Connect with us

Health

ഫിഷ്‌ ഫുട്ട് സ്പാ ചെയ്താൽ ഹെപ്പറ്റൈറ്റിസ് മുതല്‍ എച്ച്ഐവി വരെ ഉണ്ടാകാനുള്ള സാധ്യത എന്ന് പഠനങ്ങൾ

Published

on

fish foot spa cochin

ഫിഷ്‌ ഫുട്ട് സ്പാ ചെയ്താൽ ഹെപ്പറ്റൈറ്റിസ് മുതല്‍ എച്ച്ഐവി വരെ ഉണ്ടാകാനുള്ള സാധ്യത എന്ന് പഠനങ്ങൾ

മാളുകളിലും ബ്യൂട്ടിപാര്‍ലറുകളിലും ഫിഷ്‌ ഫുട്ട് സ്പാ ഇപ്പോൾ നടത്തുന്നുണ്ട്. പ്രത്യേകയിനം മീനുകളെയാണ് ഇതിനു ഉപയോഗിക്കുന്നത്. ഇവ കാലിലെ ഡെഡ്സെല്ലുകളെ ആഹാരമാക്കി കാലുകള്‍ വൃത്തിയാക്കും.

എന്നാല്‍ ഇത് വലിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് അറിയാമോ ? ഹെപ്പറ്റൈറ്റിസ് മുതല്‍ എച്ച്ഐവി വരെ ഇതു പടര്‍ത്തുന്നുണ്ടെന്നാണു ഡോക്ടർമാര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ അറിയിപ്പ് പ്രകാരം പ്രമേഹരോഗികള്‍, പ്രതിരോധശേഷികുറഞ്ഞവര്‍ ഒന്നും ഈ സ്പാ ചെയ്യരുത്

സ്പായ്ക്കായി ഉപയോഗിക്കുന്ന മീനുകള്‍ അല്ല ഇവിടെ വില്ലനാകുന്നത്, മറിച്ച് ഇതിലെ വെള്ളം ആണ് പ്രശ്നം. ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് ഒരേ വെള്ളം ഉപയോഗിച്ചാണ് സ്പാ ചെയ്യുന്നതെങ്കില്‍ വെള്ളത്തില്‍ നിന്നും ബാക്ടീരിയ മറ്റൊരാളിലേക്ക് പകരാന്‍ കാരണമാകും. ഹെപ്പറ്റൈറ്റിസ്, എച്ച്ഐവി രോഗബാധിതര്‍ തുടങ്ങിയവർ ഒരിക്കലും ഇത് ചെയ്യാന്‍ പാടില്ല. കാരണം മറ്റൊരാളെ കൂടി നിങ്ങള്‍ ഇതിലൂടെ രോഗിയാക്കുകയാണ്.

വെള്ളത്തിലൂടെയോ മീനുകളിലൂടെയോ എച്ച്ഐവി പകരാനുള്ള സാധ്യത തീരെ കുറവാണ്. എങ്കിലും ഒരു മുന്‍കരുതല്‍ എപ്പോഴും സ്വീകരിക്കേണ്ടത് ആവശ്യമാണ്. മീനിനു ഒരിക്കലും എച്ച്ഐവി വാഹകരാകാന്‍ സാധിക്കില്ല.

എന്നാല്‍ ഹെപ്പറ്റൈറ്റിസ്, എച്ച്ഐവി ബാധയുള്ള ഒരാളുടെ കാലില്‍ മുറിവുകള്‍ ഉണ്ടായാല്‍ അതുവഴി വെള്ളത്തില്‍ അണുക്കള്‍ പടരാന്‍ കാരണമായേക്കാം. അതേസമയം തന്നെ ചെറിയ മുറിവുകള്‍ എങ്കിലും കാലില്‍ ഉള്ള ഒരു വ്യക്തി പിന്നാലെ സ്പാ ചെയ്‌താല്‍ രോഗം പിടിപെടാന്‍ സാധ്യതയുണ്ട്. നൂറില്‍ ഒരു സാധ്യത ഇവിടെ നിലനില്‍ക്കുന്നു എന്നത് മറക്കരുത്.

അമേരിക്കയില്‍ ടെക്സാസ് , ഫ്ലോറിഡ, ന്യൂഹാംഷെയര്‍, വാഷിങ്ടണ്‍ എന്നിവിടങ്ങളില്‍ ഈ സ്പാ നിരോധിച്ചതാണ്. ആ സമയത്താണ് നമ്മുടെ നാട്ടില്‍ ഇത് കൂണ്പോലെ പടര്‍ന്നു പിടിക്കുന്നത്‌.

Food

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Published

on

ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..

പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.

Continue Reading

Health

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Published

on

ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്‍കിയാല്‍ ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.

ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.

അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.

സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.

Continue Reading
Living6 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food6 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health6 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food6 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health6 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel6 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech6 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food6 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living6 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech6 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending