Connect with us

Health

ഒലിവ് ഓയിലിന് ഇത്രയധികം ഗുണങ്ങളുണ്ടെന്ന് അറിഞ്ഞാൽ സ്ത്രീകൾ ഒരു തുള്ളി പോലും പാഴാക്കില്ല, ഉറപ്പ്!

Published

on

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി, ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ധരിൽ നിന്ന് ഒലിവ് ഓയിലിന് ലഭിക്കുന്ന അംഗീകാരങ്ങൾ അമ്പരപ്പെടുത്തുന്നതാണ്. പ്രത്യേകിച്ച് സ്ത്രീകളെയാണ് ഇത് അമ്പരപ്പെടുത്തുന്നത്. ഒട്ടേറെ ഗുണങ്ങൾ ഒലിവു ഓയിൽ കൊണ്ട് സ്ത്രീകൾക്കുണ്ട്, പക്ഷെ പലരും അതിൽ ബോധവാന്മാരല്ലെന്ന് മാത്രം. 

മരുന്നുകളെ ആശ്രയിക്കുന്നതിലും ഏറെ ഫലപ്രദമാണ് ഭക്ഷണങ്ങളും പ്രകൃതിദത്ത പരിഹാരങ്ങളും ഉപയോഗിക്കുന്നത്.നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പലതരം പോഷകങ്ങൾ ഒലിവ് ഓയിൽ നൽകും. ഒലിവ് ഓയിൽ ഒരു ഉയർന്ന കലോറി ഉൽ‌പന്നമായിരിക്കാം, പക്ഷേ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിന് ആവശ്യമായ ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. 

ഹൃദയാരോഗ്യത്തിന് ഒലിവ് ഓയിലിന്റെ അനേകം ഗുണങ്ങളെക്കുറിച്ച് നമ്മളിൽ മിക്കവരും കേട്ടിട്ടുണ്ട്. എന്നാൽ വാസ്തവത്തിൽ, നിങ്ങൾക്കറിയാത്ത ഒട്ടേറെ ഗുണങ്ങൾ ഇതിനുണ്ട്. സ്ത്രീകൾക്ക് ഇത് വളരെ ഗുണപ്രദമാണെന്നു പറഞ്ഞല്ലോ. സ്ത്രീകളെ എങ്ങനെ ഒലിവു ഓയിൽ സഹായിക്കുന്നു എന്ന് നോക്കാം. 

സ്ത്രീകളിൽ  പ്രായം കൂടുന്നതിനനുസരിച്ച്  അസ്ഥികളുടെ സാന്ദ്രതയെ നശിപ്പിക്കുന്ന ഒരു ദുർബലപ്പെടുത്തുന്ന രോഗമാണ് ഓസ്റ്റിയോപൊറോസിസ്. ഒലിവ് ഓയിൽ കുടിക്കുന്നതിലൂടെ എല്ലുകളുടെ സാന്ദ്രതയിൽ ശ്രദ്ധേയമായ പുരോഗതി വരുമെന്നും പ്രായമായ സ്ത്രീകളിൽ ഓസ്റ്റിയോപൊറോസിസ് ഉണ്ടാകുന്നത് തടയാൻ കഴിയുമെന്നും ശാസ്ത്രജ്ഞർ പോലും സമ്മതിച്ചിട്ടുണ്ട്.

രണ്ട് തരം കൊളസ്ട്രോൾ ആയ എൽഡിഎൽ, എച്ച്ഡിഎൽ എന്നിവയെക്കുറിച്ച് നിങ്ങൾ കേട്ടിരിക്കാം. എച്ച്ഡി‌എൽ നല്ല കൊളസ്ട്രോൾ ആണ്, ഇത് നിങ്ങളുടെ ശരീരത്തിൽ നിന്ന് എൽ‌ഡി‌എലിനെ പുറന്തള്ളാൻ ആവശ്യമാണ്. പഠനങ്ങൾ പറയുന്നത്  ഒലിവ് ഓയിൽ പോലുള്ള ആന്റി ഓക്‌സിഡന്റ് സമ്പുഷ്ടമായ ഭക്ഷണപദാർത്ഥങ്ങൾ ഹൃദയ രോഗങ്ങൾ കുറയ്ക്കുന്നതിനായി രക്തക്കുഴലുകൾ തുറന്നിടാൻ എച്ച്ഡിഎൽ പ്രവർത്തനത്തെ സഹായിക്കുന്നു. അതുകൊണ്ടാണ് മിക്ക ആരോഗ്യ വിദഗ്ധരും ഉയർന്ന കൊളസ്ട്രോൾ ഉള്ളവരെ ഒലിവ് ഓയിലിലേക്ക് മാറാൻ ഉപദേശിക്കുന്നത്, കാരണം ഇത് ആരോഗ്യകരമായ ഹൃദയത്തിന് ഉറപ്പ് നൽകുന്നു.

ആരാണ് ആരോഗ്യകരമായ ജീവിതം നയിക്കാൻ ആഗ്രഹിക്കാത്തത്, അല്ലെ? സ്ത്രീകളിൽ ഒലിവ് ഓയിൽ അടിസ്ഥാനമാക്കിയുള്ള ഭക്ഷണം പതിവായി കഴിക്കുന്നത് ഹൃദയ സംബന്ധമായ മരണനിരക്ക് കുറയ്ക്കുകയും  ആയുർദൈർഘ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

ചർമ്മ സംരക്ഷണത്തിന്  രാസവസ്തുക്കൾ നിറഞ്ഞ ഉൽപ്പന്നങ്ങൾ ഒഴിവാക്കി പകരം ഒലിവ് ഓയിലിന്റെ സ്വാഭാവിക ആരോഗ്യ ഗുണങ്ങൾ പരീക്ഷിക്കുക. വലിയ മാറ്റമുണ്ടാകും. ഒലിവ് ഓയിലിന്റെ ആന്റിഓക്‌സിഡേറ്റീവ് ഗുണങ്ങൾ ചർമ്മത്തിൽ  പ്രകൃതിദത്ത മോയ്‌സ്ചുറൈസറായി പ്രവർത്തിക്കുന്നു.

പ്രസവം കഴിഞ്ഞ സ്ത്രീകൾക്ക് വളരെ ഉപകാരപ്രദമാണ് ഒലിവ് ഓയിൽ. ഉറങ്ങുന്നതിന്  മുമ്പായി നിങ്ങളുടെ സ്ട്രെച്ച് മാർക്കുകളിൽ ഒലിവ് ഓയിൽ പുരട്ടുന്നത് പാടുകൾ മായാൻ സഹായിക്കും.അതുപോലെ  മുടി കൊഴിച്ചിൽ തടയാൻ  ഒലിവ് ഓയിൽ ഹെയർ മസാജ് ഒരു നല്ല മാർഗമാണ്. 

സ്ത്രീകളുടെ ഏറ്റവും പ്രധാന പ്രശ്നമാണ് ആർത്തവ വേദന. ഒലിവ് ഓയിൽ സപ്ലിമെന്റുകൾ ആർത്തവ വയറുവേദന കുറയ്ക്കുന്നതിന് വളരെയധികം ഗുണം ചെയ്യുന്നുവെന്നും വേദനയുടെ തീവ്രത ഗണ്യമായി മെച്ചപ്പെടുത്തുന്നുവെന്നും പഠനങ്ങൾ തെളിയിച്ചു. 

വേറെയും ഒരുപാട് ഗുണങ്ങളുണ്ട്. സ്തനാർബുദം വരാതിരിക്കാൻ  ആഗ്രഹിക്കുന്നുവെങ്കിൽ, ഒലിവ് ഓയിൽ നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുക. അതുപോലെ സ്തനങ്ങൾ ദൃഢപ്പെടുത്താൻ  ഒലിവ് ഓയിൽ മസാജ് നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുക.ഭാരം കുറയ്ക്കാൻ ഒലിവ് ഓയിൽ സഹായിക്കും. ഒലിവ് ഓയിലിന്റെ മറ്റ് ആരോഗ്യഗുണങ്ങളിൽ ഒന്നാണ്, ഗർഭ കാല പ്രശ്നങ്ങൾ കുറയ്ക്കുമെന്നത്. അങ്ങനെ സ്ത്രീകളെ സംബന്ധിച്ച് ഒട്ടേറെ പ്രശ്നങ്ങൾക്ക് ഒറ്റ ഉപാധിയാണ് ഒലിവ് ഓയിൽ.

Food

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Published

on

ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..

പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.

Continue Reading

Health

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Published

on

ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്‍കിയാല്‍ ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.

ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.

അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.

സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.

Continue Reading
Living6 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food6 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health6 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food6 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health6 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel6 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech6 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food6 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living6 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech6 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending