Health
നിങ്ങളുടെ തലച്ചോറിന് ഒരു ഡിലീറ്റ് ഓപ്ഷൻ ഉണ്ട്! ഉറങ്ങുമ്പോൾ തലച്ചോറിൽ നടക്കുന്ന മാറ്റങ്ങൾ അറിയാം..
തലച്ചോർ ഒരു വിരുതനാണ്. നിങ്ങൾ ഒരു പ്രവർത്തിയിൽ എത്രമാത്രം മുഴുകുന്നു അത്രത്തോളം ആക്റ്റീവ് ആയിരിക്കും തലച്ചോറും. നിങ്ങൾ എത്രത്തോളം ഒരു കാര്യം പരിശീലിക്കുന്നു, അല്ലെങ്കിൽ ഒരു ഭാഷ സംസാരിക്കുന്നു, അത്രത്തോളം ഉണർവോടെ തലച്ചോർ അത് ഓർത്തവയ്ക്കും. അതായത് പഠനം എന്നതിനേക്കാൾ പരിശീലനത്തിനാണ് തലച്ചോർ പ്രാധാന്യം നൽകുന്നത്.
നിങ്ങളുടെ തല മുഴുവൻ നിറഞ്ഞിരിക്കുന്നതായി തോന്നിയിട്ടുണ്ടോ..നിങ്ങൾ പുതിയ എന്തെങ്കിലും പഠിക്കുമ്പോഴോ അല്ലെങ്കിൽ ഒരു പുതിയ ജോലി അല്ലെങ്കിൽ ഹോബി ആരംഭിക്കുമ്പോഴോ ഒക്കെ അങ്ങനെ തോന്നാം. നിങ്ങൾ ധാരാളം പുതിയ കാര്യങ്ങൾ പഠിക്കുമ്പോൾ, മസ്തിഷ്കം കണക്ഷനുകൾ സൃഷ്‌ടിക്കുന്നു, പക്ഷേ അവ കാര്യക്ഷമമല്ലാത്തതും താൽക്കാലിക കണക്ഷനുകളുമാണ്. നിങ്ങളുടെ മസ്തിഷ്കം അത്തരം കണക്ഷനുകളെ നീക്കം ചെയ്ത് കൂടുതൽ കാര്യക്ഷമവുമായ പാതകൾ നിർമ്മിക്കുകയും ചെയ്യും. ഒരുതരത്തിൽ പറഞ്ഞാൽ വൃത്തിയാക്കൽ. നമ്മൾ ഉറങ്ങുമ്പോഴാണ് ഈ വൃത്തിയാക്കൽ നടക്കുന്നത്. തലച്ചോറിലെ ഗ്ലിയാൽ സെല്ലുകളാണ് ഈ പ്രവർത്തനത്തിനു പിന്നിൽ.
നിങ്ങൾ ഉറങ്ങുമ്പോൾ മസ്തിഷ്ക കോശങ്ങൾ 60% വരെ ചുരുങ്ങുകയും ആവശ്യമില്ലാത്ത വസ്തുക്കൾ തലയിൽ നിന്നും മസ്തിഷ്‌കം പുറന്തള്ളുകയും ചെയ്യും. അതുകൊണ്ട് തന്നെ ഉറക്കം കുറയുന്നത് നിങ്ങളെ വളരെ പ്രതികൂലമായി തന്നെ ബാധിക്കും. കാരണം തലച്ചോറിന് പ്രവർത്തിക്കാനുള്ള , അതിന്റെ വൃത്തിയാക്കൽ പ്രക്രിയ നടത്താനുള്ള അവസരം കിട്ടാതെ വരുന്നു.
നിങ്ങളുടെ വൈജ്ഞാനിക കഴിവുകൾക്ക് ഉറക്കം വളരെയധികം ഗുണം ചെയ്യുന്നതിനെ കാരണം ഇതാണ് . ഒരു 10 അല്ലെങ്കിൽ 20 മിനിറ്റ് നിദ്ര നിങ്ങളുടെ മൈക്രോഗ്ലിയൽ സെല്ലുകൾക്ക് ആക്ടീവാകാനും ഉപയോഗിക്കാത്ത ചില കണക്ഷനുകൾ നീക്കംചെയ്യാനും പുതിയവ വളർത്താൻ ഇടം നൽകാനും അവസരം നൽകുന്നു.
അതുകൊണ്ട് തന്നെ നിങ്ങളുടെ ചിന്തകൾ നിയന്ത്രിക്കാൻ പഠിക്കണം. കാരണം നിങ്ങൾ എന്താണോ കൂടുതൽ ചിന്തിക്കുന്നത് അതാണ് ബ്രെയിൻ നിലനിർത്തുക. കുറച്ച ചിന്തിക്കുന്ന കാര്യങ്ങൾ നീക്കം ചെയ്യുകയും ചെയ്യും. ഇപ്പോൾ ആരെങ്കിലുമായി വഴക്കിടുന്നത് മാത്രമാണ് ചിന്തയെങ്കിൽ നിങ്ങൾ ആ കാര്യത്തിൽ വളരെ അധികം ആശങ്കയോടെയും ജോലിയിൽ എങ്ങനെ നന്നാകാം എന്നത് കാര്യമാക്കാതിരിക്കുകയും ചെയ്‌താൽ ഏതായിരിക്കും ബ്രെയിൻ ഓർത്തു വയ്ക്കുക? തീർച്ചയായും വഴക്കിടലിനെ കുറിച്ച് തന്നെ.
ദിവസം മുഴുവൻ നിങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് നിയന്ത്രിക്കാൻ കഴിയില്ല, പക്ഷേ ഇത് നിങ്ങളെ എത്രമാത്രം ബാധിക്കുന്നുവെന്ന് സ്വയം നിയന്ത്രിക്കാൻ കഴിയും. കൂടുതൽ വ്യക്തമായി പറഞ്ഞാൽ, നിങ്ങളെ ബാധിക്കുന്നതെന്താണെന്ന് തിരഞ്ഞെടുക്കാനും നിങ്ങളുടെ സ്വന്തം ന്യൂറൽ കണക്ഷനുകൾ നിർമ്മിക്കാനും നിങ്ങൾക്ക് കഴിയും.
നിങ്ങളെ തടയുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, നിങ്ങളെ മികച്ച മനുഷ്യനാക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഒരിക്കലും സംഭവിക്കാത്ത സാഹചര്യങ്ങൾ സങ്കൽപ്പിക്കുന്നതിനുപകരം പ്രയോജനപ്രദമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. ഇത് ശരിക്കും ഒരു തന്ത്രമാണ്. മിടുക്കനായിരിക്കാൻ നിങ്ങൾ നിങ്ങളുടെ മനസ്സ് സമർത്ഥമായി ഉപയോഗിക്കേണ്ടതുണ്ട്.
Food
പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!
ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..
പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
Health
അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..
ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്‍കിയാല്‍ ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.
ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.
അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.
സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.
-
Living6 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women6 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health6 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living6 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women6 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech6 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food6 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living6 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
