Fashion
വീട്ടിലെ ചായപ്പൊടികൊണ്ട് വീട്ടിൽ തന്നെ സ്ക്രബ്ബ് തയ്യാറാക്കാം !!
ചായപ്പൊടികൊണ്ട് വീട്ടിൽ തന്നെ സ്ക്രബ്ബ് തയ്യാറാക്കാം !!!
ആഴ്ചയിൽ രണ്ട് തവണ സ്ക്രബ് ചെയ്യുന്നത് സ്കിനിന് വളരെ നല്ലതാണ്. സ്ക്രബ് ചെയ്യുന്നത് ഡെഡ് സ്കിന്നിനെ നീക്കം ചെയ്യാൻ സഹായിക്കുന്നു. ബ്ലാക്ക് ഹെഡ്സിനേയും വൈറ്റ് ഹെഡ്സിനേയും കുറക്കാനും സ്ക്രബിങ് നല്ലതാണ്.
ഇന്ന് വിപണിയിൽ ലഭിക്കുന്ന പല സ്ക്രബുകളിലും രാസപഥാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ നമുക്ക് ധൈര്യപൂർവ്വം ഇവ ഉപയോഗിക്കാൻ സാധിക്കില്ല. എന്നാൽ വീട്ടിലെ ചായപ്പൊടി കൊണ്ട് സ്ക്രബ് ഉണ്ടാക്കിയാലോ?
അല്പം വെളിച്ചെണ്ണയും ചായപ്പൊടിയും ബ്രൗൺ ഷുഗറർ/ വൈറ്റ് ഷുഗർ നന്നായി മിക്സ് ചെയ്യുക. മൂന്ന് മിനിറ്റോളം നന്നായി മസാജ് ചെയ്തതിന് ശേഷം കഴുകി കളയാം
Fashion
ഭംഗി മാത്രം നോക്കി ചെരുപ്പ് തിരഞ്ഞെടുക്കരുത്! പാദരക്ഷകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പണ്ടൊക്കെ പാദങ്ങൾക്ക് സുരക്ഷയ്ക്കായി ഉപയോഗിച്ചിരുന്നതിൽ നിന്നും ഒരു ഫാഷൻ സിംബലായി മാറിയിരിക്കുകയാണ് ചെരുപ്പ്.. പല വൈവിധ്യങ്ങളിലും നിറങ്ങളിലും മെറ്റീരിയലുകളിലും ചെരുപ്പുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ വെറുതെ ഭംഗി കണ്ട് ചെരുപ്പ് വാങ്ങുന്നതിൽ അപാകതകൾ സംഭവിക്കാം.. ചെരുപ്പ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം..
ഹൈ ഹീലുകളാണ് ഫാഷൻലോകത്ത് പ്രിയങ്കരം. എത്ര ഉയരമുള്ളവരും ഫാഷനബിൾ ആകാൻ ഹൈ ഹീലാണ് ഉപയോഗിക്കുന്നത്. എന്നാൽ എത്ര വിലക്കൂടിയതായാലും അത് പരിധിയില്‍ കൂടുതല്‍ ഉയരമുള്ളതായാല്‍ നടുവേദനയ്ക്ക് സാധ്യത കൂടുതലുണ്ടെന്ന് കാണിക്കുന്ന ഗവേഷണഫലങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അശാസ്ത്രീയമായ ചെരുപ്പുകള്‍ കാല്‍പാദത്തിലെ പേശീവേദന, മടമ്പുവേദന എന്നിവയ്ക്കും ഇടയാക്കും. സ്ഥിരമായി നടുവേദന അനുഭവപ്പെടുന്നവർ ചെരുപ്പുകൾ എങ്ങനെയുള്ളതെന്ന് നോക്കുക.
പൊക്കം കുറഞ്ഞവരാണ് കൂടുതലും ഹീലുള്ള ചെരുപ്പുകൾ തിരഞ്ഞെടുക്കുന്നത്. എന്നാൽ പോയിന്റഡ് ആയിട്ടുള്ള, പിന്നിൽ മാത്രം ഉയരമുള്ള ചെരുപ്പ് വാങ്ങിയാൽ പൊക്കവും തോന്നില്ല, നടുവും വേദനിക്കും.
ഇവർ ചെരുപ്പു വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ഹീലിനൊപ്പംതന്നെ ഉയരമുള്ള സോളുള്ള ചെരുപ്പാണോയെന്നാണ്. അതായത് ചെരുപ്പിന്റെ എല്ലാ ഭാഗത്തിനും ഒരേ ഉയരം ഉണ്ടായിരിക്കണം.
ഒരിഞ്ചില്‍ കൂടുതല്‍ ഹീലുള്ള ചെരുപ്പു ധരിക്കുന്നവര്‍ ദിവസം നാലു മണിക്കൂറിലധികം നില്‍ക്കരുതെന്നാണ് പറയുന്നത്. ഇത് പലവിധത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കും.
Fashion
പെൺകുട്ടികളുടെ കാലിലെ കറുത്ത ചരട് ഒരു ഫാഷൻ മാത്രമല്ല; അധികമാർക്കും അറിയാത്ത ഒരു രഹസ്യമുണ്ട്!
ഇന്ന് പെൺകുട്ടികളുടെ കാലിൽ വളരെ സാധാരണമായി കാണാറുള്ള ഒന്നാണ് കറുത്ത ചരട്. പലർക്കും ഇതൊരു ഫാഷൻ, സ്റ്റൈൽ എന്നിവയുടെ ഭാഗമാണ്. നേരത്തെ വടക്കേയിന്ത്യയിൽ നിന്നുള്ളവരിൽ കണ്ടിരുന്ന ഒരു പ്രവണതയാണിത്.
എന്നാൽ ഒരു സ്റ്റൈൽ എന്നതിലുപരി, അധികമാർക്കും അറിയാത്ത ഒരു രഹസ്യം ഇതിനു പിന്നിലുണ്ട്. ശരീരത്തിലെയും ചുറ്റുപാടുകളിലെയും നെഗറ്റീവ് എനർജിയെ ഒഴിവാക്കുവാൻ കറുത്ത ചരട് സഹായിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.
ശരീര സൗന്ദര്യം നിലനിൽക്കണമെങ്കിൽ കാലിൽ കറുത്ത ചരട് കെട്ടണമെന്ന് ഒരു വിശ്വാസമുണ്ട്. ഓരോ നാടിന്റെയും രീതിക്ക് അനുസരിച്ച് ഈ വിശ്വാസങ്ങൾ മാറിമറിയും.
അതെന്തായാലും പെൺകുട്ടികൾ ഈ കറുത്ത ചരട് നെഞ്ചേറ്റിക്കഴിഞ്ഞു. മണിയുള്ളതും മുത്തുകൾ പിടിപ്പിച്ചതുമായ ഒട്ടേറെ ഡിസൈനുകളാണ് കറുത്ത ചരടിൽ വരുന്നത്. 20 രൂപ മുതലാണ് ഈ ചരടിന് വില.
-
Living6 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women6 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health6 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living6 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women6 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech6 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food6 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living6 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
