോഗ്യകരമായ ബന്ധങ്ങളിൽ‌ തുടരുന്നത് നിർ‌ത്തുക. നിങ്ങളുമായി ഒരു പോസിറ്റീവ് കണക്ഷൻ ഇല്ലാത്ത ബന്ധങ്ങളിൽ നിന്നും ഇറങ്ങിപ്പോരാൻ മടിക്കരുത്. 

നിങ്ങളുടെ അപൂർണതകൾ അംഗീകരിക്കുക. ഇത് സ്വയം മനസിലാക്കുന്നതിന്റെ ഒരു ഘട്ടം ആണ്. 
നിങ്ങൾക്ക് എല്ലാം നിയന്ത്രിക്കാൻ കഴിയില്ലെന്ന് അംഗീകരിക്കുക. സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്തം സ്വയം തിരഞ്ഞെടുക്കുക. 

Living

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Published

on

ഒരുപാട് കാത്തിരുന്നാണ് ഒരു ജോലി ലഭിക്കുക. ആഗ്രഹിച്ച, സ്വപ്നം കണ്ട ജോലിക്കായി നിങ്ങൾ ഒരുപാട് പ്രയത്നങ്ങൾ നടത്തുകയും അതിനു വേണ്ടി വളയുകയും ചെയ്തിട്ടുണ്ടാകാം.. എന്നാൽ എത്ര വലിയ പൊസിഷനിൽ ഉള്ള ജോലി ആയാലും, ഈ ചോദ്യങ്ങൾ മാനേജ്‌മെന്റിനോട് ആരാഞ്ഞ് തൃപ്തികരമായ മറുപടി ലഭിച്ചാൽ മാത്രമേ ജോലിയിൽ പ്രവേശിക്കാവു.

ജോലി സമയത്തെ കുറിച്ച് വ്യക്തമായി ചോദിക്കുക. എപ്പോഴാണ് എത്തേണ്ടത്, എത്ര മണിവരെയാണ് എന്നുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കണം.

ജോലിയുടെ സ്വഭാവമനുസരിച്ച് ഇമെയിൽ സന്ദേശങ്ങൾ സ്ഥിരമായി നോക്കികൊണ്ടിരിക്കണോ?, നിർദേശങ്ങൾ ഏതു മാർഗമാണ് ലഭിക്കുക തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുക. നിങ്ങൾ സ്ഥിരമായി മെയിലുകൾ പരിശോധിക്കാത്ത വ്യക്തി ആണെങ്കിൽ ഇത്തരം ചോദ്യങ്ങൾ വലിയ ഗുണം ചെയ്യും.

ഓഫ്, ലീവ്, സിക്ക് ലീവ് തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ കൃത്യമായി ചോദിച്ചറിയണം. കാരണം ജോലിയിൽ പ്രവേശിച്ചതിന് ശേഷം ഏതെങ്കിലും തരത്തിൽ തെറ്റായി പ്രവർത്തിച്ചിട്ട് ഞാൻ അങ്ങനെയാണ് കരുതിയത്, മുൻപ് ജോലി ചെയ്തിടത്ത് ഇങ്ങനെ ആയിരുന്നു എന്ന് പറയുന്നതിൽ അർത്ഥമില്ല.

പൊതുവെ ഇപ്പോൾ മിക്ക ഓഫീസ് ജോലികൾക്കും വർക്ക് അറ്റ് ഹോം സംവിധാനമുണ്ട്. അതുകൊണ്ട് അസുഖമല്ലാതെ മറ്റെന്തെങ്കിലും സാഹചര്യത്തിൽ വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ അവസരമുണ്ടോ എന്നും അതിന്റെ നിയമങ്ങൾ എങ്ങനെയാണെന്നും അന്വേഷിക്കണം.

ഷിഫ്റ്റ് സംബ്രദായമുണ്ടോ, സൗകര്യപ്രദമായ സമയങ്ങൾ തിരഞ്ഞെടുക്കുക്കാൻ അവസരമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുവാൻ മറക്കരുത്.

ജോലിയുടെ സ്വഭാവം എന്താണെന്നു ചോദിച്ചറിയുക. നിങ്ങൾക്ക് മറ്റെന്തെങ്കിലും അധിക ജോലികൾ ഉണ്ടോ എന്നുള്ളത് ചോദിച്ചറിയുക.

ആരാണ് പെർഫോമൻസ് വിലയിരുത്തുക, അതിന്റെ മാനദണ്ഡങ്ങൾ എന്താണ് എന്നൊക്കെ കൃത്യമായി ചോദിക്കുക.

പുറത്ത് പോയി ചെയ്യേണ്ട ജോലി ആണെങ്കിൽ എങ്ങനെയാണു ആളുകളോട് സംസാരിക്കേണ്ട രീതി, എന്തൊക്കെയാണ് സൂചിപ്പിക്കേണ്ടത് എന്നുള്ള കാര്യങ്ങളും വ്യക്തമായി ചോദിച്ചറിയണം.

ജോലിയെ കൂടുതൽ സഹായിക്കുന്നതിനായി നിർദേശങ്ങൾ മേലധികാരികളോട് ആരായണം. അതുപോലെ മാനേജുമെന്റ് ടീമിനെക്കുറിച്ചും കമ്പനിയെക്കുറിച്ചും കൃത്യമായ അവബോധം അവരോട് തന്നെ ചോദിച്ച് മനസിലാക്കുക.

Continue Reading

Living

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Published

on

ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ് വിവാഹ ജീവിതം. അതുകൊണ്ടു തന്നെ ഭർത്താവയ്ക്കാനുള്ള ആളെ തിരഞ്ഞെടുക്കുമ്പോൾ ഒരുപാട് ശ്രദ്ധിക്കണം. കാരണം ചില വ്യക്തികൾ ദാമ്പത്യജീവിതത്തിനു തീരെ അനുയോജ്യരല്ല. ഭർത്താവിനെ, അല്ലെങ്കിൽ കാമുകനെ തിരഞ്ഞെടുക്കുമ്പോൾ തീർച്ചയായും ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ ഉണ്ട്.

വിവാഹത്തെ കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന പുരുഷന്മാരെ വിവാഹം കഴിക്കരുത്. അവർക്ക് എങ്ങനെയെയങ്കിലും ഒരു വിവാഹം കഴിക്കണം എന്ന ചിന്തയെ ഉള്ളു. അല്ലാതെ പ്രണയമോ അടുപ്പമോ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

അധിക്ഷേപങ്ങളും മാത്രം ഉള്ള പുരുഷന്മാരെയും തിരഞ്ഞെടുക്കരുത്. അവർക്ക് ഒരു അടിമയെ ആണ് ആവശ്യം. ഭാര്യ, പങ്കാളി അങ്ങനെ ഒരാളെയല്ല. വാക്കു കൊണ്ടും ശാരീരികമായും ഇയാൾ ദ്രോഹിക്കും.

ദാമ്പത്യത്തിനു വലിയ പ്രാധാന്യം നൽകാതെ ജോലിയിൽ മുഴുകുന്ന പുരുഷന്മാരെ ഒഴിവാക്കണം. അവർക്ക് പങ്കാളിക്കായി ചിലവഴിക്കാൻ സമയം കാണില്ല.

പോസെസ്സിവ് ആകുന്നത് നല്ലതാണ്, പക്ഷെ അമിതമായാൽ അതും ദോഷം തന്നെയാണ്. വ്യക്തിപരമായി ഒരു സ്വാതന്ത്ര്യവും ഇവർ തരില്ല. നിങ്ങള്‍ കൂടുതലായി ഒരാളോട് സംസാരിച്ചാല്‍, ബന്ധുക്കളോടോ വീട്ടുകാരോടോ പോലും അമിതമായി ഇടപെട്ടാൽ, സോഷ്യല്‍ മീഡിയയില്‍ ചിലവിട്ടാല്‍,ഇവർ എതിർക്കും.

നിങ്ങൾ സ്വതന്ത്രമായ കുടുംബ ജീവിതം ആഗ്രഹിക്കുന്നെങ്കിൽ ബന്ധുവിനെ കല്യാണം കഴിക്കരുത്. കാരണം നിങ്ങളുടെ എല്ലാ കാര്യങ്ങളും ഇരു കുടുംബങ്ങളുടെയും ഇടപെടൽ ഉണ്ടാകും.

Continue Reading
Living6 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food6 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health6 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food6 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health6 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel6 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech6 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food6 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living6 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech6 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending