Food
ചൂടുവെള്ളം കുടിച്ചാൽ ഉള്ള ഗുണങ്ങൾ!!
ദാഹമകറ്റാന്‍ തണുത്ത വെള്ളം കുടിക്കാന്‍ തല്പര്യപ്പെടുന്നവരാണ് ഏറെയും. പ്രത്യേകിച്ച് വേനല്‍ക്കാലത്ത്. അതുകൊണ്ടുതന്നെ ശീതളപാനീയങ്ങള്‍ക്ക് ഇക്കാലത്ത് ആവശ്യക്കാര്‍ ഏറെയാണ്.
എന്നാല്‍ തണുത്തവെള്ളം കുടിക്കുന്നതിനേക്കാള്‍ ആരോഗ്യകരം ചെറുചൂടുവെള്ളമാണ്. തിളപ്പിച്ചാറിയ ചെറുചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിനു പലവിധത്തില്‍ പ്രയോജനപ്പെടുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ശരിയായ ദഹനത്തിനും ശോധനയ്ക്കും
ആഹാരശേഷം തണുത്ത വെള്ളം കുടിക്കുമ്പോള്‍ കൊഴുപ്പടങ്ങിയ പദാര്‍ഥങ്ങള്‍ കട്ടിയാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇത് ശരിയായ ദഹനപ്രക്രിയയും മലശോധനയും തടസപ്പെടുത്തും. ഇങ്ങനെ കുടലില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് അര്‍ബുദത്തിനു വരെ കാരണമാകുന്നു.
എന്നാല്‍ തണുത്ത വെള്ളത്തിനു പകരം ആഹാരത്തിനു ശേഷം ചെറു ചൂടുവെള്ളം കുടിക്കുന്നത് ഇത്തരത്തിലുള്ള അപകടസ്ഥിതി ഒഴിവാക്കാന്‍ സഹായിക്കും.
ശരിയായ ശോധനയ്ക്ക് ചെറുചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്. ശരീരത്തില്‍ ജലാംശം കുറഞ്ഞാല്‍ അതിന്റെ ഫലമായി മലബന്ധം ഉണ്ടാകാം. വയര്‍ കാലിയായ സമയത്ത് രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് മലബന്ധം ഇല്ലാതാക്കും.
അമിതഭാരം നിയന്ത്രിക്കാം
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ചായയോ കാപ്പിയോ കുടിക്കുന്നതിനു പകരം തേന്‍ അല്ലെങ്കില്‍ നാരങ്ങാനീര് ചേര്‍ത്ത ചെറുചൂടുവെള്ളം കുടിക്കുക. ശരീരഭാരം കുറയ്ക്കാന്‍ ഇതു സഹായിക്കും. ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് അലിയിക്കാന്‍ ചൂടുവെള്ളം കുടിക്കുന്നത് വളരെയധികം പ്രയോജനപ്പെടും.
ഭക്ഷണം കഴിക്കുന്നതിനു അരമണിക്കൂര്‍ മുന്‍പ് രണ്ടു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നതു അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനാകും. ഇത് ഭക്ഷണത്തിലൂടെ കൂടുതല്‍ കലോറി ശരീരത്തിലെത്തുന്നത് നിയന്ത്രിക്കാനും അമിത ശരീരഭാരം ഒഴിവാക്കാനും സഹായിക്കും
വിവിധ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക്
അമിതമായി വ്യായാമം ചെയ്യുമ്പോഴും വേനല്‍ക്കാലത്തും ശരീരത്തില്‍നിന്നും ജലാംശവും ധാതുലവണങ്ങളും കൂടുതലായി നഷ്ടപ്പെടും. ഇതു ശാരീരിക ക്ഷീണത്തിനു കാരണമാകും. ഒപ്പം ശരീരത്തിലെ താപനിലയില്‍ വ്യത്യാസം ഉണ്ടാകുകയും ചെയ്യും.
വ്യായാമം ചെയ്യുമ്പോഴുണ്ടാകുന്ന ഓക്‌സിഡേറ്റിവ് പ്രഷര്‍ കുറച്ച് ശരീരത്തെ സംരക്ഷിക്കുന്നതിനു ജലം സഹായിക്കുന്നു. മൂക്കടപ്പിനും തൊണ്ടയിലെ അസ്വസ്ഥതകള്‍ക്കും പരിഹാരം നേടാന്‍ ചെറു ചൂടുവെള്ളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. ചൂടുവെള്ളം കുടിക്കുമ്പോള്‍ അന്നനാളത്തിലും ശ്വാസകോശങ്ങളിലും രൂപപ്പെട്ടിരിക്കുന്ന കഫം ഇളകി പോകുകയും ഇത് സുഗമമായ ശ്വസനത്തിന് സഹായിക്കുകയും ചെയ്യും.
Food
പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!
ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..
പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
Food
തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..
ശരീരഭാരം കുറയ്ക്കാൻ കഷ്ടപ്പാടാണെന്നു പറയേണ്ട കാര്യമില്ല. എന്നാൽ പഴവര്ഗങ്ങള്ക്ക് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കാൻ സാധിക്കും.. അതിലേറ്റവും മികച്ച ഓപ്ഷൻ പപ്പായ ആണ്. പപ്പായയില്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ശരീര ഭാരം കുറയ്ക്കാന്‍ പറ്റിയ മികച്ച ഒരു പഴവര്‍ഗമാണെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നത്.
പാപെയ്ന്‍ എന്ന എന്‍സൈം പഴുത്ത പപ്പായയേക്കാള്‍ പച്ച പപ്പായയില്‍ ആണ് കൂടുതലായി ഉള്ളത്. അതുകൊണ്ട് തന്നെ പച്ച പപ്പായ ജ്യൂസ് ആക്കി കുടിച്ചാൽ വളരെ ഗുണമുണ്ടാകും, പ്രത്യേകിച്ച് ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക്..
നാരുകൾ അടങ്ങിയ ഭക്ഷണമായതുകൊണ്ട് കലോറിയും കുറവാണ്. അതുകൊണ്ട് ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കും. അതുപോലെ ദഹനത്തെയും സഹായിക്കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ അകറ്റാനും പപ്പായ നല്ലതാണ്.
-
Living6 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women6 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health6 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living6 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women6 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech6 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food6 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living6 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
